Aksharathalukal

പ്രണയഗീതം... 💞 11



\"എന്നാൽ നീയൊന്നും കേട്ടിട്ടില്ല... അങ്ങനെ കരുതിയാൽ മതി... \"
പിന്നെ അതിനെ പറ്റി സംസാരമൊന്നുമുണ്ടായില്ല... പക്ഷേ അവളുടെ മനസ്സിൽ ആ രഹസ്യം അറിയാനുള്ള വെമ്പലുണ്ടായിരുന്നു... അത് അവളിൽ അശ്വസ്ഥതയുണ്ടാക്കി... 

വീട്ടിലെത്തിയ അവൾ വരുന്ന വഴി ഉണ്ടായ കാര്യങ്ങൾ രേഖയോട് പറഞ്ഞു... 

\"ഈശ്വരാ... ആ പെണ്ണു കാരണം മനഃസമാധാനമില്ലാതായല്ലോ... അവളും വീട്ടുകാരും എന്തിനാണ് ഞങ്ങളെയിങ്ങനെ ദ്രോഹിക്കുന്നത്... അതിനു മാത്രം അവരോട് എന്താണ് ഞങ്ങൾ ചെയ്തത്... \"

\"എന്തോ പഴയ ഒരു പകയുടെ കാര്യം പറയുന്നത് കേട്ടു... ഏതോ ഒരു ശേഖരന്റെ മകനും മകളുമാണ് അവർ... \"
അതുകേട്ട് രേഖ ഞെട്ടി... 

\"ശേഖരന്റെ മകളോ... അതുശരി അപ്പോൾ പഴയ കണക്കുകൾ തീർക്കാൻ അയാൾ മകളെ ഉപയോഗിച്ചതാണല്ലേ... അതിനെതിരെ ഇവൻ പ്രതികരിക്കുകയും ചെയ്തു... ഇനി എന്തൊക്കെ കാണേണ്ടി വരും ഈശ്വരാ... \"

\"എന്താണ് ആന്റീ പ്രശ്നം... \"
ശ്രേയ ചോദിച്ചു... 

\"ഒന്നുമില്ല മോളേ... അത് പഴയൊരു ചതിയുടെ കണക്കാണ്... മോള് പോയി ഈ ഡ്രസ്സ് മാറ്റിയിട്ടുവാ... വല്ലതും കഴിക്കാം... \"
ശ്രേയ മുറിയിലേക്ക് നടന്നു...

\"കുറച്ചു സമയംകഴിഞ്ഞപ്പോൾ മുറ്റത്തൊരു വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ട് ശ്രേയയും രേഖയും പുറത്തേക്ക് വന്നു.. മുറ്റത്തു വന്നു നിന്നത് ഒരു പോലീസ് വാഹനമാണെന്ന് കണ്ട് അവർ അമ്പരന്നു.. അതിൽനിന്നും എസ്ഐ രവീന്ദ്രനും മറ്റു പോലീസുകാരും ഇറങ്ങി... രേഖ അവിടേക്ക് ചെന്നു... 

\"നിങ്ങളുടെ മകനാണോ ഗിരീന്ദ്രൻ... \"
എസ്ഐ ചോദിച്ചു... 

\"അതെ സാർ... എന്താണ് കാര്യം... \"

\"അതേ പുന്നാര മോനെ ഒന്നഭിനന്ദിക്കാൻ വിളിച്ചു കൊണ്ടുപോകാൻ വന്നതാണ്... എവിടെ അവൻ... \"
എസ്ഐ ചോദിച്ചു... 

\"എന്താണ് കാര്യം... അവനെന്താണ് ചെയ്തത്... \"

\"അതറിഞ്ഞാലേ നീയവനെ വിളിക്കു... വിളിക്കെടി അവനെ... \"

\"എന്താണ് ഏമാനേ പ്രശ്നം... പുറത്തേക്ക് വന്ന ഗിരി ചോദിച്ചു... \"

ഓ... സാറ് ഇവിടെയുണ്ടായിരുന്നല്ലേ... എന്നാൽ സാറ് ഈ വണ്ടിയിലേക്കൊന്ന് കയറിക്കേ... നമുക്ക് സ്റ്റേഷൻ വരെയൊന്ന് പോകാം... \"

\"ഇപ്പോഴും സാറ് കാര്യം പറഞ്ഞില്ല... \"

\"അറിഞ്ഞാൽ മാത്രമേ നീ വണ്ടിയിൽ കയറൂ... \"
പിടിച്ച് കയറ്റടോ ഇവനെ... ഇവനെ മാത്രമല്ല ഇവളേയും... ഇവളുമുണ്ടായിരുന്നല്ലോ കൂടെ... \"

\"അതുശരി അപ്പോൾ അതാണ് പ്രശ്നം... രവീന്ദ്രൻസാറേ  അപ്പോൾ തേവക്കാട്ട് ശേഖരൻ എന്ന അളിയനെ സന്തോഷിപ്പിക്കാൻ വന്നതാകും സാറല്ലേ... പക്ഷേ സാറിന് തെറ്റി... എന്നെ വേണമെങ്കിൽ നിങ്ങൾക്ക് കൊണ്ടുപോകാം... കാരണം ഞാനാണ് അവനെ നിങ്ങളുടെ അനന്തിരവൻ സുനിയെ തല്ലിയത്... ഒറ്റ തന്തക്ക് പിറന്ന ഏതവനും അങ്ങനയേ ചെയ്യൂ... സാറിന്റെ കാര്യം എങ്ങനെയാണെന്ന് എനിക്കറിയില്ല... ഞാൻ വരാം... പക്ഷേ ഇവളെ ഇവിടെനിന്ന് കൊണ്ടുപോകുവാൻ പറ്റില്ല... 

എടാ ഈ രവീന്ദ്രനോട് നിന്റെ കളി വേണ്ട... ഞാൻ വന്നത് നിങ്ങളെ രണ്ടിനേയുംകൊണ്ടു
പോകുവാനാണെങ്കിൽ അത്  ചെയ്തിരിക്കും... എന്താ നിനക്ക് തടയാൻ പറ്റുമോ... \"

\"തടയും സാറേ..... അതിനുള്ള ചങ്കുറപ്പുമുണ്ട് ഗിരിക്ക്... എന്താ സാറിനത് സംശയമുണ്ടോ... \"

\"എന്നാൽ അതൊന്നു കാണണമല്ലോ... \"
എസ്ഐ രവീന്ദ്രൻ കൂടെ വന്ന വനിതാ പോലീസിനെ നോക്കി.. അതു മനസ്സിലാക്കിയ വനിതാ പോലീസ്  ശ്രേയയുടെ അടുത്തേക്ക് വന്നു... രവീന്ദ്രൻ വിലങ്ങുമായി ഗിരിയുടെ അടുത്തേക്ക് ചെന്നു... അവന്റെ കൈ ബലമായി പിടിച്ച് അയാൾ വിലങ്ങുവക്കാനൊരുങ്ങി... പെട്ടന്ന് ആ കൈ ഗിരി തട്ടി മാറ്റി... 

\"എടാ പോലീസിനു നേരെ കയ്യൂക്ക്  കാണിക്കുന്നോ... \"
എസ്ഐ അവന്റെ മുഖം നോക്കി ഒന്നു കൊടുത്തു... എന്നാൽ ആ കൈ ഗിരി തടഞ്ഞു... 

സാറേ വെറുതേ നാറേണ്ട... ഇങ്ങനെ വിലങ്ങുവച്ചുകൊണ്ടുപോകാൻ ഞാൻ പിടികിട്ടാപുള്ളിയോ കൊലപാതകിയോ അല്ല... തന്തക്ക് നിരക്കാത്ത കാര്യം പറഞ്ഞതിനാണ് അവനെ ഞാൻ തല്ലിയത്... അത് അത്ര വലിയ തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല... സാറിന് എന്നെ കൊണ്ടു പോകണമെന്ന് അത്രക്ക് നിർബന്ധമാണെങ്കിൽ ഞാൻ വരാം... പക്ഷേ അത് ഈ വിലങ്ങും വച്ച് എന്നെ കാഴ്ചവസ്തുവാക്കി കൊണ്ടുപോവാനാണെങ്കിൽ അത് സാറിന്റെ അതിമോഹമാണ്... മാത്രമല്ല ഇവളെ ഇതിനിടയിലേക്ക് വലിച്ചിഴച്ചാൽ  സാറ് വിവരമറിയും... ഇപ്പോൾ ഞങ്ങളെ കൊണ്ടുപോയാലും എന്നും ഞങ്ങളെ അകത്തിടാൻ പറ്റില്ല... പുറത്തിറങ്ങും ഞാൻ... അന്ന് ഞാനങ്ങ് സാറിന്റെ വീട്ടിലേക്ക് വരും... പിന്നെ എന്താണുണ്ടാവുകയെന്ന് സാറിനോട് ഞാൻ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടല്ലോ... \"

\"അതിന് എന്റെ മോൻ നല്ലതുപോലെ പുറത്തിറങ്ങിയാലല്ലേ... \"
എസ്ഐ ഗിരിയെ കോളേജിൽ പിടിച്ചു വലിച്ച് വണ്ടിയുടെ അടുത്തേക്ക് തള്ളി... \"

\"അയ്യോ മോനേ... അവനെയൊന്നും ചെയ്യല്ലേ.. \"
രേഖ ഓടിവന്ന് ഗിരിയെ കൂട്ടിപ്പിടിച്ചു... 

\"മാറിനിൽക്കടി അവിടുന്ന്... \"
ഒരു വനിതാ പോലീസ് രേഖയെ പിടിച്ചു തള്ളി... അവർ മുറ്റത്ത് വീണു... ദേഷ്യം വന്ന ഗിരി ആ വനിതാ പോലീസിന്റെ മുഖമടക്കി ഒന്നു കൊടുത്തു... \"
അവൻ മുഖം പൊത്തി വേദനകൊണ്ട് പുളഞ്ഞു... 
അപ്പോഴേക്കും മറ്റു പോലീസുകാർ തിരികെ പിടിച്ചുവച്ചു രവീന്ദ്രൻ അവനെ അടിക്കാൻ തുടങ്ങി... 

പെട്ടന്ന് മറ്റൊരു വാഹനും അവിടെ വന്നു നിന്നു... അതിൽ നിന്നിറങ്ങിയ ആളെ കണ്ട് പോലീസുകാർ ഗിരിയുടെ മേലുള്ള പിടി വിട്ടു... രവീന്ദ്രൻ തല്ലുന്നത് അവസാനിപ്പിച്ചു... അവർ വന്നിറങ്ങിയ ആളെ സല്യൂട്ട് ചെയ്തു... 

\"കമ്മീഷണർ പ്രസാദ്.... \"

\"എന്താടോ ഇവിടെ പ്രശ്നം... എന്തിനാണ് ഇവനെ ഇങ്ങനെ തല്ലുന്നത്... \"

\"അത് സാറെ ഇവൻ വനിതാ പോലീസിനെ തല്ലി... \"

\"തല്ലുകയോ... അതിന് എന്തായിരുന്നു കാരണം... വെറുതെയൊരാൾ ഒരു വനിതാ പോലീസിനെ തല്ലുമോ... അതിന് എന്തെങ്കിലും കാരണമുണ്ടാകുമല്ലോ... മാത്രമല്ല തല്ലുവാങ്ങിക്കാൻ നിങ്ങൾ എന്തിനാണ് ഇവിടെ വന്നത്...\"

\"അത് ഇവൻ ഒരുത്തന്റെ മുഖത്തിടിച്ച് പരികക്കേൽപ്പിച്ചു... അയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ വന്നത്... \"

\"എപ്പോഴാണ് സംഭവം നടന്നത്... \"

\"ഒരു മണിക്കൂർ മുന്നേ... \"

\"ഓഹോ... ആ സമയത്തിനുള്ളിൽ പരിക്കു പറ്റിയ അവൻ ഹോസ്പിറ്റലിൽ പോകാതെ നേരെ സ്റ്റേഷനിൽ വന്ന് പരാതി തരുകയായിരുന്നോ... അതു കൊള്ളാമല്ലോ...\"

\"അല്ല വിളിച്ചു പറഞ്ഞതാണ്... \"

\"ഓക്കെ... എന്നിട്ട് അത് സത്യമാണോ എന്ന് നിങ്ങളന്വേഷിച്ചോ... ഇല്ല അല്ലേ... കേട്ട പാതി കേൾക്കാത്ത പാതി നിങ്ങളിവനെ പൊക്കാൻ ജീപ്പുമെടുത്ത് വന്നു... അതുപോട്ടെ ഇവനെ പൊക്കാൻ എന്തിനാണ് വനിതാ പോലീസ്... ഇവനെന്താ പെണ്ണാണോ... \"

\"അത് സാർ... ഇവന്റെ കൂടെ ഈ പെണ്ണുമുണ്ടായിരുന്നു... \"

\"ഒരു പെണ്ണ് കൂടിയുണ്ടെന്ന് കരുതി അവളേയും കൂട്ടത്തിൽ പൊക്കണമെന്ന് ഏത് നിയമപുസ്തകത്തിലാണ് എഴുതി വച്ചത്...\"

\"അത് സാർ,.. 

\"എന്താ രവീന്ദ്രൻ മറുപടിക്കൊരു താമസം... നിങ്ങൾ സ്വന്തം അളിയനേയും മകനേയും സന്തോഷിപ്പിക്കാൻ ചെയ്യുന്നതാണ് ഇതെല്ലാമെന്ന് എനിക്കറിയാം... പിന്നെ വനിതാ പോലീസിനെ ഇവൻ തല്ലിയെന്ന് പറഞ്ഞല്ലോ... അതെന്തിനാണ്... 

\"അത് ഇവനെ അറസ്റ്റു ചെയ്യാൻ തുടങ്ങിയപ്പോൾ ഇവന്റെ അമ്മ തടഞ്ഞു... അവരെ പിടിച്ച് മാറ്റിയതിനാണ് ഇവൻ അവരെ തല്ലിയത്... \"

\"ഒന്ന് പിടിച്ച് മാറ്റിയാൽ ഇവരുടെ കൈമുട്ട് മുറിയുമോ... ഇവർ ഇവരെ പിടിച്ചുതള്ളിയതല്ലേ... \"

\"അത്... എസ്ഐ നിന്ന് പരിങ്ങി... \"

\"എന്നാൽ രവീന്ദ്രൻ അവരെയും കൂട്ടി ചെല്ല്... ഞാൻ വഴിയേ വരാം... ബാക്കി നമുക്ക് അവിടെ ചെന്നിട്ടാകാം.. \"

\"രവീന്ദ്രൻ ഗിരിയെ തറപ്പിച്ചൊന്ന് നോക്കിയതിനുശേഷം വണ്ടിയിൽ കയറി... ആ പോലീസ് വാഹനം അവിടെനിന്നും പോയി... പ്രസാദ് ഗിരിയുടെ അടുത്തേക്ക് ചെന്നു.... 

\"എന്തോന്നെടാ ഇത്... നീ ഇത്രയായിട്ടും എല്ലാവരുടേയും മനഃസമാധാനം കളയാൻ തന്നെയാണോ തീരുമാനം... \"

\"ഗിരിയേട്ടനല്ല സാറേ പ്രശ്നമുണ്ടാക്കിയത്... ഞാൻ പറയാം നടന്നതെല്ലാം... \"
ശ്രേയ അമ്പലത്തിൽ വച്ച് നടന്നകാര്യങ്ങളുൾപ്പെടേ എല്ലാം പറഞ്ഞു... 

\"അതുശരി... അപ്പോൾ അവർ ഒന്നിനായിട്ടാണല്ലേ... ഏതായാലും ഈ കാര്യം പറഞ്ഞ് നീയെന്നെ വിളിച്ചത് നന്നായി... അതുകൊണ്ട് സംശയം തോന്നി എനിക്ക് ഇവിടെ വന്ന് നിന്നെ രക്ഷിക്കാൻ സാധിച്ചു... ഇനി എന്താണ് വേണ്ടതെന്ന് എനിക്കറിയാം...\"
പ്രസാദ് തിരിഞ്ഞ് രേഖയുടെ അടുത്തേക്ക് ചെന്നു.... 

\"ആന്റീ മുറിവ് സാരമുള്ളതാണോ... \"

\"ഏയ് പ്രശ്നമില്ല... ചെറുതായിട്ട് തോലുപോയിട്ടേയുള്ളൂ... അത് പെട്ടന്ന് മാറിക്കോളും... അതിലും വലിയ വേദനയാണ് ഇവന്റെ കാര്യത്തിൽ... ഇത്രയും കാലത്തെ വേദന മാറി വന്നതായിരുന്നു... ഇപ്പോൾ അടുത്തപ്രശ്നവുമായി... എല്ലാംകൊണ്ടും സ്വസ്ഥതയില്ലാതായി... \"
രേഖ പറഞ്ഞു... 

\"അതുതന്നെയാണ് അവരുടെ ആവശ്യവും... അതിന് ഇതിലൊന്നും വീഴാതിരിക്കുക എന്നതേയുള്ളൂ... അവർ എന്തെങ്കിലും ചെയ്താലും നീയിനി അതിലിടപെടേണ്ട.. അവർക്കുള്ളത് ഞങ്ങൾ കൊടുത്തോളാം... \"
എന്നാൽ ആന്റി പോയി ഒരു നല്ല ചായ എടുത്തേ... ഒന്നുമില്ലെങ്കിലും ഇത്രയും നേരം ആ എസ് ഐയെ നിറുത്തി പൊരിച്ചതല്ലേ... കടിയും പോന്നോട്ടെ... \"
രേഖ ചിരിയോടെ അടുക്കളയിലേക്ക് നടന്നു...  വഴിയേ ശ്രേയയും... 


തുടരും......... 


✍️ രാജേഷ് രാജു

➖➖➖➖➖➖➖➖➖➖➖
പ്രണയഗീതം... 💞 12

പ്രണയഗീതം... 💞 12

4.6
12708

\"അവർക്കുള്ളത് ഞങ്ങൾ കൊടുത്തോളാം... \"എന്നാൽ ആന്റി പോയി ഒരു നല്ല ചായ എടുത്തേ... ഒന്നുമില്ലെങ്കിലും ഇത്രയും നേരം ആ എസ് ഐയെ നിറുത്തി പൊരിച്ചതല്ലേ... കൂടെ കൊറിക്കാൻ വല്ലതും പോന്നോട്ടെ... \"രേഖ ചിരിയോടെ അടുക്കളയിലേക്ക് നടന്നു...  വഴിയേ ശ്രേയയും... \"അതാരാണ് ആന്റീ... നിങ്ങളുമായി നല്ല ബന്ധമാണെന്നു തോന്നുന്നല്ലോ... \"\"അതാണ് പ്രസാദ്... ആള് ഐ പി എസ് ഓഫീസറാണ്... ഓഫീസിലെ  മാനേജരുടെ മകനാണ്... ഗിരിയെ പോലെത്തന്നെയാണ് ഇവനും ഞങ്ങൾക്ക്... പ്രസാദ് വന്നില്ലായിരുന്നെങ്കിൽ അവർ നിങ്ങളെ... അതോർക്കാൻകൂടി വയ്യ \"\"അതിനു മാത്രം എന്താണ് അവർക്ക് നിങ്ങളോട് ഇതുപോലൊരു പക...\"\"അത് പഴയൊരു കഥയാണ്... അതൊക്ക