Aksharathalukal

വില്ലന്റെ പ്രണയം 60♥️

“ഉത്സവത്തിന് ഉണ്ടാകുന്ന തൊണ്ണൂറ് ശതമാനം തല്ലുകളും തുടക്കം ഇടുന്നത് അവിടെ നിന്നാണ്………………ചിലപ്പോ പോലീസ് വന്നാൽ ഇവര് തുണിയും പൊക്കി ഓടുന്നത് കാണാൻ പറ്റും…………….”…………..മുത്ത് പറഞ്ഞു……………..

ഞാൻ അവൻ പറഞ്ഞത് കേട്ട് നിന്നു……………..
ഞാൻ മുന്നോട്ടേക്ക് നോക്കി……………

തുടരുന്നു......

ഷാഹിയും ലക്ഷ്മിയമ്മയും മുന്നിൽ നടക്കുന്നത് ഞാൻ കണ്ടു……………

ഷാഹി ഇടയ്ക്കിടെ പിന്നിലോട്ട് നോക്കുന്നുണ്ട്…………..ഇത്തവണ പിന്നിലോട്ട് നോക്കിയപ്പോൾ അവൾ നോക്കിയത് ഞാൻ കണ്ടു……………

ഞാൻ അവളെ നോക്കി നിന്നത് അവളും കണ്ടു……………അവൾ ഒരു സന്തോഷവും നാണവും കലർന്ന ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചിട്ട് തല തിരിച്ചു……………..

എന്തോ എനിക്കും ഒരു സന്തോഷം തോന്നി…………….

അപ്പോഴാണ് ഞാൻ സൈഡിൽ കടക്കാരൻ മോതിരങ്ങൾ വിൽക്കുന്നത് കണ്ടത്……………….

ഞാൻ മുത്തിനോടൊപ്പം അങ്ങോട്ട് നടന്നു…………….

വിവിധ തരം മോതിരങ്ങൾ അവിടെ ഉണ്ടായിരുന്നു………….വലിയ വില ഉള്ളത് ഒന്നുമല്ല…………..അവിടെ ഏറ്റവും വില കൂടിയ മോതിരത്തിന്റെ അമ്പതോ അറുപതോ ആണ്……………

ഞാനും മുത്തും കൂടി മോതിരങ്ങൾ തിരഞ്ഞു………….

പെട്ടെന്ന് അവിടേക്ക് വേറെ രണ്ട് പെണ്ണുങ്ങൾ വന്നു……………..

“ഏട്ടാ……….പേരെഴുതുന്നില്ലേ…………….”………….അവർ കടക്കാരനോട് ചോദിച്ചു……………….

എനിക്ക് ഒന്നും മനസ്സിലായില്ല………………..

“ആ ഉണ്ടല്ലോ മോളേ……………. മോതിരം തിരഞ്ഞെടുത്ത് താ മോളേ…………….”…………കടക്കാരൻ അവരോട് പറഞ്ഞു……………….

അവർ കറുത്ത മോതിരങ്ങളുടെ കൂമ്പാരത്തിൽ തപ്പാൻ തുടങ്ങി…………….

“ഇതെന്താ സംഗതി…………..”………….ഞാൻ മുത്തിനോട് ചോദിച്ചു…………..

“ഇക്കാ അത് മോതിരത്തിന്മേൽ നമ്മുടെ പേരെഴുതുന്ന പരിപാടിയാണ്……………”………………മുത്ത് എന്നോട് പറഞ്ഞു……………

“മോനെ………..നിനക്ക് പാകമായ ഒരു കറുത്ത മോതിരം എടുത്ത് താ…………ഞാൻ ഭംഗിയിൽ നിന്റെ പേരെഴുതി തരാം…………….”…………കടക്കാരൻ എന്നോട് പറഞ്ഞു………………

“മുത്തേ വാ നമുക്ക് അതൊന്ന് നോക്കാം………….”…………ഞാൻ അവനെ വലിച്ചു…………..

“ഓക്കേ………….”…………അവൻ പറഞ്ഞു…………..

ഞാനും മുത്തും കൂടി ആ പെണ്ണുങ്ങളുടെ കൂടെ പാകമായ മോതിരം തപ്പാൻ തുടങ്ങി……………..

ഞങ്ങളെക്കാൾ മുൻപ് തപ്പാൻ തുടങ്ങിയത് കൊണ്ട് അവർക്ക് മോതിരം പെട്ടെന്ന് കിട്ടി……………..

ഞാനും മുത്തും ഞങ്ങൾക്ക് പാകമായ ഓരോ മോതിരം കണ്ടെത്തി……………..

അപ്പോഴേക്കും അതിലൊരു പെണ്ണിന്റെ മോതിരത്തിൽ കടക്കാരൻ പേര് എഴുതാൻ തുടങ്ങിയിരുന്നു…………………

കടക്കാരൻ ആ മോതിരം ആദ്യം എടുത്തിട്ട് അതിന്റെ മുൻഭാഗം അതായത് പേര് എഴുതാൻ പറ്റിയ ഒരു ചതുര ഭാഗം എല്ലാ മോതിരങ്ങൾക്കും ഉണ്ട് അവിടെ വൃത്തിയായി തുടച്ചു………………….

അതിന് ശേഷം പേന എടുത്തിട്ട് സൂക്ഷ്മതയോടെ പതുക്കെ അവളുടെ പേരെഴുതി……………

……അനുപമ……

വളരെ മനോഹരമായി അയാൾ ആ പെണ്ണിന്റെ പേര് ആ മോതിരത്തിൽ എഴുതി…………………

അതുപോലെ തന്നെ അടുത്ത പെണ്ണിന്റെയും എഴുതി…………..
എന്നിട്ട് ഞങ്ങളുടെ മോതിരം കൊടുത്തു………………

“എന്താ മോനെ പേര്……………”…………കടക്കാരൻ എന്നോട് ചോദിച്ചു…………….

“സമർ…………….”…………….ഞാൻ പറഞ്ഞു…………

“മോൻ ഈ മോതിരത്തിൽ പേര് എഴുതുന്നത് ആദ്യമായിട്ടാണോ കാണുന്നത്…………..”…………കടക്കാരൻ ചോദിച്ചു…………….

“അതെ……….എന്തേ………….”………….ഞാൻ തിരിച്ചു ചോദിച്ചു……………

“ഒന്നുമില്ല…………..മോന്റെ മുഖത്തെ ആകാംഷ കണ്ടപ്പോൾ ചോദിച്ചതാണ്………………”……………കടക്കാരൻ പറഞ്ഞു……….എന്നിട്ട് എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു……………

അയാൾ വളരെ ഭംഗിയിൽ എന്റെ പേര് മോതിരത്തിന്മേൽ എഴുതി പിടിപ്പിച്ചു………………

അതുപോലെ മുത്തിന്റെയും…………….

മുത്തിന്റെ എഴുതി കഴിഞ്ഞപ്പോൾ ഞാൻ ഷാഹിക്ക് വേണ്ടി ഒരു മോതിരം എടുക്കാൻ മുത്തിനോട് പറഞ്ഞു………………

മുത്ത് ഒന്ന് കണ്ടുപിടിച്ചു…………കടക്കാരന് ഞങ്ങൾ പേര് പറഞ്ഞുകൊടുത്തു………………..മൂപ്പർ അതും എഴുതി……………..

ഞാൻ പൈസ എത്രയായി എന്ന് ചോദിച്ചു……………

“തൊണ്ണൂറ് രൂപ…………”…………കടക്കാരൻ പറഞ്ഞു……………..

എനിക്ക് അതിശയം ആയിരുന്നു…………ആ വിലകുറവ്…………..ഇവിടുത്തെ ആളുകൾ പട്ടണത്തിലെ മനുഷ്യരെ പോലെ സഹമനുഷ്യരെ നന്നായി പിഴിയില്ല എന്ന് എനിക്ക് മനസ്സിലായി……………..

കച്ചവടത്തിനോടൊപ്പം മനുഷ്യത്വത്തിനും അവിടെ ഒരു സ്ഥാനം ഉണ്ടെന്ന് തോന്നി എനിക്ക്…………….

ഞങ്ങൾ പൈസ കൊടുത്ത് യാത്ര പറഞ്ഞു ഇറങ്ങി…………………

ഞാൻ ഷാഹിയെ നോക്കി………………

ഷാഹിയും ലക്ഷ്മിയമ്മയും ഒരു കടയിൽ നിൽക്കുന്നത് ഞാൻ കണ്ടു……………..

ഞാൻ മുത്തിനെയും കൂട്ടി അങ്ങോട്ട് നടന്നു……………..അവരുടെ പിന്നിൽ എത്തി………………

ഞാൻ മുത്തിനെയും കൂട്ടി അങ്ങോട്ട് നടന്നു……………..അവരുടെ പിന്നിൽ എത്തി………………

ലക്ഷ്മിയമ്മ എന്നെ കണ്ടാൽ വെറുതെ വേവലാതി പെടും എന്ന് കരുതി ഞാൻ അവർ കാണാതെ അവരുടെ അടുത്ത കടയിൽ ആണ് നിന്നത്………………….

ഷാഹി ഒരു മാല കയ്യിൽ പിടിച്ചിട്ടുണ്ട്…………..അത് നോക്കുന്നുണ്ട്…………….

ഷാഹി കച്ചവടക്കാരനോട് എന്തൊക്കെയോ പറയുന്നുണ്ട്…………എനിക്ക് വ്യക്തമായി കേട്ടില്ല……………..

ഞാൻ കുറച്ചുകൂടെ അവരുടെ അടുത്തേക്ക് നീങ്ങി നിന്നു……………..

“ഇങ്ങൾ കുറച്ചു പൈസ കുറയ്ക്കൂ……………..”………….ഷാഹി കച്ചവടക്കാരനോട് പറഞ്ഞു………………

“മോളെ…………..ഈ തരം മാലയ്ക്ക് നല്ല ഡിമാൻഡ് ആണ്………….കണ്ടില്ലേ അവസാനത്തെ പീസ് ആണ്…………….. വില കുറയ്ക്കാൻ പറ്റില്ല മോളെ…………..നിങ്ങൾ അതിന്റെ ഭംഗി കണ്ടതല്ലേ………..”………….കച്ചവടക്കാരൻ പറഞ്ഞു……………..

“ഭംഗി ഇല്ലാന്ന് പറയുന്നില്ല കാക്കാ…………….പക്ഷെ മുന്നൂറ് രൂപയൊക്കെ വളരെ കൂടുതൽ ആണ്………………”………..ഷാഹി പറഞ്ഞു………………

“മോളേ……….. ഇതിന് അതിൽ കൂടുതൽ പൈസ കൊടുത്ത് വാങ്ങാൻ ആളുണ്ട്…………..നമ്മക്ക് ഇതിന്റെ ലാഭം കൂടി നോക്കിയല്ലേ പറ്റൂ………………വില കുറയില്ല മോളേ……………”…………..കച്ചവടക്കാരൻ പറഞ്ഞു……………..

“എന്നാ വേണ്ടാ……………..”………….ഷാഹി ചെറിയ ഒരു വ്യസനത്തോടെ മാല അവിടെ വച്ചു……………..

എന്നിട്ട് അവിടെ നടന്നു……………..

“നല്ല ഭംഗിയുള്ള മാല ആയിരുന്നു അല്ലേ അമ്മേ…………….”…………ഷാഹി അമ്മയോട് പറയുന്നത് ഞാൻ കേട്ടു………………..

ഞാൻ ഒരു നിമിഷം അവരുടെ പോക്ക് നോക്കി നിന്നു…………….

അവർ കണ്ണിൽ നിന്ന് മറഞ്ഞതും ഞാൻ ആ കടയുടെ അടുത്തേക്ക് ചെന്നു……………..

അപ്പോഴേക്കും വേറെ ഒരാൾ ആ കടയിലേക്ക് വന്ന് ആ മാല വാങ്ങി………………..

അയാൾ ആ മാല കയ്യിൽ പിടിച്ചു പോകുന്നത് ഞാൻ കണ്ടു………………..

“ഏട്ടാ…………ആ മാല ഇനിയുണ്ടോ…………….”…………..ഞാൻ കച്ചവടക്കാരനോട് ചോദിച്ചു…………………

“ഇല്ലല്ലോ മോനെ…………അവസാനത്തേത് ഇപ്പൊ അയാൾക്ക് വിറ്റതേ ഒള്ളൂ…………….”…………….മാല വാങ്ങിയ ആളെ ചൂണ്ടിക്കൊണ്ട് കച്ചവടക്കാരൻ പറഞ്ഞു……………….

“മുത്തേ ഞാൻ ഇപ്പൊ വരാം……………ഇവിടെ നിക്ക് ട്ടോ…………….”……………ഞാൻ മുത്തിനോട് വിളിച്ചു പറഞ്ഞു………………..

അവൻ തലയാട്ടി……………..

ഞാൻ ആ മാല വാങ്ങിയ ആളുടെ പിന്നാലെ നടന്നു……………….

ഞാൻ പെട്ടെന്ന് അയാളുടെ അടുത്ത് നടന്നെത്തി……………..അയാളെ തോളിൽ തട്ടി വിളിച്ചു……………….

അയാൾ എന്റെ നേരെ തിരിഞ്ഞു………………

“എന്താ…………….”………….അയാൾ എന്നോട് ചോദിച്ചു……………

“ആ മാല എനിക്ക് തരാമോ……………”………….അയാൾ കയ്യിൽ പിടിച്ചിരിക്കുന്ന മാല നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു…………….

അയാൾ അയാളുടെ കൈകളിലേക്ക് നോക്കി………………….

“ഇത് തരാൻ പറ്റില്ലല്ലോ…………..ആ കടയിൽ പോയി വാങ്ങിക്കോ…………….”……………..അയാൾ എന്നോട് പറഞ്ഞു……………….

“ആ കടയിൽ ചോദിച്ചതാണ്……………അവിടെ ഇനി ഈ മാലയില്ല…………….
അവസാനത്തേതാണ് നിങ്ങൾക്ക് അവർ വിറ്റത്………….”…………….ഞാൻ പറഞ്ഞു………….

“അതിന്…………….എന്തായാലും ഈ മാല എനിക്കിപ്പോൾ തനിക്ക് തരാൻ പറ്റില്ല………………”………….അയാൾ എന്നോട് പറഞ്ഞിട്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങി…………………

“ഞാൻ എത്ര പൈസ വേണമെങ്കിലും തരാം……………”………….ഞാൻ അയാളോട് പറഞ്ഞു………………

അയാൾ തിരിഞ്ഞു……………

“എത്രയും തരുമോ…………..”………..അയാൾ ചോദിച്ചു…………..

“തരാം……………”……………ഞാൻ പറഞ്ഞു………………

“എന്നാൽ ഈ മാലയ്ക്ക് ഞാൻ ഇട്ടിരിക്കുന്ന വില രണ്ടായിരം രൂപയാണ്……………..എന്തെ വേണോ……………”………….അയാൾ എന്നോട് ചോദിച്ചു…………………

ഞാൻ ആ പൈസയ്ക്ക് ആ മാല വാങ്ങില്ലെന്നായിരുന്നു അയാൾ കരുതിയത്……………പക്ഷെ എനിക്ക് ആ മാല അതിനേക്കാൾ വില മതിച്ചത് ആണെന്ന് അവനറിയില്ലല്ലോ………………

ഞാൻ പെട്ടെന്ന് തന്നെ പേഴ്‌സിൽ നിന്ന് രണ്ടായിരം എടുത്ത് അയാൾക്ക് നീട്ടി………………..

അയാൾ അന്തം വിട്ട് എന്നെ നോക്കി നിന്നു………………

അയാൾ അറിയാതെ തന്നെ മാല എനിക്ക് നീട്ടി………………..

“താങ്ക്സ്……………”…………..ഞാൻ പൈസ അയാൾക്ക് കൊടുത്തിട്ട് മാല വാങ്ങി മുത്തിന്റെ അടുത്തേക്ക് നടന്നു………..
………

അയാൾ കിളി പാറി നിന്നു…………….

ഇവനെന്താ പ്രാന്താണോ മുന്നൂറ് രൂപയുടെ മാല രണ്ടായിരത്തിന് വാങ്ങാൻ………………….
ഞാൻ നടക്കുന്നതിനിടയിൽ ഞാൻ ആ മാല നോക്കി………………

എന്റെ ചുണ്ടിൽ പുഞ്ചിരിയും മനസ്സിൽ സന്തോഷവും വിടർന്നു……………….

എന്തോ സാധിച്ച പോലെ ഒരു ഫീൽ……………..

ഞാൻ മുത്തിന് അടുത്തേക്ക് നടന്നു…………..
അവൻ എന്നെ കാത്ത് ആ കടയിൽ നിൽക്കുന്നുണ്ടായിരുന്നു……………………..

“ഇക്കാ………..നമുക്ക് മുറുക്കാൻ തിന്നാലോ……………….”…………….ഞാൻ അടുത്തുചെന്നപാടെ മുത്ത് എന്നോട് ചോദിച്ചു…………….

“മുറുക്കാനോ……………”…………….ഞാൻ ചോദിച്ചു……………..

“ഹാ………….ആ കടയിൽ നല്ല മധുരമുള്ള മുറുക്കാൻ കിട്ടും………………..”………….അടുത്തുള്ള ഒരു കട ചൂണ്ടികാണിച്ചുതന്നുകൊണ്ട് മുത്ത് എന്നോട് പറഞ്ഞു…………………

ഞാൻ ആ കടയിലേക്ക് നോക്കി…………….

“വാ……………തിന്നാം…………….”……………ഞാൻ ഓക്കേ പറഞ്ഞു…………….
ഞാനും മുത്തും കൂടെ ആ കടയിലേക്ക് നടന്നു……………..

“കാക്കാ…………രണ്ട് മുറുക്കാൻ…………മധുരം ട്ടോ………….”…………..മുത്ത് കടയിൽ ചെന്നപാടെ കടക്കാരനോട് പറഞ്ഞു………………

കുറച്ചുപേർ മുറുക്കാൻ വാങ്ങിയത് വായിൽ ഇട്ട് ചവച്ചിരിക്കുന്നുണ്ടായിരുന്നു കടയിൽ………………

ഞാൻ കടക്കാരൻ എന്താ ചെയ്യുന്നത് എന്ന് നോക്കി……………….

അയാൾ ഒരു വെറ്റില എടുത്തിട്ട് ഒന്ന് തുടച്ചതിന് ശേഷം അതിൽ എന്തൊക്കെയോ തേക്കുകയും പിന്നെ എന്തൊക്കെയോ അതിൽ ഇട്ടിട്ട് ആ വെറ്റില മടക്കി കെട്ടി എനിക്ക് നേരെ നീട്ടി……………..

ഞാൻ അത് വാങ്ങി……………എന്നിട്ട് മുത്തിനെ നോക്കി………………

അവൻ തിന്നാൻ ആംഗ്യം കാണിച്ചു………………
ഞാൻ അത് മുഴുവനായും വായിലേക്ക് ഇട്ടു…………….

മധുരം ആണ് പറഞ്ഞതെങ്കിലും എനിക്ക് ആദ്യം മധുരം ഒന്നും തോന്നിയില്ല……….പകരം ഒരു ഇല തിന്ന ഫീൽ ആണ് വന്നത്……………..

ഞാൻ ആ മുറുക്കാൻ ഒന്ന് ചവച്ചു…………കെട്ടിയ വെറ്റിലയ്ക്കുള്ളിലെ എന്തൊക്കെയോ ഞാൻ കടിച്ചു…………..അതിൽ കടിച്ചതും എന്റെ വായിൽ നിന്ന് വെള്ളം ഒലിക്കാൻ തുടങ്ങി……………..

അത് വായിൽ കൂടുതൽ വെള്ളം ഉണ്ടാക്കിയപ്പോൾ ഞാൻ തുള്ളി ഉള്ളിലേക്ക് ഇറക്കിയപ്പോൾ എനിക്ക് ഒരുതരം മധുരം തോന്നി………………

പക്ഷെ വായിൽ ഉണ്ടായ വെള്ളത്തിന്റെ അളവ് കൂടെ കൂടെ കൂടുകയായിരുന്നു…………..ഞാൻ ഒരു വിധത്തിൽ അത് പുറത്തോട്ട് ഒലിക്കാതെ വായ പൂട്ടി………………

മുത്ത് എന്നോട് എങ്ങനെ ഉണ്ട് എന്ന് ചോദിച്ചു……………
ഞാൻ കൊള്ളാം എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു…………………

“ഇത്ത കാണണ്ട നമ്മൾ ഇത് തിന്നത്…………..ഇത്തയ്ക്ക് തീരെ ഇഷ്ടമില്ല ഇത് തിന്നുന്നത്…………..”………….മുത്ത് എന്നോട് പറഞ്ഞു……………

അതുകേട്ട് എന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി……………….ഇങ്ങനൊരു ചതി ഞാൻ മുത്തിൽ നിന്നും പ്രതീക്ഷിച്ചില്ല……………..

എന്നാലും മുത്തേ ഈ ചതി എന്നോട് വേണ്ടായിരുന്നു…………….

മുത്തിനും കടക്കാരൻ മുറുക്കാൻ കൊടുത്തു…………..അവൻ അത് വാങ്ങി വായയിലിട്ടു………………

ഞാൻ കടക്കാരന് പൈസ കൊടുത്തു………….ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി………………

മുത്ത് മുറുക്കാൻ നല്ല രസമുണ്ട് എന്ന അർത്ഥത്തിൽ തല കുലുക്കി കാണിച്ചു……………..

എനിക്കിപ്പോ അത്ര വലിയ രസം ഒന്നും തോന്നിയില്ല……………..ഷാഹി എങ്ങാനും ഇപ്പൊ അടുത്തേക്ക് വന്നാൽ…………….

ഒരു സിഗരറ്റ് ചുണ്ടിൽ വെച്ചതിന് കയ്യിൽ കടിച്ചവളാണ്…………… ആ ഞാൻ അവൾക്ക് ഇഷ്ടമില്ലാത്ത മുറുക്കാൻ തിന്നുന്നത് കണ്ടാൽ……………….

പടച്ചോനേ………….ഷാഹിയെ ഇത് തിന്നുതീരുന്ന വരെ ഈ വഴിക്ക് അടുപ്പിക്കല്ലേ………പ്ലീച്ച്‍……………ഞാൻ പടച്ചോനോട് കെഞ്ചി……………..

ഞാനും മുത്തും കൂടി നടന്നു……………

ഇടയ്ക്കിടയ്ക്ക് മുറുക്കാൻ പുറത്തോട്ട് തുപ്പി രസിച്ചുകൊണ്ട് നടന്നു……………..

സംഗതി മുറുക്കാൻ നല്ല രസമുണ്ടായിരുന്നു………….നല്ല മധുരം…………..വാ നിറയെ വെള്ളം………..നല്ല രസം…………..

വായിൽ പിന്നെയും വെള്ളം കൂടിയപ്പോൾ ഞാൻ തുപ്പാൻ ഒരുങ്ങിയതാ ദേ മുൻപിൽ ഷാഹി വരുന്നു……………

തുപ്പാൻ ഒരുങ്ങിയ വെള്ളം ഞാൻ മുണുങ്ങി വിട്ടു……………അല്ലെങ്കിൽ അവൾ വെള്ളത്തിന് പകരം ചോര വരുത്തിക്കും എന്നെനിക്ക് തോന്നി………………

ഞാൻ മുത്തിനെ നോക്കി…………..

അവനും എന്റെ സമാന അവസ്ഥയിൽ ആണ്……………ഷാഹി വരുന്നത് കണ്ട് പേടിച്ചാണ് അവന്റെയും നിൽപ്പ്…………….

അവനും എന്നെ പേടിയോടെ നോക്കി………………

ഷാഹിയാണെങ്കി ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് വരുന്നുണ്ട്………………

പണി പാളി…………..ഇന്നെന്റെ കൈ അവൾ കടിച്ചു ഒരു വഴിക്ക് ആക്കുമല്ലോ……………

മുറുക്കാന്റെ വെള്ളം പുറത്തോട്ട് ഒലിക്കാതിരിക്കാനായി ഞാൻ വായ കടിച്ചുപിടിച്ചു പൂട്ടി………………..

“എന്താ പരിപാടി……………..”………..ഷാഹി ഞങ്ങളുടെ അടുത്ത് വന്നിട്ട് ചോദിച്ചു……………..

ഞാനും മുത്തും ഒന്നും മറുപടി നൽകാതെ പരസ്പരം നോക്കി……………..

അവൾ ഒന്നും മനസ്സിലാവാതെ ഞങ്ങളെ നോക്കി………………

“എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ………….”…………..അവൾ പിന്നെയും ചോദിച്ചു………………

ഞാനും മുത്തും കൂടി ഒരേ നിമിഷം ഒന്നുമില്ല എന്ന് ചുമൽ കൂച്ചിക്കൊണ്ട് പറഞ്ഞു……………….

ഞങ്ങളുടെ കാട്ടിക്കൂട്ടൽ കണ്ട് അവൾക്ക് ചെറിയ ഡൌട്ട് അടിച്ചെങ്കിലും അവൾ ഒന്നും ചോദിച്ചില്ല……………….

“ഹൽവ തിന്നാൻ പോയാലോ………………”……………..അവൾ ഞങ്ങളോട് ചോദിച്ചു……………..

നോ എന്ന് കാണിച്ചാൽ അവൾ കാരണം ചോദിക്കും അപ്പോ വാ തുറക്കേണ്ടി വരും…………മുറുക്കാൻ തിന്നത് കാണും……………..കയ്യിൽ കടിയും കിട്ടും……………..

അതുകൊണ്ട് ഞങ്ങൾ ഒരുമിച്ച് ഓ ഷുവർ എന്ന രീതിയിൽ ആക്ഷൻ കാണിച്ചു………………




തുടരും....... ♥️

(Season 1 തീരുന്നത് വരെ ഇനി daily post ഉണ്ടാവും.. 🥰❤️. Sure)

വില്ലന്റെ പ്രണയം 61♥️

വില്ലന്റെ പ്രണയം 61♥️

4.2
8746

ഷാഹി മുന്നിൽ നടന്നു…………..ഞങ്ങൾ അവളുടെ പിന്നാലെയും…………………ഇനി എന്ത് ചെയ്യും എന്ന രീതിയിൽ മുത്ത് എന്നെ നോക്കി……………..തമ്പുരാനറിയാം എന്ന രീതിയിൽ ഞാൻ തിരിച്ചും………………ഞങ്ങൾ നടന്ന് ഹൽവ കടയുടെ മുന്നിൽ എത്തി…………….അവൾ മൂന്ന് ഹൽവ കഷ്ണം തരാൻ പറഞ്ഞു……………ഞങ്ങൾ ഇതൊക്കെ പേടിയോടെ നോക്കി നിന്നു………………“ഏതാ വേണ്ടത് മോളേ…………..കറുപ്പ് മതിയോ……………”…………………കടക്കാരൻ ചോദിച്ചു……………….“വേണ്ട ചുവപ്പ് മതി……………”………….അതും പറഞ്ഞിട്ട് ഷാഹി എന്റെ നേരെ തിരിഞ്ഞു………………“ചുവപ്പ് ഹൽവ തിന്നില്ലേ………………..”…………….ഷാഹി എന്നോട് ചോദിച്ചു………………..പിന്നേ ഹൽവ തിന്നാൻ പറ്റിയ അവസ്ഥയിൽ അല്ലെ ഇപ്പൊ