Aksharathalukal

ചതുരംഗം



Nooooo
രുദ് അലറി ഉറക്കത്തിൽ നിന്ന് എഴുനേറ്റ്, അരികിൽ ഉണ്ടായിരുന്ന ജെഗിലെ വെള്ളം മുഴുവൻ കുടിച്ചു.. അപ്പോഴും അവൻ കിതകുന്നുണ്ടായിരുന്നു... കുറച്ചു സമയമെടുത്തു അവന്റെ ശ്വാസം ഗതി നേരായവൻ...അവൻ സമയം നോക്കി 5. മണി കഴിഞ്ഞിരിക്കുന്നു 

\"എന്തായിരിക്കും ഈ കുട്ടിയെ എപ്പോഴും സ്വപ്നം കാണുന്നത്.. ഞാനും ആ കുട്ടിയും തമ്മിൽഎന്താ ബന്ധം ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ അവന്റെ മനസ്സിനെ അലട്ടി.. അവൻ തല കുടഞ്ഞു ബാത്‌റൂമിൽ പോയി ഫ്രഷായി റൂമിലേക്ക് വന്നു.. അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്... അവൻ മുഖം തുടച്ചു ഫോൺ എടുത്തു, സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ടു അവന്റെ ചുണ്ടിൽ ചിരി വിടർന്നു...അമ്മ അവൻ സ്വയം പറഞ്ഞു 



\"എന്താണ് പാർവതി അമ്മ രാവിലെ തന്നെ....\"
കുസൃതിയോടെ അവൻ ചോദിച്ചു.. \"

\"ജീവിച്ചിരിപ്പുണ്ട് എന്ന് അറിയിക്കാനാണ്.. പരിഭവത്തോടെ പാർവതി പറഞ്ഞു...


\"അമ്മ രാവിലെ തന്നെ നല്ല ഫോമിൽ ആണലോ.. എന്ത്‌ പറ്റി....


\"എന്ത്‌ പറ്റാൻ സ്വന്തം മകനെ കാണണമെങ്കിൽ അപ്പോയിൻമെന്റ് എടുക്കേണ്ട അവസ്ഥയാണ്....വീട്ടിലോ മര്യദയ്ക്ക് വരില്ല, എന്നാൽ വിളിച്ചാൽ ഫോൺ എടുക്കുകയോ അതും ഇല്ല..


പാർവതി അത് പറഞ്ഞതും അവനിൽ നോവ് ഉണർന്നു..


\"അമ്മ അത്, ദേച്ചു അവളെ അങ്ങനെ കാണാൻ പറ്റുന്നില്ല അമ്മ, ഇടറിയ ശബ്ദത്തിൽ അവൻ പറഞ്ഞു..



പാർവതിക്കും അത് മനസ്സിലായി...


\"എല്ലാം ശരിയാവും,\"പാർവതി ഒന്ന് നിശ്വസിച്ചു പറഞ്ഞു...

അതിന് അവൻ അമർത്തി ഒന്ന് മൂളി, അമ്മ എവിടെയാണെകിലും പോകുകയാണോ, വണ്ടിയുടെ സൗണ്ട് കേട്ടത് അവൻ ചോദിച്ചു..


\"ആ, തറവാട്ടിൽ നിന്ന് നിന്റെ മുത്തശ്ശൻ വിളിച്ചിരിക്കുന്നു.. എന്തോ ഒരു വല്ലായ്മ പോലെ അത് കൊണ്ട് ഇന്നലെ അവിടെ വരെ പോയി.. ഇപ്പൊ മടങ്ങുക്കയാണ്...\"

പാർവതി അത് പറഞ്ഞതും അവന്റെ ഉള്ളിൽ മിന്നൽ പാളി...അവൻ സമയം നോക്കി 5മണി കഴിഞ്ഞിരുന്നു..

\"അമ്മ ഒറ്റയ്ക്കാണോ....\"

\"രുദ്, അച്ഛൻ ബിസിനെസ്സ് ടുറിലാണ്. പിന്നെ എനിക്ക് ഒറ്റയ്ക്ക് പോകാനുള്ള ദുരം മാത്രമല്ലെ ഉള്ളു..\"..


\"എന്നാലും അമ്മ, ഇത്രയും രാവിലെ തന്നെ അവിടെന്ന് തിരിക്കണമായിരുന്നോ .. അവൻ കുറച്ചു കലിപ്പിൽ ചോദിച്ചു..

\"എന്റെ രുദ് ഇന്ന് ദേവന്റെ ഓർമ ദിവസമാണ്... അതിന്റെ കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട്,\"


\"മം..എന്നെ വിളിച്ചാൽ ഞാൻ വരില്ലായിരുന്നോ....


\"നിന്റെ ഫോണിൽ എത്ര മിസ്സ്‌ കാൾ ഉണ്ടെന്നു മോൻ അദ്യം നോക്ക്, എന്നിട്ട് പറ, അത് എങ്ങനെയാ വിളിച്ചാൽ അറിയാൻ നിനക്ക് ബോധം ഉണ്ടായിരുന്നോ...


പാർവതി പറഞ്ഞത് കേട്ട് രുദ് അവന്റെ തലയിൽ തന്നെ കോട്ടി..


\"രുദ് നീ വരില്ലേ ഇന്ന് ദേവിന്റെ ഓർമ ദിവസമായിട്ട്..\"..

\"വരാം, അമ്മ എത്തീട്ടു വിളിക്, അതും പറഞ്ഞു അവൻ ഫോൺ വെച്ചു 

.........................

പാർവതിയുടെ കാർ കുറച്ചു ദൂരം പിന്നിട്ടു....അപ്പോഴാണ് റോഡിന്റെ കുറുകെ ഒരു മരം വീണു കിടക്കുന്നത് കണ്ടു..

നാശം അതും പറഞ്ഞു അവർ കാറിൽ തന്നെ ഇരുന്നു.. വഴിപോക്കർ ആരും അതിലെ വരാത്തത് കൊണ്ട് എടുത്തു മാറ്റാൻ കഴിഞ്ഞിരുന്നില്ല.. കുറച്ചു സമയം വെയിറ്റ് ചെയ്തു പിന്നെ കാർ തിരിച്ചു..

ആ വഴി അല്ലാതെ വീട്ടിലേക്ക് മറ്റൊരു ഇട വഴി ഉണ്ടായിരുന്നു.....


ആ വഴിയിൽ എത്തിയതും പാർവതിയുടെ കൈകൾ അറിയാതെ വിറയൽ അനുഭവപ്പെട്ടു.. ക്രമത്തിതമായി ശ്വാസം ഉയർന്നു പൊങ്ങി ... . പെട്ടന്ന് ഇവിടുന്ന് പോകണം എന്ന് ചിന്തിച്ചു പാർവതി മാക്സിമം സ്പീഡിൽ ഡ്രൈവ് ചെയ്തു.. ആ തണുപ്പിലും നെറ്റിയിൽ വിർപ്പ് തുള്ളികൾ പൊടിഞ്ഞു...ചില ഓർമകൾ അവരെ വേട്ടയാടാൻ തുടങ്ങി,പെട്ടന്ന് കാർ നിർത്തി കണ്ണുകൾ അടച്ചു, ഉയർന്നു വന്ന ശ്വാസം നെഞ്ചിൽ കൈ വെച്ച് നിയന്ത്രിച്ചു കണ്ണുകൾ പതിയെ തുറന്നതും കണ്ടത് ഒരു വണ്ടി അവർക്ക് നേരെ പാഞ്ഞു വരുന്നതാണ്..കണ്ണടച്ചു തുറയ്ക്കുന്ന മുന്നേ ആ വണ്ടി അവരുടെ കാറിനെ ഇടിച്ചു തെറിപ്പിച്ചു..ആ കാർ ഉയർന്നു പൊങ്ങി മലക്കം മറിഞ്ഞു.. പൊട്ടിയ ഗ്ലാസിന്റെ ഇടയിലൂടെ പാർവതി നിരങ്ങി നിരങ്ങി പുറത്തേക്ക് വന്നു... അവർ രക്തത്തിൽ കുളിച്ചു, വേദന കൊണ്ട് പുളയുന്ന അവരുടെ അടുത്തേക്ക് ഹൂഡി ധരിച്ചു മൂളി പാട്ടും പാടി ഒരു കൈയിൽ ഇരുമ്പ് പൈപ്പുമായി നടന്നടുത്തു...

---


ചതുരംഗം

ചതുരംഗം

4.3
1522

മൂളി പാട്ടും പാടി കൈയിൽ ഒരു ഇരുമ്പ് പൈപ്പുംമായി അവൻ നടന്നടുത്തു... പാർവതിയുടെ അരികിൽ മുട്ടു കുത്തി ഇരുന്നു.......തന്റെ മുന്നിൽ ഇരിക്കുന്ന ആളെ കണ്ടതും പാർവതി രക്ഷയ്ക്കായ് കണ്ണുകൾ കൊണ്ട് യാചിച്ചു.. അത് കണ്ടതും അവൻ പുച്ഛിച്ചു ചിരിച്ചു..\"പ്ലീസ് ഒന്ന് രക്ഷിക്കൂ... പാർവതിയുടെ ചുണ്ടുകൾ മന്ത്രിച്ചു.......അത് കേട്ടതും അവൻ അട്ടഹസിച്ചു.....\"ഓർക്കുന്നുണ്ടോ, ഇത് പോലെ ജീവനും ജീവിതത്തിനും വേണ്ടി ഒരു പെണ്ണ് കാലിൽ വീണു കരഞ്ഞത്.. രുദിന്റ ഭാവിക് വേണ്ടി ചെയ്തു കൂട്ടിയത് ഒക്കെ ഓർക്കുന്നുണ്ടോ... അവർക്ക് വേണ്ടി പകരം ചോദിക്കാൻ ആരുമില്ലെന്ന് കരുതിയോ..\"അവന്റെ ഓരോ വാക്കും പാർവതിയുടെ നെ