Aksharathalukal

പ്രണയഗീതം... 💞 12



\"അവർക്കുള്ളത് ഞങ്ങൾ കൊടുത്തോളാം... \"
എന്നാൽ ആന്റി പോയി ഒരു നല്ല ചായ എടുത്തേ... ഒന്നുമില്ലെങ്കിലും ഇത്രയും നേരം ആ എസ് ഐയെ നിറുത്തി പൊരിച്ചതല്ലേ... കൂടെ കൊറിക്കാൻ വല്ലതും പോന്നോട്ടെ... \"
രേഖ ചിരിയോടെ അടുക്കളയിലേക്ക് നടന്നു...  വഴിയേ ശ്രേയയും... 

\"അതാരാണ് ആന്റീ... നിങ്ങളുമായി നല്ല ബന്ധമാണെന്നു തോന്നുന്നല്ലോ... \"

\"അതാണ് പ്രസാദ്... ആള് ഐ പി എസ് ഓഫീസറാണ്... ഓഫീസിലെ  മാനേജരുടെ മകനാണ്... ഗിരിയെ പോലെത്തന്നെയാണ് ഇവനും ഞങ്ങൾക്ക്... പ്രസാദ് വന്നില്ലായിരുന്നെങ്കിൽ അവർ നിങ്ങളെ... അതോർക്കാൻകൂടി വയ്യ \"

\"അതിനു മാത്രം എന്താണ് അവർക്ക് നിങ്ങളോട് ഇതുപോലൊരു പക...\"

\"അത് പഴയൊരു കഥയാണ്... അതൊക്കെ പറയാനാണെങ്കിൽ ഒരുപാടുണ്ട്... എല്ലാം പിന്നെ പറയാം... \"

\"ഈ സമയം ഹാളിൽ ഇരിക്കുകയായിരുന്നു ഗിരിയും പ്രസാദും... \"

\"പ്രസാദേ ഇത് അങ്ങനെ വെറുതെ വിട്ടാൽ ശരിയാവില്ല... അവൾ എന്നെ ചതിച്ചത്  ഞാൻ മറക്കും... പക്ഷേ ഇതെല്ലാം ആ ശേഖരൻ എന്റെ അച്ഛനെ തകർക്കാൻ ചെയ്യുന്നതാണെന്ന് അറിഞ്ഞപ്പോൾ സഹിക്കാൻ പറ്റുന്നില്ല... ഇനിയും ഇതുപോലെ അവർ മറ്റൊരു ചതിയുമായി വരില്ലെന്ന് ആര് കണ്ടു... വരും അവർ... അങ്ങനെ വെറുതെയിരിക്കില്ല അവർ... അന്ന് ആ സ്വത്ത് എന്റെ അച്ഛന്റെ പേരിൽ വന്നതിനു ശേഷമാണ് ഇതെല്ലാം ഉണ്ടായത്... അതെല്ലാം തിരിച്ചു കൊടുത്താലും അയാൾ വെറുതെയിരിക്കുമോ... ഞങ്ങളുടെ പതനമാണ് അയാൾ ആഗ്രഹിക്കുന്നത്...\"

ഗിരീ... നിന്റെ മനസ്സിലെ പക എനിക്കറിയാം... അതിന്റെ പേരിൽ ആന്റിയും അങ്കിളും അനുവും എത്രമാത്രം നിന്നെയോർത്ത് കണ്ണീർ പൊഴിച്ചെന്ന് നിനക്കറിയുന്നതല്ലേ... ഇനിയും അവരെ കൊല്ലാക്കൊല ചെയ്യണോ... ഇപ്പോൾ നീ ഒന്നിനും പോകേണ്ട... അവസരം നമുക്കു വരും... അന്ന് എല്ലാറ്റിനും കണക്കു പറഞ്ഞ് തിരിച്ചടിക്കാം നമുക്ക് അതുവരെ നീയൊന്ന് ക്ഷമിക്ക്... \"

\"എത്രകാലം... അതുവരെ അവരെ പേടിച്ച് ജീവിക്കണമെന്നാണോ... അതിന് ഗിരി രണ്ടാമതൊന്ന് ജനിക്കണം... \"

\"നിന്റെ ഈ സ്വഭാവമാണ് ആദ്യം മാറ്റേണ്ടത്... ആദ്യമൊക്കെ നീ എത്ര പാവത്താനായിരുന്നു... ആ പെണ്ണ് എന്ന് നിന്റെ ജീവിതത്തിലേക്ക് വന്നോ അന്ന് തുടങ്ങിയതാണ് എല്ലാം... \"

\"എനിക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല... പക്ഷേ ചതിയും വഞ്ചനയും അത് ഒരിക്കലും പൊറുക്കില്ല ഞാൻ... \"

\"നിന്നോട് പറയാൻ നിന്ന എന്നെ വേണം തല്ലാൻ... പറഞ്ഞിട്ട് മനസ്സിലാകുന്നവരോടല്ലേ പറയാൻ നിന്നിട്ട് കാര്യമുള്ളൂ... അതവിടെ നിൽക്കട്ടെ.. ഞാൻ നിന്നോട് മറ്റൊരു കാര്യം പറയണമെന്ന് കുറിച്ചായി കരുതുന്നു... അത് നീ മുഖവിലക്കെടുക്കുമെന്നാണ് പ്രതീക്ഷ... എല്ലാവർക്കുമറിയാം നിന്റെ മനസ്സിൽ തീ കോരിയിട്ടാണ് അവൾ പോയത്... അത് നിന്റെ മനസ്സിൽ നിന്ന് നീറുകയാണെന്നുമറിയാം... എന്നാലും പറയുകയാണ്... അവളുടെ മുന്നിൽ നീ ഒരാണാണെന്ന് തെളിക്കണം... അതിന് നീ ഒരു വിവാഹം കഴിച്ച് ആ പെൺകുട്ടിയുമായി അന്തസ്സായി അവളുടേയും അവളുടെ വീട്ടുകാരുടെയും മുന്നിൽ തലയുയർത്തി നടക്കണം... എന്നാലേ അവൾ ചെയ്തതിന് പ്രതികാരമാകൂ... \"

\"ഹും  വിവാഹം... അതിനി എന്റെ ജീവിതത്തിലുണ്ടാകില്ല... എന്റെ ജീവിതത്തിൽ ഞാൻ എന്റെ മനസ്സ് പൂർണ്ണമായും ഒരു പെണ്ണിനേ സമർപ്പിച്ചിട്ടുള്ളൂ... അതവൾക്കു മാത്രമാണ്... അതിൽ അവളെന്നെ മുതലാക്കി വഞ്ചിച്ചു... അതിൽ ഇന്നും എനിക്ക് നഷ്ടബോധമാണുള്ളത്... അവളെപ്പോലെ ഒരു രാക്ഷസിക്കായിരുന്നല്ലോ ഞാൻ എന്റെ മനസ്സ് കൈമാറിയത് എന്നോർത്ത് ലജ്ജിക്കുകയാണ്... അവിടെ നഷ്ടപ്പെട്ട ആ മനസ്സ് എനിക്കിനി തിരിച്ചെടുക്കാൻ പറ്റില്ല... അതെനിക്ക് വേണ്ട... നീ പറഞ്ഞപോലെ മറ്റൊരുത്തിയെ വിവാഹം കഴിച്ച്  പുതിയൊരു ജീവിതം തുടങ്ങിയെന്നിരിക്കട്ടെ... എന്നാൽ ആ ബന്ധം എന്നും മുഴച്ചിരിക്കും... ആ ദാമ്പത്യത്തിന് എന്ത് ആയുസ്സാണുണ്ടാവുക... എങ്ങനെയാണ് അവളെ ആത്മാർത്ഥമായി ഇഷ്ടപ്പെടുക...  വയ്യ... ഇനിയൊരു നല്ല ജീവിതം എനിക്ക് പറഞ്ഞിട്ടില്ല... വരുന്നവരും അവളെപ്പോലെയല്ല എന്നാണ് കണ്ടു... ഇനിയൊരു ചതിയും വഞ്ചനയും ഈ ജീവിതത്തിൽ ഉൾക്കൊള്ളാൻ എനിക്ക് കഴിയില്ല... അങ്ങനെയൊരു പരീക്ഷണത്തിന് എനിക്ക് തീരേ താല്പര്യമില്ല... \"

\"എന്നിട്ട്  നീ സന്യസിക്കാൻ പോവുകയാണോ... എടാ ഇതൊക്കെ മനുഷ്യ ജീവിതത്തിൽ പറഞ്ഞതാണ്... ഇതുപോലെ എത്ര കേസുകൾ... പെണ്ണ് ചെക്കനെ ചതിച്ചതുപോലെ ചെക്കൻ പെണ്ണിനെ ചതിച്ചതും  ഈ ഭൂമി മലയാളത്തിൽ ആദ്യത്തെ സംഭവമൊന്നുമല്ല... എന്നു കരുതി അവർ മറ്റൊരു ജീവിതം നയിക്കുന്നില്ലേ... എന്തിന് വിവാഹത്തലേന്ന് വരെ പെണ്ണ് ഇഷ്ടപ്പെട്ടവന്റെ കൂടെ ഒളിച്ചോടിപ്പോയ ചരിത്രമുണ്ട്... എന്നിട്ട് ആ ചെക്കൻ ജീവിക്കുന്നില്ലേ... അതും അന്തസ്സായി കുടുംബത്തിൽ പിറന്ന ഒരു പെൺകുട്ടിയുമായി... ഒരു കണക്കിന് നീ ഭാഗ്യവാനാണ്... വിവാഹം കഴിഞ്ഞോ അല്ലെങ്കിൽ വിവാഹം ഉറപ്പിച്ചുകഴിഞ്ഞോ ആണ് അവൾ ഇതുപോലെ ചെയ്തെങ്കിൽ അന്നേരം നിന്റെ അവസ്ഥയെന്താകുമായിരുന്നു... ഇതുവരെ നടന്നത് ഒരു സ്വപ്നമാണെന്ന് കരുതി മനസ്സിൽനിന്ന് കളഞ്ഞേക്ക്... അല്ലെങ്കിലും അവൾ നിനക്ക് പറ്റിയവളൊന്നുമല്ല... നിനക്ക് തോന്നുന്നുണ്ടോ അവൾ നല്ലൊരു ജീവിതം നഷിക്കുമെന്ന്... അവളുടെ ദൂർത്തും ആർത്തിയും അവളെ വിവാഹം കഴിക്കാൻ പോകുന്ന ആ കോന്തന് സഹിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ... ആ ബന്ധം അധികനാളൊന്നും മുന്നോട്ട് പോകില്ല... അത് ഞാൻ തരുന്ന വാക്കാണ്... \"

\"അവളുടെ ജീവിതം എന്താകുമെന്നോ എങ്ങനെയാകുമെന്നോ എനിക്ക് അറിയേണ്ട കാര്യമില്ല... എന്നെ ചതിച്ച അവളേയും അവൾക്ക് ഉപദേശം കൊടുത്ത് എന്റെ മുന്നിലേക്കയച്ച ആ ശേഖരനേയും അയാളുടെ മകനേയും ഞാൻ വെറുതെ വിടില്ല... ഇനിയങ്ങോട്ട് മനഃസമാധാനം എന്താണെന്ന് അവരറിയില്ല... അനുവദിക്കില്ല ഞാൻ... \"

\"എടാ അതുതന്നെയാണ് ഞാൻ നേരത്തെ പറഞ്ഞത്... എല്ലാറ്റിനും നമുക്കവസരം വരും.  അന്ന് ഞാനുമുണ്ടാകും നിന്റെ കൂടെ... ഇപ്പോൾ നീ മാറി ചിന്തിക്ക്... അതിന് ആദ്യം നീ അങ്കിളിന്റെ കൂടെ ഓഫീസിൽ പോകാൻ നോക്ക്... അവിടുത്തെ കാര്യങ്ങൾ നോക്കിനടത്തുമ്പോൾ നിന്റെ മനസ്സു തന്നെ മാറും... എല്ലാം നീ മറക്കും...  ആ പഴയ ഗിരിയായി നീ മാറും... അവിടെ നിനക്കു തന്നെ തോന്നും പുതിയൊരു ജീവിതം തുടങ്ങാൻ... \"

\"നീ ഇപ്പോൾ പറഞ്ഞത് ഞാൻ ആലോചിക്കായ്കയില്ല... ഓഫീസിൽ പോകണം... അതെനിക്ക് കുറച്ചെങ്കിലും ആശ്വാസം തരും... അതിനുള്ള തീരുമാനം എടുക്കാൻ തന്നെയാണ് എന്റെ ആലോചന... പക്ഷേ മറ്റൊരു ജീവിതം... അത് എനിക്ക് പറഞ്ഞിട്ടുള്ളതല്ല... അതിനി എന്റെ ജീവിതത്തിലുമുണ്ടാകില്ല... \"

\"ആരോടാണ് നിന്റെ ഈ വാശി... എടാ നിനക്ക് ഒരനിയത്തിയുണ്ട്... നീയെന്ന് പറഞ്ഞാൽ ജീവനായ ഒരനിയത്തി... അവളുടെ ജീവിതംകൂടി നീ നോക്കണം... സ്വന്തം ഏട്ടൻ ഇങ്ങനെ ഇനിയുള്ള ജിവിതം തള്ളിനീക്കുമ്പോൾ അവൾക്ക് മനഃസമാധാനത്തോടെ ഒരു വിവാഹ ജീവിതവുമായി മുന്നോട്ടുപോകാൻ കഴിയുമോ... നിന്റെ അച്ഛനുമമ്മക്കും ആഗ്രഹമുണ്ടാവില്ലേ നിന്റെ വിവാഹവും നിനക്കുണ്ടാകുന്ന കുഞ്ഞുങ്ങളെ ലാളിച്ച് പൊന്നുപോലെ വളർത്താനുമുള്ള മോഹം..  അതെന്താ നീ ആലോചിക്കാത്തത്... പോട്ടെ മറ്റൊരു കുടുംബത്തിൽ നിന്ന് വരുന്ന പെണ്ണിന് നിന്റെ പൂർവ്വകാലം ചിലപ്പോൾ ഉൾക്കൊള്ളാൻ കഴിയില്ലെന്ന് വരാം... പക്ഷേ എല്ലാം അറിയുന്ന നിന്നെ പൂർണ്ണമായും മനസ്സിലാക്കുന്ന ഒരുവൾ വന്നാലോ.. അന്നേരം നിന്റെ ഈ തീരുമാനം മാറ്റിവച്ചൂടേ... \"

\"നീ ആരുടെ കാര്യമാണ് പറയുന്നത്.. \"
ഗിരി സംശയത്തോടെ അവനെ നോക്കി ചോദിച്ചു... 

\"വേറെയാരുമല്ല... ഇപ്പോൾ ഇവിടെയുള്ള ആ പെൺകുട്ടിയുടെ കാര്യമാണ് പറഞ്ഞത്... അവളാകുമ്പോൾ നിന്റെ എല്ലാ കാര്യങ്ങളുമറിയാം... മാത്രമല്ല നിന്റെ അച്ഛന്റെ കൂട്ടുകാരന്റെ മകളും അനു ഇഷ്ടപ്പെടുന്നവന്റെ അനിയത്തിയും... അവളെ നിനക്ക് ഇഷ്ടമല്ലേ... \"
അത് കേട്ട് ഗിരി ചിരിച്ചു... 

\"ആര് ശ്രേയയെയാണോ നീ ഉദ്ദേശിക്കുന്നത്... എടാ പൊട്ടാ അവൾ എനിക്ക് അനിയത്തിയാണ്... അനുവിന്റെ സ്ഥാനത്താണ് ഞാനവളെ കാണുന്നത്... അവൾക്കുമതെ... ഒരു ഏട്ടനായിട്ടാണ് അവളെന്നെ കാണുന്നത്... \"

\"എന്നവൾ പറഞ്ഞോ... \"

\"പറഞ്ഞു... അവളിത് കേൾക്കേണ്ട... അവളെയൊരിക്കലും എന്റെ ജീവിതത്തിലേക്ക് വലിച്ചിഴക്കാൻ എനിക്ക് താല്പര്യമില്ല... അതിനുള്ള യോഗ്യത എനിക്കില്ലാ എന്നതാണ് സത്യം... നിനക്കെന്താ എന്നെ കെട്ടിക്കണമെന്ന് ഇത്ര വാശി... ഞാനെന്താ  ഏതെങ്കിലും പെണ്ണുങ്ങളെ കാണുമ്പോൾ അവളെ വളച്ച് സ്വന്തമാക്കുമെന്ന് കരുതിയിട്ടാണോ... \"

\"അങ്ങനെ ചെയ്താലെങ്കിലും മതിയായിരുന്നു... ഇത് അതുമില്ലല്ലോ... ഇനി നിന്നോട് ഈ കാര്യം പറയാൻ ഞാനില്ല... നിന്റെ ഇഷ്ടത്തിനനുസരിച്ച് ചെയ്ത്... പോത്തിനോട് വേദാന്തമോതിയിട്ട് കാര്യമില്ലല്ലോ... നിന്റെ വിധി തീരുമാനിക്കേണ്ടത് നീയാണ്... അതിനുള്ള അറിവും പക്വതയും നിനക്ക് ധാരാളമുണ്ട്... വെറുതെ നിന്നെ ഉപദേശിച്ച് എന്റെ വായിലെ വെള്ളമെന്തിനാണ് വറ്റിക്കുന്നത്... \"

\"അതാണ് നല്ലത്... ഇപ്പോഴെങ്കിലും നിനക്ക് നല്ല ബുദ്ധി തോന്നിയല്ലോ...\"
അപ്പോഴേക്കും രേഖ ചായയുമായി വന്നു... \"

\"ആന്റീ ഞാൻ വിട്ടു... ഇവനെ ഉപദേശിക്കുന്നതിലും നല്ലത് അങ്കനവാടിയിലെ കൂട്ടികൾക്ക് നാലക്ഷരം പറഞ്ഞ് പഠിപ്പിക്കുകയാണ്... അവർക്ക് കുറച്ചെങ്കിലും മനസ്സിലാകും... \"

\"ഇവനെയോർത്ത് സങ്കടപ്പെടാനായിരിക്കും ഞങ്ങളുടെ വിധി... അല്ലാതെ ഇവൻ നേരെയാകുമെന്ന് തോന്നുന്നില്ല... കഴിഞ്ഞ ജന്മത്തിൽ ചെയ്ത പാപങ്ങളുടെ ശിക്ഷയാണ് ഈ ജന്മത്തിൽ അനുഭവിക്കുന്നത്... അത് അനുഭവിച്ചല്ലേ പറ്റൂ... \"
രേഖ പറഞ്ഞു.. 

\"എന്നാൽ ഞാനിറങ്ങട്ടെ... പോയിട്ട് ചിലത് ചെയ്തുതീർക്കാനുണ്ട്... ഇവിടെനിന്നും ഇപ്പോൾ പോയ എസ് ഐക്ക് തന്റെ ജോലി കൃത്യനിഷ്ഠതയോടെ ചെയ്തു തീർക്കാൻ ശ്രമിച്ചതിന് ഒരു അഭിനന്ദനം കൊടുക്കേണ്ടേ... ആന്റി ഇവന് കുറച്ച് ചൂടുവെള്ളം ഉണ്ടാക്കിക്കൊടുക്ക്.. ആ ശേഖരന്റെ സന്തതിയുമായും അവന്റെ കൂട്ടാളികളുമായി നല്ലതുപോലെ ഏറ്റുമുട്ടിയതല്ലേ... പോരാത്തതിന് പോലീസുകാരുടെ കയ്യിൽനിന്ന്  കുറച്ചെങ്കിലും കുറച്ച് കിട്ടിയതുമല്ലേ... നല്ല വേദനയുണ്ടാകും ശരീരത്തിന്... എന്നാൽ ഞാനിറങ്ങട്ടെ... \"
പ്രസാദ് ചായ ഗ്ലാസ് രേഖയുടെ കയ്യിൽ കൊടുത്ത് അവിടെനിന്നും ഇറങ്ങി... 


തുടരും......... 


✍️ രാജേഷ് രാജു
➖➖➖➖➖➖➖➖➖➖➖
പ്രണയഗീതം... 💞 13

പ്രണയഗീതം... 💞 13

4.5
11767

\"ആന്റി ഇവന് കുറച്ച് ചൂടുവെള്ളം ഉണ്ടാക്കിക്കൊടുക്ക്.. ആ ശേഖരത്തെ സന്തതിയുമായും അവന്റെ കൂട്ടാളികളുമായി നല്ലതുപോലെ ഏറ്റുമുട്ടിയതല്ലേ... പോരാത്തതിന് പോലീസുകാരുടെ കയ്യിൽനിന്ന്  കുറച്ചെങ്കിലും കുറച്ച് കിട്ടിയതുമല്ലേ... നല്ല വേദനയുണ്ടാകും ശരീരത്തിന്... എന്നാൽ ഞാനിറങ്ങട്ടെ... \"പ്രസാദ് ചായ ഗ്ലാസ് രേഖയുടെ കയ്യിൽ കൊടുത്ത് അവിടെനിന്നും ഇറങ്ങി... രേഖ തിരിഞ്ഞ് ഗിരിയെ നോക്കി... \"എന്താണ് നിന്റെ തീരുമാനം... ഇങ്ങനെ പ്രശ്നമുണ്ടാക്കി നടക്കാനാണോ... ഇവൻ ആ സമയത്ത് വന്നതുകൊണ്ട് നന്നായി... ഇല്ലെങ്കിൽ എന്താകുമായിരിന്നു... എന്തു ചെയ്യാനാണ് നിന്നെയോർത്ത് വിലപിക്കുക അതായിരിക്ക