സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 92
അഗ്നിയെയും സ്വാഹയേയും ശാരദയെയും കൂടാതെ മൂന്നു പേർ കൂടി സ്റ്റേജിൽ ഇനി എന്താവും എന്ന് ആലോചിച്ചു നിൽക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും ടെൻഷനും ആകാംക്ഷയും എല്ലാം നിലനിൽക്കുമ്പോൾ തന്നെ എൽഇഡി സ്ക്രീനിൽ ഓരോരുത്തരുടെയും പേരിനു താഴെ അവരവരുടെ സ്കോർ വരാൻ തുടങ്ങി.
അഗ്നിയുടെ പേരിനു താഴെ സ്കോർ വന്നിരിക്കുന്നത് 9.
അടുത്ത പേര് വന്നത് മൂന്നു പേരിൽ രണ്ടു പേരുടേതായിരുന്നു. അവരുടെ സ്കോർ 8.
അങ്ങനെ ആദ്യത്തെ മൂന്നു പൊസിഷനും കഴിഞ്ഞതോടെ എല്ലാവരുടെയും ടെൻഷൻ വർദ്ധിച്ചു. കാരണം ഒന്നു മാത്രമാണ്. ഏഴു പോയിന്റോടെ ഒന്നുകിൽ നാലാം സ്ഥാനത്ത് എത്തണം. അല്ലെങ്കിൽ ഈ റൗണ്ടിൽ തന്നെ എലിമിനേറ്റ് ആകും.
അഗ്നി സ്വാഹയെ നോക്കുക പോലും ചെയ്തില്ല.
ശാരദ മനസ്സറിഞ്ഞ് ദൈവത്തോട് പ്രാർത്ഥിക്കുകയായിരുന്നു. ഈ അവസാന സമയം എൻറെ കുഞ്ഞിനെ കൈവിടരുത് ഈശ്വരാ...
അവിടെ ഇരുന്നു സ്വാഹയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്ന ഓരോരുത്തരുടെയും പ്രാർത്ഥന ഈശ്വരന്മാർ കേൾക്കുന്നുണ്ടോ ഇല്ലയോ എന്ന് അടുത്ത സെക്കൻഡിൽ മനസ്സിലാക്കാവുന്നതാണ്.
എന്നാൽ സ്വാഹയാണെങ്കിൽ ആരെയും നോക്കാതെ സ്ക്രീനിൽ തന്നെ നോക്കി നിൽക്കുകയായിരുന്നു.
പെട്ടെന്നാണ് സ്വാഹയുടെ പേര് സ്ക്രീനിൽ തെളിഞ്ഞു വന്നതും 7 പോയിൻറ്സ് അവളുടെ പേരിനു താഴെ നിറഞ്ഞു നിന്നത്. എന്നിട്ടും എല്ലാവരും പിന്നെയും സ്ക്രീനിൽ തന്നെ നോക്കി നിൽക്കുകയായിരുന്നു. കാരണം ടൈ വന്നാൽ പിന്നെയും പ്രശ്നമാണ്.
പക്ഷേ എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് തന്നെ, എല്ലാവർക്കും ആശ്വാസമായി കൊണ്ട് തന്നെ ശാരദയുടെ പേര് സ്ക്രീനിൽ തെളിഞ്ഞു. പക്ഷേ 6 പോയിൻറ്സ് ആയിരുന്നു. അത് കണ്ടതും എല്ലാവർക്കും ആശ്വാസമായി. അപ്പോഴേക്കും ആറാമത്തെ പാർട്ടിസിപ്പന്റിന്റെ പേരും ആറ് പോയിന്റോടെ സ്ക്രീനിൽ തെളിഞ്ഞു വന്നു.
ഫംഗ്ഷൻ നടക്കുന്ന ഹാളിൽ ഉണ്ടായിരുന്ന നിശബ്ദത പെട്ടെന്ന് തന്നെ ഇല്ലാതായി. ആഹ്ലാദത്തിന്റെയും ആർപ്പു വിളികളുടെയും ഒച്ചകൾ മാത്രമാണ് കേട്ടു കൊണ്ടിരുന്നത്.
അപ്പോഴും സ്വാഹയുടെ മുഖത്ത് അതേ പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു.
അവളുടെ കണ്ണുകൾ ആദ്യം പോയത് ശ്രീക്കുട്ടിയുടെ അടുത്തായിരുന്നു. ശ്രീക്കുട്ടി ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിൽക്കുക ആയിരുന്നു.
അതിനു ശേഷം അവൾ നോക്കിയത് മാർട്ടിനെയും ഫ്രെഡിനെയും ആണ്. മാർട്ടിന്റെ മുഖത്ത് സൂര്യനുദിച്ചു നിൽക്കുന്ന പ്രതീതി ഉണ്ടായിരുന്നു. അത്രയേറെ സന്തോഷത്തിലായിരുന്നു അവൻ.
എല്ലാവരും പരസ്പരം സംസാരിക്കുന്നതിനിടയിൽ അഗ്നിയുടെയും സ്വാഹയുടെയും കണ്ണുകൾ ഒരു സെക്കൻഡ് നേരത്തേക്ക് മാത്രമായി കണ്ണുകൾ കോർത്തു. ആ ഒരു നോട്ടം അതിൽ തന്നെയുണ്ടായിരുന്നു അവർക്ക് പരസ്പരം പറയാൻ ഉണ്ടായിരുന്നതെല്ലാം.
കുറച്ചു നേരത്തെ ആഹ്ലാദപ്രകടനത്തിനു ശേഷം ശാരദയ്ക്കും കൂടെയുള്ള പാർട്ടിസിപ്പെന്റിനും മൊമെന്റോ നൽകി അവരെ താഴെ അവർക്ക് പറഞ്ഞ സീറ്റിൽ ഇരിക്കാൻ ആവശ്യപ്പെട്ടു.
ഹോസ്റ്റ് സ്റ്റേജിൽ വന്ന് നാലു പേരെയും കൺഗ്രാജുലേറ്റ് ചെയ്തു. അതിനു ശേഷം ജഡ്ജിങ് പാനലിലുള്ള നാലു പേരെയും സ്റ്റേജിലേക്ക് ക്ഷണിച്ചു. അവർ നാലു പേരും സ്റ്റേജിൽ കയറി വന്നു. പിന്നെ സംസാരിക്കാൻ തുടങ്ങി.
“ആദ്യം തന്നെ ഞങ്ങൾക്ക് പറയാനുള്ളത് ഇപ്രാവശ്യത്തെ കോമ്പറ്റീഷൻ എല്ലാവർക്കും അറിയാവുന്നതു പോലെ തന്നെ വളരെ ടഫ് ആയിരുന്നു ഇഞ്ചോടിഞ്ച് പോരാടിയാണ് ഓരോരുത്തരും ഈ പൊസിഷനിൽ എത്തിയിരിക്കുന്നത്.
ഈ ആറു പേരിൽ നിന്നും നാലു പേരെ ഫൈനലിലേക്ക് തിരഞ്ഞെടുക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യം തന്നെയായിരുന്നു. എങ്കിലും ഫെയർ ആയി കാര്യങ്ങൾ ചെയ്യാൻ സാധിച്ചു എന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്.
മാത്രമല്ല എല്ലാവർക്കും അറിയാവുന്നതു പോലെ തന്നെ ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് ഇവർ രണ്ടു പേർക്ക് ഇപ്പോൾ സ്റ്റേജിൽ നിന്നും താഴെ പോയി ഇരിക്കേണ്ടി വന്നത്. അത് ഒരിക്കലും ഒരു പരാജയമായി കാണാൻ ആർക്കും സാധിക്കില്ല.
പിന്നെ ഒരു കോമ്പറ്റീഷൻ ആവുമ്പോൾ എന്തായാലും വിജയവും പരാജയവും അതിൻറെ രണ്ടു ഭാഗങ്ങൾ തന്നെയാണ് എന്ന് എല്ലാവർക്കും അറിയാം. അതു പോലെ ആറു പേരെ ഒരുമിച്ച് ഫൈനൽ ലിസ്റ്റിലേക്ക് എടുക്കാൻ സാധിക്കില്ല എന്നതു കൊണ്ട് മാത്രമാണ് ഇന്ന് ഇവർ രണ്ടുപേരും ഫൈനലിൽ എത്താതിരുന്നത്.”
അങ്ങനെ അവരുടെ സംഭാഷണം ഏകദേശം 10 മിനിറ്റോളം ഉണ്ടായിരുന്നു. അവർ സംഭാഷണം അവസാനിപ്പിച്ചത് നാലു പേരെയും ഒരു പോലെ കൺഗ്രാജുലേറ്റ് ചെയ്തു. പിന്നെ ഓൾ ദ ബെസ്റ്റ് പറഞ്ഞതിനു ശേഷം അവർ നാലുപേരും സ്റ്റേജിൽ നിന്നും താഴേക്ക് ഇറങ്ങി വന്നു.
സ്റ്റേജിൽ നിൽക്കുന്ന ഹോസ്റ്റ് ജഡ്ജിങ് പാനലിൽ ഉണ്ടായിരുന്ന നാലു പേർക്കും നന്ദി പറഞ്ഞു. അതിനു ശേഷം അവർ എല്ലാവരോടുമായി പറഞ്ഞു.
“എല്ലാവരും ടെൻഷനും മറ്റുമായി കുറച്ചു സമയം കടന്നു പോയത് കൊണ്ടു തന്നെ നമുക്ക് ഒരു എന്റർടൈൻമെന്റ് പരിപാടി കൂടി ഇപ്പോൾ ഇവിടെ ഈ സ്റ്റേജിൽ നടത്തുകയാണ്. ഞാൻ നേരത്തെ പറഞ്ഞതു പോലെ രണ്ടാമത്തെ ഫാഷൻ ഷോക്ക് ഉള്ള സമയമായിരിക്കുന്നു.
Let us enjoy the India Bridal Fashion show.
അതിനു മുമ്പായി നമുക്ക് റാംമ്പ് മോഡൽസിന് വിട്ടു കൊടുക്കാം. നിങ്ങൾ നാലുപേരും നിങ്ങളുടെ സീറ്റിൽ പോയി കുറച്ച് റിലാക്സ് ആകുന്നത് നല്ലതാണ്.
So please enjoy the show.... We will be back after that we will start our most important and awaited final part of the competition.”
അത്രയും പറഞ്ഞ് ഹോസ്റ്റ് സ്റ്റേജിൽ നിന്നും ഇറങ്ങി വന്നു. കൂടെ അഗ്നിയും സ്വാഹയും മറ്റ് രണ്ട് പാർട്ടിസിപ്പൻസും ഉണ്ടായിരുന്നു.
സ്റ്റേജിൽ നിന്നും ഇറങ്ങി വരുന്ന സ്വാഹയിൽ തന്നെയായിരുന്നു മാർട്ടിന്റെ കണ്ണുകൾ.
അവൾ സ്വാഹ... അവനെപ്പോഴും ഒരു അത്ഭുതം തന്നെയായിരുന്നു. അവളെ ആദ്യമായി കണ്ടു മുട്ടിയ സമയം തൊട്ട് ഇപ്പോൾ ഈ നിമിഷം വരെ അവൾ പൊരുതി നേടിയ ഓരോ നേട്ടങ്ങളെയും പറ്റിയും അവൻ ആലോചനയോടെ ഇരിക്കുകയായിരുന്നു.
അങ്ങനെ ആലോചിക്കുമ്പോൾ ആണ് അവൻ ഒരു കാര്യം ഓർത്തത്. അന്ന് തൊട്ട് ഇന്നു വരെ അവൾ ചെയ്ത ഒരു കാര്യത്തിലും തോൽവി എന്ന ഒന്ന് അവൾ ഫേസ് ചെയ്യേണ്ടി വന്നിട്ടില്ല.
ഇത് അവളുടെ മാത്രം നേട്ടങ്ങളാണ്. കാരണം ഒന്നുമില്ലായ്മയിൽ നിന്നും അവൾ നേടിയതാണ് ഇതെല്ലാം. ഒരു BBA സെക്കൻഡ് ഇയർ സ്റ്റുഡൻറ്, intern ആയി ജോലിക്ക് കയറിയ അവൾ, അതെ സ്ഥാപനത്തിൽ അവൾ ആദ്യം GM ആയി ചാർജ് എടുത്തു. അതിനു ശേഷം അവളുടെ മിടുക്ക് കൊണ്ട് ആ കമ്പനി മുഴുവൻ അവളുടെ പേരിൽ ആക്കിയെടുത്തു. അതും വളരെ ചുരുങ്ങിയ സമയം കൊണ്ട്. ജീവിതത്തിൽ വേണ്ടതെല്ലാം നേടിയെടുക്കാൻ കഴിവുള്ളവർ, സാമർത്ഥ്യമുള്ള അവൾ തന്നെയാണ് Swaha.
പറയത്തക്ക ഒരു ബിസിനസ് ബാഗ്രൗണ്ട് പോലും ഇല്ലാത്ത ഓർഫനായ ഇവൾ എങ്ങനെ ഇതെല്ലാം നേടിയെടുക്കുന്നു എന്ന് പലപ്പോഴും അതിശയപ്പെട്ടിട്ടുണ്ട്. അവൾ എന്തു ചെയ്യുമ്പോഴും അതിൽ 99% വിജയ സാധ്യത ഉള്ള ഒന്നും ചെയ്യാറില്ല എന്നതാണ് അവളുടെ പ്രത്യേകത.
എന്തിനും ഇറങ്ങി പുറപ്പെടുമ്പോൾ തന്നെ വിജയ സാധ്യത 100% ത്തിന് മുകളിൽ അല്ലെങ്കിൽ അത് അങ്ങനെ ആക്കിയ ശേഷം മാത്രമേ അവൾ അതിനു വേണ്ടി മുൻപോട്ട് കാലെടുത്തു വയ്ക്കുകയുള്ളൂ. അതു മാത്രമല്ല, ഏതൊരു കാര്യത്തിനും അവൾക്ക് പ്ലാൻ ബി ഒപ്പം ഉണ്ടായിരിക്കും. എന്നാൽ പ്ലാൻ ബി കൂടി 100% വിജയം ഉറപ്പാക്കിയ ശേഷം മാത്രമേ അവൾ എന്തിനും ഇറങ്ങി പുറപെടുകയുള്ളൂ. അത് തന്നെയാണ് അവളുടെ നേട്ടങ്ങൾക്ക് കാരണവും.
മാത്രമല്ല സത്യമാണെന്ന് അവൾക്ക് തോന്നുന്ന എന്തും ആരുടെ മുൻപിലും വിളിച്ചു പറയാൻ അവൾക്ക് ഒരു പേടിയുമില്ല എന്ന് പലവട്ടം അവൾ തന്നോട് തന്നെ തെളിയിച്ചിട്ടുണ്ട്.
ഈ ബിസിനസ് ഇൻഡസ്ട്രിയൽ ആരും തന്നെ എൻറെ മുഖത്തു നോക്കി പറയാൻ പേടിക്കുന്ന പലതും അവൾ വെട്ടി തുറന്നു പറഞ്ഞിട്ടുണ്ട്. അത് അവളോട് മെൻഷൻ ചെയ്തപ്പോൾ അവൾ തന്ന മറുപടി...
‘എനിക്ക് ശരിയെന്ന് തോന്നുന്നത് ഞാൻ ആരുടെ മുൻപിലും വിളിച്ചു പറയും. അതിൽ ഈ സ്വാഹക്ക് ഒരു പേടിയുമില്ല.’
അങ്ങനെ സ്വാഹയെപ്പറ്റി ആലോചിച്ചിരിക്കുകയായിരുന്നു മാർട്ടിൻ.
എന്നാൽ അഗ്നിയോടൊപ്പം തൻറെ സീറ്റിൽ വന്നിരുന്ന സ്വാഹ തിരിഞ്ഞ് എല്ലാവരെയും ഒന്നു നോക്കി.
ശ്രീക്കുട്ടിയിൽ ആ നോട്ടം അവസാനിച്ചു. എല്ലാവരുടെ മുഖത്തും കാണുന്ന ടെൻഷൻ ശ്രീക്കുട്ടിയിൽ മാത്രം അവൾ കണ്ടില്ല. അല്ലെങ്കിലും ശ്രീക്കുട്ടി എന്നും അങ്ങനെയാണ്. അവൾക്ക് ഈ സ്വാഹ എന്ന എന്നിൽ എന്നെക്കാൾ വിശ്വാസമാണ്.
എൻറെ ഈ പോരാട്ടം എനിക്ക് വേണ്ടി മാത്രമുള്ളതല്ല, എൻറെ ശ്രീക്കുട്ടിക്കും അതു പോലെ ഒരുപാട് പെൺകുട്ടികൾക്കും വേണ്ടിയുള്ള പോരാട്ടം ആയതു കൊണ്ട് തന്നെ വിജയം എന്നിൽ തന്നെ വന്നു പതിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. എങ്കിലും ചെറിയ ഭയവും ഇല്ലാതില്ല.
സത്യത്തിൽ ഞാൻ ഇവിടെ വിന്നർ ആവുമോ ഇല്ലയോ എന്നുള്ളത് അല്ല എൻറെ നോട്ടം. വിന്നർ ആയാൽ ഏതു വിധത്തിൽ എന്റെ ലക്ഷ്യത്തിൽ എത്തിച്ചേരണമെന്ന് ആൾറെഡി തീരുമാനിച്ചിട്ടുണ്ട്.
ഇനി അഥവാ ഞാൻ വിന്നർ അല്ലെങ്കിൽ കൂടി ഇന്ന് ഈ സ്റ്റേജിൽ എൻറെ പ്രതികാരം എല്ലാം ഞാൻ തീർക്കും. അതിനു വേണ്ടി എനിക്ക് ചെയ്യാനുള്ളതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്.
അവൾ അവളുടെ പ്ലാൻ ബി ആലോചിച്ചപ്പോൾ തന്നെ അവളുടെ കണ്ണുകൾ അറിയാതെ പോയത് Abhay ഏട്ടനിൽ എത്തി നിന്നു.
അവളുടെ നോട്ടം കണ്ട് Abhay പുഞ്ചിരിച്ചു. പിന്നെ രണ്ടു കണ്ണുകളും ചിമ്മി അവളെ സമാധാനിപ്പിച്ചു. അത് മാത്രം മതിയായിരുന്നു അവൾക്ക് ഇനിയുള്ള കുറച്ചു നിമിഷങ്ങൾ കടന്നു പോകാൻ.
അവൾ മനപ്പൂർവ്വം തന്നെ അച്ഛന്മാരെയോ അമ്മമാരെയോ നോക്കാൻ തന്നെ പോയില്ല.
തൻറെ ഓരോ നീക്കവും പല ആംഗിളിൽ ഉള്ള ക്യാമറയുടെ കണ്ണുകളിൽ പതിയുന്നുണ്ട് എന്ന് അവൾക്കറിയാമായിരുന്നു.
അപ്പോഴേക്കും സ്റ്റേജിലെ എൽഇഡി സ്ക്രീനിൽ
India Bridal Fashion show 2022
എന്ന് എഴുതി കാണിച്ചു.
“India Bridal Fashion show is an iconic event in the department of bridal dresses. This event redefines and cultivates new bridal fashion culture in the country. Famous celebrity fashion designers were often a part of this event.”
{ ഇന്ത്യ ബ്രൈഡൽ ഫാഷൻ ഷോ ബ്രൈഡൽ ഡ്രെസ്സുകളുടെ വിഭാഗത്തിലെ ഒരു ഐക്കണിക് ഇവന്റാണ്. ഈ സംഭവം രാജ്യത്ത് പുതിയ ബ്രൈഡൽ ഫാഷൻ സംസ്കാരത്തെ പുനർനിർവചിക്കുകയും വളർത്തുകയും ചെയ്യുന്നു. പ്രശസ്ത സെലിബ്രിറ്റി ഫാഷൻ ഡിസൈനർമാർ പലപ്പോഴും ഈ പരിപാടിയുടെ ഭാഗമായിരുന്നു.}
ഒരു ചെറിയ ഇൻട്രൊഡക്ഷൻ പോലെ ഹോസ്റ്റ് ഇത്രയും പറഞ്ഞു. ഏകദേശം അഞ്ചു മിനിറ്റിനു ശേഷം മോഡലുകൾ റാമ്പിൽ ക്യാറ്റ് വോക്ക് നടത്താൻ തുടങ്ങി.
ഏകദേശം 30 ഓളം മോഡലുകൾ പല ഫെയ്മസ് ബ്രാൻഡുകളുടെയും വസ്ത്രങ്ങൾ അവിടെ പ്രദർശിപ്പിച്ചു.
Bridal show രണ്ട് റൗണ്ടുകൾ ആയിട്ടാണ് ഇപ്രാവശ്യം plan ചെയ്തിരിക്കുന്നത്.
South Indian and North Indian Bridal collections.
എല്ലാം ഒന്നിനൊന്ന് മെച്ചമുള്ള കണ്ണുകൾക്ക് കുളിർമ നൽകുന്ന വസ്ത്രങ്ങൾ തന്നെയായിരുന്നു പ്രദർശനത്തിൽ സ്ഥാനം പിടിച്ചിരുന്നത്.
എന്നാൽ സ്റ്റേജിൽ നടക്കുന്ന ഒന്നും തന്നെ ദേവി പീഠത്തിലെ ആരുടെയും കണ്ണുകൾക്ക് കുളിർമ നൽകിയില്ല. എന്ന് മാത്രമല്ല അവർ എല്ലാവരും തങ്ങളുടെ കാന്താരിക്ക് വേണ്ടി മുട്ടിപ്പായി ഈശ്വരനോട് പ്രാർത്ഥിക്കുക മാത്രമാണ് ചെയ്തു കൊണ്ടിരുന്നത്.
എന്നാൽ ഈ സമയം ജയിലിൽ അരവിന്ദനും DD യും ഇവിടെ നടക്കുന്ന കാര്യങ്ങൾ എല്ലാം ഒന്നൊന്നായി അപ്പപ്പോൾ തന്നെ അറിയുന്നുണ്ടായിരുന്നു.
അരവിന്ദ് അത്ഭുതത്തോടെയാണ് എല്ലാം നോക്കി കാണുന്നുണ്ടായിരുന്നത്.
കാരണം സ്വാഹ എന്ന ഒരു ഓർഫൻ പെൺകുട്ടിക്ക് എങ്ങനെ ഇവിടെ വരെ എത്താൻ സാധിച്ചു?
അവൾക്ക് പിന്തുണയായി ആരും തന്നെ ഇല്ല. ഇത്ര കുറഞ്ഞ സമയം കൊണ്ട് എങ്ങനെ അവൾ ഇവിടെ വരെ എത്തി?
ഇത് ഒരു ചെറിയ കാര്യമല്ല.
പിന്നെ അവൾ പറഞ്ഞ പോലെ ഇത് പ്രതികാരം തീർക്കാൻ ആണെങ്കിൽ... അവൾ ഒറ്റയ്ക്കാണോ?
എങ്ങനെ അവൾ ജയിലിൽ ഇത്ര ഈസിയായി വന്ന് കാര്യങ്ങൾ നേടുന്നു?
ആരായിരിക്കും അവൾക്ക് പിന്നിൽ നിന്ന് കളിക്കുന്നത്?
അങ്ങനെ ഒരാൾക്ക് മാത്രം ഇങ്ങനെ കാര്യങ്ങൾ കൊണ്ടെത്തിക്കാൻ സാധിക്കുമെന്ന് അവന് തോന്നുന്നുണ്ടായിരുന്നില്ല.
അവൻ വീണ്ടും അവളെ കണ്ടു മുട്ടിയ അന്നു മുതലുള്ള എല്ലാ കാര്യങ്ങളും ആലോചിക്കാൻ തുടങ്ങി. ആദ്യമായി അവളെ ഐസ്ക്രീം പാർലറിൽ വച്ച് കണ്ട അന്ന് അവൾക്ക് എന്നെ അറിയാം എന്ന് തോന്നുന്നില്ല. കാരണം അന്ന് അവളെന്റെ മുഖത്തു പോലും നോക്കിയില്ല. മാത്രമല്ല അവളെന്നെ മലയാളത്തിൽ ഒരുപാട് ചീത്തയും പറഞ്ഞു. അതിനർത്ഥം ഞാൻ മലയാളി ആണെന്ന് പോലും അവൾക്ക് അറിയില്ല എന്നതാണ്.
അവൾ അറിയാതെ അവളുടെ പുറകെ കുറച്ചു നാൾ ഞാൻ ഉണ്ടായിരുന്നു നിഴല് പോലെ. അപ്പോൾ ഒന്നും അവൾ എന്നെ അന്വേഷിക്കുകയോ, എന്തിന് ആ ഹോസ്റ്റലിൽ നിന്നു പോലും പുറത്തു പോകാറില്ല അവൾ.
പിന്നെ ഞാൻ ആയി തന്നെയാണ് അവളെ എൻറെ തട്ടകത്തിൽ എത്തിച്ചത്. അതിനു വേണ്ടി മാത്രമാണ് ഈ ക്യാമ്പസ് ഇൻറർവ്യൂ നടത്തി അവളെ intern ആയി ADG Group of കമ്പനിയിൽ ചേർത്തത്.
അതെ... അതുവരെ അവൾക്ക് എന്നെ അറിയില്ലായിരുന്നു. അപ്പോൾ അതിനർത്ഥം അവൾ അവിടെ വന്നതിനു ശേഷം ആണ് ഞാൻ ആരാണെന്നും എന്താണെന്നും അവൾ അറിയുന്നത് തന്നെ.
ജയിലിലെ അഴികളിൽ പിടിച്ചുകൊണ്ട് അരവിന്ദ് ആലോചനയിൽ മുഴുകി.