Aksharathalukal

പ്രണയഗീതം... 💞 09



\"അങ്ങനെയെങ്കിൽ അങ്ങനെ... ഇപ്പോൾ ഞാൻ പറഞ്ഞ കാര്യത്തിന് എന്താണ് തീരുമാനം... എന്റെ കൂടെ വരുമോ... \"

കുറച്ചുനേരം എന്തോ ആലോചിച്ചതിനുശേഷം ഗിരി തലയാട്ടി... 

\"വരുന്നതുകൊണ്ടു എനിക്ക് ബുദ്ധിമുട്ടില്ല... മറിച്ച് ഇത് എന്നും തുടരാമെന്ന് കരുതേണ്ട... \"
ഗിരി പറഞ്ഞു... 

\"അത് വേണ്ട... അടുത്ത തിങ്കളാഴ്ച ഞാൻ ജോലിക്ക് പോകും... അതുവരെ മതി... \"

\"അതിന് വേറെയാളെ നോക്ക്... എന്നും കൂടെ വരാൻ ഞാനാരാണ് നിന്റെ കെട്ട്യോനോ... ഇന്നത്തേക്ക് വേണമെങ്കിൽ ഞാൻവരാം... \"
അതും പറഞ്ഞ് ഗിരി എഴുന്നേറ്റു.. 

\"ഇനിയതിന്റെ കുഴപ്പമേയുള്ളൂ... അല്ലെങ്കിൽ തന്നെ ഇതിനെ പൊറുപ്പിക്കാൻ പാടാണ്... \"
ശ്രേയ പതുക്കെ പറഞ്ഞു... 

\"വല്ലതും പറവാനുണ്ടെങ്കിൽ മുഖത്തുനോക്കി പറയണം... അല്ലാതെ ആള് പോയി കഴിഞ്ഞ് മനസ്സിൽ പറയുകയല്ല വേണ്ടത്... \"
കൈകഴുകാൻ പോവുകയായിരുന്ന ഗിരി തിരിഞ്ഞു നിന്ന് പറഞ്ഞു... 

\"അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ... \"
ശ്രേയ തലതാഴ്ത്തിക്കൊണ്ട് പറഞ്ഞു... 

\"എന്റെ ചെവിക്ക് ഒരു കുഴപ്പവുമില്ല... കേട്ടല്ലോ... വെറുതേ ചൊറിയാൻ വന്നേക്കരുത്... അത് നല്ലതിനാവില്ല പറഞ്ഞേക്കാം... \"
ഗിരി കൈകഴുകി അകത്തേക്ക് പോയി... 

\"എന്റമ്മോ... എന്തൊരു ജന്മമാണെന്റീശ്വരാ ഇത്.. ഇങ്ങനേയുമുണ്ടോ മനുഷ്യന്മാർ... \"
ശ്രേയ തലയിൽ കൈവെച്ചു... ഇതെല്ലാം കണ്ട് രേഖ ചിരിക്കുകയായിരുന്നു... 

\"ആന്റിയെന്തിനാ ചിരിക്കുന്നത്... എന്നെ പറഞ്ഞത് കേട്ടിട്ടോ... \"

\"ചിരിക്കാതെ പിന്നെ വെറുതേ ഇവന്റെ കയ്യിൽ നിന്ന് കേൾക്കാൻ നിക്കണമായിരുന്നോ... ആ പ്രശ്നത്തിനു ശേഷം ഇത്രയും സ്വാതന്ത്ര്യത്തോടെ അവനോട് ഇങ്ങനെ സംസാരിക്കാൻ ധൈര്യം കാണിച്ചത് നീ മാത്രമാണ്... അനുപോലും ഇത്ര സ്വാതന്ത്രത്തോടെ സംസാരിച്ചിട്ടുണ്ടാവില്ല... അങ്ങനെ ചെയ്താൽ നിന്നോട് കാണിച്ച ക്ഷയൊന്നും അവൻകാണിക്കില്ല... \"

\"അതുശരി... അപ്പോൾ അതിനെല്ലാം വാളാട്ടം വെച്ചുകൊടുക്കുന്നത് നിങ്ങളൊക്കെ തന്നെയാണല്ലേ... \"

\"വാളാട്ടം വെച്ചുകൊടുക്കുന്നതല്ല മോളേ... അവനെ പേടിച്ചിട്ടു തന്നെയാണ്... നിനക്കറിയോ അവനെ ആ പഴയ ഗിരിയായി തിരിച്ചു കിട്ടാൻ ഇനി പ്രാർത്ഥിക്കാത്ത ദൈവങ്ങളില്ല... ഇന്നലെവരെ ഞങ്ങളെപ്പോലും ശത്രുവിനെപ്പോലെ കരുതിയവൻ ഇന്ന് അതിലൊരു മാറ്റം കാണുമ്പോൾ എത്രമാത്രം സന്തോഷമാണ് ഞങ്ങൾക്കെന്നറിയോ... നീ വന്നു കയറിയതിന്റെ ഐശ്വര്യമായിട്ടാണ് എനിക്ക് തോന്നുന്നത്... \"

\"അത് നല്ല തമാശ... ഞാൻ വന്നുകയറിയ ഐശ്വര്യമൊന്നുമല്ല... ഇന്നലെ രാത്രി ഞാൻ ഉറക്കം വരാതെ ബാൽക്കണിയിലേക്ക് ചെന്നപ്പോൾ അവിടെ ഗിരിയേട്ടൻ ഇരിക്കുന്നത് കണ്ടു... ആദ്യം എന്നോടും കുറച്ച് ദേഷ്യത്തിൽ സംസാരിച്ചു... പിന്നെ എവിടെനിന്നോ കിട്ടിയ ധൈര്യത്തിൾ ഞാൻ ചില കാര്യങ്ങൾ പറഞ്ഞു... അതിനുശേഷമാണോ ഈ മാറ്റവെന്നത് എനിക്കറിയില്ല... \"

\"നീയെന്താണ് അവനോട് പറഞ്ഞത്... \"
രേഖ ചോദിച്ചു... അവൾ കാര്യങ്ങളെല്ലാം രേഖയോട് പറഞ്ഞു... 

\"അതുശരി... അപ്പോൾ ഞങ്ങൾ പറഞ്ഞിട്ടും മാറ്റമില്ലാത്തവൻ ആദ്യമായി കണ്ട നീ പറഞ്ഞപ്പോൾ അത് മനസ്സിലാക്കാൻ അവന് കഴിഞ്ഞല്ലേ... \"

\"ആ അതാണ് ഞാൻ... മനുഷ്യന്റെ മനസ്സറിഞ്ഞ് എന്തു കാര്യവും പറയണമെന്ന് എന്റെ മുത്തശ്ശൻ പറയുമായിരുന്നു... അതുപോലെ പറഞ്ഞുനോക്കിയതാണ്... എന്നെ ഓടിക്കുമെന്നാണ് ആദ്യം കരുതിയത്... പക്ഷേ എല്ലാം ക്ഷമയോടെ കേട്ടു... അതിങ്ങനെയൊരു മാറ്റമുണ്ടാകുമെന്ന് കരുതിയില്ല... അതറിയാനാണ് ഞാൻ രാവിലെ ആന്റിയോട് അമ്പലത്തിൽ പോരുന്നോ എന്നു ചോദിക്കാൻ പറഞ്ഞത്... \"

\"അതേയാലും നന്നായി മോളേ... നീ നല്ലൊരു കാര്യമാണ് ചെയ്തത്... എന്നാൽ മോള് പോയി മാറ്റിവാ... അവനിപ്പോൾ വരും... എന്താണ് വാങ്ങിക്കാനുള്ളത് എന്നുവച്ചാൽ വാങ്ങിച്ചു വാ... \"
ശ്രേയ ചിരിച്ചുകൊണ്ട് കൈകഴുകി മുറിയിലേക്ക് നടന്നു ... 

ഇതേ സമയം മറ്റൊരിടത്ത്... 

\"എന്നിട്ട് നീ എല്ലാം കേട്ടുകൊണ്ട് വന്നല്ലേ... പ്രായമൊന്നും നോക്കാതെ ആ കിളവിയുടെ മുഖംനോക്കിയൊന്ന് കൊടുക്കാമായിരുന്നില്ലേ... അതെങ്ങനെയാണ്... ഇപ്പോഴും നിന്റെ മനസ്സിൽ അവനുണ്ടാകും അതാണ് കാര്യം... \"
ശരണ്യയുടെ ഏട്ടൻ സുനിൽ പറഞ്ഞു... 

\"അതുമാത്രം ഏട്ടൻ പറയരുത്... എനിക്ക് പണ്ടേ അയാളോട് അങ്ങനെയൊന്നുണ്ടായിട്ടില്ല... പിന്നെയല്ലേ ഇപ്പോൾ... അയാൾ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞ് വന്നപ്പോഴേ ഞാൻ ഏട്ടനോടും അച്ഛനോടും പറഞ്ഞതാണ്... നിങ്ങൾ തന്നെയാണ് അയാൾ പൂത്തപണക്കാരനാണ്... വിടേണ്ട എന്നും അയാളുടെ മുന്നിൽ അഭിനയിച്ചാൽ മതിയെന്നും പറഞ്ഞത്... ആനന്ദേട്ടനും അതിന് കൂട്ടുനിന്നു... ആനന്ദേട്ടനും ഗൾഫിൽ പോകാനുള്ള പണംവരെ അയാളെ പിഴിഞ്ഞുണ്ടാക്കിയതാണ്... എന്നിട്ടിപ്പോൾ ഞാൻ കുറ്റക്കാരിയായി... നിങ്ങളുടെ കുടിപ്പക തീർക്കാൻ ഞാൻ കൂട്ടുനിന്നന്നേയുള്ളൂ\"

\"നീ കുറ്റക്കാരിയെന്നല്ല അവൻ പറഞ്ഞതിനർത്ഥം... ഇതൊക്കെ കേട്ടിട്ടും നീ മിണ്ടാതെ പോന്നല്ലോ... അതെന്തുകൊണ്ടാണെന്നാണ് ചോദിച്ചത്... \"
അവളുടെ അച്ഛൻ ശേഖരൻ ചോദിച്ചു... 

\"അന്നേരം ഞാൻ വല്ലതും പറഞ്ഞാലോ പ്രവർത്തിച്ചാലോ എന്താണുണ്ടാവുകയെന്നറിയോ... ചിലപ്പോൾ അയാൾ എല്ലാ ദേഷ്യവുംവച്ച് എന്നെ    തീർത്തെന്നും വരും... അവിടെ അയാളുടെ കൂട്ടുകാരൻ ആ വിഷ്ണുവുമുണ്ടായിരുന്നു... അയാളെ നിങ്ങൾക്ക് ശരിക്കും അറിയുന്നതല്ലേ...

\"എന്തായാലും മറ്റുള്ളവരുടെ മുന്നിൽ നാണം കെട്ടു... അത് പറഞ്ഞാൽ മതിയല്ലോ... പണ്ടുതൊട്ടേ അത് അങ്ങനെയാണ്... അവന്റെ തന്ത ആ വാസുദേവൻ ഒറ്റൊരുത്തനാണ് എന്റെ ജീവിതം ഇങ്ങനെയാക്കിയത്... അയാളിപ്പോൾ വലിയ പണക്കാരൻ... എനിക്ക് കിട്ടേണ്ടതായിരുന്നു എല്ലാം... അതവൻ സ്വന്തമാക്കി... അന്നേതീരുമാനിച്ചതാണ് അയാളുടേയും കുടുംബത്തിന്റെ നാശവും മനഃസമാധാനവും  ഇല്ലാണ്ടാക്കുമെന്ന്... പണ്ട് നാൽപ്പത് വർഷം മുന്നേ ഇവിടെ ഈ നാട്ടിൽ വീട്ടിലെ ദാരിദ്ര്യം കൊണ്ട് ഉടുതുണി ക്ക് മറുതുണിയില്ലാതെ വന്നവനാണ് ഈ വാസുദേവനും അവന്റെ കൂട്ടുകാരനും... അന്ന് ഞാൻ ഒരു തീപ്പെട്ടി കമ്പനിയിലെ പണിക്കാരനായിരുന്നു... അവിടുത്തെ തമിഴൻ മുതലാളി വാസുദേവന്റേയും കൂട്ടുകാരന്റേയും അവസ്ഥകണ്ട് അവിടെ ജോലി കൊടുത്തു... അതോടെ അവരുടെ ശുക്രദശ വന്നു തുടങ്ങി... മറ്റു പണിക്കാരോട്  അതുവരേയും കാണിക്കാത്ത സ്നേഹം അവരുടെ അവസ്ഥയറിഞ്ഞ്  അവരോട് തോന്നി... അയാളുടെ ഒരേയൊരു മകന്റെ കൂടെ മക്കളെപ്പോലെ അയാൾ കണ്ടു... പിന്നീട് നടന്നത് വളരെ യാദൃശ്ചികമായിരുന്നു... അയാളുടെ പരിചയത്തിലെ   ഒരാളുടെ മകളുമായി വാസുദേവന്റെ വിവാഹം നടന്നു... കുറച്ചു വർഷം കഴിഞ്ഞ് ഒരു ആക്സിഡന്റിൽ മുതലാളിയുടെ മകൻ മരണപ്പെട്ടു... എന്നാൽ അത് എനിക്കും പ്രതീക്ഷ നൽകി... എല്ലാ സ്വത്തും വളർത്തു മക്കളെപ്പോലെ കരുതുന്ന വാസുദേവനും കൂട്ടുകാരനും കിട്ടുമെന്ന് എനിക്കറിയാം... അവിടെ ഞാനൊന്നു കളിച്ചു... അവർ അയാളെ സ്നേഹിക്കുന്നതിൽ കൂടുതൽ ഞാനയാളെ സ്നേഹിച്ചു... അങ്ങനെ അഭിനയിച്ചു... അവരെ അവിടെനിന്നും ഓടിക്കാൻ പല കളികളും കളിച്ചു... അതൊന്നും ഫലവത്തായില്ല... അവസാനം അവരെ കള്ളന്മാരാക്കാൻ കണക്കിൽ ചില കളികൾ നടത്തി... അത് കയ്യോടെ വാസുദേവൻ പൊക്കി... അതോടെ അവിടുത്തെ എന്റെ ജോലിയും പോയി... ആ തമിഴന്റെ കമ്പിനിയും അയാളുടെ വീടും സ്ഥലവുമെല്ലാം അവരുടെ പേരിൽ എഴുതി വച്ചാണ് അയാൾ ചത്തത്... അതിലൂടെ വാസുദേവൻ പിടിച്ചാൽ കിട്ടാത്തതുപോലെ  വളർന്നു... ഞാൻ മോഹിച്ച സ്വത്താണ് അവർ കൈക്കലാക്കിയത്... അതങ്ങനെ അവരും കുടുംബവും സ്വസ്ഥമായി അനുഭവിക്കാൻ സമ്മതിക്കില്ല... പക്ഷേ അവന്റെ കൂട്ടുകാരൻ ഇപ്പോൾ എവിടെയാണോ ജീവിച്ചിരിപ്പുണ്ടോ എന്നെനിക്കറിയില്ല... പക്ഷേ അന്നും ഇന്നും വാസുദേവൻ എനിക്ക് ഒരു തടസ്സമായി ഇവിടെത്തന്നെയുണ്ട്\"

\"ഇതെല്ലാം അച്ഛൻ പലതവണ പറഞ്ഞതല്ലേ.. \"

\"പറയും ഞാൻ... അത്രയേറെ അവനോട് എനിക്ക് പകയുണ്ട്... ഒരിക്കലും എന്റെ മകളാണ് ഇവളെന്ന് അവൻ അറിയരുതെന്ന്  പറഞ്ഞത് വേറെയൊന്നുകൊണ്ടുമല്ല... അറിഞ്ഞാൽ ആ ചെക്കന്റെ കയ്യിൽ നിന്നും ഇത്രയും നാൾ പിഴിഞ്ഞതുപോലെ കിട്ടില്ലെന്ന് കരുതിയിട്ട് തന്നെയാണ്... പക്ഷേ അവിടേയും ഭാഗ്യം അവന്റെ കൂടെ നിന്നു... വാസുദേവനും ഭാര്യയും ഇവളെ കാണാൻ വന്നതോടെ എല്ലാം നശിച്ചു... ഇനിയും ആ പയ്യനുമായുള്ള ബന്ധം മുന്നോട്ട് പോയാൽ ഇവൾ ആരാണെന്നറിയും... അതോടെ നമ്മൾ കുടുങ്ങും... സാരമില്ല... ഇനിയും അവസരമുണ്ടാകും... പക്ഷേ ഇന്ന് എന്റെ മോളെ അമ്പലത്തിൽ വച്ച് നാണം കെടുത്തിയത്  ഞാൻ പൊറുക്കില്ല... ആ വാസുദേവനും ഭാര്യക്കും അതിനുള്ള മറുപടി അവന്റെ മകനിലൂടെ കൊടുക്കണം... ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായോ സുനീ... \"
ശേഖരൻ ചോദിച്ചു... 

\"മനസ്സിലായി അച്ഛാ... ഇനിയൊരിക്കലും ഇവളോട്  അനാവശ്യം പറയാൻ അവരുടെ നാവ് പൊന്തരുത്... അത് എനിക്ക് വിട്ടേക്ക്... \"

\"നീ ഇതിൽ നേരിട്ട് ഇടപെടേണ്ട... വിശ്വസ്ഥരായ ആരെയെങ്കിലും ഏൽപ്പിച്ചാൽ മതി... \"

\"അതെന്തിനാണ് മറ്റൊരാൾ... ഞാൻ തന്നെ മതി... വേണമെങ്കിൽ എന്റെ കുട്ടുകാരേയും വിളിക്കാം... എന്നെ അവന് അറിയില്ല... ഞങ്ങൾ രണ്ടും അച്ഛന്റെ മക്കളാണെന്നും അറിയില്ല... ഇത് ഞാൻ നോക്കിക്കോളാം... \"

\"ഉം... അവന്റെ ജീവന് ആപത്തുണ്ടാകരുത്... അതുപോലെ പുറത്തേക്ക് മുറിവൊന്നും ഉണ്ടാകരുത്... എന്നന്നേക്കുമായുള്ളത് ഉള്ളിലേക്ക് കൊടുത്തേക്ക്..  അതിന്റെ പേരിൽ എന്തു വന്നാലും ഞാൻ നോക്കിക്കോളാം... \"

\"കൊള്ളാം... അങ്ങനെത്തന്നെ വേണം... നിങ്ങൾക്ക് ആ കുടുംബത്തോട് പകയുണ്ടെങ്കിൽ നിങ്ങൾക്ക് തീർത്താൽ പോരേ.... അതിന് ചുക്കാൻ പിടിക്കാൻ ഇവളും ഒരുമ്പെട്ട് ഇറങ്ങിയിട്ടുണ്ട്... എന്തിനാണ് ഇതിലേക്ക് ഇവളെ വലിച്ചിഴച്ചത്... \"
ശേഖരന്റെ ഭാര്യ ഭവാനി ചോദിച്ചു.. \"

\"അമ്മയൊന്ന് മിണ്ടാതിരുന്നേ... അച്ഛൻ ആശിച്ച സ്വത്ത് അവരങ്ങനെ അനുഭവിക്കേണ്ട... അതിനുവേണ്ടി അച്ഛന്റെ കൂടെ ഞാനും ഏട്ടനും ആനന്ദേട്ടനും ഇനിയുമുണ്ടാകും... അത് ആര് തടഞ്ഞിട്ടും കാര്യമില്ല... \"
ശരണ്യ പറഞ്ഞു... 



തുടരും......... 


✍️ രാജേഷ് രാജു

➖➖➖➖➖➖➖➖➖➖➖
പ്രണയഗീതം... 💞 10

പ്രണയഗീതം... 💞 10

4.6
12655

\"അമ്മയൊന്ന് മിണ്ടാതിരുന്നേ... അച്ഛൻ ആശിച്ച സ്വത്ത് അവരങ്ങനെ അനുഭവിക്കേണ്ട... അതിനുവേണ്ടി അച്ഛന്റെ കൂടെ ഞാനും ഏട്ടനും ആനന്ദേട്ടനും ഇനിയുമുണ്ടാകും... അത് ആര് തടഞ്ഞിട്ടും കാര്യമില്ല... \"ശരണ്യ പറഞ്ഞു... \"നിന്നോടൊക്കെ പറയാൻ വന്ന എന്നെ ചൂലെടുത്ത് അടിക്കണം... എന്തു വേണമെങ്കിലും ആയിക്കോ... അവസാനം വരുന്നത് തനിയേ അനുഭവിച്ചതു മതി... ഇവർ കാണിക്കുന്നതിന് ഇവർക്ക് അതിനെ നേരിടാനുള്ള ചങ്കൂറ്റമുള്ളതുകൊണ്ടാണെന്ന് വിചാരിക്കാം... പക്ഷേ നീയോ... നീയൊരു പെണ്ണാണ് അത് മറക്കേണ്ട... അതെങ്ങനെയാണ്... ആ രീതിയിലല്ലല്ലോ നിന്നെയിവിടെ വളർത്തിയത്... എല്ലാറ്റിനും സപ്പോർട്ടായി നിന്റെ മുറച്ചെറു