Aksharathalukal

cold blood

"പോർമുഖം എത്ര മേൽ ശക്തമാണെങ്കിലും ഒരു തിന്മയാൽ കുതിർത്ത വിധിയും  ദൈവ കല്പിതമായതൊന്നിനെയും തകർക്കില്ല, ചില ജീവനുകൾ പൊഴിച്ചെടുക്കും അത്ര മാത്രം. യഥാർത്ഥ വിധി അത് മാത്രമേ അവസാനം ബാക്കി നിൽക്കു, പക്ഷെ ആ വിധിയെ പുൽകാൻ ആരാണ് ബാക്കി ഉണ്ടാവുക എന്ന ചോദ്യത്തിന്റെ ഉത്തരമാണ് 
യഥാർത്ഥ  ശൈത്യകാല യോദ്ധാവിനെ സൃഷ്ടിച്ചെടുക്കുന്നത്.....

ഏതൊരു രാത്രിക്കും ഒരു പകൽ അനുവാര്യമാണ്, എങ്കിലേ തുല്യത നിലനിൽക്കുകയൊള്ളു. അല്ലെങ്കിൽ അത് ഒരു ഭാഗത്തെ മാത്രം തൃപ്തിപ്പെടുത്താനായി നിർമിച്ചതാവണം.  \"

ഇത്രയും പറഞ്ഞുകൊണ്ട് സോഡിയാക് ചന്ദ്രനെ നോക്കി കൊണ്ട് തന്റെ മുന്നിൽ നിരന്നു നിൽക്കുന്ന യോദ്ധാക്കളോട്,മെല്ലെ ശബ്ദം വളരെയധികം  താഴ്ത്തി പറഞ്ഞു കൊണ്ട് മുന്നോട്ടു നടന്നു .
\"തയ്യാറായിക്കൊൾക  സമയം വളരെയധികം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.\"
അത്ര മാത്രം നിശബ്ദതയിലേക്ക് ആണ്ടുപോയ ആ പ്രദേശം മുഴുവനായി ആ ശബ്ദം സഞ്ചരിച്ചിരുന്നു.

ഉടനെ ചന്ദ്രൻ ഭൂമിയുടെ മറുഭാഗത്തേയ്ക്ക് മറഞ്ഞു പോയി. ഇരുൾ ആ പ്രദേശത്തെ വരിഞ്ഞു മുറുക്കി.
 നിശബ്ദത കാറ്റിനേക്കാൾ  വേഗതയിൽ അവിടം  മുഴുവൻ പടർന്നു പിടിച്ചു.

അവരുടെ കണ്ണുകൾ  ആ  ഇരുളിലും തെളിഞ്ഞു തുടങ്ങി.

 10,000 വർഷത്തോളം ഇരുളിൽ കഴിഞ്ഞ ആ മനുഷ്യ സമൂഹത്തിന്റെ  ജനിതക ഘടനകളിൽ പോലും ആസ്വഭാവികമായ മാറ്റങ്ങൾ അപ്പോഴേക്കും രൂപം കൊണ്ട് കഴിഞ്ഞിരുന്നു.

ദൂരെ  കൂറ്റൻ പാർവ്വത സമാനമായ മതിലുകൾക്കപ്പുറം നിന്ന് വികൃതമായ നരബോജികളുടെ  കാറലും ഗർജ്ജനവും  ഉയർന്നു തുടങ്ങി. കൊഴിഞ്ഞു ഉണങ്ങിയുറഞ്ഞുപോയ മരങ്ങളിലും  പാറക്കെട്ടുകളിലും മഞ്ഞിലുമായി അവർ മറഞ്ഞു നിന്നു. കാറ്റിനെയും കടത്തിവെട്ടുന്ന വേഗതയിൽ  തന്റെ അടുക്കലേക്ക് എന്തോ ഒന്ന് ആ കൂറ്റൻ  മതിലിലെ തകർന്നടിഞ്ഞ ഭാഗത്ത് കൂടി വികൃതമായ രീതിയിൽ ഓടിയടുക്കുന്നത്  അവൻ ഭയത്തോടെ നോക്കി നിന്നു, ഒരു ചെറു ഇമ വെട്ടൽ പോലും മരണത്തിന്റെ വേഗത കൂട്ടാൻ കാരണമായേക്കും എന്നവനറിയാമായിരുന്നു. മെല്ലെ അവൻ പിന്നിലായ് വച്ചിരുന്ന,വെള്ളിയിലും കാരിരുമ്പിലും തീർത്ത  അവന്റെ പോർവാൾ വലിച്ചുരി..  ആ  ശബ്‌ദം പോലും മതിലുകളിൽ തട്ടി അവിടം  മുഴുവൻ പ്രതിഫലിച്ചു. അവന്റെ തൊട്ടു മുന്നിൽ അതെത്തിക്കഴിഞ്ഞു, ശബ്ദമില്ലാതെ, തീർത്തും നിശബ്ദമായി അതി  വേഗത്തിൽ ആ വിരൂപിയായ  സത്വം   ഓടിവരുന്നു .അതിന്റെ വികൃതമായ  വരവ് പോലും അവന്റെ ഉള്ളിലെ ഭയത്തെ പതിർ മടങ്ങായി ഉയർത്തി .  അവന്റെ കൈകൾക്ക് വിറപിടിച്ചുതുടങ്ങിയിരുന്നു , വാൾ താനേ നിലത്ത് വീണു. അവന്റെ മരണം അവൻ തന്നെ രചിച്ചു നിർത്തിക്കഴിഞ്ഞു ,

  എട്ടുകാലുകളിലായി  പാതി മനുഷ്യ സാദൃഷമുള്ള മുഖവുമായി  ഓടിയടുത്തു കൊണ്ടിരിക്കുന്ന ആ നരബോജിയുടെ തല പെടുന്നനെ നിലത്ത്  വീണുരുണ്ടു . അറുത്ത് വീണ തല മാത്രം ഓർമ നിൽക്കെ മെല്ലെ അവൻ മയക്കത്തിലേക്ക് വഴുതി വീണു .നീണ്ട മുടിയും ബലിഷ്ടമായ കരങ്ങളുമുള്ള ഒരു മനുഷ്യൻ..
കണ്ണുകൾ മെല്ലെ അടഞ്ഞു.
 

    (തുടരും )



cold blood-2

cold blood-2

4.3
788

അവൻ മെല്ലെ കണ്ണുകൾ തുറന്നു. മറുഭാഗത്ത് ചന്ദ്രൻ  ഉദിച്ചു തുടങ്ങിയിരുന്നു. ആർട്ടിക്കിന്റെ പടയാളികൾ  കുതിരപ്പുറത്ത് അതി  വേഗത്തിൽ കുതിച്ചു വരുന്നുണ്ടായിരുന്നു. അടിയാളുകളെ പോലെ അന്റാർട്ടിക്കൻ സമൂഹം അവർക്കു മുന്നിൽ തല കുനിച്ചു നിന്നു. ഒരു ഭാഗത്ത് ആർപ്പുവിളികൾ ഉയരുന്നുണ്ട്. \"ഇനിയും എത്ര കാലം ഇരുട്ടിൽ കഴിയണം ഞങ്ങൾ. ഇനിയും എത്ര കാലം  ഈ ജീവികൾക്ക് ഭക്ഷണം ആവണം ഞങ്ങൾ \". അന്റാർട്ടികയിലെ ജനങ്ങളുടെ  ഈ ചോദ്യങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നൂറ്റാണ്ടുകളായി ഇവർ ഇതാവർത്തിക്കുകയാണ്. നരബോജികൾ ഇരുട്ടിന്റെ നിശബ്ദതയിൽ  മനുഷ്യരെ  വേട്ടയാടുന്നു. അന്റാർട്ട