Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 79

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 79

എല്ലാം കേട്ടിട്ടും സ്വാഹ ഒന്നും മിണ്ടാതെ കണ്ണുകളടച്ച് ഇരിക്കുകയായിരുന്നു. അതുകണ്ട് Amen പറഞ്ഞു.

“ഇവരെ സെല്ലിലേക്ക് മാറ്റ്.”

“No sir...I am not done yet.”

സ്വാഹ പറയുന്നത് കേട്ട് സംശയത്തോടെ അവളെ നോക്കി.

സത്യൻ ചോദിച്ചു.

“ഇനി എന്താണ് നിനക്ക് അറിയാനുള്ളത്?”

അത് കേട്ട് സ്വാഹ കണ്ണുകൾ തുറന്നു. അവളെ നോക്കിയവർക്ക് സൂര്യൻ ഇറങ്ങി വന്ന് അവളുടെ കണ്ണുകളിൽ ഇരുന്നു കത്തി ജ്വലിച്ചു നിൽക്കുകയാണ് എന്ന് തോന്നും. അത്രയും ചുവന്ന് പേടിപ്പെടുത്തുന്ന രൂപത്തിലായിരുന്നു അവളുടെ കണ്ണും മുഖവും എല്ലാം.

കണ്ണുകളിലെ തീ ഗോളം അവളുടെ മനസ്സിലെ വേദനയും ദേഷ്യവും പുറത്തു കാണിക്കുന്നുണ്ട്. സ്വാഹ എല്ലാവരെയും ഒന്നു നോക്കിയ ശേഷം വീണ്ടും ചോദിച്ചു.

“എന്തിന്... എന്തിനു വേണ്ടി നിങ്ങൾ എല്ലാവരെയും കൊന്നു തള്ളി?”

അതുകേട്ട് സൂര്യൻ പറഞ്ഞു.

“അച്ഛനും കൊച്ചച്ചനും കൂടി കമ്പനിയിൽ നിന്നും കുറച്ചു പണം തിരിമറി ചെയ്തത് ദേവച്ഛൻ കണ്ടു പിടിച്ചു. അതിൽ നിന്നും രക്ഷപ്പെടാൻ ദേവച്ഛനെ തീർക്കാൻ തീരുമാനിച്ചു അവർ രണ്ടുപേരും കൂടി.
എന്നാൽ അന്നേ ദിവസം ദേവച്ഛനോടൊപ്പം അച്ഛച്ഛനെയും അച്ഛമ്മനെയും നിൻറെ അമ്മയെയും അമ്പലത്തിലേക്ക് പറഞ്ഞു വിട്ടത് അച്ഛന്മാരും അമ്മമാരും ചേർന്നായിരുന്നു.

ഇവർ നാലുപേരും ഇല്ലാതായാൽ നിന്നെ വരുതിയിൽ നിർത്താൻ എളുപ്പം ആകും എന്നാണ് അവർ കരുതിയത്. അത് നടക്കാതെ ആയപ്പോൾ ആണ് നിന്നെ വിറ്റ് കാശുണ്ടാക്കാൻ തീരുമാനിച്ചത്.”

അവർ പറഞ്ഞതെല്ലാം കേട്ട ശേഷം സ്വാഹ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് അപ്പച്ചിമാരുടെ അടുത്തേക്ക് ചെന്നു.

പിന്നെ പരിഹാസത്തോടെ ചോദിച്ചു.

“അപ്പച്ചിമാരെ ഇതൊക്കെ ചെയ്തിട്ട് നിങ്ങൾക്ക് എന്ത് കിട്ടിയോ ആവോ?
സ്വന്തം അച്ഛനെയും അമ്മയെയും അനിയനെയും ഭാര്യയും കേവലം സ്വത്തിനു വേണ്ടി കൊന്നു തള്ളിയിട്ടു എന്ത് നേടി നിങ്ങൾ?”

അവളുടെ ചോദ്യം കേട്ട് എല്ലാവരും മുഖത്തോട് മുഖം നോക്കി. പിന്നെ സ്വാഹ തന്നെ പറഞ്ഞു.

“നിങ്ങൾ പറഞ്ഞ ആ സ്വത്തെല്ലാം ഇപ്പോഴും എൻറെ പേരിൽ തന്നെയാണ്.”

“അതുകൊണ്ട് എന്താ കാര്യം? എല്ലാം ഞങ്ങളുടെ കയ്യിൽ തന്നെയല്ലേ?”

ഗംഗാധരൻ തിരിച്ചു ചോദിച്ചു.

“നിങ്ങൾ വിഡ്ഢികൾ ആണോ, അതോ വിഡ്ഢികളായി അഭിനയിക്കുകയാണോ?”

അവളുടെ ചോദ്യം മനസ്സിലാകാതെ അതെ അവർ പറഞ്ഞു.

“നീ എന്താണ് പറയുന്നത് എന്ന് മനസ്സിലായില്ല?”

“ഇന്നുവരെ നിങ്ങൾക്ക് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഒരു ചെക്ക് എങ്കിലും ആ കമ്പനിയുടെ പേരിൽ സൈൻ ചെയ്യേണ്ടി വന്നിട്ടുണ്ടോ? ബിസിനസ് എങ്ങനെയാണ് പ്രോഫിറ്റ്ഇൽ പോകുന്നത്?”

“ഞങ്ങൾക്ക് അതിലൊക്കെ കൈ കടത്തിയിട്ട് എന്താണ് കാര്യം? ആവശ്യത്തിന് പൈസ എടുക്കാൻ സാധിക്കുന്നുണ്ട്. ആരെയും പേടിക്കേണ്ട. ഞങ്ങളുടെ ബിസിനസ് ഇതിനു പുറകിൽ നന്നായി പോകുന്നു.”

ഗംഗാധരൻ നിറഞ്ഞ പുച്ഛത്തോടെ പറഞ്ഞു.

അയാളുടെ സംസാരം കേട്ട് സ്വാഹ അവരെ തന്നെ നോക്കി നിന്ന ശേഷം പറഞ്ഞു.

“നിങ്ങൾക്ക് അവിടെ തെറ്റി. ഈ നിൽക്കുന്ന സ്വാഹയാണ് കഴിഞ്ഞ രണ്ടു വർഷമായി നമ്മുടെ ബിസിനസ് കൊണ്ടു നടക്കുന്നത്. കമ്പനിയുടെ എല്ലാ ഡീലിംഗ്സ്സും നടത്തുന്നതും എൻറെ അറിവോടെ തന്നെയാണ്. അല്ലാതെ നിങ്ങൾ വിചാരിക്കുന്ന പോലെ ഒരു ബിസിനസ് സ്ഥാപനവും നാഥനില്ലാതെ നടക്കുന്ന ചരിത്രമില്ല. അത്ര പോലും ബിസിനസിനെ പറ്റി അറിവില്ലാത്ത നിങ്ങളാണ് നമ്മുടെ തറവാടിൻറെ കമ്പനികൾ അച്ഛച്ഛനോട് ചോദിച്ചത്.”

എല്ലാം കേട്ടു നിന്ന വിജയാനന്ദ് പുച്ഛത്തോടെ സ്വാഹയെ നോക്കി ചോദിച്ചു.

“നീയോ? നിനക്ക് ബിസിനസിനെ പറ്റി എന്തറിയാം?”

“വീട്ടിൽ ന്യൂസ് പേപ്പർ വരുത്തുന്നത് ആക്രിക്കാരനു വിൽക്കാനും, പൊങ്ങച്ചം കാണിക്കാനും മാത്രമായാൽ ഇങ്ങനെയൊക്കെ തന്നെയാകും ഫലം.”

“നീ... നീ എന്താണ് പറഞ്ഞു വരുന്നത്?”

കിരൺ സംശയത്തോടെ ചോദിച്ചു.

അതുകേട്ട് Amen പൊട്ടിച്ചിരിച്ചു പോയി.

പിന്നെ എല്ലാവരെയും നോക്കി പറഞ്ഞു.

“നിങ്ങൾക്ക് ഞാൻ ഇവളെ നന്നായി തന്നെ ഒന്ന് പരിചയപ്പെടുത്തി തരാം.”

Amen പറയുന്നത് കേട്ട് അപ്പച്ചിമാർ പറഞ്ഞു.

“പിന്നെ സാർ പരിചയപ്പെടുത്തി തന്നിട്ട് വേണ്ട ഞങ്ങൾക്ക് ഈ നിൽക്കുന്ന എരണം കെട്ടവളെ അറിയാൻ?”

അതുകേട്ട് അവർക്കൊപ്പമുണ്ടായിരുന്ന വനിതാ പോലീസ് ഒന്നും നോക്കാതെ അപ്പച്ചിമാരുടെ മുഖത്ത് രണ്ടുപേർക്കും നാലു വീതം നൽകി.

മുഖം പൊത്തിപ്പിടിച്ച് വേദനയോടെ അവർ സ്വാഹയെ നോക്കി. എന്നാൽ സ്വാഹ ഒന്നും സംഭവിക്കാത്ത പോലെ അവരെ തന്നെ നോക്കി നിൽക്കുകയാണ്.

“നീ ആളെ വെച്ച് ഞങ്ങളെ തല്ലിക്കും അല്ലേ?”

സ്വാഹയെ നോക്കി അപ്പച്ചിമാർ പറയുന്നത് കേട്ട് ആ വനിതാ പോലീസ് അറിയാതെ പറഞ്ഞു പോയി.

“ഇവറ്റകൾ ഇത് എന്ത് ജന്മം ആണ്?”

അതുകേട്ട് മറ്റു പോലീസുകാരും ചിരിച്ചു പോയി.

അപ്പോൾ കിരൺ പറഞ്ഞു.

“നിങ്ങൾ ഒന്നും മിണ്ടാതെ ഇരിക്ക് കുറച്ചു നേരം. ഞാൻ ഒന്ന് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കട്ടെ.”

അവൻ തൻറെ കുടുംബത്തിലുള്ള എല്ലാവരെയും നോക്കി പറഞ്ഞു.

പിന്നെ തിരിഞ്ഞ് Amen നോട് ചോദിച്ചു.

“സാർ എന്താണ് പറഞ്ഞു വന്നത്?”

“She is Swaha... GM of ADG Group of Companies.”

“ADG Group?”

“അതേലോ?”

സ്വാഹ പുഞ്ചിരിയോടെ പറഞ്ഞു. പിന്നെ പുച്ഛത്തോടെ ചോദിച്ചു.

“എന്താണ് ചേട്ടാ... തലയ്ക്ക് അകത്തെ കളിമണ്ണ് ഒക്കെ വർക്ക് ആകാൻ തുടങ്ങിയോ?”

എന്നാലും സംശയത്തോടെ കിരൺ ചോദിച്ചു.

“നീ പറഞ്ഞല്ലോ നമ്മുടെ കമ്പനി നോക്കുന്നത് നീയാണെന്ന്. ഇപ്പോൾ സാർ പറയുന്നു നീ ഏതോ കമ്പനിയിൽ GM ആണെന്ന്.”

“രണ്ടും കറ നീക്കിയ പരമ സത്യങ്ങൾ തന്നെയാണ്.”

സ്വാഹ മറുപടി പറഞ്ഞു.

ഒന്നും ക്ലിയർ ആവാതെ നിൽക്കുന്ന അവരെ നോക്കി Amen പറഞ്ഞു.

“അപ്പോൾ ഇനി സംസാരിച്ച് സമയം കളയുന്നതിൽ അർത്ഥമില്ല. നിങ്ങൾ ഇതൊക്കെ മനസ്സിലാക്കിയിട്ടും വലിയ കാര്യം ഒന്നും ഇനി ഇല്ല.”

Amen പറയുന്നത് കേട്ട് സ്വാഹ പറഞ്ഞു.

“Sir, എനിക്ക് പത്തു മിനിറ്റ് വേണം.”

അവളുടെ ചോദ്യം കേട്ട് Amen ഒരു സെക്കൻഡ് അവളെ നോക്കിയ ശേഷം പറഞ്ഞു.

“മുഖത്ത് ഒഴിച്ച് എന്തു വേണമെങ്കിലും ആകാം. അടുത്ത പത്തു മിനിട്ട് നിനക്കുള്ളതാണ്.”

Amen പറയുന്നത് കേട്ട് തറവാട്ടിലെ എല്ലാവരും പേടിച്ചു കൊണ്ട് സ്വാഹയെ നോക്കി പറഞ്ഞു.

“നിനക്ക് അറിയേണ്ടതെല്ലാം അറിഞ്ഞില്ലേ? ഞങ്ങളെ വെറുതെ വിടണം.”

ഗീത പറഞ്ഞു.

“അതിനെന്താ ഗീതേച്ചി... എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഞാൻ ചോദിക്കുന്നത് എനിക്ക് തന്നാൽ മതി.”

“ഇനി ഞങ്ങളുടെ കയ്യിൽ എന്താണുള്ളത്? എല്ലാം നീ കൈക്കലാക്കി ഇരിക്കുകയല്ലേ?”

ദേവി അപ്പച്ചി ചോദിച്ചതും സ്വാഹ കാല് ഉയർത്തി അവരുടെ അടിവയറ്റിൽ തന്നെ ഒരു താങ്ങു നൽകി.

“മിണ്ടരുത് നിങ്ങൾ... ജന്മം തന്നവരെ കൊന്നു തിന്നാ നിങ്ങളെ ഞാൻ നരകത്തിൽ പോലും പോകാൻ സമ്മതിക്കാതെ ഇവിടെ തന്നെ ഒരു നരകം നിങ്ങൾക്ക് വേണ്ടി ഒരുക്കും. നിങ്ങൾക്ക് ഞാൻ തരുന്ന വേദനകൾ സഹിക്കാൻ പറ്റാതെ നിങ്ങളുടെ ജീവനെടുക്കാൻ നിങ്ങൾ തന്നെ എന്നോട് പറയും. ഞാൻ നിങ്ങളെ ആ പരുവമാക്കും.”

ഇത്രയും എല്ലാവരെയും നോക്കി പറഞ്ഞ ശേഷം സ്വാഹ ഗീതയുടെ നേരെ തിരിഞ്ഞു.

“നിങ്ങൾ നിങ്ങളുടെ പണത്തോടുള്ള ആർത്തി മുഖേന കൊന്നു തള്ളിയ അഞ്ചു ജന്മങ്ങൾ... അതേ ശ്രീക്കുട്ടിയുടെ അമ്മയുടെതടക്കം അഞ്ചു ജീവൻ തിരിച്ചു തന്നാൽ നിങ്ങൾക്ക് എന്തു വേണമെങ്കിലും സ്വാഹ തരും...”

“അത്... അവർ മരിച്ചു പോയില്ലേ? പിന്നെ ഞാൻ എങ്ങനെ...”

ഗീത ചോദിക്കുന്നത് കേട്ട സ്വാഹ തിരിച്ചു ചോദിച്ചു.

“അപ്പോൾ ചേച്ചിക്ക് അറിയാം മരിച്ചവരെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന്.”

പിന്നെ അവിടെ അവരുടെ എട്ടു പേരുടെയും നിലവിളികൾ ഉയർന്നു കേട്ടു.

പുറത്തു നിന്നിരുന്ന ഒരു ഓഫീസഴ്സ്സിനും അവരോട് ഒരു അനുകമ്പയും തോന്നിയില്ല. എട്ടു പേരുടെയും എല്ലുകൾ നുറുക്കി വിട്ടാണ് സ്വാഹ ആ റൂമിൽ നിന്നും പുറത്തേക്കിറങ്ങിയത്.

പുറത്തു നിന്ന് നോക്കിയാൽ ആരുടെയും ദേഹത്ത് ഒരു ചതവോ മുറിവോ ഒന്നും തന്നെ കാണാൻ സാധിക്കില്ല. അതാണ് സ്വാഹയുടെ രീതിയും. ഇവരിലൊരാൾ പോലും വെള്ളമിറക്കി മരിക്കുകയില്ല.

എല്ലാം കഴിഞ്ഞതും സ്വാഹ അമൻറെ നെഞ്ചിൽ തല വെച്ച് കിടന്നു. അവളുടെ ചുടുകണ്ണുനീർ തൻറെ നെഞ്ചിൽ പതിഞ്ഞതും അവിടം പൊള്ളും പോലെയാണ് അവന് തോന്നിയത്. തൻറെ അനിയത്തിയെ ചേർത്തു പിടിച്ച് ബാക്കിയുള്ളവരെ ഒന്നു നോക്കി Amen ദേഷ്യത്തോടെ പറഞ്ഞു.

“കൊണ്ടു പോയി സെല്ലിൽ ഇട് വേഗം എല്ലാവരെയും. അല്ലെങ്കിൽ ഇവിടെ കിടന്ന് പരലോക വാസം വെടിയും എല്ലാം. പിന്നെ പണി നമുക്കാവും.”

തൻറെ അനിയത്തിയെ ഇത്രയും തളർത്തിയ അവരോടുള്ള വെറുപ്പും ദേഷ്യവും എല്ലാം ഉണ്ടായിരുന്നു അവൻറെ അപ്പോഴത്തെ സംസാരത്തിൽ.

ശേഷം Amen സ്വാഹയെ തൻറെ കാബിനിലേക്ക് കൂട്ടിക്കൊണ്ടു പോയി.

അവൻറെ കാബിനിൽ സ്വാഹയെ ഒരു സോഫയിൽ ഇരുത്തി. ആ ഇരുപ്പിൽ അവൾ ഒന്ന് ഉറങ്ങി പോയി. മനസ്സും ശരീരവും എല്ലാം ഒരു പോലെ ക്ഷീണിച്ചതു കൊണ്ട് അവൾ മയങ്ങിപ്പോയത് തന്നെ.

പിന്നെ കണ്ണു തുറന്നതും അവൾ ചുറ്റും നോക്കി. ഏതോ ബെഡ്റൂമിൽ ആണ് താൻ എന്ന് അവൾക്ക് മനസ്സിലായി. പിന്നെ ഒന്നു കൂടി കണ്ണുകളടച്ചു തുറന്നതും അവൾ ഒന്നു കൂടി ചുറ്റും നോക്കി.

താൻ അഗ്നിയുടെ നെഞ്ചിലാണ് തല വെച്ചു കിടക്കുന്നത് എന്ന് മനസ്സിലാക്കി അവൾ എഴുന്നേൽക്കാൻ നോക്കിയതും കണ്ണുകളടച്ച് വെറുതെ കിടക്കുകയായിരുന്ന അഗ്നി കണ്ണു തുറന്നു നോക്കി. അവൻ നോക്കുമ്പോൾ സ്വാഹ കണ്ണുമിഴിച്ച് തന്നെ തന്നെ നോക്കി കിടക്കുന്നതാണ് അഗ്നി കണ്ടത്.

അവൻ പുഞ്ചിരിയോടെ അവളെ നോക്കി കൊണ്ട് ചോദിച്ചു.

“ദേവി... എന്താ ഇങ്ങനെ നോക്കുന്നത്?”

“അത്... ഞാൻ അമൻ ഏട്ടനൊപ്പം പോലീസ് സ്റ്റേഷനിൽ...”

“അതെ ദേവി... നീ അവിടെ തന്നെയായിരുന്നു. അമൻ ഏട്ടൻ തന്നെയാണ് നിന്നെ എൻറെ ഫ്ലാറ്റിൽ കൊണ്ട് ആക്കിയത്. അമൻ ഏട്ടൻറെ കണക്കിൽ ഞാനാണ് നിൻറെ stress reliver. അങ്ങനെ ആണോ ദേവി?”

ഒരു കള്ളത്തരതോടെ അഗ്നി ചോദിച്ചു.

“പിന്നെ അതൊന്നും തിരുത്താൻ ഞാനും പോയില്ല. നിന്നെ ഒന്ന് ഒത്തു കിട്ടാൻ ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു. കുട്ടി ശ്രീ ജന്മം എടുത്ത കാര്യം പറയണമായിരുന്നു എനിക്ക് നിന്നോട്.”

അതുകേട്ട് കണ്ണു മിഴിച്ചു നിൽക്കുന്ന തൻറെ ദേവിയെ നോക്കി അഗ്നി പറഞ്ഞു.

“എൻറെ ശ്രീഹരിയുടെയും ശ്രീക്കുട്ടിയുടെയും രക്തം. എൻറെ കുട്ടി ശ്രീ...”

അതുകേട്ട് ശ്രീക്കുട്ടിയെ ഓർത്ത് സ്വാഹയുടെ കണ്ണുകൾ നിറഞ്ഞു തൻറെ കയ്യിലെ കൈ ചെയ്യൽ സ്വാഹ അഗ്നിയെ ഏൽപ്പിച്ചു.

“ഇത് എൻറെ വക അഗ്നിയുടെ കുട്ടി ശ്രീക്ക്... എനിക്ക് അവളെ കാണാനാവുമോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു അഗ്നി. ഞാൻ ഒരു വല്ലാത്ത സമയത്തിലൂടെ ആണ് കടന്നു പോകുന്നത്.

കേവലം കുറച്ച് സ്വത്തിനു വേണ്ടി എന്നെ അനാഥരാക്കിയവരെ, എൻറെ ശ്രീക്കുട്ടിയെ അനാഥരാക്കിയവരെ ഞാൻ വെറുതെ വിടില്ല. എനിക്ക് അതിന് സാധിക്കുമെന്ന് തോന്നുന്നില്ല അഗ്നി.”

അവളുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി തന്നെ അഗ്നി അവളെ തന്നോട് ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.

“വെറുതെ വിടരുത് ഒരാളെപ്പോലും. പിന്നെ എൻറെ ദേവിക്ക് ഒന്നും സംഭവിക്കാതെ നോക്കാൻ ഞാനുണ്ട് നിൻറെ ചുറ്റിലും.
പിന്നെ മറ്റൊന്ന്.

നിൻറെ കുടുംബത്തിൽ ഉള്ള ഒരു ഈച്ച പോലും ഇനി പുറം ലോകം കാണില്ല. ആ എട്ടുപേരിൽ ഒരാൾ പോലും ഒരാണ്ട് തകക്കില്ല. ഇത് പറഞ്ഞത് ഞാൻ അല്ല.

നിൻറെ Amen ഏട്ടനാണ്. അതുപോലെയാണ് എൻറെ കാന്താരി അവരെ കൈ കാര്യം ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഇനി നമുക്ക് ലിസ്റ്റിലുള്ള അടുത്ത item target ചെയ്താൽ മതി പെണ്ണേ... എനിക്ക് അറിയാം നീ വേണ്ടതെല്ലാം അപ്പപ്പോൾ ചെയ്യുന്നുണ്ട് എന്ന് ഒന്ന് ഒഴികെ.”

അഗ്നി പറയുന്നത് കേട്ട് സ്വാഹ തനിക്ക് എവിടെയാണ് പിഴവ് പറ്റിയത് എന്നറിയാൻ വേണ്ടി പെട്ടെന്ന് തന്നെ അവൻറെ നെഞ്ചിൽ നിന്നും എഴുന്നേറ്റു അഗ്നിയുടെ മുഖത്തേക്ക് നോക്കി. പിന്നെ സംശയത്തോടെ ചോദിച്ചു.

“അഗ്നി, ഞാൻ എന്താണ് മിസ്സ് ചെയ്തത്?”

അവളുടെ ചോദ്യം കേട്ട് അഗ്നി കള്ളച്ചിരിയോടെ പറഞ്ഞു.

“എന്നെ... ഈ അഗ്നിയേ മാത്രം അവൻറെ ദേവി സമയത്തിന് ഗൗനിക്കുന്നില്ല.”

അഗ്നി പറയുന്നത് കേട്ട് സ്വാഹ കപട ദേഷ്യത്തോടെ വിളിച്ചു.

“അഗ്നി... ഈ സമയത്താണോ നിൻറെ കളി?”

“പിന്നെ ഞാനെന്തു വേണം? നിന്നെപ്പോലെ മുഖവും വീർപ്പിച്ചു ഇരിക്കണമോ? എന്നെക്കൊണ്ട് ഒന്നും അതിന് പറ്റില്ല. എനിക്ക് വേണ്ടത്... “

അതും പറഞ്ഞ് അഗ്നി അവളെ പിടിച്ച് കട്ടിലിൽ കിടത്തി അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി കിടന്നു. അങ്ങനെ കിടക്കുന്നതിനിടയിൽ അഗ്നി പറഞ്ഞു.

“ഇതാണ് ഞാൻ പറഞ്ഞത്... ഞാൻ തന്നെ മുൻകൈ എടുത്തില്ലെങ്കിൽ, ഇനി എന്നാണ് പെണ്ണിനെ ഒന്ന് ഒത്തു കിട്ടുക എന്ന് പറയാൻ പോലും പറ്റാത്ത അവസ്ഥയാണ് എൻറെ.”

അഗ്നി പറയുന്നത് കേട്ട് സ്വാഹ തരിച്ച് ഇരുന്നു പോയി. അഗ്നി തുടർന്നു പറഞ്ഞു.

“എത്ര നാളുകൾക്ക് ശേഷമാണ് ഞാൻ ഒന്ന് എൻറെ ദേവിയെ അടുത്തു കണ്ടതു തന്നെ. എന്നിട്ടും അവൾക്ക് ഒരു കൂസലുണ്ടോ എന്ന് നോക്കിയേ?”

അഗ്നി അങ്ങനെ തൻറെ മനസ്സിലെ വിഷമം മുഴുവൻ അവളോട് പറഞ്ഞു തീർക്കുക ആയിരുന്നു. അത് അവൾക്ക് മനസ്സിലായി.

അതുകൊണ്ട് തന്നെ അവൾ അവനെ തൻറെ ശരീരത്തിൽ നിന്നും അടർത്തി മാറ്റിയില്ല. കുറച്ചു സമയത്തിനു ശേഷം അഗ്നി പറഞ്ഞു.

“ദേവി ഒരു കാര്യം പറയാൻ മറന്നു പോയി. നിനക്ക് ഒരു ഗുഡ് ന്യൂസ് ഉണ്ട്.”

“ഗുഡ് ന്യൂസ്? അതും എനിക്കോ? അഗ്നി, കളി വേണ്ട...”

“ഗുഡ് ന്യൂസ് ഉണ്ടെടി കാന്താരി... നമ്മുടെ കുട്ടി ശ്രീ കൊണ്ടു വന്നതാണ്.


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 80

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 80

4.9
10119

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 80 “ഈ വർഷം നടക്കാനിരിക്കുന്ന No 1 Businessman/ Businesswoman Award ൻറെ ഫൈനൽ പാർട്ടിസിപൻറെ ലിസ്റ്റ് പുറത്തു വന്നു.” അഗ്നി പറയുന്നത് കേട്ട് ടെൻഷനടിച്ച് ഇരിക്കുകയായിരുന്നു സ്വാഹ. അതുകണ്ട് പുഞ്ചിരിയോടെ അഗ്നി പറഞ്ഞു. “ടെൻഷൻ ഒട്ടും വേണ്ട എൻറെ ദേവി... നിൻറെ ഇത്രയും ദിവസത്തെ അധ്വാനത്തിൻറെ ഫലം അതിലുണ്ട്. എന്നോടൊപ്പം നിൻറെ പേരും ലിസ്റ്റിലുണ്ട്.” അഗ്നി പറഞ്ഞതു കേട്ട് സ്വാഹ സന്തോഷത്തോടെ അൽപ്പനേരം അവനെ തന്നെ നോക്കി നിന്നു. അവളുടെ നിൽപ്പ് കണ്ട് അഗ്നി തുടർന്നു പറഞ്ഞു. “ദേവി, നീ നിൻറെ ലക്ഷ്യത്തിലേക്ക് എത്താനുള്ള അവസാന പടികളിൽ ആണ് എന്ന് എനിക്കും അറിയാം. നിൻറെ വര