Aksharathalukal

ഇടവഴിയിലെ പ്രണയം 8

വളവില്‍ നിന്നും കാറിന്റെ പീ പീ ശബ്ദം
അടുത്തു കൊണ്ടിരുന്നു.

കാറില്‍ നിന്നും പുയാപ്പയുടെ വരവ്‌
വേലികെട്ടില്‍ നിന്നും പെന്‍പട അടക്കം
പറഞ്ഞു നോക്കി നിന്നു..

നഫീസുവിന്റെ ചങ്ക്‌ പട പടാ മിടിക്കാൻ
തുടങ്ങി..

അടുക്കളയുടെ ഓരത്ത്‌ അവള്‍ ഒരുങ്ങി
നിന്നു..

പറമ്പിലൂടെ ഇറങ്ങി ഓടിയാലോ നു തോന്നി
നഫീസുവിന്‌..

അവള്‍ മുറ്റത്തു കറമ്പിയെ നോക്കി...
കറമ്പി ആണേല്‍ ലോകം അറിയാതെ പുല്ല്‌
വെട്ടി വിഴുങ്ങുകയായിരുന്നു..

ബല്ലാത്ത കറമ്പി തന്നെ.. ഓളും ന്നെ
മറക്കും എല്ലാരും മറക്കും..

നഫീസു അങ്ങനെ എല്ലാരേം ഓര്‍മ ആവും..
ഇനി താന്‍ വളര്‍ന്ന വീട്ടില്‍ ഒരു വിരുന്നു
കാരിയെ പോലെ വന്നു പോകും,

ഇന്ന്‌ വരെ കാണാത്ത ഒരുത്തന്റെ കൂടെ
മെത്ത പങ്കിടും,

ഇന്ന്‌ വരെ കാണാത്ത രണ്ടാളുകളെ ഉമ്മ
ഉപ്പ വിളിക്കും,

കടന്തരപുഴയിലെ ഓളങ്ങളുടെ കഥ
അവരോടും താന്‍ പറയുമായിരിക്കും..

ശാക്കിര്‍...

പെട്ടന്ന്‌ അവളുടെ കണ്ണ്‌ നിറഞ്ഞു...

ഉള്ളു വിതുമ്പി..

എല്ലാം മറക്കുമായിരിക്കും..

ഉപ്പ മരിച്ചിട്ടും ശാക്കിര്‍ ചിരിക്കുന്നില്ലേ..
ഞാനും ചിരിക്കുമായിരിക്കും..

എന്നാലും...

അവളുടെ നെഞ്ചില്‍ ഒരു കനം വന്നു..
ഉള്ളില്‍ നിന്നും ആ പഴയ ഷൂളം വിളി
ഉയര്‍ന്നു...


പുറത്തു കാരണവന്മാരുടെ സംസാരം
കേള്‍ക്കാമായിരുന്നു..

ചെറുക്കനെ.. പെങ്ങളെ കെട്ടിച്ചേ 100
പവന്‍ കൊടുത്ത...

കഴിഞ്ഞ കുറ്റിയാടി ചന്തയ്ക്‌ ഓളെ
കണ്ടപ്പോള്‍ ഖല്‍ബില്‍ കയറിയതാ..
ഒരേ വാശി...

ഒറ്റ മോന്‍ അല്ലൈ..

പിന്നെ കുറെ പൈസ ഉണ്ടായിട്ട്‌ ഇപ്പൊ
എന്താ..

മക്കളെ സന്തോഷം എന്റെ സന്തോഷം..
ഓന്‍ ഇട്ടു മൂടാന്‍ ഞാന്‍ ഉണ്ടാക്കിട്ടുണ്ട്‌..
അത്‌ പോരാതെ ഓന്‌ ഉള്ളെ ഓന്‍
ഉണ്ടാക്കുന്നുണ്ട്‌..

പുറത്തുന്നു സംസാരം നീണ്ടു പോയി
കൊണ്ടിരുന്നു...

ചെറുക്കാന്‌ വേണേല്‍ പെണ്ണിനെ കണ്ടു
സംസാരിച്ചോട്ടെ ലെ..


ഉപ്പയുടെ വിളി.. നഫീസു നിന്നു വിറച്ചു.
പല്ലുകള്‍ കൂട്ടി ഇടിച്ചു..

ഉമ്മ പറഞ്ഞു ചെല്ലു തെക്കേ മുറിയില്‍..
അവിടെ ..

ഓള്‌ നടന്നു.. ആളുകള്‍ അടക്കം പറഞ്ഞു..

സീനത്ത്‌ വന്നു പറഞ്ഞു.. എന്തൊരു ചന്ത
ന്റെ കാകക്കു. നല്ല രസമുള്ള ചിരി..

ആണോ എന്ന ഇനിക്ക്‌ കെട്ടിച്ചു തരാ..
നഫീസുനു ദേഷ്യം കയറി.

ഞാന്‍ കെട്ടിയേനെ. ന്റെ കല്യാണം
ആണേല്‍..

സീനത്ത്‌ ചിരിച്ചു കൊണ്ട്‌ ഓടി..
നഫീസു അകത്തേക്ക്‌ ചെന്നു..

അവിടെ കട്ടിലിന്റെ ഓരത്ത്‌ താഴേക്‌
നോക്കി നിന്നു.. 

നഫീസു നല്ലേ പേര്?

അതേ അവൾ തലയാട്ടി.

ഞാൻ ഫൈസൽ ന്നെ ഇഷ്ട്ടയോ നഫീസുനു?

അവള്‍ താഴോട്ട്‌ നോക്കി ഇരുന്നു.. എന്തു
പറയണം ന്നു അറിയില്ലായിരുന്നു..

ഒന്നു ഇങ്ങോട്ട്‌ നോക്കുമോ..?

അവള്‍ ഒന്നു നോക്കി...

നീണ്ട ഒരു വശത്തേക്ക്‌ വാരി വെച്ച മുടി,
പൂച്ച കണ്ണ്‌,

വെട്ടി ഒതുക്കിയ മീശ. പാന്റ്‌ കുപ്പയവും,
ചിരിച്ച മുഖം,

ഉറപ്പുള്ള ശരീരം...

അവള്‍ പെട്ടന്ന്‌ കണ്ണു വലിച്ചു...
എന്തോ പറയാന്‍ തുനിഞ്ഞു അല്‍പ്പം
നിര്‍ത്തി..

വിദൂരതയിലേക്ക്‌ നോട്ടം പായിച്ചു.

ഫൈസല്‍ അല്‍പ്പം കൂടെ അടുത്തേക്ക്‌
നില്‍ക്കാന്‍ സ്വാതന്ത്ര്യം കാണിച്ചു..

നഫീസു ഒന്നും പറഞ്ഞില്ല.
അവള്‍ക്ക്‌ ശ്വാസം മുട്ടും പോലെ തോന്നി..

ആരെങ്കിലും വന്നു രക്ഷിച്ചിരുന്നെങ്കില്‍..

അപ്പോഴേക്കും ഉമ്മ അങ്ങോട്ട്‌ വന്നു..
നഫീസുവിന്‌ ശ്വാസം നേരെ വീണ്‌..

ഇനി ചായ കുടിക്കാ ..പുയാച്ഛ ..

നഫീസു അകത്തേക്ക്‌ ഓടി..
ഓള്‍ക്‌ എല്ലാം അഴിച്ചിട്ടു.. പറമ്പില്‍ ഓടാന്‍
തോന്നി..

ബഹളത്തിന്‌ ശേഷം അവര്‍ പോയി...
എല്ലാവര്‍ക്കും ചെറുക്കനെ ഇഷ്ട്ടം
ആയിരുന്നു... ഉത്തരം പറയാതെ നഫീസു
മാത്രം..

ഈ കാലത്ത്‌ പൊന്നൊന്നും കൊടുക്കാതെ
ഏത്‌ പുയ്യാപ്ല കിട്ടും..

പിന്നെ തറവാടിയും, എല്ലാരും
അസൂയയോടെ നഫീസുവിനെ നോക്കി...
ആ നാട്ടില്‍ അത്രയും മൊഞ്ചുള്ള
പൈസകാരന്‍ ഇല്ലായിരുന്നു.

ഓള്‌ ഭാഗ്യം ഉള്ള പെണ്ണാ..
ആരൊക്കെയോ അടക്കം പറഞ്ഞു.
 

കല്യാണം ഏതാണ്ട്‌ ഉറച്ച പോലെ
ആയിരുന്നു..

പിറ്റേന്ന്‌ വൈകുന്നേരം തൊടിയിലെ
കൈതച്ചുവട്ടില്‍ എന്തൊക്കെയോ
ചിന്തകളുമായി സ്വപ്നലോകത്‌ ഇരിക്കുക
യായിരുന്നു നഫീസു..

എന്നും ഓടി കളിച്ചു നടക്കാറുള്ള നഫീസു..
അന്ന്‌ സ്വയം എല്ലാം മറന്ന്‌ നിശബ്ദമായി
ഇരുന്നു..

വല്ലാത്ത അവസ്ഥ തന്നെ എന്റെ റബ്ബേ..

അപ്പോഴാണ്‌ മുന്നില്‍ നിന്നും ശാക്കിറിന്റെ
വിളി..

നഫീസു..

താന്‍ സ്വപ്നത്തില്‍ ആണോ..അവള്‍ക്ക്‌
മനസിലാവുന്നില്ല.

ഓന്‍ ഒന്നൂടെ ഓളെ അടുത്തു നിന്നു..

എന്നിട്ടു പറഞ്ഞു...

നിന്റെ ഉള്ളില്‍ ഞാന്‍ ഉണ്ടെന്ന്‌ എന്തേ
നഫീസു പറയാതെ ഇരുന്നെ..

ഞാന്‍ ശരിക്കും പൊട്ടനാ ലെ. ഉമ്മുകുല്സു
പറഞ്ഞപ്പോള്‍ ഞാന്‍ അറിഞ്ഞേ.

ഇഞ്ഞു എന്നെ ഇങ്ങനെ സ്നേഹിക്കുന്നുണ്ട്‌
ന്നു..

ഇഞ്ഞു ഒളിപ്പിച്ചതോ അതോ ഞാന്‍
കാണാതെ പോയതാ.

എന്നാലും ഇനിക്ക്‌ പറയാമായിരുന്നു..

നഫീസു ശരിക്കും ഞെട്ടി..
ഉമ്മുകുല്‍സു എല്ലാം പറഞ്ഞോ.. ഞാന്‍
ശാക്കിരിനോട്‌ എന്താ പറയാ..

ഇടവഴിയിലെ പ്രണയം 9

ഇടവഴിയിലെ പ്രണയം 9

4.8
906

ഭാഗം 9നഫീസു....ഇഞ്ഞു എന്താ ഒന്നും പറയാതെനില്‍ക്കുന്നെ..ഇനീം എന്തിനാ ഇങ്ങനെ ഒക്കെ. .നഫീസു മുഖം ഉയര്‍ത്തി.. ശാക്കിര്‍പ്രതീക്ഷയോടെ അവളെ നോക്കിഎന്തൊക്കെയോ പറയാന്‍ ഉള്ള കണ്ണുകള്‍അവന്‍ കാണാമായിരുന്നു..ഇന്ന്‌ എന്റെ പെണ്ണ്‌ കാണല്‍ ആയിരുന്നു.അതിന്‌.. ശാക്കിര്‍ വീണ്ടും അവളെനോക്കി...എല്ലാരും ഇത്‌ ഉറപ്പിച്ച മട്ട്‌ ആണ്‌..നഫീസു ഒന്നു ശ്വാസം വിട്ടു..ഞാന്‍ ചോദിച്ചതിന്റെ ഉത്തരം ഇഞ്ഞുപറഞ്ഞില്ല നഫീസുവേ..ഇനി പറഞ്ഞിട്ട്‌ കാര്യം ഉണ്ടോ ന്നു നിക്ക്‌അറിയില്ല എന്റെ തെറ്റായിരിക്കും...ചിലപ്പോള്‍ ഇങ്ങള്‌ ന്നെ മനസിലാക്കാന്‍ പറ്റാഞ്ഞിട്ടാവും!പറയാതെ പറഞ്ഞിരുന്നു നിങ്ങളെ മുഖത്