Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 81

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 81


“Oho, sure Aravind... Let us enjoy this evening.”


അതും പറഞ്ഞ് ഒരു എതിർപ്പും കാണിക്കാതെ സ്വാഹയും അരവിന്ദനൊപ്പം ഡാൻസ് ഫ്ലോറിൽ വന്നു. എന്നാൽ അവർ ഡാൻസ് തുടങ്ങിയതും ഡി ജെ മ്യൂസിക് നിർത്തി. പിന്നെ മൈക്ക് എടുത്ത് എല്ലാവരോടുമായി സംസാരിച്ചു തുടങ്ങി.


“നമുക്ക് ഈ ഡാൻസിന് കുറച്ചു കളറും കൂടി നൽകാം. എല്ലാവരും എന്തു പറയുന്നു?”


ഡി ജെയുടെ ചോദ്യത്തിന് ഡാൻസ് ഫ്ലോറിൽ നിന്നും നല്ല പോസിറ്റീവ് റെസ്പോൺസ് തന്നെയായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരും അത് അംഗീകരിക്കുകയും ചെയ്തു.


അതുകണ്ടു ആവേശത്തോടെ ഡി ജെ പറഞ്ഞു.


“അതായത് പെയർ ആയി വേണം ഡാൻസ് ചെയ്യാൻ. ലൈറ്റുകൾ ഓഫ് ആയിരിക്കും. ഒരു സോങ്ങ് തീരുന്നതു വരെ സെയിം പെയറിനോടൊപ്പം തന്നെ ഡാൻസ് ചെയ്യണം. അതിനു ശേഷം അടുത്ത സോങ് പ്ലേ ചെയ്യുമ്പോൾ പെയർ എക്സ്ചേഞ്ച് ചെയ്യണം. how about it guys?”


ഡാൻസ് ഫ്ലോറിൽ ഉള്ള എല്ലാവരും വിസിലടിച്ചും, കൈ കൊട്ടിയും ആർത്തു വിളിച്ചും എല്ലാവരും അവരുടെ സമ്മതം അറിയിച്ചു. എല്ലാം കണ്ടു നിന്ന ശ്രുതി വളരെയധികം സന്തോഷത്തിലായിരുന്നു.

തൻറെ പ്ലാനിൻറെ ആദ്യത്തെ ഭാഗം നന്നായി തന്നെ മുന്നോട്ടു പോകുന്നത് കണ്ടു അവൾ സന്തോഷിച്ചു.


എല്ലാവരും പെയറിനെ തെരഞ്ഞെടുക്കുന്ന തിരക്കിലായിരുന്നു. അതുകണ്ട് പ്ലാനിൻറെ രണ്ടാംഘട്ടം നിറവേറ്റാൻ വേണ്ടി അവൾ അരവിന്ദനടുത്തേക്ക് വന്നു. ശ്രുതി അരവിന്ദനടുത്തേക്ക് വരുന്നത് കണ്ടു സ്വാഹ അവളോട് പറഞ്ഞു.


“ശ്രുതി, ഞാൻ അരവിന്ദനോടൊപ്പം ഡാൻസ് ചെയ്യുന്നതിൽ തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? എനിക്ക്... ഞാൻ ഇവിടെ അധികം ആരുമായും കംഫർട്ടബിൾ അല്ല. തനിക്ക് ഇവിടെ എല്ലാവരെയും പരിചയം അല്ലേ?”


അതും പറഞ്ഞ് അവൾ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അഗ്നിയെ കണ്ടു. പിന്നെ മനസ്സിൽ ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.


“അഗ്നി തൻറെ റിലേറ്റീവ് അല്ലേ? തനിക്ക് അഗ്നിയുടെ കൂടെ പെയർ ആയി ഡാൻസ് ചെയ്തു കൂടെ?”


അവളുടെ ചോദ്യം കേട്ട് ശ്രുതിയുടെയും അരവിന്ദൻറെയും കണ്ണുകൾ തിളങ്ങി. അവരുടെ കണ്ണുകളിലെ തിളക്കം സ്വാഹ കണ്ടുവെങ്കിലും കാണാത്ത പോലെ നിന്നു കൊണ്ട് അവൾ ചുറ്റും നോക്കി. രണ്ടു പേരും സന്തോഷത്തോടെ സമ്മതിച്ചു.

ശ്രുതി തൻറെ പ്ലാൻ സക്സസ് ആയതിൽ വളരെ സന്തോഷവതിയായിരുന്നു.


ഡാൻസ് തുടങ്ങാൻ മ്യൂസിക് തുടങ്ങിയതും ലൈറ്റ് ഓഫ് ആയി. സ്വാഹ അരവിന്ദനോട് അവൻറെ ചെവിയിൽ പറഞ്ഞു.


“I am not Shruti... keep that in your mind.”


അവൾ പറയുന്നത് കേട്ട് അരവിന്ദ് വിളറി വെളുത്തു.


“എൻറെ ദേഹത്ത് വേണ്ടാത്ത രീതിയിൽ തൊട്ടാൽ ഉറപ്പായും ഞാൻ പ്രതികരിക്കും അരവിന്ദ്.”


അതു കൂടി കേട്ടതോടെ അരവിന്ദ് ഒന്ന് ചിരിക്കാൻ ശ്രമിച്ചു. എന്നാലും അവൻ ഒന്നും പറഞ്ഞില്ലെങ്കിലും ചെറിയ ഭയമുണ്ടായിരുന്നു. അത് അവൻറെ പിന്നീടുള്ള ഓരോ ആക്ഷനിലും എടുത്തു കാണിക്കുന്നുണ്ടായിരുന്നു.


സ്വാഹ മനസ്സിൽ ചിരിച്ചു കൊണ്ട് വളരെ കെയർഫുള്ളായി തന്നെയായിരുന്നു ഓരോ സ്റ്റെപ്പും വെച്ചിരുന്നത്. പിന്നെ അടുത്ത സോങ് സ്റ്റാർട്ട് ആയതും പെയർ എക്സ്ചേഞ്ച് ചെയ്യാൻ ഡി ജെ വിളിച്ചു പറഞ്ഞു.


ഇപ്രാവശ്യം സ്വാഹക്ക് കിട്ടിയത് മാർട്ടിനെ ആയിരുന്നു. മാർട്ടിൻ തൻറെ അടുത്തു മിസ്സ് ബിഹേവ് ചെയ്യില്ലെന്ന് അവൾക്ക് നല്ല ഉറപ്പുണ്ടായിരുന്നു. മാർട്ടിൻ ഡിസ്റ്റൻസ് ഇട്ടു തന്നെയാണ് അവളോടൊപ്പം ഡാൻസ് ചെയ്തത്.


അടുത്ത സോങ് അവൾ ഡാൻസ് ചെയ്തത് അഗ്നിയോടൊപ്പം ആയിരുന്നു. മാർട്ടിനെ പോലെ തന്നെ അഗ്നിയും ഡിസ്റ്റൻസ് ഇട്ടു തന്നെയാണ് അവളോടൊപ്പം ഡാൻസ് ചെയ്തത്.

അരവിന്ദൻറെയും മാർട്ടിൻറെയും രണ്ടു കണ്ണുകളും തങ്ങളിൽ തന്നെ ആയിരിക്കുമെന്ന് അവർക്ക് രണ്ടുപേർക്കും അറിയാമായിരുന്നു. എന്നാലും സ്വാഹ ഒരു ഗ്യാപ്പ് കിട്ടിയപ്പോൾ അഗ്നിയോട് ചോദിച്ചു.


“How you want me to deal with Shruti? ശ്രുതിയെ എങ്ങനെ ഡീൽ ചെയ്യണം?”


അഗ്നിയുടെ മറുപടി പെട്ടെന്ന് തന്നെ വന്നു.


“Like everyone else. No special consideration to her.”


അഗ്നി പറഞ്ഞതിന് അവൾ ഒന്ന് ഇരുത്തി മൂളി. പിന്നെയും ഡാൻസ് തുടർന്നു കൊണ്ടിരുന്നു എങ്കിലും, തളർന്നു എന്ന് പറഞ്ഞു സ്വാഹ ഡാൻസ് ഫ്ലോറിൽ നിന്നും പുറത്തേക്കിറങ്ങി. അഗ്നി അവിടെത്തന്നെ ഉണ്ടായിരുന്നു കുറച്ചു നേരം കൂടി.


സ്വാഹ ഡാൻസ് നിർത്തി പുറത്തേക്കിറങ്ങുന്ന കണ്ടു മാർട്ടിൻ അവൾക്കു പുറകെ പുറത്തേക്ക് വന്നു.


“What you want to drink Swaha?”


“Nothing Martin. I am not comfortable to drink anything from any of this kind of parties.”


സ്വാഹ മുഖത്തടിച്ച പോലെ പറയുന്നതു കേട്ട് മാർട്ടിൻ അതിശയത്തോടെ അവളോട് ചോദിച്ചു.


“Don\'t you trust me?”


“No... not at all Martin.”


“What?”


അവൾ പറഞ്ഞത് കേട്ട് മാർട്ടിൻ വല്ലാതെ ആയി പോയി.


“Are you joking? Do you not believe me at all?”


അവൻ വീണ്ടും തൻറെ സംശയം തീർക്കാൻ വേണ്ടി ഒന്നു കൂടി ചോദിച്ചു.


“I am not joking Martin. Do you only tell me on what basis I must believe you or trust you? As far as I know, we are just professionals. Other than what relationship do we have?”


{ഞാൻ മാർട്ടിനെ കളിയാക്കുകയല്ല. എന്ത് അടിസ്ഥാനത്തിൽ ഞാൻ നിന്നെ വിശ്വസിക്കണം എന്ന് നിങ്ങൾ എന്നോട് പറയുമോ? എനിക്കറിയാവുന്നിടത്തോളം ഞങ്ങൾ പ്രൊഫഷണലുകൾ മാത്രമാണ്. അല്ലാതെ നമുക്ക് എന്ത് ബന്ധമാണ് ഉള്ളത്?\"}


അവളുടെ ചോദ്യം കേട്ട് മാർട്ടിൽ എന്ത് മറുപടി നൽകണമെന്ന് പോലും അറിയാതെ അവളെ നോക്കി തന്നെ നിന്നു. പിന്നെ സാവധാനം പറഞ്ഞു.


“Oho, yes yes...”


മുന്നിലോട്ട് എന്ത് പറയണമെന്നറിയാതെ നിൽക്കുന്ന മാർട്ടിനെ നോക്കി സ്വാഹ പറഞ്ഞു.


“Martin, just leave all that. I need to talk to you something important. അതായത് നമ്മൾ ഇനി അടുത്ത സ്റ്റെപ്പ് എന്ത് എടുക്കണം എന്നതിനെ പറ്റി എനിക്ക് നിന്നോട് കുറച്ച് ഡിസ്കസ് ചെയ്യാനുണ്ട്.”


മാർട്ടിൻ സാഹയുടെ സംസാരം എല്ലാം കേട്ട് കിളി പോയി ഇരിക്കുകയായിരുന്നു. തുറന്നടിച്ചു മുഖത്തു നോക്കി എനിക്ക് നിന്നെ ഒരു വിശ്വാസവും ഇല്ല എന്ന് തന്നോട് പറയണമെങ്കിൽ അവളുടെ ഗഡ്സ് എന്തായാലും പറഞ്ഞു അറിയേണ്ടിയിരിക്കുന്നു. അവൻ മറുപടിയൊന്നും പറയാതെ തന്നെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു സ്വാഹ പിന്നെയും പറഞ്ഞു.


“Martin, I am talking to you man...”


എന്നിട്ടും ഒരു മറുപടിയും കിട്ടാതായപ്പോൾ അവൾ തൻറെ കൈയെടുത്ത് അവൻറെ മുഖത്തിനു മുന്നേ വീശി കാണിച്ചു.


അപ്പോൾ മാത്രമാണ് സ്വാഹ തന്നോട് സംസാരിക്കുന്നത് പോലും അവൻ ശ്രദ്ധിച്ചത്.


“Can we?”


മാർട്ടിൻ മറുപടി ഒന്നും നൽകാതായപ്പോൾ സ്വാഹ പുഞ്ചിരിയോടെ വീണ്ടും ചോദിച്ചു.


“Sorry Swaha... What were you talking about? I was thinking something else.”


സ്വാഹ പുഞ്ചിരിയോടെ പറഞ്ഞു.


“Martin, we need to discuss our next step asap, otherwise, there is a big chance that this will be our last chance at the celebration.”


{മാർട്ടിൻ, നമ്മുടെ അടുത്ത ഘട്ടം എത്രയും വേഗം ചർച്ച ചെയ്യേണ്ടതുണ്ട്, അല്ലാത്തപക്ഷം, ആഘോഷത്തിൽ ഇത് ഞങ്ങളുടെ അവസാന അവസരമാകാനുള്ള വലിയ സാധ്യതയുണ്ട്.”}


“Oho അങ്ങനെ... അങ്ങനെ ഒന്നും ഉണ്ടാകാൻ ഒരു ചാൻസും എനിക്ക് കാണുന്നില്ല. Anyway, we will meet tomorrow morning at Aravind\'s flat.”


“That\'s fine with me. Let me call my driver. I am sure that will be a small surprise for you.”


“hahaha... സർപ്രൈസ്, അതേ സ്വാഹ... അത് പ്രത്യേകിച്ച് പറയേണ്ട കാര്യമൊന്നുമില്ല സ്വാഹ. നീ എന്ത് ചെയ്താലും, പറഞ്ഞാലും അത് മറ്റുള്ളവർക്ക് സർപ്രൈസ് തന്നെയാണ് എപ്പോഴും. നിന്നോടൊപ്പം നിൽക്കുമ്പോൾ സ്വന്തം തലയിലെ കിളികൾ ഒരു വിധത്തിലും വിശ്രമമില്ലാതെ പറന്നു നടക്കുന്നത് സർവ്വ സാധാരണമായ കാര്യമാണ്.”


അവൻ പറയുന്നത് കേട്ട് ചിരിച്ചു കൊണ്ട് സ്വാഹ മറുപടി പറഞ്ഞു.


“ഇത് കൊള്ളാമല്ലോ… കേൾക്കാൻ ഒക്കെ ഒരു രസം ഒക്കെയുണ്ട്. അതും ഇത്ര വലിയ ബിസിനസ് മാഗ്നറ്റിൽ നിന്നും ഇങ്ങനെയൊക്കെ കേൾക്കുന്നത് ഒരു complement ആയി തന്നെയാണ് ഞാൻ എടുക്കുന്നത്.


ഇനിയുള്ള ദിവസങ്ങളിൽ നമ്മുടെ ഓരോ കണ്ടുമുട്ടലുകളിലും, ഇനിയുള്ള ജീവിതത്തിൽ ഓർത്തിരിക്കാൻ പാകത്തിന് എന്തെങ്കിലും തരാൻ ഞാൻ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കും. മാർട്ടിനെ നിരാശപ്പെടുത്തുക ഇല്ല ഞാൻ.

ഇത് മാർട്ടിനോടുള്ള സ്വാഹയുടെ പ്രോമിസ് ആണ്.”


സ്വാഹ പറയുന്നത് കേട്ട് മാർട്ടിൻ ചിരിച്ചു കൊണ്ട് നിൽക്കുകയാണ് ചെയ്തത്.

അപ്പോഴേയ്ക്കും അവരുടെ മുന്നിലേക്ക് കണാരൻ വന്നു. അതുകണ്ട് ചിരിയോടെ സ്വാഹ പറഞ്ഞു.


“മാർട്ടിൻ, ഇതാണ് ഞാൻ ഇപ്പോൾ പറഞ്ഞ സർപ്രൈസ്.”


മാർട്ടിൻ കണാരനെ സംശയത്തോടെ നോക്കിയ ശേഷം സ്വാഹയോട് ചോദിച്ചു.


“ഇത്...”


“മാർട്ടിൻ ഞാൻ പരിചയപ്പെടുത്താം നിങ്ങളെ. ഇത് കണാരൻ... അഗ്നിയുടെ കൂടെയായിരുന്നു കുറച്ചു കാലങ്ങളായി. ഇന്ന് തൊട്ട് എൻറെ ഡ്രൈവറാണ്.”


“What? “


“Yes, Martin...”


സ്വാഹ പുഞ്ചിരിയോടെ മാർട്ടിനെ നോക്കി ചോദിച്ചു.


“സർപ്രൈസ് ഇഷ്ടപ്പെട്ടോ?”


“Wow unbelievable... you are really rocking Swaha... No words...”


“Thanks Martin.”


സ്വാഹ അത്രയും പറഞ്ഞു കണാരനോട് പറഞ്ഞു.


“Let\'s move... “


“Good night, Martin. See you tomorrow at Aravind\'s flat sharp 10 am.”


“hmmmm… Good night Swaha. See you soon.”


“നമുക്ക് പോകാം കണാരൻ.”


“ഓക്കേ മാഡം.”


കണാരൻ അത് പറഞ്ഞപ്പോൾ സ്വാഹ ചിരിയോടെ മാർട്ടിൻ കേൾക്കാൻ പാകത്തിന് അയാളോട് പറഞ്ഞു.


“നിങ്ങളുടെ പണ്ടത്തെ ബോസ് ഇപ്പോഴും ഇവിടെത്തന്നെയുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ പോയി ഒന്ന് സംസാരിക്കുന്നതു കൊണ്ട് എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല.”


“No madam... എനിക്ക് ആരോടും സംസാരിക്കാൻ താല്പര്യമില്ല. നമുക്ക് ഇവിടെ നിന്ന് എത്രയും വേഗം പുറപ്പെടാം.”


മാർട്ടിൻ കേൾക്കാൻ വേണ്ടിയാണ് സ്വാഹ ഇതെല്ലാം പറയുന്നതെന്ന് കണാരനും അറിയാമായിരുന്നു. കാറിൽ കയറിയതും സ്വാഹ പറഞ്ഞു.


“കണാരേട്ട... എന്നോട് ദേഷ്യം ഒന്നും തോന്നരുത്. ഞാൻ ദേവി പീഠത്തിൽ വരുന്നതു വരെ കണാരൻ എന്ന് തന്നെ വിളിക്കുന്നതായിരിക്കും നമുക്ക് നല്ലത്. വേറെ എന്തു വിളിച്ചു ശീലിച്ചാലും പെട്ടെന്ന് ആളുകൾക്കിടയിൽ അങ്ങനെ വിളിച്ചു പോയാലോ?”


“എന്തിനാ മോളേ ഇങ്ങനെയൊക്കെ എന്നോട് സംസാരിക്കുന്നത്? മോള് എന്നെ എന്ത് വിളിച്ചാലും എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. പിന്നെ എന്നെ എന്തു കൊണ്ടാണ് ഇങ്ങനെ വിളിക്കുന്നത് എന്ന് മോള് പറയാതെ തന്നെ എനിക്ക് മനസ്സിലാക്കാൻ സാധിക്കും. എൻറെ അഗ്നി മോൻറെ ദേവി അല്ലേ മോള്?
ശ്രീക്കുട്ടി പലപ്പോഴും ആയി മോളെ പറ്റി ഒരുപാട് പറഞ്ഞു തന്നിട്ടുണ്ട്. ദേവി പീഠത്തിൽ ഈ ഞാനടക്കം ഓരോരുത്തരും അഗ്നിയുടെ ദേവിയെ വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് കാലം ഒരുപാട് ആയിരിക്കുന്നു.”


“അറിയാം കണാരേട്ട... Amen ഏട്ടൻ പറഞ്ഞിട്ടുണ്ട് പലതും.”


“മോള് നേരത്തെ പറഞ്ഞ പോലെ കണാരൻ എന്ന് തന്നെ വിളിച്ചു ശീലിച്ചാൽ മതി. മോള് പറഞ്ഞ പോലെ ഒരു അബദ്ധം വേണ്ട.”


“സമ്മതിച്ചു. പേടിയാണ് എനിക്ക്. എല്ലാവരുടെയും ആഗ്രഹം എനിക്കറിയാം. അതൊക്കെ നടത്താൻ എന്നെക്കൊണ്ട് സാധിക്കുമോ എന്ന് മാത്രമാണ് എനിക്ക് അറിയാത്തത്.”


“മോള് ഒന്നു കൊണ്ടും പേടിക്കേണ്ട... എന്തുണ്ടായാലും മോൾക്ക് ഒരു പോറലുമേൽക്കാതെ നോക്കാനാണ് ഞാൻ ഉള്ളത്.”


കണാരൻ കരയുന്നത് കേട്ട് സ്വാഹ അല്പം ദേഷ്യത്തോടെ പറഞ്ഞു.


“ആഹാ, അതു കൊള്ളാമല്ലോ? ഇതായിരുന്നു അല്ലേ നിങ്ങളുടെ എല്ലാവരുടെയും മനസ്സിലിരിപ്പ്? ഇങ്ങനെയാണെങ്കിൽ കണാരേട്ടൻ ഇന്നു തന്നെ സ്ഥലം കാലിയാക്കിക്കോ. എനിക്ക് ഞാൻ അറിഞ്ഞു കൊണ്ട് ചെയ്യുന്ന തെറ്റ് ഏറ്റെടുക്കാൻ ആരെയും വേണ്ട.

ഞാൻ ചെയ്യുന്നത് ഒരു പക്ഷേ സമൂഹത്തിനു മുൻപിൽ തെറ്റാണെങ്കിൽ പോലും എനിക്ക് അതിൽ ഒരു തെറ്റും കാണാനില്ല. അതുകൊണ്ടു തന്നെ ആരുടെ മുന്നിലും ഏറ്റു പറയാൻ ഒരു മടിയും ഈ സ്വാഹക്ക് ഇല്ല.”


“മോളെ, അത് വാശിപിടിക്കരുത്... നിന്നെ കാത്തിരിക്കുന്ന ഒരു കുടുംബമുണ്ട്.”


“ഉണ്ട്… അത് കണാരേട്ടൻ പറഞ്ഞത് വളരെ ശരിയാണ്. പക്ഷേ അതേ കുടുംബം തന്നെ കണാരേട്ടനെയും കാത്തിരിക്കുന്നുണ്ടെന്ന് ഉള്ളത് എന്തുകൊണ്ടാണ് മറന്നു പോകുന്നത്?”


“മോളെ... അംബിക കുഞ്ഞ് എന്നെ സ്വന്തം കൂടപ്പിറപ്പ് ആയാണ് കാണുന്നത്. അതുകൊണ്ട് തന്നെയാണ് മോളുടെ കാര്യത്തിൽ കണാരേട്ടൻ ഇത്രയും ഇൻവോൾവ് ആകുന്നത് തന്നെ.”


കണാരൻ സങ്കടത്തോടെ പറയുന്നത് കേട്ട് സ്വാഹ പറഞ്ഞു.


“എനിക്ക് കണാരേട്ടൻ പറയുന്നത് മനസ്സിലാകും... പക്ഷേ, വേണ്ട കണാരേട്ട... എൻറെ കാര്യങ്ങളിൽ, അതിപ്പോൾ നല്ലതായാലും ചീത്തയായാലും, ഒന്നിലും ആരും ഇടപെടേണ്ട. എനിക്ക് ഇഷ്ടമല്ല.”


അത്രയും പറഞ്ഞ് അവൾ സീറ്റിൽ കണ്ണുകളടച്ചു കിടന്നു.


ആ സമയം കണാരൻ മനസ്സിൽ പറഞ്ഞു.


അഗ്നി മോൻറെ ഭാഗ്യം ആണ് ഈ കുട്ടി. ശ്രീക്കുട്ടി പറയുന്നതു പോലെ ദേവീ പീഠത്തിലെ വരാനിരിക്കുന്ന സൗഭാഗ്യം തന്നെയാണ് ഇവൾ. ആർക്കും ഒരു സംശയവും അതിൽ വേണ്ട.


പിന്നീട് രണ്ടുപേരും സംസാരിച്ചത് ഫ്ലാറ്റിൽ എത്തിയ ശേഷമാണ്. സ്വാഹ പറഞ്ഞതു കൊണ്ട് കണാരനും അവളോടൊപ്പം ആ ഫ്ലാറ്റിൽ തന്നെയാണ് താമസിക്കുന്നത്.


തങ്ങൾ ഫ്ലാറ്റിലെത്തി എന്ന് കണാരൻ അഗ്നിയെ അറിയിച്ചു.



സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 82

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 82

4.9
9333

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 82 അഗ്നിയും ഇപ്പോൾ കുറച്ച് റിലാക്സ്ഡ് ആണ്. കാരണം മറ്റൊന്നുമല്ല. കണാരേട്ടൻ സ്വാഹയോടൊപ്പം അവളുടെ ഫ്ലാറ്റിൽ തന്നെയാണ് താമസിക്കുന്നത്. കണാരേട്ടൻ അവൾക്ക് ഒന്നും സംഭവിക്കാതെ നോക്കിക്കൊള്ളും എന്ന് അവന് നല്ല ഉറപ്പായിരുന്നു. അതുപോലെ തന്നെ അവളുടെ സുരക്ഷ ചുമതല ഏറ്റെടുത്തു കൊണ്ട് ഞങ്ങളും പുറത്തുണ്ട്. Amey യും Amen നും ഒന്ന് തല ചൊറിയാൻ പോലും സമയമില്ലാത്ത വിധത്തിൽ തിരക്കിലാണ്. സ്വാഹ പറഞ്ഞ സമയത്തിനുള്ളിൽ കാര്യങ്ങൾ കരയ്ക്കടുപ്പിക്കാൻ അവർ നന്നായി തന്നെ പണിയെടുക്കുകയാണ്. അടുത്ത ദിവസം 09.55 am. സ്വാഹ അരവിന്ദൻറെ ഫ്ലാറ്റിൽ ഡോർ ബെൽ അടിച്ചു പുറത്ത് ക