Aksharathalukal

രാവണ 💞 പ്രണയം





















ആരതി പാൽ ഗ്ലാസുമായി സിദ്ധുവിന്റെ റൂമിലേക്ക് എത്തിയതും .. സിദ്ധു ആരതിയുടെ വരവിനായി  കാത്തിരിക്കുകയായിരുന്നു

അവൾ റൂമിനകത്തു കയറി പാൽ ഗ്ലാസ്സ് ടേബിളിൽ വെച്ചു.. സിദ്ധുവിനെയൊന്ന് നോക്കുക പോലും ചെയ്യാതെ  ബെഡിൽ നിന്നും  ബെഡ് ഷീറ്റും തലവണയു മെടുത്തു കൊണ്ട് സൊഫയുടെ അടുത്തേക്ക് നടന്നു...

ആരതിയ്ക്ക് തന്നോടുള്ള അകൽച്ചയും പെരുമാറ്റവും
സിദ്ധുവിൽ സങ്കടം നിറച്ചു കൊണ്ടേയിരുന്നു

ആരതി...

സിദ്ധു ആരതിയെ വിളിച്ചിട്ടും ആ വിളി കേട്ടിട്ടും ആരതിയൊന്നും മിണ്ടാതെ സോഫയിൽ  കിടക്കാനുള്ള ബെഡ്ഷീറ്റ് വിരിച്ചിടുകയായിരുന്നു..

ആരതി..
എനിക്ക് നിന്നോട് സംസാരിക്കണം...

ആരതിയിൽ നിന്നും സിദ്ധുവിനു
മറുപടിയൊന്നും  കിട്ടാതെ ആയപ്പോൾ
സിദ്ധു ബെഡിൽ നിന്നും എഴുനെറ്റ് ആരതി യുടെ അടുത്തേക്ക് നടന്നു

നിന്നോടാ പറഞ്ഞത്  ആരതി എനിക്ക് നിന്നോട് സംസാരിക്കണം ....

സിദ്ധു അവളുടെ കൈയിൽ പിടിച്ചു അവന്റെ അടുത്തേക്ക് വലിച്ചു ..
സിദ്ധുവിന്റെ പ്രവൃത്തി പെട്ടെന്ന് ആയതു കൊണ്ട് ആരതി അവന്റെ നെഞ്ചിലെക്ക് വീണു..

വിട് സിദ്ധു ഏട്ടാ.. അവൾ ഉറച്ച ഷബ്ത ത്തിൽ സിദ്ധുവിന്റെ കൈയിൽ നിന്നും കുതറി  മാറികൊണ്ട് പറഞ്ഞു..

സോറി... എനിക്ക് അറിയാം തന്നെ എന്റെ തീരുമാനം ഒരുപാട് വേദനിപ്പിച്ചുണ്ടെന്ന്..അതിന് താൻ എന്നോട് ഈ അകൽച്ച  കാണിക്കല്ലേ....

സിദ്ധു അവളോട് ക്ഷമ ചോദിച്ചിട്ടും പ്രത്യേകമായി ഒരു ഭാവ മാറ്റവും അവളിൽ ഉണ്ടായില്ലന്ന് കണ്ടപ്പോൾ  സിദ്ധു അവളിലെ പിടി അഴിച്ചു...

ആരതി :

സിദ്ധു ഏട്ടൻ എന്നോട് സോറി പറഞ്ഞു അത് സ്വീകരിക്കണോ വേണ്ടയോ എന്നുള്ളത് എന്റെ ചോയ്സ് ആണ്...  ഞാൻ സിദ്ധു ഏട്ടന്റെ ഭാര്യ ആകുന്നതിനുമുൻപ് ഒരു മകളും എന്റെ വസുവിന്റെയും ചന്തു വിന്റെയും ആദി യുടെയും ചേച്ചി ആയിരുന്നു
ഇന്ന് നടന്നതൊന്നും പെട്ടെന്ന് എനിക്ക് മറക്കാൻ കഴിയില്ല...അ മുറുവുകൾ ഉണങ്ങാൻ എനിക്ക് കുറച്ചു സമയം വേണം... നമ്മുടെ വിവാഹത്തിനു വേണ്ടിയാ
എന്റെ വസു ജിത്തു ഏട്ടന് മായുള്ള  വിവാഹത്തിനു സമ്മതിച്ചത് ചിലപ്പോൾ അതുകൊണ്ട് തന്നെയാവും ജിത്തു ഏട്ടനും വസുവുമയുള്ള വിവാഹത്തിനു സമ്മതിച്ചത്..  ജിത്തു ഏട്ടന്റെക്കുടേയും ഈ വീട്ടിലും സുരക്ഷിതമാണെന്ന് കണ്ടാലും അറിഞ്ഞാലും മാത്രമേ എനിക്ക് എന്റെ ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ കഴിയു ഒരിക്കലും ഒരു ഭാര്യയുടെ ഉത്തരവധിത്വം ഞാൻ ചെയ്യാതെ ഇരികില്ല ..   അതുവരെ എന്നെ ഒന്നിനും   നിർബന്ധിക്കരുത് ഒന്നിനും...

അവളുടെ അഭിപ്രായമെല്ലാം  സിദ്ധുവിന്റെ മുഖത്തു നോക്കി ആരതി പറഞ്ഞു..

സിദ്ധു ഒരു വാക്കു പോലും മിണ്ടാതെ ആരതി പറഞ്ഞത് കേട്ടു കൊണ്ട് നിന്നു കാരണം തെറ്റ് തന്റെ ഭാഗത്തു തന്നെയാണന്ന് സിദ്ധുവിന് അറിയാ മായിരുന്നു  തനിക്ക് ശെരിയാണെന്ന് തോന്നിയ തീരുമാനമാണ് അ നിമിഷത്തിൽ താൻ എടുത്തതും , പറഞ്ഞതും , അ ഒരു നിമിഷം തന്റെ ഏട്ടനെ കുറിച്ച് താൻ ചിന്തി ച്ചു ല്ലോ
അത് തന്നെയല്ലേ ഇപ്പോൾ ആരതിയും ചിന്തിച്ചത് അവളുടെ അനിയത്തെ കുറിച്ച്...
തന്റെ ജീവിതത്തെക്കാൾ സ്വന്തം അനിയത്തിയുടെ സുരക്ഷതമായജീവിത തെ കുറിച്ചുള്ള ആരതിയുടെ കരുതലിനെ  സിദ്ധുവിന് ആരതിയോട് അഭിമാനം തോന്നി... അതുകൊണ്ട് അവളുടെ തീരുമാനം ശെരിയാണെന്ന് സിദ്ധുവിനും തോന്നി....

താൻ പറഞ്ഞതു ശെരിയാ നമ്മുടെ വിവാഹത്തിനു വേണ്ടി തന്നെയാ വസു വും ജിത്തു ഏട്ടനും അവർ തമ്മിലുള്ള വിവാഹ ത്തിനു സമ്മതിച്ചത്...
എന്റെ ജിത്തു ഏട്ടൻ ഒരു വാക്കു കൊണ്ടോ നോട്ടം കൊണ്ടോ പോലും വസുവിനെ വേദനിപ്പിക്കില്ല ..
ഇത് ഞാൻ തനിക് തരുന്ന വാക്കാണ്..

സിദ്ധു
ഇത്രയും പറഞ്ഞു കൊണ്ട്  ബാൽക്കണി യിലേക്ക് നടന്നു...

സിദ്ധു ബാൽക്കണിയിലേക്ക് നടന്നതും
ആരതി തകർന്ന മനസുമായി സോഫയിൽ ഇരുന്നു

ആരതിക്ക് സിദ്ധുവിനോട് ഇങ്ങനെ യൊക്കെ പെരുമാറിയതിൽ അവൾക്ക് വിഷമം ഉണ്ടായിരുന്നു എങ്കിലും   ഇപ്പോൾ
അവളുടെ മനസിൽ അവളെക്കാൾ  കൂടുതൽ വസു മാത്രമേ ഉണ്ടായിരുന്നുള്ളൂ

                      തുടരും....☃️⛄


രാവണ 💞 പ്രണയം

രാവണ 💞 പ്രണയം

4.6
2758

വസുവും ആരതിയും പോയതിൽ പിന്നെ ആദിയേയും ചന്തുവിനേയും രാത്രിയിൽ കഴിക്കാൻ പോലും കാണാത്തതു കൊണ്ട് കഴിക്കാൻ വിളിക്കാൻ വന്നതാണ് പ്രിയ.. രണ്ടു പേരുടെയും  റൂമിൽ വന്നതും പ്രിയ കാണുന്നത് ബെഡിന്റെ രണ്ട്  കോണിൽ വിഷമിച്ചു താടിക്കു കൈയും കൊടുത്തിരിക്കുന്ന ആദിയേയും ചന്തു വിനേയും ആണ്.. ആദിക്കും ചന്തുവിനും മാത്രമല്ല അവിടെയുള്ള എല്ലാവരുടെയും അവസ്ഥ ഇതു പോലെയാണ് പ്രിയ : ആദി... ചന്തു... രണ്ട് പേരും എന്ത് ഇരിപ്പാണ് കഴിക്കാൻ ഒന്നും വേണ്ടേ... പ്രിയയുടെ ശബ്ദം കേട്ടുകൊണ്ട് അവർ രണ്ടു പേരും ബെഡിൽ നിന്നും എഴുനേറ്റു... ആദി : ഞങ്ങൾക്ക് ഒന്നും വേണ്ട ഏട്ടത്തി വിധക്കുന്നില്ല...😟 പ്രിയ