Aksharathalukal

പ്രണയഗീതം... 💞 06


ശ്രേയ ഫോണും കയ്യിൽ പിടിച്ച് മുറിയിൽ നിന്നും പുറത്തേക്കിറങ്ങി... അവൾ ബാൽക്കണി ലക്ഷ്യമാക്കി നടന്നു... അവിടെയെത്തിയപ്പോൾ കണ്ടു ബാൽക്കണിയിൽ ഇരുട്ടത്ത് അരോ ഇരിക്കുന്നത്...  ശ്രേയ ആളെ സൂക്ഷിച്ചുനോക്കി... ഗിരിയാണ് ഇരിക്കുന്നതെന്ന് അവന് മനസ്സിലായി.. അവൾ അവന്റെയടുത്തേക്ക് ചെന്നു.... എന്തോ ആലോചനയിൽ മുഴുകിയിരുക്കുകയായിരുന്നു അവൻ... ശ്രേയ അടുത്തെത്തിയതൊന്നും അവനറിഞ്ഞിരുന്നില്ല... ശ്രേയയൊന്ന് ചുമച്ചു... ഗിരി ഞെട്ടി തിരിഞ്ഞു നോക്കി... 

\"എന്താണാശാനേ പാതിരാത്രിക്ക് ഇവിടെ വന്നിരുന്ന് വല്ലാത്തൊരു ആലോചന... \"

\"എന്താ എനിക്ക് എന്റെ വീട്ടിലിരുന്ന് ആലോചിക്കാൻ പറ്റില്ലേ... \"
ഗിരി കുറച്ച് ദേഷ്യത്തോടെ ചോദിച്ചു... 

\"അയ്യോ ഞാൻ അങ്ങനെയൊന്നും ആലോചിച്ച് പറഞ്ഞതല്ല... ഇവിടെ ഒറ്റക്കിരുന്ന് ആലോചിക്കുന്നത് കണ്ടപ്പോൾ ചോദിച്ചതാണ്... ഞാൻ പോയേക്കാം ശല്യം ചെയ്യുന്നില്ല... 

\"നിൽക്ക്... \"
ഗിരി പറഞ്ഞതു കേട്ട് അവൾ തിരിഞ്ഞു നോക്കി... 

\"നീ ഇന്ന് ഇവിടെ വന്നിട്ടേയുള്ളൂ... എന്റെ അച്ഛന്റെ പഴയ കൂട്ടുകാരന്റെ മകളായിരിക്കാം... പക്ഷേ തമാശയും കളിയുമായി നടക്കുന്നത് അവിടെ എന്റെ അച്ഛന്റെയും അമ്മയുടേയും അടുത്തുമതി... എന്റെ നേരെ വരേണ്ട... നിന്റെ കളിക്ക് കൂട്ടുനിൽക്കാൻ പറ്റിയ ആളല്ല ഞാൻ... അതുപോലെ സ്വസ്ഥമായി ഇരിക്കുന്ന സമയത്ത് എന്റെ അടുത്തുവന്നേക്കരുത്... \"

\"അതിന് ഞാനെന്ത് തെറ്റാണ് ചെയ്തത്... കിടന്നിട്ട് ഉറക്കം വന്നില്ല... അന്നേരം കുറച്ചുനേരം ഈ ബാൽക്കണിയിൽ വന്നിരിക്കാമെന്ന് കരുതി... അതാണ് വന്നത്... അല്ലാതെ നിങ്ങൾ ഇവിടെയുണ്ടാകുമെന്ന് എനിക്കറിയില്ലായിരുന്നു... \"

\"ആയിരിക്കാം... പക്ഷേ ഇനി ഇതുപോലെയുണ്ടാവരുത് എന്നാണ് പറഞ്ഞതിനർത്ഥം... \"

\"ഉവ്വ്.. ഉത്തരവു പോലെ... എന്നാലും ഞാനൊരു കാര്യം ചോദിക്കട്ടെ... നിങ്ങളുടെ അനിയത്തിയാണ് ഇതുപോലെ വന്നെങ്കിൽ ഇതുതന്നെയാകുമോ റിയാക്ഷൻ... \"

\"എന്നെ ശല്യപ്പെടുത്താൻ ആര് വന്നാലും ഇങ്ങനെത്തന്നെയായിരിക്കും എന്റെ രീതി... \"

\"കൊള്ളാം.. അങ്ങനെ വേണം... എന്നിട്ട് ഏട്ടന്റെ അല്ലെങ്കിൽ മകന്റെ ഇപ്പോൾ തുടങ്ങിയ മാറ്റം കണ്ട് സഹിക്കാൻ കഴിയാതെ ഉള്ള് നീറി ജീവിക്കുന്നതാവും നല്ലതല്ലേ... ഇതൊക്കെ ശരിയാണെന്ന് കരുതുന്നുണ്ടോ നിങ്ങൾ... \"

\"എന്നെ ശരിയും തെറ്റും ആരും പഠിപ്പിക്കേണ്ട... എനിക്കറിയാം എന്താണ് വേണ്ടതെന്ന്... \"

\"ഇല്ല നിങ്ങൾക്കറിയില്ല... ശരിയും തെറ്റും എന്താണെന്ന് നിങ്ങളിനിയും മനസ്സിലാക്കിയിട്ടില്ല... ഉണ്ടെങ്കിൽ നിങ്ങളുടെ ജീവിതം ഇതുപോലാവില്ല... ആന്റി പറഞ്ഞ് നിങ്ങളുടെ കാര്യം കുറച്ചെങ്കിലും എനിക്കറിയാം... ഒരു പെണ്ണിന് വേണ്ടി സ്വന്തം ജീവിതം ഹോമിക്കുകയല്ല നട്ടെല്ലുള്ള ഒരാണ് ചെയ്യേണ്ടത്... അവളുടെ മുന്നിൽ ജീവിച്ച് ജയിച്ചു കാണിക്കുകയാണ് വേണ്ടത്... ചെറുപ്പത്തിലേ നിങ്ങളുടെ സ്വഭാവം എങ്ങനെയാണെന്ന് ആന്റി പറഞ്ഞു... മോഹിച്ചത്  കിട്ടാതിരുന്നാൽ നിങ്ങൾക്കത് വലിയ വേദനയാണെന്ന്... പക്ഷേ നിങ്ങൾ ഒന്നോർക്കണം നിങ്ങൾ സ്നേഹിച്ച പെണ്ണ് മരണപ്പെട്ടതല്ല... അവൾ പുതിയ മേച്ചിൽപ്പുറം കിട്ടിയപ്പോൾ അവിടേക്ക് പോയതാണ്... അതും നിങ്ങളെ വഞ്ചിച്ച്... നാളെ അതിലും വലുതൊന്ന് കിട്ടിയാൽ വിവാഹം ചെയ്ത മുറച്ചെറുക്കനെ ഇട്ടെറിഞ്ഞ് അവിടേക്ക് പോകും... നിങ്ങളെ ഉപദേശിക്കാനൊന്നും ഞാനാളല്ല... എന്നേക്കാളും ലോകം കണ്ടവനാണ് നിങ്ങൾ... എന്നാലും പറയുകയാണ്... അവൾ പോയതിൽ നിങ്ങൾ സന്തോഷിക്കുകയാണ് വേണ്ടത്... വിവാഹം കഴിഞ്ഞാണ് അവൾ ഇതുപോലെ പോയതെങ്കിലോ.... അന്നേരം ഇതിലും വലിയ വേദനയല്ലേ തരുന്നത്... അവൾ നിങ്ങളെ വഞ്ചിച്ചു... അതിന് അവളുടെ മുന്നിൽ ഒരു പ്രശ്നവുമില്ലാത്തവനെപ്പോലെ പഴയതിനേക്കാളും ചിരിച്ച്  സന്തോഷത്തോടെ നടക്കണം... അച്ഛനുമമ്മയും കാണിച്ചുതരുന്ന പെൺകുട്ടിയെ വിവാഹം കഴിച്ച് നല്ലൊരു ജീവിതം നയിക്കേണം... \"

\"കഴിഞ്ഞോ നിന്റെ ഉപദേശം... നീ പറഞ്ഞല്ലോ അവൾ വഞ്ചിച്ചെന്ന്... സത്യമാണ് അവൾ എന്നെ വഞ്ചിച്ചു... എന്റെ സ്ഥാനത്ത് നീയായിരുന്നെങ്കിലോ... ഒരു കഷ്ണം കയർ ചിലവാക്കുമായിരുന്നു... അവളെ അത്രയധികം ഇഷ്ടപ്പെട്ടിരുന്നു ഞാൻ... ഒരു കണക്ക് എന്നേക്കാൾ കൂടുതൽ... അവൾ ആവിശ്യപ്പെട്ടതെല്ലാം ഞാൻ വാങ്ങിച്ചു കൊടുത്തു... അവൾ പറയുന്നതെല്ലാം അനുസരിച്ചു... അവസാനം ഞാനൊരു വിഡ്ഢിയായി... നീ പറഞ്ഞതുപോലെ പുതിയ മേച്ചിൽപ്പുറങ്ങളിൽ തേടി അവൾ പോയി... അവിടെ നിരാശകാമുകനായി മാറി ഞാൻ... പക്ഷേ എനിക്കിപ്പോഴും അറിയാത്ത ഒന്നുണ്ട്... എന്തായിരുന്നു എന്റെ വഞ്ചിക്കാൻ അവൾക്ക് പ്രേരിതമായത്... തലേന്നാൾവരെ എന്നോട് അത്രക്കും സ്നേഹത്തോടെ പെരുമാറിയ അവൾ എന്തുകൊണ്ട് അവളെ മറക്കാനും കാണരുതുതെന്നും പറഞ്ഞു... അതിന്റെ ഉത്തരമാണ് എനിക്ക് വേണ്ടത്... നിന്നെപ്പോലെയുള്ള പെണ്ണുങ്ങളെ സ്നേഹിച്ച് ഒരു സുപ്രഭാതത്തിൽ എന്തെങ്കിലും കാര്യത്താൽ ഉപേക്ഷിച്ചാൽ അത് വാർത്തയായി സഹതാപമായി ഉപേക്ഷിച്ചു വഞ്ചകനായി ക്രൂരനായി... കുറച്ചു കഴിഞ്ഞാൽ അവനെതിരെ കേസുമായിമായി മുന്നോട്ടും പോകും... മറിച്ച് എന്നെപ്പോലുള്ളവരുടെ മനസ്സ് വായിക്കാൻ ആർക്കും നേരില്ല... കാരണം അവനത് വേണം... പെൺകുട്ടികളെ വഴിതെറ്റിക്കാൻ നടന്നിട്ടാണെന്ന് പറയും... നിനക്കറിയോ... എന്റെ അനിയത്തി ഒരു ചെറുപ്പക്കാരനെ സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞ് അവൾ അച്ഛന്റേയും അമ്മയുടേയും അടുത്തേക്കല്ല പോയത്... പകരം എന്റെ അടുത്തേക്കാണ്... അവൾ പറഞ്ഞതു കേട്ട് ആ പയ്യനെക്കുറിച്ചറിയാൻ ഞാൻ പോയി... അവനെ അവരറിയാതെ ഞാൻ കണ്ടു... ഒറ്റനോട്ടത്തിൽത്തന്നെ അവനാരാണെന്നും എനിക്ക് മനസ്സിലായി... നിന്റെ ചേട്ടൻ അതായത് എന്റെ കളികൂട്ടുകാരൻ ശരത്ത്... എനിക്ക് വന്ന ആപത്ത് അവൾക്കുണ്ടാകരുതെന്ന് എനിക്ക് നിർബന്ധമായിരുന്നു... എനിക്കറിയാം എന്റെ ശരത്തിനെ... അവനെന്റെ അനിയത്തിയെ വഞ്ചിക്കില്ല... അതിനവന് കഴിയില്ല... ഇതുവരേയും അവനോ അവളോ നമ്മുടെ വീട്ടുകാരുമായുള്ള ബന്ധം അറിയില്ല... ആത്മാർത്ഥമായി സ്നേഹക്കുന്നവരുടെ മനസ്സ് എനിക്കറിയാം... നീ നേരത്തെ മറ്റൊരു കാര്യം കൂടി ചോദിച്ചു... എന്റെ അനിയത്തിയാണ് ഇതുപോലെ ഇവിടെ വന്നിരുന്നെങ്കിലെന്ന്.... അത് ആരായാലും ഞാൻ ഇതുപോലെ ത്തന്നെ പെരുമാറും... കാരണം സ്നേഹം നഷ്ടപ്പെട്ടവന്റെ വേദന അത് ആവോളം അനുഭവിച്ചു ഞാൻ... നാളെ എന്തെങ്കിലും പ്രശ്നത്താൽ അവളുടേയോ അച്ഛനുമമ്മയുടേയോ സ്നേഹം എനിക്ക് നിഷേധിക്കപ്പെട്ടാൽ  അത് എനിക്ക് താങ്ങാൻ കഴിയില്ല... അല്ലാതെ അവരോട് എനിക്ക് സ്നേഹമില്ലാത്തതുകൊണ്ടല്ല... പുറമേ ഞാൻ ഇതുപോലെ പരുക്കനായി നടക്കുന്നുണ്ടെന്നേയുള്ളൂ... അവർ കഴിഞ്ഞിട്ടേ എനിക്കിനി ആരുമുള്ളൂ... \"

\"അതുമൂലം അവരുടെ മനസ്സ് വേദനിച്ചോട്ടെ എന്നാണോ... പോയവർ പോകട്ടെ... എന്ത് വിഷമമുണ്ടായാലും സ്വന്തം അച്ഛനുമമ്മയേയും കൂടപ്പിറപ്പുകളേയും വേദനിപ്പിക്കരുത്... അത് ഏതുകാലത്തും നിങ്ങൾക്കത് ഒരു ശാപമായി കൊണ്ടുനടക്കേണ്ടിവരും... എല്ലാ വിഷമത്തിലും കൂടെ നിൽക്കുന്നത് അവരായിരിക്കും... അല്ലാതെ കാമുകിയായവളോ ഭാര്യയോ അല്ല... അവർ എന്നും നമ്മുടെ കൂടെയുണ്ടാകുമെന്നും കരുതരുത്...  നിങ്ങൾ പഴയതുപോലെ ആ അച്ഛന്റേയും അമ്മയുടേയും ഇഷ്ടത്തിനനുസരിച്ച് ജീവിക്ക്... അവരുടെ മനസ്സ് സന്തോഷിക്കിക്കുന്നതല്ലേ നമ്മുടെ ആവിശ്യം... ഇതൊക്കെ പറഞ്ഞ് നിങ്ങളെ ദേഷ്യം പിടിപ്പിക്കുകയാണെന്ന് കരുതരുത്... എന്റെ മനസ്സിൽ വന്നത് പറഞ്ഞെന്നേയുള്ളൂ... ഞാൻ നിങ്ങളുടെ സമാധാനത്തിനിടയിലേക്ക് ഒരു തടസമായി മാറുന്നില്ല... നിങ്ങൾക്ക് ശരിയെന്താണോ അത് തിരഞ്ഞെടുക്കാം... ഏതായാലും സ്ഥലം മാറി കിടന്നതുകൊണ്ട് എനിക്ക് ഉറക്കം വരില്ല... അതാണ് ഇവിടേക്ക് വന്നത്... എന്നാൽ ശരി... അവൾ മുറിയിലേക്ക് പോയി... 

രാവിലെ വാതിലിൽ ആരോ തട്ടുന്നത് കേട്ടാണ് അവൾ ഉണർന്നത്... പുലർച്ച എപ്പോഴോ ആണ് ഉറക്കം അവളെ തഴുകിയത്... അവൾ എഴുന്നേറ്റ് മൊബൈലിൽ സമയം നോക്കി... സമയം ആറുമണി... വീട്ടിലാണെങ്കിൽ ഏഴുമണി കഴിഞ്ഞേ എഴുന്നേൽക്കാറുള്ളൂ... ഇവിടെ നേരത്തെ എണീക്കണമെന്നായിരിക്കും... ഒരു കണക്കിന് അത് നല്ലതാണ്... ജോലിക്കുപോകുമ്പോൾ ഏതായാലും നേരത്തേ എണീക്കണം... അതിപ്പോഴേ ശീലിക്കുന്നത് നല്ലതാണ്... ശ്രേയ എണീറ്റ് മുടി വാരിക്കെട്ടി വാതിൽ തുറന്നു... പുറത്ത് ചിരിയോടെ നിൽക്കുന്ന രേഖയെ അവൾ കണ്ടു... 

\"മോളുടെ ഉറക്കം നഷ്ടമാക്കിയോ ഞാൻ... ഇന്നലെ ഉറക്കം ശരിയായിട്ടുണ്ടാവില്ലല്ലേ... \"

\"സ്ഥലം മാറി കിടന്നതുകൊണ്ട് പുലർച്ചെ വരെ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു... പുലർച്ചയാണ് ഇറങ്ങിയത്... \"

\"അയ്യോ ഞാൻ മോളുടെ ഉറക്കം കളഞ്ഞല്ലേ... ഞാൻ അമ്പലത്തിൽ പോകുന്നുണ്ട് മോള് വരുന്നോ എന്നു ചോദിക്കാൻ വന്നതാണ്... \"

\"ഞാനും വരുന്നു... ഇന്നലെ കിടക്കുമ്പോൾ വരെ ആലോചിച്ചതാണ്... ആന്റിയോട് ഇന്ന് പറഞ്ഞിട്ട് നാളെ പോകാമെന്ന് കരുതി... \"

\"എന്നാൽ മോള് റഡിയായി വാ... ഞാനും റഡിയാവട്ടെ... \"

\"അങ്കിളുണ്ടോ കൂടെ... \"
ഇല്ല... അങ്കിളിന് നേരത്തേ ഓഫീസിൽപോകാനുണ്ടെന്ന് പറഞ്ഞു... നമ്മളോട് പൊയ്ക്കോളാൻ പറഞ്ഞു... 

\"ഗിരിയേട്ടനോ... \"

\"നല്ല കഥയായി... അവൻ അമ്പലത്തിലോ... കുറച്ചു നാൾ വരെ അവൻ ആരുമില്ലെങ്കിലും അമ്പലത്തിലേക്ക് പോകുന്നവനായിരുന്നു... ആ വഞ്ചകി അവനെ ചതിച്ചതിൽപ്പിന്നെ അമ്പലവുമില്ല വിശ്വാസവുമില്ല... എന്തിന് ജന്മം നല്കിയ ഞങ്ങളോട് പോലും അവനിന്നു സംസാരിക്കാറുപോലുമില്ല... എന്തെങ്കിലും ചോദിച്ചാൽ ഒറ്റവാക്കിൽ മറുപടി പറഞ്ഞുതീർക്കും... പഴയ ചിരിയും കളിയുമില്ല... ഇവിടെയുള്ള സമയത്ത് മുറിയിൽത്തന്നെ രാത്രിയായാൽ ബാൽക്കണിയിൽ ഒറ്റക്ക് ഓരോന്നാലോചിച്ച് ഇരിക്കുന്നത് കാണാം... പുറത്തു പോയാൽ എപ്പോഴാണ് വരുന്നതെന്ന് ഒരു നിശ്ചയവുമില്ല... എവിടെ പോകുവണെന്നുപോലും പറയാറില്ല... \"

\"ഇതിനിടയിൽ ആന്റി എന്നെങ്കിലും അമ്പലത്തിൽ പോകാൻ ഗിരിയേട്ടനെ വിളിച്ചിരുന്നോ... \"

\"ഇല്ല... അവന്റെ വായിൽനിന്ന് ചിലപ്പോൾ എന്തൊക്കെയാണ് കേൾക്കുന്നതെന്ന് പറയാൻ പറ്റില്ല... വെറുതെയെന്തിനാണ് അവനെ ദേഷ്യം പിടിപ്പിക്കുന്നത്... \"

\"ഇതാണ് ആന്റി പ്രശ്നം... ഒരു തവണയോ രണ്ടുതവണയോ ചിലപ്പോൾ ദേഷ്യപ്പെട്ടെന്നിരിക്കും... എന്നാൽ പിന്നീട് അതെല്ലാം മാറും... ആന്റിക്ക്  സ്വന്തം മകൻ പഴയതുപോലെയാകണമെന്ന് താല്പര്യമില്ലേ... അപ്പോൾ നമ്മൾ ചിലത് കേട്ടില്ലെന്നുകണ്ട് സഹിച്ച് മുന്നോട്ട് പോണം... ആന്റിയൊരു കാര്യം ചെയ്യ്... നേരെ പോയി ഗിരിയേട്ടനോ വിളിക്ക്... മറുപടി എന്തായാലും പ്രശ്നമാക്കേണ്ട... ഗിരിയേട്ടൻ വന്നില്ലെങ്കിൽ നമുക്ക് പോകാം... ആന്റി ചെല്ല്... \"

\"അത് മോളെ ഞാൻ... \"
രേഖ വീണ്ടും മടിച്ചു നിന്നു... 

\"എന്താ ആന്റീ ഇത്... പോയി ചെന്ന് വിളിക്ക്... \"
ശ്രേയ രേഖയെ ഗിരിയുടെ മുറിയിലേക്ക് തള്ളിവിട്ടു... അവർ കുറച്ച് പേടിയോടെയായിരുന്നു ഗിരിയുടെ മുറിയുടെ അടുത്തേക്ക് നടന്നത്... അവർ ചെല്ലുമ്പോൾ വാതിൽ തുറന്നു കിടക്കുന്നത് അവർ കണ്ടു... അവർ മുറിയിലേക്ക് കയറി... അവിടെയൊന്നും അവനെ കണ്ടില്ല... എന്നാൽ അവരെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം അവർ കണ്ടു... മേശപ്പുറത്ത് അയൺ ചെയ്തുവച്ച മുണ്ടും ഷർട്ടും... അവരിൽ എന്തെന്നില്ലാത്ത സന്തോഷം വന്നു... കുറച്ചു നാളായി ഇതുപോലെ വൃത്തിയായ ഡ്രസ്സ് അവൻ ധരിച്ചിരുന്നില്ല... അവർ ചുറ്റുമൊന്ന് നോക്കി ഗിരിയെ അവിടെയൊന്നും കണ്ടില്ല... അവർ ബാൽക്കണിയിൽ ചെന്നു നോക്കി... അവിടേയും അവനെ കണ്ടില്ല.. അവർ ബാൽക്കണിയിൽ നിന്ന് തിരിച്ചുപോരാൻനേരത്ത് മുറ്റത്തേക്കൊന്ന് വെറുതെ നോക്കി... അവിടെ കണ്ട കാഴ്ച അവരെ അമ്പരപ്പിച്ചു... 


തുടരും......... 


✍️ രാജേഷ് രാജു
➖➖➖➖➖➖➖➖➖➖➖
പ്രണയഗീതം... 💞 07

പ്രണയഗീതം... 💞 07

4.5
13855

രേഖ ചുറ്റുമൊന്ന് നോക്കി ഗിരിയെ അവിടെയൊന്നും കണ്ടില്ല... അവർ ബാൽക്കണിയിൽ ചെന്നു നോക്കി... അവിടേയും അവനെ കണ്ടില്ല അവർ ബാൽക്കണിയിൽ നിന്ന് മുറ്റത്തേക്ക് നോക്കി... അവിടെ കണ്ട കാഴ്ച അവരെ അമ്പരപ്പിച്ചു... മുറ്റത്ത് കാർ കഴുകുന്നു ഗിരി... എത്ര നാളായി ഇവൻ കാറിന്റെയടുത്തുപോലും പോയിട്ട്... അവൻ ബൈക്കിലല്ലാതെ കാറെടുത്ത് പുറത്തേക്ക് പോയിട്ടില്ല... രേഖ പെട്ടന്ന് താഴേക്കോടി... മുറിയിൽ ഇരുന്ന് കണക്കുകൾ ചെക്കുചെയ്യുകയായിരുന്നവാസുദേവന്റെ കയ്യിൽ അവർ പിടിച്ചു വലിച്ചു... \"വാസുവേട്ടാ ഒന്നു വന്നേ ഒരത്ഭുതം കാണിച്ചുതരാം.. \"\"നീയാദ്യം കയ്യിൽനിന്ന് പിടിച്ചു വിട്... എന്നിട്ട് കാര്യം പ