രണഭൂവിൽ നിന്നും... (36) അവസാന ഭാഗം
\"അങ്കിൾ.. ടീച്ചർ..അടുത്തയാഴ്ചയാണ് ജോയിൻ ചെയ്യുന്നത്... നിങ്ങളുടെ രണ്ടാളുടെയും അനുഗ്രഹം വേണം...\"ജിത്തുവിനൊപ്പം കോഴിക്കോടെത്തി രാമകൃഷ്ണനെയും ജയയെയും വീട്ടിൽ കാണാൻ ചെന്ന ഭാനു അവരുടെ കാൽ തൊട്ട് വണങ്ങിക്കൊണ്ട് പറഞ്ഞു...ഞങ്ങളുടെ അനുഗ്രഹം \"എപ്പോഴുമുണ്ടാകും ഞങ്ങളുടെയീ മോൾക്ക്.. അല്ലേ രാമേട്ടാ \"അവളെ പുണർന്നു മാറിക്കൊണ്ട് ജയ പറഞ്ഞു...\"അതേ..\"രാമകൃഷ്ണനും ചിരിയോടെ അവളെ കവിളിൽ മെല്ലെ തട്ടി..\"എവിടെയാ മോളെ പോസ്റ്റിങ്ങ്?\"അദ്ദേഹം ചോദിച്ചു...\"ഫസ്റ്റ് പ്രിഫെറൻസ് കൊടുത്ത കൊല്ലം തന്നെ കിട്ടിയങ്കിൾ.. അത് കൊണ്ട് തത്കാലം ഒരു മാറ്റം വേണ്ടി വന്നില്ല...\"\"അതേതായാലും നന്നായി... അല്