Aksharathalukal

ആദ്യത്തെ പെണ്ണുകാണൽ അവസാനത്തെയും



പ്രായം ഇരുപത്തേഴിലേക്ക് കടക്കാറായപ്പോൾ സാധാരണ  ചെക്കൻമാരെ പോലെ എന്നിലേക്കും ആ ചോദ്യമെത്തി.പല പല ചുറ്റുവട്ട അനുഭവങ്ങളെ വീക്ഷിച്ചതിനാലാവണം അച്ഛനും അമ്മയും തമാശരൂപേണ ആണെങ്കിലും  അങ്ങനെചോദിച്ചത്....                                           അന്നൊരു ദിവസം.   സാധാരണ ജോലി തിരക്കൊക്കെ  കഴിഞ്ഞു വൈകുന്നേരമാണ് ഞാൻ വീട്ടിൽ വിളിക്കുന്നത്.പതിവ് പോലെ അന്നും വിളിച്ചു എന്നത്തേയും പോലെ വീട്ടുവിശേഷങ്ങളിൽ തുടങ്ങിയ സംസാരം പതിവ് തെറ്റിച്ചു മറ്റൊരു ദിശയിൽ പോകുന്നത് കേട്ട എനിക്ക് ആദ്യം പുതുമതോന്നിയെങ്കിലും ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാനുള്ള നമ്മുടെ വർഗ്ഗത്തിനുള്ള കുരുട്ടു ബുദ്ധി മുകേന കാര്യങ്ങൾ ഏറെക്കുറെ മനസ്സിലായി.. എനിക്ക് പെണ്ണാലോചിക്കാൻ തുടങ്ങുന്നതാണ് വിഷയം. എങ്കിലും അതിനപ്പുറം അവർക്കറിയേണ്ടത് എന്തെങ്കിലും പ്രണയ ബന്ധങ്ങൾ ഉണ്ടോ എന്നാണ്  ഉണ്ടെങ്കിൽ അത് നടത്തിത്തരാം എന്ന ലൈനിലാണ് സംഗതി. കേട്ടപ്പോ തന്നെ ചിരിവന്നു...             പണ്ടെപ്പഴോ പഠിക്കുന്ന സമയത്തു ഒരു പെണ്ണിന്റെ പുറകെ നടന്നത് വെറും നടക്കൽ മാത്ര മായി അവസാനിച്ച ഒരു ചളി കഥയല്ലാതെ പ്രണയം എന്നു പറയാൻ ഒന്നുമില്ലാത്ത ഞാൻ!! എന്നോട് ഉണ്ട് നടത്തിത്താരാണ്.... കുറച്ചു നേരം ചിരിച്ചു എന്നിട്ടങ്ങനൊന്നും ഇല്ലന്ന് തമാശ രൂപേണ ചോദിച്ച ചോദ്യത്തിന് തമാശ രൂപേണ തന്നെ മറുപടിയും പറഞ്ഞു.. എങ്കിൽ ഞങ്ങൾ ആലോചനകൾ നോക്കുവാണേ എന്നു പറഞ്ഞു കോൾ വെക്കുമ്പോ ചുറ്റുവട്ടം ഇരുന്ന് എന്നെ വീക്ഷിക്കുന്ന അരുമ ചങ്കുകൾക്ക് അന്ന് തേച്ചൊട്ടിക്കാൻ ഞാനായിട്ട് ഒരു വിഷയം കൊണ്ട് കൊടുത്തതിൽ സന്തോഷം പറഞ്ഞറിയിക്കുന്നതിനും       അപ്പുറമായിരുന്നു!!!        ഏറെക്കുറെ എന്റെ കല്യാണം കഴിഞ്ഞെന്നുവരെ അന്ന് പറഞ്ഞിറക്കി...ഇനി ആലോചനകളൊക്കെ ചെറിയ രീതിയിൽ വരും എന്നുള്ള പ്രേതീക്ഷ ഉണ്ടെങ്കിലും അതിന്റെ പണി പറഞ്ഞ് പിറ്റേ ദിവസം തന്നെ കിട്ടുമെന്ന് തീരെ പ്രതീക്ഷിച്ചില്ല.. ഒന്നാമത്തെ പണി ഒരു ഫേസ്ബുക് ഗ്രൂപ്പിൽ എന്റെ വിവരങ്ങൾ വെച്ച് ഒരു പോസ്റ്റ് ഇടുക എന്നുള്ളതാണ്. പേരും ജാതകവും ചിരിച്ചു നിക്കുന്ന ഒരു ഫോട്ടോയും ഒക്കെ വെച്ച് സംഭവം കളറാക്കി.... ചെറിയ രീതിയിൽ ആലോചനകൾ വന്നുതുടങ്ങി . കാര്യങ്ങൾ നോക്കിയിരുന്നത്  അച്ഛന്റെയും അമ്മയുടെയും നേതൃത്തത്തിലാണെങ്കിലും ഇടക്ക് ഫോട്ടോസ് എനിക്കയച്ചു തന്ന് അഭിപ്രായം ചോദിക്കുന്ന പരുപാടി കുറവില്ലാതെ തുടർന്നു പൊതുവെ വലിയ അഭിപ്രായങ്ങൾ ഒന്നും തന്നെ എനിക്കില്ലാരുന്നു എന്നുള്ളത് മറ്റൊരുകാര്യം..... നമ്മളെയൊക്കെ ആരെങ്കിലും ഇഷ്ടപെട്ടാ തന്നെ നമ്മൾ ഓക്കേ ആണെന്ന സാധാരണ ലൈൻ...അങ്ങനെ ഇരിക്കെ ഒരു ആലോചന വന്നു പക്ഷെ അവർക്ക് ചെക്കൻ നാട്ടിലുവരണം  ചുറ്റുപാടുകൾ എല്ലാം ഒത്തുവന്നെങ്കിലും നാട്ടിൽ ഞാൻ ഉടനെ വരണം എന്ന ആവശ്യത്തെ സാഹചര്യം കൊണ്ട് എനിക്ക് എതിർക്കേണ്ടി വന്നു. നാലു വർഷമായി നാട്ടിൽ വരാത്തത് കൊണ്ടും ഉടനെ വരാൻ പറ്റില്ലെന്ന എന്റെ മറുപടിയിലും സാധാരണ തോന്നുന്ന സംശയങ്ങൾ വീട്ടുകാർക്ക് തോന്നുന്നതിൽ ആശങ്കവേണ്ട കാര്യമില്ലല്ലോ... കാരണം ഇവിടുത്തെ ജോലി സാഹചര്യവും കൊറോണയുടെ വന്നുപോവലും ആണെന്ന് ഒരു വിധത്തിൽ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കി ആ ആലോചന പോയെങ്കിലും പിന്നീട് കുറച്ചുകൂടെ ശക്തമാക്കി പരിപാടികൾ തുടർന്നു ഒപ്പം എന്നെ നാട്ടിൽ വരുത്താനുള്ള പരിപാടികളും തുടർന്നു അതിന്റെ ഭാഗമായിട്ട് സെന്റി ഡയലോഗ്കൾ സ്ഥിരം വിളിക്കുമ്പോൾ പറഞ്ഞോണ്ടിരിക്കുന്ന പതിവ് തുടർന്നു. ഒടുവിൽ അടുത്ത ആലോചന റെഡി അയാൽ അതിന്റെ പേര് പറഞ്ഞ് ലീവ് വാങ്ങി വരുമെന്ന് അമ്മുമ്മയെ കൊണ്ട് വീഡിയോ കാൾ ചെയ്യിച്ച് സത്യം വാങ്ങി.. വരാൻ ആഗ്രഹമില്ലാത്തതല്ല. ഇവിടുത്തെ ഓരോ കാര്യങ്ങൾ കൊണ്ടാണെന്നു പറഞ്ഞാ ആർക്കു മനസ്സിലാകും!!! കൊറോണ ആയിരുന്നു പ്രധാന വില്ലൻ പിന്നെ കൂടെ നിന്ന കുട്ടുകാരന്റെ കല്യാണവും നാട്ടിലെ വീടു വാങ്ങലും മറ്റും അതിനു കുറച്ചുകൂടെ മാറ്റ് കൂട്ടി..... അങ്ങനെ ഒരാലോചന വീണ്ടും എത്തി കുട്ടിയുടെ ഫോട്ടോ വന്നു കുഞ്ഞമ്മയുടെ മകൾ വഴിയാണ് ഫോട്ടോ അയ്യപ്പും 
പരിപാടികളും                                                            ജോലിത്തിരക്കിനിടക്ക്  ഒരു വൈകുന്നേരമായിരുന്നു
ഫോട്ടോ വന്നത് കാണാൻ നല്ല പെൺകുട്ടിയാണെങ്കിലും എനിക്ക് ചേരില്ല എന്ന തോന്നൽ ആദ്യ കാഴ്ച്ചയിൽ തന്നെ തോന്നി എന്തൊക്കെയോ കാരണങ്ങളായിരുന്നു ഞാൻ കണ്ടുപിടിച്ചത് നീളം കൂടുതലാണോ, കണ്ടാൽ എന്നെക്കാളും പക്വത തോന്നും എന്നതൊക്കെ യായിരുന്നു അത്   പെൺകുട്ടിയുടെ വീട്ടുകാർക്ക് താല്പര്യം ഉണ്ടായതിനാൽ ഞാൻ നാട്ടിൽ വന്നു കണ്ടിട്ട് തീരുമാനിക്കാം എന്ന ലൈനിലേക്ക് മാറി.അപ്പഴത്തെ ജോലിത്തിരക്കുകളിൽ പെട്ട് ഞാൻ ആ വിഷയം മറന്നു പക്ഷെ വീട്ടുകാർ വിടില്ലല്ലോ. പക്ഷെ ആ ആലോചനയുടെ ആയുസ് പിറ്റേ ദിവസം വരയെ ഉണ്ടായിരുന്നുള്ളു. ജാതകമായിരുന്നു കാരണക്കാരൻ... ചേരില്ലെന്ന് മാത്രമല്ല ചേർന്നാ ചെക്കൻ തട്ടിപ്പോകും എന്നു വരെയായി.. അങ്ങനൊരാലോചന വന്ന കാര്യം പോലും പിറ്റേന്നത്തെ സംസാരത്തിൽ വീട്ടിലാരും പറഞ്ഞില്ല. ചെക്കൻ തട്ടി പോയാലോ എന്ന ഭയമാവാം .                                                പക്ഷെ അവിടം കൊണ്ടൊന്നും തീർന്നില്ല. ഇനി ഇത്തരം പരിപാടികൾ പറഞ്ഞ് ശല്യം ചെയ്യല്ലെന്നും എല്ലാം ചേർന്നിട്ടു എന്നെ വിളിച്ച് പറയാവോളെന്നും വീട്ടിൽ ഒരു തമാശ രൂപേണ താക്കീതു നൽകി.... പിന്നെ ചില ആലോചനകൾ വന്നെങ്കിലും വീട്ടുകാരിൽ നിന്ന് എന്റടുത്തേക്ക് എത്തിയിരുന്നില്ല. അവിടെയും ജാതകം ആയിരുന്നു. പ്രധാന കക്ഷി.... പക്ഷെ ഒരു ദിവസം വൈകുന്നേരം ഒരു ഫോട്ടോ എനിക്കയച്ചിട്ടുണ്ടെന്നും നോക്കിയിട്ട് പറയണം എന്നുമുള്ള അറിയിപ്പ് എന്നെ തേടി വന്നു. തിരക്കൊതുങ്ങി വരുന്ന സമയമായതിനാൽ അപ്പൊ നോക്കാൻ പറ്റിയില്ല പക്ഷെ അതികം വൈകാതെ തന്നെ നോക്കാതിരിക്കാനും തോന്നിയില്ല എന്താന്നറിയണവല്ലോ ഒറ്റനോട്ടത്തിൽ എനിക്ക് ചേരും എന്ന് മനസ്സ് പറഞ്ഞു കേട്ടാ കള്ളം
പറയുവാണെന്നു തോന്നുവെങ്കിലും സത്യം അതാണ്. ഒരു വൈബ്. അല്ലേ കണക്ഷൻ എന്നൊക്കെ പറയില്ലേ സംഭവം എന്തായാലും അത് കിട്ടി.. പിന്നെ കൊള്ളാം വീടിനടുത്താണ് മാന്യമായ വിദ്യാഭ്യാസമുണ്ട് (നമുക്കില്ലാതെ പോയത് )എല്ലാം കൊണ്ടും കൊള്ളാം എന്നുതോന്നി.. സത്യത്തിൽ പറഞ്ഞാ ഈ കൊച്ചിന് എന്നെ ഇഷ്ടപ്പെടുവോ എന്നൊരു സംശയവും ഇഷ്ടപ്പെടണേ എന്നൊരു ആഗ്രഹവും മനസ്സിൽ തോന്നി അത് ഇതുവരെ തോന്നാത്ത ഒന്നായിരുന്നു. - അതുവരെ ഇങ്ങോട്ട് പറഞ്ഞിരുന്ന വിഷയത്തിൽ ഞാൻ അങ്ങോട്ട് ആകുലത കാണിക്കുന്ന കണ്ടപ്പോഴേ വീട്ടുകാർക്ക് എന്റെടുത്തു. ഇഷ്ടപ്പെട്ടോ എന്നെടുത്തു ചോദിക്കേണ്ടി വന്നില്ല. എങ്കിലും ചോദിച്ചു ചെറിയ ജാഡ യൊക്കെ ഇട്ട് ഇഷ്ടപെട്ടന്ന് പറയുകയും ചെയ്തു. പിന്നെ എല്ലാം പെട്ടന്നാരുന്നു അങ്ങനെ വീട്ടുകാർ പോയികാണുന്നു. അവർ എന്റെ വീട്ടിലോട്ടു വരുന്നു.                             പെൺകുട്ടിയെ കണ്ടിട്ടുള്ള അഭിപ്രായം ചൂഴ്ന്നു ചോദിക്കുന്ന കേട്ടപ്പോഴേ അമ്മയ്ക്കും അച്ഛനും ഏകദേശം കാര്യങ്ങൾ മനസ്സിലായിക്കാണും. ചെക്കനും പെണ്ണും നേരിട്ടുകണ്ടിട്ട് തീരുമാനിക്കാം എന്ന് വീട്ടുകാർ പറഞ്ഞു വെച്ചു. പിന്നെ ലീവിനുള്ള ഓട്ടം ഒടുവിൽ പെൺകൊച്ചിന്റെ ഫോട്ടോയും കാണിച്ച് നിശ്ചയം ഉറപ്പിച്ചെന്നും പറഞ്ഞ് ലീവ് സംഘടിപ്പിച്ചു. നിശ്ചയം ഉറപ്പിച്ചില്ലേലും പെൺകൊച്ച് ഓക്കെ ആണേൽ ഞങ്ങൾ ഓക്കേ ആയിരുന്നു എന്നത് ഒരു പരമസത്യം..ദിവസം അടുത്തു വരുമ്പോൾ എന്തെങ്കിലും തടസം വരുവോ എന്ന സംശയം വെറുതെ പോയില്ല.. കൂടെ നിന്ന കൂട്ടുകാരന്റെ അമ്മുമ്മ മരിച്ചെന്നും നാട്ടിൽ പോയി മരണശേഷക്രിയകൾ ചെയ്ത് മടങ്ങി വരുമെന്നും പറഞ്ഞ് അവൻ പോയി.അവൻ കരഞ്ഞു വിളിച്ചപ്പോൾ വിഷമം തോന്നി ഞാനും അവൻ വന്നിട്ട് പോകാമെന്നായി.. പക്ഷെ അരുമ കൂട്ടുകാരൻ ഇരുത്തി പണി തന്നതാണെന്ന് ഞങ്ങളാരും അറിഞ്ഞില്ല. നല്ല ജോലി വേറെ കിട്ടിയതിനാൽ അമ്മുമ്മ മരിച്ചെന്ന് കള്ളം പറഞ്ഞ് ചാടിയ അവനെ എന്റെ ജീവിതത്തിൽ ഞാൻ കണ്ട അജീവനാന്ദ ദ്രോഹിയായി പ്രേക്യാപിച്ചു. അവനു സത്യം പറഞ്ഞിട്ട് പോകാരുന്നു.അമ്മുമ്മ മരിച്ചെന്നും പറഞ്ഞ് ഒടുക്കത്തെ സെന്റി അടിച്ച് എന്നെ കൂടെ വിഷമിപ്പിച്ച് ഒടുക്കത്തെ അഭിനയം കാഴ്ചവെച്ച്........... കാണാൻ കാത്തിരുന്ന വീട്ടുകാരും വിഷമിച്ചു ഞാനും വിഷമിച്ചു നാലു വർഷം കഴിഞ്ഞുള്ള പോക്കാണെന്നോർക്കണം. ഒടുവിൽ കുറച്ചു 
ദിവസം കഴിഞ്ഞ് പറഞ്ഞ് പറഞ്ഞ് ലീവ് കിട്ടി . അങ്ങനെ നാട്ടിലേക്ക്.....                                                                         . ചെന്ന് രണ്ടു ദിവസം കഴിഞ്ഞ് അമ്മുമ്മക്ക് വയ്യാതെ ഹോസ്പിറ്റലും കാര്യങ്ങളും ഒക്കെയായി കുറച്ചു ദിവസം അങ്ങനെ പോയി... ഈ സമയം പെൺകുട്ടി കോളേജിൽ നിന്ന് ടൂർ പോയതിനാൽ പെണ്ണുകാണൽ രണ്ടു ദിവസം കൂടെ വൈകി. അങ്ങനെ മാർച്ച് ഇരുപതിന് പെണ്ണുകാണൽ ഫിക്സ് ആയി എല്ലാം ഏറെക്കുറെ പ്ലാൻ ചെയ്ത് ചെയ്യുന്ന ഞാൻ ഒരു പ്ലാനിങ്ങും ഇല്ലാതെ പോയ ഒരേ ഒരു കാര്യം ഇതാരിക്കും. ഞാനും എന്റെ അപ്പച്ചിയുടെ മകനും ആയിട്ടാണ് പോയത് ആദ്യത്തെ പെണ്ണുകാണൽ. ഒരു പക്ഷെ ഒരു പെണ്ണിന്റെ മുന്നിൽ ഇത്തരം ഉദ്ദേശത്തോടെ പോയി നിക്കുന്നത് വരെ ആദ്യം എന്ന് പറയാം. അവിടെ ചെന്നത് മുതൽ തുടങ്ങിയ നെഞ്ചിടിപ്പ് കൂടെ വന്ന ചേട്ടനും പെണ്ണിന്റെ അച്ഛനും വല്യച്ഛനുമായി ഒടുക്കത്തെ സംസാരം ഞാൻ കട്ട പോസ്റ്റ് ഇടക്കിടക്ക് എന്നോടും ഓരോന്ന് പറയുന്നു. സാധാരണ ചുറ്റുവട്ടം പോലെ ഒടുവിൽ വേദി യിലേക്ക് പെൺകുട്ടി ചായയുമായെത്തി. ഇതിനിടക്ക് കാഴ്ച്ചവസ്തു കണക്കെ ഒരോരുത്തരും നമ്മളെ നോക്കീട്ടു പോണത് ഒരുവശം ..      .....അത് പോട്ടെ പെൺ കുട്ടിയെ പറ്റി പറയാം .... ചായയുമായി വന്ന വഴി ഓളൊരു നോട്ടം ഞാനൊരു നോട്ടം ക്ലോക്കിലെ സെക്കന്റ് സൂചി കറങ്ങി പാതി എടുത്തില്ല. ഓള് വന്ന് പോയി എന്റെ ഒടുക്കത്തെ നാണവും നെഞ്ചിടുപ്പും ഓക്കെ കൊണ്ട് നല്ലപോലെ ഒന്ന് കാണാൻ പറ്റിയില്ലെന്ന് സാരം. മഞ്ഞ ചുരിതാർ ഇട്ടുള്ള ഓൾടെ വരവും നോട്ടവും മനസ്സിൽ റിപ്പീറ്റ് അടിച്ച് അടിച്ച് സെഞ്ചുറി അടിക്കാറായി. ഒരു വശത്ത് നമ്മളെ നോക്കുന്ന പരുപാടി നടക്കുന്നു. മറ്റൊരു വശം ചേട്ടനും വീട്ടുകാരുമായുള്ള സംസാരം നടക്കുന്നു. ഇതിനിടക്ക് ഏതോ ബന്ധുവിന്റെ വീഡിയോ കാൾ (ചെക്കനെ കാണാനായിട്ട് )ഇതര പരിപാടികൾക്കൊടുവിൽ ചെക്കനും പെണ്ണിനും സംസാരിക്കാം എന്ന ചടങ്ങിലേക്ക് കാര്യങ്ങൾ എത്തി. ശെരിക്കും കിളി പറക്കുക എന്ന് പറഞ്ഞാൽ അതാരിക്കും. പരിചയമില്ലാത്ത ആൾക്കാർ ഇതുവരെ കണ്ടിട്ടേ ഇല്ലാത്ത പെൺകുട്ടി അപരിചിതമായ ചുറ്റുവട്ടം ഉള്ളിലേക്ക് ചെല്ലെന്ന് ആരോ വഴികാട്ടി മുന്നിൽ അവൾ പിന്നിൽ ഞാൻ ഏതോ ഒരു മുറി... നെഞ്ചിടിപ്പിന്റെ ഒക്കെ എക്സ്ട്രീം ലെവൽ അന്നറിഞ്ഞു.
പിന്നെ ചിരി.... രണ്ടുപേരും നിർത്താതെ ചിരി..... ആദ്യത്തെ നോട്ടത്തിന് ശേഷം എന്റെ മനസ്സിൽ പതിഞ്ഞത് അവളുടെ ചിരിയായിരുന്നു. ചിരിക്കുമ്പോ കാണുന്ന ചെറിയ കോമ്പല്ലും ചെറുതും വലുതുമായി നിക്കുന്ന കുഞ്ഞുപല്ലുകളും ..അവളുടെ ചിരിയിൽ എന്നെ വല്ലാണ്ട് നോക്കി നിർത്തിക്കളഞ്ഞു...എല്ലാത്തിനെയും മറികടന്ന് അവളുടെ മുഖത്തുനോക്കി എവിടാ പടിക്കുന്നെന്നോ എന്നാ ഇനി പോണേന്നോ എന്തോ ചോദിച്ചു രണ്ടു ചോദ്യങ്ങളുടെയും ഉത്തരം നേരുത്തേ പറഞ്ഞറിയാമെങ്കിലും അതല്ലാതെ ചോദിക്കാൻ ഒന്നും ഓർമ്മകൂടെ വന്നില്ല. അവളും മറുപടി പറഞ്ഞു.     ...പിന്നെയും ചിരി... കഴിഞ്ഞു!!!!അവിടുന്നെറങ്ങാൻ നേരം ചെക്കനെയും പെണ്ണിനേയും നിർത്തി ഫോട്ടോ എടുക്കുന്ന ഒരു പരുപാടി സംഘടിപ്പിച്ചു ഏറെക്കുറെ അതെനിക്കിഷ്ടപ്പെട്ടു ചെറിയ നാണം തോന്നിയെങ്കിലും അവളെ ഒന്നുടെ കാണാൻ പറ്റിയതുകൊണ്ടാവും..... അവിടുന്നെറങ്ങിയ വഴിക്കുതന്നെ കാര്യങ്ങൾ അറിയാൻ അച്ഛൻ വിളിച്ച് വിളിച്ചപാടെ ഒരു നാണവും ഇല്ലാതെ പെണ്ണിനെ ഇഷ്ടപ്പെട്ടന്ന വിവരം ഞാനും പറഞ്ഞു വീട്ടിലെത്തിയതിനു ശേഷം ശെരിക്കും എന്താണെനിക്ക് പറ്റിയതെന്ന് എനിക്ക് തന്നെ അറിയാത്ത അവസ്ഥയായിരുന്നു. ഒടുക്കത്തെ നാണം കാരണം അവളെ നേരെ ചുവ്വേ ഒന്ന് നോക്കാൻ പറ്റാഞ്ഞതും, അവളോട് ഒന്നും നല്ലപോലെ ചോദിക്കാൻ പറ്റാഞ്ഞതുമൊക്കെ എന്നെ ഒരു രീതിയിലും ഇരുത്തിപൊറുപ്പിച്ചില്ല. ആരും അറിയാതെ അവളുടെ വീടിന്റെ വഴി പോയാലോന്നു വരെ ചിന്തിച്ചു. അതികം വൈകാതെ തന്നെ പെൺ കുട്ടിക്കും ഇഷ്ടപ്പെട്ടെന്ന വാർത്തയെത്തി.... നിശ്ചയത്തിന്റെ പരുപാടികളിലേക്ക് കാര്യങ്ങൾ നീങ്ങിത്തുടങ്ങി.............                                    ............. എന്റെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യം
അർഹിക്കുന്ന ഒരു കാര്യമാണ് നടക്കാൻ പോകുന്നത് ഞാൻ വിവാഹം കഴിക്കണ്ട പെൺകുട്ടിയെ എനിക്കേറ്റവും പ്രിയപ്പെട്ടവളെ ആകെ നേരിൽ കണ്ടത് ഒരു വട്ടം മിണ്ടിയത് രണ്ടോ മൂന്നോ വാക്ക്.. എന്റെ സർവ സമാധാനവും പോയി.. അവളെ ആദ്യമായികണ്ട നിമിഷങ്ങളും ഓർത്ത് ഒരു പെങ്ങളുവഴി കിട്ടിയ കുറച്ചു ഫോട്ടോസും നോക്കി നോക്കി ഓരോ നിമിഷവും തള്ളി നീക്കി!!ആലോചന വന്ന സമയത്ത് ഞാൻ എന്റെ ഫോട്ടോസ് അയച്ച് കൊടുത്തത് അവളുടെ ഒരു കസിനാണ്. ആ കുട്ടി യുടെ സ്റ്റാറ്റസ് വഴി അവളുടെ കുറെ കാര്യങ്ങൾ ഞാൻ അറിഞ്ഞു. അവളുടെ ബന്ധുവിന്റെ കല്യാണ ആഘോഷങ്ങളും അവളുടെ ഒന്ന് രണ്ട് ഫോട്ടോസും ആ വഴി കിട്ടി അനുവാദം ഇല്ലാതെ ഫോട്ടോ തൂക്കുന്നത് ചേറ്റത്തരമാണെങ്കിലും അതെനിക്ക് ചെയ്യാതിരിക്കാൻ തോന്നിയില്ല. പിന്നെ എന്തായാലും എന്റെ ഭാര്യ ആകാൻ പോകുന്നവളല്ലേ എന്നോർത്തപ്പോ അത് വലിയ തെറ്റല്ലെന്നു തോന്നി. ഇതിനിടക്ക് അവളുമായി സംസാരിക്കണം എന്ന ആവശ്യം വീട്ടിൽ ഉന്നയിച്ചെങ്കിലും നിശ്ചയത്തിനും അതു കഴിഞ്ഞും മതിയെന്ന് അമ്മ എടുത്തടിച്ചപോലെ പറഞ്ഞു എങ്കിലും ഞാൻ വിട്ടില്ല കട്ട സെന്റിയും കട്ട ഡയലോഗുകളും ഒക്കെ അടിച്ച് സംഭവം നടത്തിയെടുക്കാൻ നോക്കി എല്ലാം പരാജയമായിപ്പോയി. ഒന്നാലോചിച്ചു നോക്കിയേ മാർച്ച് ഇരുപതിനു പെണ്ണുകാണൽ ഏപ്രിൽ പതിനേഴിന് നിശ്ചയം ഇതിനിടക്ക് അവളുമായി ഒന്നും മിണ്ടാൻ കഴിയാതെ. എനിക്കറിയാവുന്ന സർവദൈവങ്ങളെയും അടിക്കടിക്കു ശല്യം ചെയ്ത് തൊല്ലയുണ്ടാക്കി. ഇതിനിടക്ക് അവളുടെ പിറന്നാൾ ദൂരെ ഒരു കാഴ്ചക്കാരനെപോലെ ആരുടെയോ വാട്സപ്പ് സ്റ്റാറ്റസ് നോക്കിയും അവളുടെ ഫോട്ടോ സൂം ചെയ്ത് നോക്കിയും തള്ളിനീക്കേണ്ടി വന്നത് സൃഷ്ടിച്ച ഉള്ളിന്റെ ഉള്ളിലെ വിങ്ങൽ ഒരു പക്ഷെ എനിക്കവളോടുള്ള പ്രണയം എനിക്ക് തന്നെ കാണിച്ച് തരു കയായിരുന്നു.. ഒടുവിൽ ഇരിക്കപ്പൊറുതിയില്ലാതെ പറയാതെ പറയുന്ന രീതിയിൽ ഒരു വാട്സപ്പ്സ്റ്റാറ്റ്സ് ഒക്കെ ഇട്ട് സമാധാനപ്പെട്ടു.... ഒരു പക്ഷെ എനിക്ക് ചുറ്റുമുള്ള എല്ലാത്തിൽ നിന്നും ഞാൻ അവളിലേക്ക് മാത്രം ഒതുങ്ങി പ്പോകും പോലെ തോന്നി. അവൾ എന്നെ പറ്റി ഓർക്കുന്നുണ്ടോ എന്ന് കൂടെ അറിയില്ല. ശെരിക്ക് പരസ്പരം കണ്ടത് കൂടിയില്ല. പക്ഷെ കണ്ട നിമിഷങ്ങൾ അത്രമേൽ എനിക്ക് മീതെ അതി പ്രാപിച്ചിരുന്നു!ആത്മാർത്ഥമായ ആഗ്രഹം നടക്കും എന്ന് പറയുന്നത്  എന്റെ കാര്യത്തിൽ സത്യമായി ഭവിച്ചു.........അന്ന് ഏപ്രിൽ രണ്ട് വാട്സപ്പിൽ പരിചിതമല്ലാത്ത ഒരു നമ്പറിൽ നിന്നും ഒരു മെസേജ് പെൺകുട്ടിയുടെ അമ്മയാണെന്ന് സ്വയം പരിചയപ്പെടുത്തിയ ശേഷം അവളുടെ നമ്പറും തന്നു ഒരു പക്ഷെ ആ ദിവസം ഞാൻ കണ്ട ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്നായി മാറി ആ നിമിഷം അമിതമായ എന്തോ ഒരു അനുഭൂതി എന്നെ മൊത്തത്തിൽ വരിഞ്ഞു മുറുക്കിയിരുന്നു അവൾക്കാധ്യമായി എന്തയക്കും എന്തു പറയും ഒരു പക്ഷേ ആ രാത്രി മറക്കാൻ പറ്റാത്ത ഇന്നും ഒരു മനോഹരമായ പുഞ്ചിരിയോടെ ഞാൻ ഓർക്കുന്ന ആ നിമിഷങ്ങൾ എനിക്കേറെ പ്രിയപ്പെട്ട ആ നിമിഷങ്ങൾ!!!!!അന്നൊരു പരിചയപ്പെടുത്തലിൽ തുടങ്ങി ഇന്നെന്നെ ഏറ്റവും അറിഞ്ഞ ഞാൻ ഏറ്റവും അറിഞ്ഞ ഒരാളായി മാറി എനിക്കേറെ പ്രിയപ്പെട്ടവളായി മാറിയ അവൾ!!!അവൾക്കയച്ച ആദ്യത്തെ മെസേജ് അവളെ വിളിച്ച ആദ്യത്തെ ഫോൺ കോൾ അങ്ങനെ തുടങ്ങി അവൾ എനിക്കായി തന്ന ഓരോ നിമിഷങ്ങളും ഒരോ ആഘോഷങ്ങൾ ഓർത്ത് വെക്കും പോലെ എന്നിൽ ഞാൻ അറിയാതെ പതിഞ്ഞിരിക്കുന്നു. അവളെ ഓർക്കാത്ത ഒരു നിമിഷം കണ്ടെത്താൻ കഴിയാത്ത വിധം അവൾ എന്നിലായ് ലയിച്ചിരുന്നു. വാക്കുകളാൽ വർണ്ണിക്കുന്നതിനും അപ്പുറം അവൾ എനിക്ക് പ്രിയപ്പെട്ടതായി കഴിഞ്ഞിരിക്കുന്നു...അന്ന് ഞാൻ ആഗ്രഹ ത്തോടെ മനസ്സിൽ റിപ്പീറ്റ് അടിച്ച് കണ്ട അവളുടെ പുഞ്ചിരിയാൽ ഇന്നെന്റെ ഓരോ ദിനങ്ങളും മനോഹര മാകുമ്പോൾ എന്നിലെ പ്രണയം ഒരു പൂക്കാലം പോലെ ഭംഗിയേറിയതായിരിക്കുന്നു !!!