Aksharathalukal

cold blood-2

അവൻ മെല്ലെ കണ്ണുകൾ തുറന്നു.
മറുഭാഗത്ത് ചന്ദ്രൻ  ഉദിച്ചു തുടങ്ങിയിരുന്നു.
ആർട്ടിക്കിന്റെ പടയാളികൾ  കുതിരപ്പുറത്ത് അതി  വേഗത്തിൽ കുതിച്ചു വരുന്നുണ്ടായിരുന്നു. അടിയാളുകളെ പോലെ അന്റാർട്ടിക്കൻ സമൂഹം അവർക്കു മുന്നിൽ തല കുനിച്ചു നിന്നു.



ഒരു ഭാഗത്ത് ആർപ്പുവിളികൾ ഉയരുന്നുണ്ട്.
\"ഇനിയും എത്ര കാലം ഇരുട്ടിൽ കഴിയണം ഞങ്ങൾ. ഇനിയും എത്ര കാലം  ഈ ജീവികൾക്ക് ഭക്ഷണം ആവണം ഞങ്ങൾ \".
അന്റാർട്ടികയിലെ ജനങ്ങളുടെ  ഈ ചോദ്യങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നൂറ്റാണ്ടുകളായി ഇവർ ഇതാവർത്തിക്കുകയാണ്.

നരബോജികൾ ഇരുട്ടിന്റെ നിശബ്ദതയിൽ  മനുഷ്യരെ  വേട്ടയാടുന്നു. അന്റാർട്ടികയുടെ മണ്ണ് വെളിച്ചം കണ്ടിട്ട് സംവത്സരങ്ങൾ താണ്ടിയിരിക്കുന്നു. ഭൂമിയുടെ സ്വാഭാവിക കറക്കത്തെ നിയന്ത്രിക്കുന്ന ദുരാത്മാക്കൾ ആർട്ടികയുടെ രാജാക്കന്മാർക്കുവേണ്ടി പണിയെടുക്കുന്നു. ദുരത്മാക്കളുടെ കാവലിനു പകരം ഓരോ നൂറ്റാണ്ടിലും അവരുടെ കാമവെറിക്കു സ്വന്തം മകളെ വിട്ടു കൊടുക്കുന്ന രാജ കുടുംബങ്ങൾ.



പതിനായിരക്കണക്കിന് വർഷങ്ങൾ താണ്ടപ്പെട്ടിരിക്കുന്നു, ഇന്നാണ് അവളുടെ അവസാന രാത്രി. ഇന്നിതു തടയാൻ കഴിഞ്ഞാൽ പിന്നീടൊരിക്കലും ആർട്ടികയെ സൂര്യനു അഭിമുകമായി പിടിച്ചു നിർത്താൻ അവർക്കു കഴിയില്ല. അതോടെ  നരബോജികൾ ഇരുൾ തേടി സഞ്ചരിച്ചു കൊണ്ടിരിക്കും, ദുരാത്മാക്കൾ കടലുകളിലേക്ക് മടങ്ങും . സൂര്യനെ കാണുന്ന നരബോജികൾ ഭസ്മമായി മണ്ണിലലിയും,അതോടെ ആർട്ടികയുടെ മണ്ണിലും വെളിച്ചം വീശും.  അമിൻതസിന്റെ സാമ്രാജ്യം തിരികെ  വരും.

അതിനെ തടയിടാൻ ആണ് അവർ വന്നിരിക്കുന്നത്.
അവർ ഉറക്കെ വിളിച്ചു പറഞ്ഞു.
\"അമിൻതസിന്റെ ചെന്നായകളെ, നിങ്ങൾ ആർട്ടിക്കിന്റെ രാജകുമാരിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ. അന്റാർട്ടികയിൽ അലഞ്ഞുതിരിയുന്ന രക്ത ദാഹികളായ ദുരാത്മാക്കൾക്കും നരബോജികൾക്കും ഭക്ഷണമായി മാറേണ്ടിവരും.ജീവനിൽ ഭയമുണ്ടെങ്കിൽ ആർട്ടികയുടെ അതിർത്തിക്കിപ്പുറം വരാൻ ശ്രമിക്കരുത്.\"



അമിൻതസിനോട് യുദ്ധം ചെയ്ത് ജയിക്കാൻ കഴിയാതെ ആർട്ടിക്കൻ രാജാവ്   വടക്കൻ അതലാന്റിക് സമുദ്രത്തിലേക്ക് സഞ്ചരിച്ഛ്  അവിടെ ഉള്ള ദുരാത്മാകളെ കൂട്ടുപിടിച്ഛ്  ഭൂമിയുടെ സഞ്ചാരത്തെ തന്നെ നിശ്ചലമാക്കി. അതോടെ ആർട്ടിക് സൂര്യനു മുന്നിലും അന്റാർട്ടിക് വെളിച്ചമില്ലാത്ത ഭൂമിയുടെ മറുഭാഗത്തുമായി  നിലച്ചു പോയി .
പോകെ പോകെ വിട്ടുമാറാത്ത  ദീർഘ ശൈത്യ കാലത്തിന് അവിടം തുടക്കം കുറിച്ചു. അതോടെ അന്റാർട്ടിക പദ്ധനത്തിന്റെ വക്കിൽ എത്തി . ഭൂരിഭാഗം മനുഷ്യരും ആ കടുത്ത മഞ്ഞിൽ  ചത്തുറഞ്ഞു. അതോടെ രണ്ടിടത്തുമായി ഇരുളിൽ മാത്രമിറങ്ങുന്ന ദുരാത്മാക്കളും  നരഭോജികളും അന്റാർട്ടികയിലെ ജനങ്ങളെ കൊന്നു തിന്നാൻ തുടങ്ങി.


അതോടെ ആർട്ടിക് സ്വർഗമായി മാറി.
പക്ഷെ അവർ അതിന് വലിയ വിലതന്നെ കൊടുക്കേണ്ടി വന്നു. ഓരോ നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും  ആ രാജ കുടുംബത്തിലെ ഒരു രാജകുമാരിയെ ദുരാത്മാക്കളുടെ കാമവെറി തീർക്കാൻ അവർക്കു വിട്ടു കൊടുക്കണം .ഇതറിയാതെ ആയിരുന്നു ഓരോ രാജ കുമാരിമാരും  ആർട്ടികയിൽ 17 വയസ്സ് തികയുന്നതും. അതിനു ശേഷം അവരുടെ ജഡം പോലും വികൃതമാക്കി വഴിയോരത്ത് കെട്ടി തൂക്കുമായിരുന്നു ആ ദുരാത്മാക്കൾ. അതിനെ എതിർക്കാൻ ഒരിക്കൽ ഒരു രാജകുമാരൻ തന്റെ പിങ്കാമിയായി വരുമെന്ന് മരണത്തിനു മുന്നേ അമിൻതസ് ആ കാലഘട്ടത്തിലെ ജനങ്ങളോട് പറഞ്ഞിരുന്നതായി. അമിൻതസിന്റെ ശിലക്കു മുന്നിൽ കൊത്തി വച്ചിരുന്നു. അവന്റെ വരവിനായി  ഒരു സമൂഹം തന്നെ കാത്തിരുന്നു .



ഈ കഥയെല്ലാം ആർട്ടിക്കിന്റെ രാജകുമാരിയായ എസ്തറിനോട് അവളുടെ സുഹൃത്ത് പറഞ്ഞു കൊടുക്കുകയാണ്.

*\"ഈ  സമയം ശക്തമായ കാവലുണ്ടാകും കൊട്ടാരത്തിനു ചുറ്റും, ഇത് തകർത്തു പുറത്ത് കടക്കുന്നത് അസാധ്യമാണ് രാജകുമാരി..\"

ഇത് പറഞ്ഞ അവളുടെ  മുഖത്തേക്ക് നോക്കി
എസ്തർ ചോദിച്ചു
\"ഒരുപക്ഷെ അവനിതെല്ലാം താണ്ടി വന്നാൽ. \"

ഉടനെ രാജകുമാരിയുടെ ജനൽ ചില്ലികൾ തകർക്കപ്പെട്ടു.
കടുത്ത ഇരുളിൽ അന്റാർട്ടികയുടെ തണുത്തുറഞ്ഞ മഞ്ഞിൽ വിരൂപിയായ ആ  നരഭോജിയുടെ തലയറുത്തിട്ട അതേ ഭലിഷ്ടമായ കരങ്ങൾ ജനൽ ഭിത്തികളെ തകർത്തിരിക്കുന്നു.നീണ്ട  മുടിയിഴകലുള്ള ഒരു മനുഷ്യൻ ആ ജനൽ ഭിത്തികളെ താണ്ടി മുറിയിലേക്ക് പ്രവേശിച്ചു.

(തുടരും)



cold blood -3

cold blood -3

4
715

ആർത്തിരമ്പുന്ന കടൽ തിരമാലകളെ താണ്ടി ഒരു പടകപ്പൽ അന്റാർട്ടിക്കൻ തീരങ്ങളേ ലക്ഷ്യമിട്ട് കുതിച്ചു പായുന്നു.പിന്നിൽ ആർട്ടിക്കൻ തീരം തീജ്വാലകളാൽ കത്തിയമരുന്നു. പൊള്ളലേറ്റ്  കാവൽ ഭടന്മാർ എങ്ങോട്ടോ ഓടിമറയുന്നു.പാറിപ്പറക്കുന്ന അന്റാർട്ടിക്കൻ കൊടിക്കു പിന്നിലായ് ഹിമക്കരടിയുടെ രോമം കൊണ്ട് നിർമിച്ച വെള്ള വസ്ത്രത്തെ  ചേർത്ത് പിടിച്ഛ് തണുപ്പകറ്റാൻ ശ്രമിച്ചു കൊണ്ട്  ഇരിക്കുകയാണ് രാജകുമാരി.പിന്നിലൂടെ അവൻ നടന്നു വരുന്നുണ്ടായിരുന്നു. അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ട്. കൺപീലികളിൽ മഞ്ഞു പിടിച്ചു നിൽക്കുന്നു. അന്റാർട്ടികയോട് അടുക്കും തോറും തണുപ്പ് അസ്സ