Aksharathalukal

വില്ലന്റെ പ്രണയം 61♥️

ഷാഹി മുന്നിൽ നടന്നു…………..ഞങ്ങൾ അവളുടെ പിന്നാലെയും…………………


ഇനി എന്ത് ചെയ്യും എന്ന രീതിയിൽ മുത്ത് എന്നെ നോക്കി……………..

തമ്പുരാനറിയാം എന്ന രീതിയിൽ ഞാൻ തിരിച്ചും………………
ഞങ്ങൾ നടന്ന് ഹൽവ കടയുടെ മുന്നിൽ എത്തി…………….

അവൾ മൂന്ന് ഹൽവ കഷ്ണം തരാൻ പറഞ്ഞു……………
ഞങ്ങൾ ഇതൊക്കെ പേടിയോടെ നോക്കി നിന്നു………………

“ഏതാ വേണ്ടത് മോളേ…………..കറുപ്പ് മതിയോ……………”…………………കടക്കാരൻ ചോദിച്ചു……………….

“വേണ്ട ചുവപ്പ് മതി……………”………….അതും പറഞ്ഞിട്ട് ഷാഹി എന്റെ നേരെ തിരിഞ്ഞു………………

“ചുവപ്പ് ഹൽവ തിന്നില്ലേ………………..”…………….ഷാഹി എന്നോട് ചോദിച്ചു………………..

പിന്നേ ഹൽവ തിന്നാൻ പറ്റിയ അവസ്ഥയിൽ അല്ലെ ഇപ്പൊ ഉള്ളത്………………
പക്ഷെ മറുത്ത് പറയാനും പറ്റില്ല………………പണി വീണ്ടും വീണ്ടും പാളുകയാണല്ലോ…………………

ഞാൻ അതെയെന്ന് അവളോട് തലയാട്ടി…………………

ഈ സമയം മുറുക്കാൻ കാരണം ഉണ്ടായ വെള്ളം അവൾ കാണാതെ എങ്ങനൊക്കെയോ മുണുങ്ങി വിട്ടു……………ഇതുകൊണ്ട് തന്നെ നിൽക്കക്കള്ളി ഇല്ല……………

അതിനിടയിലാണ് ഹൽവ……………….

ഞാൻ കടക്കാരനെ നോക്കി……………..

അയാൾക്ക് ഹൽവ വെട്ടാൻ എന്താ ഉഷാർ……………..എല്ലാം കൂടെ എനിക്കിന്ന് കടി വാങ്ങി തരും എന്നെനിക്ക് ഉറപ്പായി…………….

ഞാൻ മുത്തിനെ നോക്കി………….

അവൻ എന്നേക്കാൾ പരിതാപകരമായ അവസ്ഥയിൽ ആണ്…………..

അവന് മുറുക്കാൻ വായിൽ കൊള്ളുന്നില്ലായിരുന്നു………………

അവൻ വളരെ കഷ്ടപ്പെട്ട് ആണ് മുറുക്കാൻ വെള്ളം പുറത്ത് വരാതെ പിടിച്ചു നിൽക്കുന്നത്………………..

കാര്യം ഇപ്പൊ ഈ അവസ്ഥയ്ക്ക് കാരണം മുത്താണെങ്കിലും അവന്റെ നിൽപ്പ് കണ്ടപ്പോൾ എനിക്ക് സഹതാപം തോന്നി………………….

അവനെയും പറയാൻ പറ്റില്ല…………

ഷാഹി അടുത്തില്ല എന്ന് കണ്ടപ്പോൾ അല്ലെ അവൻ മുറുക്കാൻ തിന്നാം എന്ന് പറഞ്ഞെ………………

രണ്ടുമൂന്ന് മിനുട്ട് മുൻപ് നടന്ന കാര്യങ്ങൾ ഞാൻ വലിയ ചരിത്രം പോലെ ആലോചിച്ചു നിന്നു………………..

ആലോചിച്ചു പൂർത്തിയായില്ല അപ്പോഴേക്കും ഹൽവ റെഡി…………….

വലിയ പുഞ്ചിരിയോടെ അയാൾ ഹൽവ കഷ്ണങ്ങൾ ഷാഹിക്ക് നേരെ നീട്ടി……………..

അയാളെ ഇളി കണ്ടപ്പോൾ എനിക്ക് മുഖമടക്കി ഒന്ന് കൊടുക്കാനാണ് തോന്നിയത്…………….അല്ലാ അയാളെ തല്ലിയിട്ട് പ്പോ എന്താ……………….

ഷാഹി അത് വാങ്ങിയതിന് ശേഷം ഓരോ കഷ്ണം എനിക്കും മുത്തിനും നേരെ നീട്ടി………………വേറെ രക്ഷ ഇല്ല…………വാങ്ങുക തന്നെ………………

ഞാനും മുത്തും ഹൽവ വാങ്ങിയിട്ട് ആ ഹൽവ കഷ്ണത്തിലേക്ക് പകച്ചു നോക്കി………………….

“കഴിക്ക്……………”……………ഷാഹി ചിരിച്ചുകൊണ്ട് പറഞ്ഞു……………..

ഞാനും മുത്തും പതിയെ ഹൽവ കഷ്ണം വായയ്ക്ക് നേരെ അടുപ്പിച്ചു……………….

അപ്പോഴേക്കും ഷാഹി ഒരു ഹൽവ കഷ്ണം കടിച്ചു തിന്നാൻ തുടങ്ങി……………..

ഞാൻ ഹൽവ കഷ്ണം നമ്മൾ കുപ്പിയിൽ നിന്ന് വെള്ളം വായിലേക്ക് ഒഴിക്കുന്ന പോലെ ഹൽവ കഷ്ണം ഉയർത്തി പിടിച്ചിട്ട് പെട്ടെന്ന് ഷാഹിയുടെ മുന്നിൽ നിന്ന് തിരിഞ്ഞു കടിച്ചെടുത്തു…………….

മുത്ത് ഇത് അന്തം വിട്ടു നോക്കിനിന്നു……………

ഇത് നല്ല ഐഡിയ ആണല്ലോ എന്ന് മുത്തിനും തോന്നി…………..

അവനും അത് പോലെ ഹൽവ കഷ്ണം കടിച്ചെടുത്തു………….അതാകുമ്പോ വായിൽ നിന്ന് മുറുക്കാൻ വെള്ളം ഒലിക്കില്ല……………..

പക്ഷെ പ്രധാന പ്രശ്നം ഇതൊന്നുമല്ല………….

ഹൽവ കഷ്ണവും മുറുക്കാൻ വെള്ളവും കൂടി ഒന്നിച്ചു തിന്നേണ്ട അവസ്ഥ…………..അതാണെങ്കിലോ വേറെ ഒരു തരം കോമ്പിനേഷൻ……………ഒരുമാതിരി അലുവയും മത്തിക്കറിയും പോലെ…………..അലുവയും മുറുക്കാനും……………..

ഞാൻ കഷ്ടപ്പെട്ട് എങ്ങനൊക്കെയോ രണ്ടും കൂടി മിക്സ് ചെയ്തു നിന്നു……………..

ഞാൻ മുത്തിനെ നോക്കി………………

അവൻ ആകെ പെട്ടിട്ടുണ്ട്………….അവന്റെ വായ ആകെ തിങ്ങിനിറഞ്ഞു നിൽക്കുവാണ് ഹൽവയും മുറുക്കാനും കൂടി……………….

അവന്റെ മുഖത്തിൽ ഞരമ്പുകൾ ഒക്കെ വലിഞ്ഞുമുറുകി കിടക്കുന്നത് എനിക്ക് കാണാൻ സാധിച്ചു………………

പാവം……………

അവൻ എങ്ങനൊക്കെയോ ആണ് പിടിച്ചു നിൽക്കുന്നത്……………..

പെട്ടെന്ന് മുത്ത് കീഴടങ്ങി…………..

അവൻ മുറുക്കാനും ഹൽവയും കൂടി ഓക്കാനിച്ചു……………..

ഒന്നിൽ നിർത്തിയില്ല………….മൂന്നിൽ നിന്നു………….

ഒന്നിൽ പിഴച്ചാൽ പിന്നെ മൂന്നിൽ എന്നാണല്ലോ പ്രമാണം അവനത് അന്വർഥമാക്കി………………..

സത്യം പറഞ്ഞാൽ കടിയുടെ കാര്യം കൺഫേം ആയി……………….

അവൾ മുത്തിന്റെ പുറത്ത് തലോടി കൊടുത്തു………………

അവന്റെ ഓക്കാനം നിന്നപ്പോൾ ഷാഹി അവന്റെ മുഖത്തിന് അടുത്തെത്തി……………. തീർന്നു…………..മുറുക്കാന്റെ മണം അവൾക്ക് കിട്ടി…………….

ഷാഹി മുത്തിന്റെ തോളിൽ നല്ലൊരു തല്ല് കൊടുത്തു……………

“നിന്നോട് ഞാൻ മുറുക്കാൻ തിന്നരുത് എന്ന് പറഞ്ഞതല്ലേ…………..”……………ഷാഹി ദേഷ്യത്തോടെ മുത്തിനോട് പറഞ്ഞു……………..

മുത്ത് ഒന്നും പറയാതെ നിന്നു……………..

ഷാഹി പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞു……………

പടച്ചോനേ………….. ഞാൻ അറിയാതെ വിളിച്ചു…………….വായിൽ മുറുക്കാനും ഹൽവയും ഒക്കെ ആയതുകൊണ്ട് വിളിച്ചതിന്റെ സൗണ്ട് പുറത്തോട്ട് വന്നില്ല……………….

“മോൻ ഒന്ന് അടുത്തോട്ട് വന്നേ……………..”……………ഷാഹി എന്നോട് പറഞ്ഞു……………

ഞാൻ തല ഇരുവശത്തേക്കും ആട്ടിക്കൊണ്ട് മെല്ലെ പിന്നിലേക്ക് മാറി……………

അവൾ പെട്ടെന്ന് എന്റെ അടുത്തെത്തി…………….

ഞാൻ തല ഉയർത്തി പിടിച്ചു…………….എന്റെ ഉയരത്തിൽ ഞാൻ അന്ന് ശരിക്കും അഭിമാനിച്ചു……………..

പക്ഷെ നല്ലപോലെ അഭിമാനിക്കാൻ ഷാഹി ഗ്യാപ് തന്നില്ല……………….

അവൾ എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് എന്റെ തല താഴ്ത്തി………………

എന്റെ മുഖം അവളുടെ നേരെയായി…………….

അവൾ അവളുടെ കൈകൾ കൊണ്ട് എന്റെ കവിളിൽ പിടിച്ചിട്ട് എന്റെ മുഖം അവളുടെ മുഖത്തിന് നേരെ അടുപ്പിച്ചു………………

ഞാൻ പെട്ടെന്ന് ഒന്ന് അമ്പരന്നു……………..
ഷാഹിയുടെ മുഖം എന്റെ തൊട്ടടുത്ത്…………….

ഞാൻ ശ്വാസം വിട്ടാൽ പോലും അവളുടെ മുഖത്ത് തട്ടും………….അത്രയും അടുത്ത്……………..

ഞാൻ എന്തിനാ പിന്നിലോട്ട് മാറിയത് എന്നും തലയുയർത്തിയത് എന്നും മറന്നുപോയി………………പൂർണമായി അവളുടെ മുന്നിൽ കീഴടങ്ങി……………

അവൾ എന്റെ വായയുടെ അടുത്ത് മൂക്ക് കൊണ്ടുവന്ന് മണത്തു………………

അവൾക്ക് മുറുക്കാന്റെ മണം കിട്ടി…………….

അവൾ എന്നെ വിട്ട് മാറി……………..

അവൾ എന്നെ ദേഷ്യത്തോടെ നോക്കി നിന്നു………………..
ഞാൻ തലകുനിച്ചു അവളുടെ നോട്ടത്തിന് മുന്നിൽ………………

ഞാൻ ഷർട്ടിന്റെ കൈ തെറുത്ത്‌ കയറ്റിയിട്ട് എന്റെ കൈ അവൾക്ക് നേരെ നീട്ടി……………കടിച്ചോ എന്ന മട്ടിൽ……………..

പെട്ടെന്ന് ഷാഹിയുടെ മുഖത്ത് ഒരു പുഞ്ചിരി വന്നുമറഞ്ഞു…………………

അത് ഞാൻ കണ്ടു…………….അത് കണ്ടു ഞാൻ പുഞ്ചിരിച്ചു……………….

ബട്ട് അവൾ പിന്നേം കലിപ്പ് മോഡിൽ ആയി……………..

അവൾ എന്റെ അടുത്ത് വന്ന് എന്റെ കയ്യിൽ പിടിച്ചു……………..

പടച്ചോനേ……….. കടി ഉറപ്പിച്ചു………………ഞാൻ കണ്ണുപൂട്ടി……………..

കുറച്ചായിട്ടും അവളുടെ പല്ലുകൾ എന്റെ കയ്യിൽ പതിഞ്ഞില്ല………………
ഞാൻ പതിയെ കണ്ണുകൾ തുറന്നു………………..

അവൾ എന്നെ തന്നെ നോക്കിനിൽക്കുന്നുണ്ട്………….ദേഷ്യം തന്നെ ഭാവം……………

പെട്ടെന്ന് അവൾ എന്റെ കൈ വലിച്ചു നടന്നു……………മുത്തിന്റെ കയ്യും അവൾ പിടിച്ചു……………..അവൾ നടന്നു……………..ഞങ്ങൾ പിന്നാലെയും……………..

അവൾ ഞങ്ങളെ പൈപ്പിന് അടുത്തേക്കാണ് കൊണ്ടുപോയത്……………..

അവൾ വായ കഴുകാൻ ഞങ്ങളോട് പറഞ്ഞു…………….

ഞങ്ങൾ പൈപ്പിലെ വെള്ളം കൊണ്ട് വാ കഴുകി……………..

എന്നിട്ട് അവളെ നോക്കി…………….
അവൾ ഞങ്ങളെ വിളിക്കാതെ നടന്നു……………..

ഞാനും മുത്തും പരസ്പരം നോക്കി…………..
അവൾ പിണങ്ങിയെന്ന് എനിക്ക് മനസ്സിലായി……………

ഞാൻ പെട്ടെന്ന് അവളുടെ പിന്നാലെ ചെന്നു……………

അവളുടെ അടുത്തെത്തി……………

അവളെ വിളിച്ചു…………….അവൾ നിന്നില്ല…………….

വീണ്ടും വിളിച്ചു………….അവൾ മൈൻഡ് പോലും ചെയ്തില്ല………………

ഞാൻ അവളുടെ കയ്യിൽ പിടിച്ചു………………..
അവൾ നിന്നു………….. എന്റെ നേരെ തിരിഞ്ഞു……………….

“കൈ വിട്……………”…………അവൾ എന്നോട് പറഞ്ഞു……………..

“ഷാഹി…….സോറി…………..”……….ഞാൻ പറഞ്ഞു……………..

“സമർ…………..കൈ വിട്……………”…………..അവൾ ഗൗരവത്തിൽ തന്നെ……………….

“എടൊ പറയുന്നത് കേൾക്ക്……………”………..ഞാൻ അവളോട് അപേക്ഷിച്ചു…………………

“കൈ വിടാനാ പറഞ്ഞെ……………..”…………….അവൾ എന്റെ പിടുത്തത്തിൽ നിന്ന് കുതറാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു……………….

ഞാൻ വിട്ടില്ല……………

“ഷാഹി…….പ്ളീസ്………….ഞാൻ സോറി പറഞ്ഞില്ലേ………………”…………….ഞാൻ വീണ്ടും അപേക്ഷിച്ചു………………..

അവൾ കേട്ടില്ല………….അവൾ പിന്നെയും കുതറാൻ ശ്രമിച്ചു………………..

ഇതിനിടയിൽ ഏതോ ഒരുത്തൻ ഞങ്ങളുടെ ഇടയിലേക്ക് കയറിവന്നു………………

“എന്താ ഇവിടെ പ്രശ്നം……………”…………അവൻ ഞങ്ങളോട് ചോദിച്ചു……………….
ഞാൻ ഷാഹിയുടെ കയ്യിലെ പിടിവിട്ടു…………………

അയാൾ എന്നെ നോക്കി………………

“എന്താടാ പെണ്ണുങ്ങളെ കയ്യിൽ കയറിപിടിക്കുന്നെ…………..”…………..അയാൾ എന്നോട് ചോദിച്ചു…………….

എന്റെ കലിപ്പ് മോഡ് നേരത്തെ തന്നെ ഓണായി തുടങ്ങിയിരുന്നു…………..അതിനിടയിലേക്കാണ് ഇവന്റെ വരവ്……………..

“അറിയുന്ന പെണ്ണാണ്……………”………….ഞാൻ മറുപടി കൊടുത്തു……………..

“അറിയുന്ന പെണ്ണാണെങ്കിൽ കയ്യിൽ കയറി പിടിക്കാം എന്നാണോ……………”……………അയാൾ എന്നോട് ചോദിച്ചു……………….

ഞാൻ ഒന്നും പറഞ്ഞില്ല…………..ദേഷ്യം കടിച്ചുപിടിച്ചു നിന്നു……………….

“നീ ഏതാടാ………….നിന്നെ മുൻപ് ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ…………….”……………അയാൾ വീണ്ടും ചോദിച്ചു………………..

അതിനും ഞാൻ ഒന്നും മറുപടി കൊടുത്തില്ല……………
പെട്ടെന്ന് ഷാഹി തിരിഞ്ഞു നടക്കാൻ തുടങ്ങി…………………

“ഷാഹി…………….”………….ഞാൻ അവളെ വിളിച്ചു പിന്നാലെ നടക്കാൻ ഒരുങ്ങി……………….

പെട്ടെന്ന് അയാൾ എന്റെ മുൻപിലേക്ക് കയറി……………….

ഞാൻ അയാളെ നോക്കി………………

“നിനക്ക് പറഞ്ഞത് മനസ്സിലായില്ലെടാ……………”……………അവൻ എന്നോട് ആക്രോശിച്ചു………………..

ഷാഹി പെട്ടെന്ന് നിന്നു……………….

അവൾ എന്തുകൊണ്ടാ നിന്നത് എന്നൊന്നും എനിക്കറിയില്ല…………..പക്ഷെ ഒരു കാര്യം എനിക്കറിയാം…………..എന്റെ കലിപ്പ് മോഡ് ഓണായി………………..

ഞാൻ അയാളെ കോളറിൽ പിടിച്ചു ആ വഴിയരുകിൽ നിന്ന ഒരു മരത്തിന് നേരെ ചേർത്ത് നിർത്തിയിട്ട് അയാളുടെ നേരെ എന്റെ മുഷ്ടി ചുരുട്ടി ഒന്ന് വീശി……………….

അയാൾ കണ്ണടച്ചു……………..

അയാളുടെ മുഖത്തിന് പകരം ഞാൻ മുഷ്ടി കൊണ്ടുപോയി ഇടിച്ചത് ആ മരത്തിൽ ആയിരുന്നു………………

ആ മരം ഒന്ന് കുലുങ്ങിയെന്ന് തോന്നി……………ഇരുട്ടായത് കൊണ്ട് കാണാൻ പറ്റിയില്ല…………………

“നിന്നോടല്ലേടാ വേട്ടവളിയാ പറഞ്ഞത് എനിക്കറിയുന്ന പെണ്ണാണെന്ന്…………….”……………ഞാൻ ദേഷ്യത്തിൽ അവനോട് പറഞ്ഞു…………………

അവൻ പേടിച്ചു രണ്ടു കൈകളും പൊക്കി ആ മരത്തിൽ ചാരി നിന്നു……………….

പെട്ടെന്ന് എന്റെ വയറിൽ രണ്ടുകൈകൾ വന്നു പിണഞ്ഞു എന്നെ വലിച്ചു……………….

ഞാൻ തിരിഞ്ഞു നോക്കി……………….

ഷാഹി……………….

“വാ……………പോകാം……………….”…………….അവൾ എന്നോട് കേണു………………

ഞാൻ അവനെ ഒന്നുകൂടെ നോക്കി……………അവൻ അപ്പോഴും ആ നിൽപ്പ് തന്നെ………………….

ഞാൻ മുന്നോട്ട് നടന്നു……………….

അവൻ അപ്പോഴും പേടിച്ചു അതേ നിൽപ്പ് നിന്നു……………പെട്ടെന്ന് അവൻ ഉയർത്തിപ്പിടിച്ചു നിന്ന അവന്റെ കൈകളിലേക്ക് കുറച്ചു ഇലകൾ വന്നു വീണു……………….

അവൻ അതുകണ്ട് പേടിച്ചു വെള്ളം ഇറക്കി………………

ഞാൻ ഷാഹിയുടെ കൈകൾ വിടുവിച്ചു അവളെ വിട്ടുമാറി നടന്നു……………….

അവൾ പിന്നെയും എന്റെ അടുത്തേക്ക് വന്നു……………

ഞാൻ പിന്നെയും ഒഴിഞ്ഞുമാറി……………..

അവൾ പെട്ടെന്ന് എന്റെ കയ്യിൽ ബലമായി പിടിച്ചു……………..

“അപ്പോഴേക്കും പിണങ്ങിയോ………….”……………അവൾ എന്നോട് ചോദിച്ചു……………….

“നീയല്ലേ പിണങ്ങിയത്……………”…………..ഞാൻ പറഞ്ഞു……………

“അത് ഞാൻ കുറച്ചു ഡിമാൻഡ് ഇട്ടതല്ലേ……………..”…………….ഷാഹി പറഞ്ഞു……………

“എന്നാ ഇപ്പൊ ഞാനും കുറച്ച് ഡിമാൻഡ് ഇടുവാണ്……………..”……………ഞാനും വിട്ടുകൊടുത്തില്ല………………….

“എന്നാ ഞാൻ ഡിമാൻഡ് ഒഴിവാക്കി………………”………………ഷാഹി എന്നോട് പറഞ്ഞു……………….

“പക്ഷെ ഞാൻ ഒഴിവാക്കിയിട്ടില്ല……………..”…………….ഞാൻ അങ്ങോട്ടും പറഞ്ഞു………………..

പെട്ടെന്ന് അവൾ കയ്യിലെ പിടുത്തം വിട്ടു……………

ഞാനവളെ നോക്കി…………….
അവൾ എന്നെ ചുണ്ട് കൂർപ്പിച്ചു കൊണ്ട് നോക്കി നിൽക്കുന്നുണ്ട്……………….

എനിക്ക് അവളുടെ ആ നോട്ടം കണ്ടപ്പോൾ ചിരി വന്നെങ്കിലും ഞാൻ പ്രകടിപ്പിച്ചില്ല……………….

ഞാൻ ഗൗരവത്തിൽ തന്നെ നിന്നു…………….

കുറച്ചുനേരം കൂടി അവൾ എന്നെ അങ്ങനെ നോക്കിനിന്നു………………പക്ഷെ ഞാൻ ഗൗരവം വിട്ടുകൊടുത്തില്ല…………………….

പെട്ടെന്ന് അവളുടെ മുഖത്തുനിന്ന് ഭാവങ്ങൾ മാറാൻ തുടങ്ങി……………..അവളുടെ മുഖം ചുവക്കാൻ തുടങ്ങി………………..

പെട്ടെന്ന് അവൾ കരയാൻ തുടങ്ങി……………..

പടച്ചോനേ പെട്ട്………….

നാട്ടുകാരെ ഇടയിൽ നിന്ന് അവൾ കരയുന്ന സീൻ ഒന്ന് ആലോചിച്ചു നോക്കിക്കേ…………..
ഞാൻ പെട്ടെന്ന് അവളുടെ അടുത്തേക്ക് ചെന്നു……………

“പെണ്ണേ കരയല്ലേ…………..ഞാനും ഡിമാൻഡ് ഒഴിവാക്കി……………….”…
…………ഞാൻ അവളോട് കരച്ചിൽ നിർത്താൻ വേണ്ടി കെഞ്ചി……………….

ഞാനത് പറഞ്ഞതും പെട്ടെന്ന് സ്വിച്ച് ഇട്ടതുപോലെ അവളുടെ കരച്ചിൽ നിന്നു………………

“ഡിമാൻഡ് ഒഴിവാക്കീലെ…………ന്നാ വാ…………..”…………….ഷാഹി ഒരു ചിരിയോടെ പറഞ്ഞു………………

ഇതെന്തൊരു അഭിനയമാണ്……………..ഇവൾക്ക് സിനിമയിൽ അഭിനയിക്കാൻ പൊയ്ക്കൂടെ……………..

ഞാൻ അവളുടെ പ്രകടനം കണ്ട് അന്തം വിട്ടു………………

“മുത്ത് എവിടെ…………….”…………ഷാഹി ചോദിച്ചു………………

അപ്പോഴാണ് എനിക്ക് മുത്തിന്റെ കാര്യം ഓർമ വന്നത്……………….
ഞങ്ങൾ ചുറ്റും നോക്കി……………

അവനുണ്ട് ഞങ്ങൾ വന്ന വഴിയിലൂടെ നടന്നുവരുന്നു……………….

ഞങ്ങൾ അവനെ തന്നെ നോക്കിനിന്നു………………….

അവൻ ഷാഹിയുടെ അടുത്തേക്ക് വന്നു…………….

“സോറി ഇത്താ……………”…………മുത്ത് ക്ഷമ ചോദിച്ചു………………..

“സാരല്ലാ……………”………….ഷാഹി അവനെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു……………….
മുത്ത് എന്നെ നോക്കി പുഞ്ചിരിച്ചു…………….ഞാൻ തിരിച്ചും…………………

അങ്ങനെ ഒരു മുറുക്കാൻ തിന്നതിന്റെ സംഭവബഹുലമായ പ്രശ്നങ്ങൾ അവസാനിച്ചു………………….

അപ്പോഴേക്കും നാടകം ഏതാനും നിമിഷങ്ങൾക്കകം തുടങ്ങും എന്ന് പറഞ്ഞു അനൗൺസ്മെന്റ് വന്നു……………….

ഞങ്ങൾ പതിയെ ഓരോന്നും പറഞ്ഞു വയലിന്റെ അടുത്തേക്ക് നടന്നു………………

പോണ പൊക്കിൾ കടല വിൽക്കുന്ന ആളെ കണ്ടപ്പോൾ ഞങ്ങൾ മൂന്ന് പാക്കറ്റ് കടലയും വാങ്ങി……………..

“അമ്മ എവിടെ ഇത്താ……………..”………….മുത്ത് ഷാഹിയോട് ചോദിച്ചു………………..

“അമ്മ നഫീസത്തന്റെ കൂടെയുണ്ട്………………”…………….ഷാഹി പറഞ്ഞു………………

ഞങ്ങൾ പിന്നെയും ഓരോന്ന് പറഞ്ഞുകൊണ്ട് ആ വയലിലേക്ക് ഇറങ്ങുന്നതിന്റെ അവിടെ ഒരു തിട്ടയുണ്ട് അവിടെ ഇരുന്നു………………..

നാടകം തുടങ്ങി കഥാപാത്രങ്ങൾ സംസാരിക്കാൻ തുടങ്ങിയപ്പോളാണ് നാടകം തുടങ്ങിയ കാര്യം ഞങ്ങൾ അറിഞ്ഞത്……………….

ഞങ്ങൾ പതിയെ വയലിലേക്ക് നടന്നു…………….

വയലിലേക്ക് ചെറിയ വഴി ഉണ്ട്………….ആ ഭാഗങ്ങൾ ഒക്കെ ഇരുട്ടാണ്…………..
ഞങ്ങൾ പരസ്പരം കൈ പിടിച്ചുകൊണ്ട് സൂക്ഷിച്ചുനടന്നു………………..

അങ്ങനെ വരമ്പെത്തി……………വയലിലേക്ക് ഇറങ്ങി………….പിന്നെ ഫുൾ മണ്ണാണ്………….മണ്ണിങ്കട്ടകൾ………………..

ഞങ്ങൾ പതിയെ നടന്നു…………..


തുടരും..... ♥️


(വലിച്ചു നീട്ട് ആണെന്ന് അഭിപ്രായങ്ങൾ കണ്ടു.. ഗ്യാപ് എടുത്ത് വലിയ പാർട്ടുകൾ മതിയെങ്കിൽ അങ്ങനെ ഇടാം.. അല്ലെങ്കിൽ daily പോസ്റ്റ്‌ ഇടാം... എന്താണെങ്കിലും പറയ് ♥️🥰)
വില്ലന്റെ പ്രണയം 62♥️

വില്ലന്റെ പ്രണയം 62♥️

4.4
8918

അപ്പോഴേക്കും കുറേ ആളുകൾ ആ വയലിൽ ഇരിപ്പിടം ഉറപ്പിച്ചിരുന്നു……………… വയലിൽ ആ മണ്ണിൽ വല്ല പേപ്പറോ തുണിയോ വിരിച്ച് ആളുകൾ നിലത്താണ് ഇരുന്നത്……………… കസേരകൾ ഒന്നുമില്ലായിരുന്നു………….എനിക്ക് അത് കണ്ട് ചിരിയും വന്നു എന്നാൽ പുതുമയും തോന്നി……………… ഞങ്ങൾ ആളുകളുടെ ഇടയിലൂടെ പതിയെ നടന്നു…………..ഇരിക്കാൻ പറ്റിയ ഒരു സ്ഥലം നോക്കി………………… ഒടുവിൽ ഞങ്ങൾ ഒരു ഒഴിഞ്ഞ സ്ഥലം കണ്ടെത്തി……………. ഷാഹി കയ്യിൽ പേപ്പർ കരുതിയിരുന്നു……………. അത് വിരിച്ചു ഞങ്ങൾ ഇരുന്നു……………… ഞാൻ നടുക്കും എന്റെ ഇരുവശത്തുമായി ഷാഹിയും മുത്തും……………… ഞാൻ സ്റ്റേജിലേക്ക് നോക്കി……………… നാടകം അരങ്ങേറുന്നുണ്ടായ