Aksharathalukal

വില്ലന്റെ പ്രണയം 63♥️

“മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത്
മണിമാരൻ വരുന്നതും കാത്ത്………………….
കസ്‌തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ
ഉറങ്ങാതിരുന്നോളേ………………….

ആ……….ആ………ആ‍………..
ഉറങ്ങാതിരുന്നോളേ……………..”………….

മൂസാക്കയുടെ മാന്ത്രിക ശബ്ദം എന്നിലേക്ക് വന്നു………………എന്നിലെ അടക്കിവച്ച പ്രേമത്തിന്റെ പൂമൊട്ടുകൾ വിരിയിപ്പിക്കാനായി………………

മൂസാക്കയുടെ ശബ്ദം എന്റെ പ്രണയത്തെ ഉണർത്തി……………എന്റെ പ്രണയനായകൻ എന്റെയടുത്തിരിക്കുന്നു എന്നത് എന്റെ സിരകളിൽ ചൂട് പടർത്തി………………..

അതിലേക്ക് തീ കോരിയിടാൻ ക്ലാർനെറ്റിന്റെ ശബ്ദം അകമ്പടിയായി എത്തി……………….

ഞാൻ എന്റെ പ്രണയനായകനെ നോക്കി…………….അവനിപ്പോഴും എന്നിലെ പ്രണയം ഉണർന്നത് അറിയാതെ നേരെ നോക്കി നിൽക്കുവാണ്……………….

പക്ഷേ ഞാൻ അവനെ എന്റെ മാത്രം സ്വർഗത്തിലേക്ക് കൊണ്ടുപോകാൻ വെമ്പി നിന്നു…………………

ക്ലാർനെറ്റിന്റെ ശബ്ദം നിലച്ചു……………..പക്ഷെ എന്റെ പ്രേമത്തെ നിലക്കാത്ത സംഗീതമാക്കാൻ തബല വന്നു………………

ഉയർന്നുവന്ന എന്റെ പ്രണയത്തെ മുളയിലേ നുള്ളാൻ തബല സമ്മതിച്ചില്ല…………..

അതിന്റെ മാസ്മരിക ശബ്ദം എന്റെയുള്ളിലെ പ്രണയമെന്ന മരത്തിന്റെ വളർച്ച അതിവേഗമാക്കി…………….

അതിന്റെ ചില്ലകൾ വളർന്നു…………..ഇലകൾ തളിരിട്ടു………………പ്രേമപുഷ്പങ്ങൾ വിടർത്താനായി ആ മരം പൂവിട്ടു…………….

പൂവിട്ടതെല്ലാം പുഷ്പിക്കാൻ ഒരുങ്ങി………….എന്റെ പ്രണയത്തെ പുഷ്പിക്കാൻ തബലയുടെ ശബ്ദത്തോടൊപ്പം പൈങ്കിളിയായ ഹാർമോണിയത്തിന്റെ ശബ്ദവും കടന്നു വന്നു……………അതും ആലുങ്കൽ ബാലകൃഷ്ണന്റെ മാന്ത്രിക വിരലുകളിൽ നിന്ന്………………..

എന്റെ പ്രണയം പുഷ്പമായി…………….മനം കീഴടക്കുന്ന സുഗന്ധമുള്ള പുഷ്പം……………മിഴികൾ കീഴടക്കുന്ന സൗന്ദര്യമുള്ള പുഷ്പം………………

ആ സുഗന്ധം എന്നിൽ പടർന്ന് പിടിക്കാൻ തുടങ്ങി……………….
പ്രണയമെന്ന ആ സുഗന്ധം എന്റെ ശരീരമാകെ പടർന്നു………………..

അതിലേക്ക് ബാലകൃഷ്ണന്റെ മനോഹരമായ ശബ്ദം വന്നു………………..

“എന്തേ ഇന്നും വന്നീലാ………….. നിന്നോടൊന്നും ചൊല്ലീലാ………….
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും…………
ആകാശത്തോപ്പിൻ കിന്നരൻ………………
ആകാശത്തോപ്പിൻ കിന്നരൻ……………..”……………

ആലുങ്കൽ ബാലകൃഷ്ണൻ കാതരമായ മനസ്സിൽ പ്രേമം പരത്തുന്ന ശബ്ദത്തോടെ ആ പ്രേമഗീതം എനിക്കായി പാടിതുടങ്ങി………………..

പ്രണയമെന്ന ആ സുഗന്ധം എന്റെ ശരീരമാകെ പടർന്നു………………..

അതിലേക്ക് ബാലകൃഷ്ണന്റെ മനോഹരമായ ശബ്ദം വന്നു………………..

“എന്തേ ഇന്നും വന്നീലാ………….. നിന്നോടൊന്നും ചൊല്ലീലാ………….
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും…………
ആകാശത്തോപ്പിൻ കിന്നരൻ………………
ആകാശത്തോപ്പിൻ കിന്നരൻ……………..”……………

ആലുങ്കൽ ബാലകൃഷ്ണൻ കാതരമായ മനസ്സിൽ പ്രേമം പരത്തുന്ന ശബ്ദത്തോടെ ആ പ്രേമഗീതം എനിക്കായി പാടിതുടങ്ങി………………..

പ്രണയ സുഗന്ധത്താൽ മുങ്ങികുളിച്ചിരുന്ന എന്റെ ശരീരത്തിലേക്ക് ആ പ്രണയഗീതം ഒലിച്ചിറങ്ങി……………….

ഗായകന്റെ ശബ്ദം എന്റെ ഉപബോധ മനസ്സിനെ കീഴടക്കുമോ എന്ന് പോലും എനിക്ക് തോന്നി………………..

“എന്തേ ഇന്നും വന്നീലാ………….. നിന്നോടൊന്നും ചൊല്ലീലാ………….
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും…………
ആകാശത്തോപ്പിൻ കിന്നരൻ………………
ആകാശത്തോപ്പിൻ കിന്നരൻ……………..
മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ്……………..\"

അവർ എന്നെക്കുറിച്ചല്ലേ പറയുന്നേ…………….
ഞാൻ തന്നെയല്ലേ ആ വിളിക്കുന്നത്…………..

എന്റെ പ്രാണനായകനോട് ഒന്ന് തിരിഞ്ഞു നോക്കാൻ……………..എന്റെയുള്ളിൽ പൂത്ത പ്രണയമെന്ന പുഷ്പത്തെ അവനെ കാണിക്കാൻ…………….അതിന്റെ സുഗന്ധത്തെ ഒന്നിച്ച് നുകരാൻ……………..

“ഓ…………വിളക്കിന്റെ നാളം പോലെ ഈ പൊൻ‌തൂവൽ വീശും
മാറ്റേറും മഴപ്രാവേ…………….
ഓ………ഓ………..കളിയാടി പാടാൻ നേരമായ്……………….”……………..

പെട്ടെന്ന് എന്റെ പ്രാർത്ഥന അവൻ കേട്ടു……………….

എന്റെ പ്രണയനായകൻ എന്റെ നേരെ നോക്കി……………..
സമർ എന്നെ നോക്കി………………

എന്നിലെ പുഷ്പങ്ങൾ പൂത്തുലഞ്ഞു………………

ഞാൻ ഭയന്നത് സംഭവിച്ചു………………പ്രണയം എന്റെ ഉപബോധ മനസ്സിനെ കീഴടക്കി……………….

സമർ എന്റെ ഹൃദയത്തിന്റെ ചന്ദന വാതിൽ തുറന്നു…………..

ഞാൻ പ്രണയത്തിന്റെ മായിക പ്രപഞ്ചത്തിലേക്ക് യാത്രയായി………………..

ആ വയലിൽ നിന്ന് ഞാൻ പറന്നുയർന്നു…………….

വെളുവെളുത്ത മേഘങ്ങളിലേക്ക് ഞാൻ പറന്നെത്തി………………

ആ മേഘങ്ങൾക്കിടയിലൂടെ ഞാൻ പറന്നുനടന്നു………..
മേഘങ്ങൾക്കിടയിൽ ഒരു വാതിൽ ഞാൻ കണ്ടു…………….. പെട്ടെന്ന് അത് തുറന്നു……………..

അതിനെ ബാലകൃഷ്ണൻ തന്റെ സ്വരത്താൽ ഏറ്റുപിടിച്ചു………………

“എൻ ഹൃദയത്തിൻ ചന്ദനവാതിൽ…………….
നിനക്കായ് മാത്രം തുറക്കാം ഞാൻ……………
നിനക്കായ് മാത്രം തുറക്കാം ഞാൻ……………..
നിൻ മിഴിയാകും മധുപാത്രത്തിലെ…………….
നിൻ മിഴിയാകും മധുപാത്രത്തിലെ
മാസ്‌മരമധുരം നുകരാം ഞാൻ………………..
മാസ്‌മരമധുരം നുകരാം ഞാൻ…………………..”………….
ആ ചന്ദനവാതിൽ തുറന്ന് ഞാൻ ഉള്ളിലേക്ക് കയറി……………….

അവിടെ അതാ…………….എന്റെ നായകൻ………….സമർ…………

ആ മേഘത്തിനിടയിൽ പൊങ്ങി വളർന്ന ഒരു മരത്തിന് ചുവട്ടിൽ അവൻ ഇരിക്കുന്നു……………

ഞാൻ പെട്ടെന്ന് വായുവിലൂടെ അവനടുത്തേക്ക് പറന്നു……………..

എന്നെ കണ്ടതും അവൻ പുഞ്ചിരിയോടെ എഴുന്നേറ്റു………………..

അവൻ എന്റെ കൈകളിൽ കൈകൾ കോർത്തു…………… ഞങ്ങൾ പരസ്പരം മിഴിയിൽ മിഴിനട്ടു…………………..

ഞാൻ എന്തോ പരിഭവത്തോടെ അവനെ നോക്കി…………അത് മനസ്സിലാക്കിയെന്നോണം അവൻ എന്നോട് പറഞ്ഞു………….അല്ലാ പാടി……………..

എൻ ഹൃദയത്തിൻ ചന്ദന വാതിൽ നിനക്കായ് മാത്രമേ തുറക്കൂ……………….

അത് കേട്ടതും ഞാൻ അവന്റെ നെഞ്ചിലേക്ക് വീണു……………..എന്റെ മാത്രം നെഞ്ചിലേക്ക്……………..
എന്തോ അവനോട് പരിഭവം കാണിച്ചതിന് എന്നിൽ സങ്കടം വന്നു………….എന്റെ കണ്ണുനീർ അവന്റെ നെഞ്ചം നനച്ചു……………

പെട്ടെന്ന് അവൻ എന്റെ താടിയിൽ പിടിച്ച് മുഖമുയർത്തി……………..എന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു……………..
അവൻ എന്റെ കണ്ണുകൾ തുടച്ചു……………….
ഒപ്പിയെടുത്ത കണ്ണുനീർ അവൻ നോക്കി…………..

നിന്റെ ഈ മിഴികളിലെ ഓരോ നനവും എനിക്കുള്ളതാണ്………….

ഈ കണ്ണുകളിൽ നിന്ന് ഉത്ഭവിക്കുന്ന ഓരോ പ്രവാഹവും എന്നിൽ തീരണം…………….

സമർ എന്നോട് പറഞ്ഞു…………….

പെട്ടെന്ന് എന്റെ കണ്ണീർ നിന്നു……………എന്റെ മുഖം സന്തോഷപൂരിതമായി………………….ഞാൻ അവനെ നോക്കി ചിരിച്ചു……………..

“മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ്……………..
മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ്…………..
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്………….
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ്……………….
ഓ…………വിളക്കിന്റെ നാളം പോലെ ഈ പൊൻ‌തൂവൽ വീശും
മാറ്റേറും മഴപ്രാവേ…………….
ഓ………ഓ………..കളിയാടി പാടാൻ നേരമായ്………………”…………

സമർ അവന്റെ കൈകൾ എന്റെ കവിളിൽ നിന്നും എടുത്തു……………..

അതെന്റെ കഴുത്തിലൂടെ ഊർന്നിറങ്ങി തോളിലേക്ക് ചെന്നു…………….

അവിടെ നിന്നും അതെന്റെ കൈകളിലൂടെ തഴുകി വന്നു………………
ഞാൻ അവൻ എന്താ ചെയ്യുന്നത് എന്ന് നോക്കി നിന്നു…………….അതിനേക്കാൾ ഉപരി അവന്റെ കൈകളുടെ സ്പർശനം ആസ്വദിച്ചു നിന്നു……………….

പെട്ടെന്ന് അവന്റെ കൈകൾ എന്റെ കയ്യിലെ വളകളിൽ തട്ടി നിന്നു……………….
ഞാൻ എന്റെ കൈകളിലേക്ക് നോക്കി…………..എന്റെ ഇരുകയ്യിലും കുപ്പിവളകൾ ഉണ്ടായിരുന്നു……………….

സമർ പെട്ടെന്ന് അവന്റെ വിരലിനാൽ ആ വളകളിൽ തട്ടി……………

വളകൾ പരസ്പരം തല്ലുകൂടി………….അവർ തല്ലുകൂടിയപ്പോൾ ഉണ്ടായ ശബ്ദം അവിടെ പടർന്നു……………

കിൽ കിൽ കിൽ…………..

ഞാൻ സമറിന്റെ മുഖത്തേക്ക് നോക്കി…………….അവൻ ആ ശബ്ദം ആസ്വദിക്കുന്നത് പോലെ…………….

പെട്ടെന്ന് എനിക്ക് കുസൃതി തോന്നി…………….

ഞാൻ സമറിൽ നിന്നും ഒഴിഞ്ഞുമാറി……………

ഞാൻ എന്താ കാണിക്കുന്നത് എന്ന് മനസ്സിലാക്കാനാവാതെ അവൻ എന്നെ നോക്കി…………..

അതിനേക്കാൾ ഉപരി അവന്റെ അടുത്ത് നിന്നും ഞാൻ മാറിയത് അവനിൽ പരിഭവം ഉണ്ടാക്കി……………….

ഞാൻ അവനെ നോക്കി ചിരിച്ചു…………………

ഞാൻ എന്റെ ഇരുകൈകളും ഉയർത്തി…………അവൻ എന്റെ കൈകളിലേക്ക് നോക്കി……………..

ഞാൻ എന്റെ ഇരുകൈകളിലെയും വളകൾ പരസ്പരം കുലുക്കി……………..

ഇരുകൈകളിലെയും വളകൾ കൂട്ടിയിടിച്ച് അതിന്റെ ശബ്ദം അവിടമാകെ അലയടിച്ചു……………

ആ ശബ്ദം കേട്ട് സമറിന്റെ മുഖം ആനന്ദപൂരിതമായി…………….അവന്റെ മുഖത്ത് സന്തോഷമുണ്ടാക്കാൻ സാധിച്ചതിൽ എന്റെ മനം പതിന്മടങ്ങ് സന്തോഷിച്ചു…………………

പെട്ടെന്ന് ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാൻ പൂർണചന്ദ്രൻ വാനിൽ ഉദിച്ചുയർന്നു………………
ചന്ദ്രൻ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു……………….അവിടമാകെ നിലാവ് പടർന്നു……………..

ഞങ്ങളുടെ ചുറ്റും മേഘങ്ങൾ പാറി കളിക്കുന്നത് ആ നിലാവത്ത് ഞങ്ങൾ കണ്ടു……………..

സമർ പുഞ്ചിരിയോടെ ചന്ദ്രനെ നോക്കി……………..

എനിക്ക് ഒരു ബുദ്ധി തോന്നി……………
ഞാൻ പെട്ടെന്ന് സമറിന് മുന്നിൽ നിന്നു……………ചന്ദ്രനെ കാണുന്നത് മറച്ചു……………..

അവൻ എന്നെ നോക്കി…………….

അവനായ് വീണ്ടും ഞാൻ എന്റെ ഇരുകൈകളിലെയും വളകൾ കിലുക്കി…………….

ആ നിലാവത്ത് ചന്ദ്രന്റെ ശോഭയിൽ എന്റെ ഇരുകൈകളും വളകൾ കിലുക്കുന്നത് അവന് നയനാനന്ദകരമായ കാഴ്ചയേകി………………

അവന്റെ കാതുകളെ കുളിർമ കൊള്ളിക്കുന്ന ശബ്ദമേകി……………

സമർ പെട്ടെന്ന് എന്റെ അടുക്കലേക്ക് പാഞ്ഞുവന്നു……………..

എന്നെ ഇറുക്കി പുൽകി………………..അവന്റെ തോളിൽ ഞാൻ എന്റെ കഴുത്ത് വെച്ചുനിന്ന് അവന്റെ പ്രവൃത്തികളെ ആസ്വദിച്ചു……………..

അവനിലെ അടക്കി നിർത്താൻ പറ്റാത്ത സന്തോഷം അവൻ എന്നെ കെട്ടിപ്പിടിച്ചു അറിയിച്ചു……………..

ആ സന്തോഷത്തിന് കാരണം ഞാനാണെന്ന സന്തോഷത്തിൽ ഞാൻ അവന്റെ തോളിൽ കിടന്നു……………..

അവന്റെ കൈകൾ എന്റെ മുതുകിൽ അമർന്നു…………..അവൻ കൂടുതൽ കൂടുതൽ എന്നെ അവനിലേക്കടുപ്പിച്ചു………………….
എന്റെ കാൽപാദങ്ങൾ വായുവിൽ ഉയർന്നു നിന്നു……………

ഞാൻ പൂർണമായി അവന്റെ ശരീരത്തിൽ ആയി……………….
ഞങ്ങളുടെ സ്നേഹപ്രകടനത്തിൽ ചന്ദ്രൻ നാണിച്ചു നിന്നു………………..

മേഘങ്ങൾ ആവേശത്തോടെ ഞങ്ങളുടെ ചുറ്റും വേഗത്തിൽ പറക്കാൻ തുടങ്ങി……………….

എന്റെ മുടിയിഴകൾ കാറ്റിൽ പാറിപ്പറന്നു…………….അതവന്റെ മുഖത്ത് തട്ടി വിളിച്ചുകൊണ്ടിരുന്നു……………..ഒരു തൂവലിന്റെ മാർദ്ദവത്തോടെ………………….

സമർ എന്നെ വായുവിൽ കെട്ടിപ്പിടിച്ചു കൊണ്ട് കറങ്ങാൻ തുടങ്ങി………………..

എന്റെ കാലുകൾ ഒരു ബലവുമില്ലാതെ അവന്റെ ലാഞ്ജനകൾക്ക് അനുസരിച്ചു കറങ്ങാൻ തുടങ്ങി……………..

“മധുവർണ്ണപ്പൂവല്ലേ…………… നറുനിലാപ്പൂമോളല്ലേ……………..
മധുവർണ്ണപ്പൂവല്ലേ…………… നറുനിലാപ്പൂമോളല്ലേ……………..
മധുരപ്പതിനേഴിൻ ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ……………
ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ……………”………..

പെട്ടെന്ന് പിന്നിൽ നിന്ന് കൈകൾ കൊട്ടുന്ന ശബ്ദം ഞങ്ങൾ കേട്ടു………………

സമർ എന്നെ ഇറക്കി…………….ഞങ്ങൾ തിരിഞ്ഞുനോക്കി…………………

പെട്ടെന്ന് അവിടെ ഒരു മനോഹരമായ വാതിൽ………………ഞങ്ങൾ നോക്കുന്നത് കണ്ടതും ആ വാതിൽ തുറന്നു……………….

ഞങ്ങൾ അങ്ങോട്ട് ചെന്നു……………..

വാതിലിന് അടുത്തേക്ക് അടുക്കും തോറും കൈകൾ കൊട്ടുന്നതിന്റെ ശബ്ദം അധികരിച്ചു………………..

ഞങ്ങൾ ആ വാതിൽക്കൽ എത്തി അകത്തേക്ക് നോക്കി……………..

ഞങ്ങളുടെ കണ്ണുകൾ വിടർന്നു………………
അവിടെ ഒരു വെള്ള നിറത്തിൽ ഒരു സ്റ്റേജ്……………വെറും ഉയർത്തി നിർത്തിയ തറ മാത്രം…………….

അവിടെ നടുവിൽ മൂസാക്കാ……………

മൂസാക്കന്റെ ഇടതുഭാഗത്ത് മുത്ത് വലതുഭാഗത്ത് കുഞ്ഞുട്ടൻ പിന്നിൽ അമ്മ…………….

അവരുടെ ഇരുവശങ്ങളിലുമായി അനു, ഗായു,ആനി,കാർത്തി,ജോണി,നാസിം,വിനീത്,അസൈനാക്ക,നഫീസത്ത,ആസിയ,ശാന്തേച്ചി അങ്ങനെ എല്ലാവരും………………..

ഞാൻ അവരെ കണ്ട് സന്തോഷത്താൽ വീർപ്പുമുട്ടി………………

അവർ എല്ലാവരും താളത്തിൽ കൈകൊട്ടുവാണ്…………… എന്നെയും സമറിനെയും നോക്കി………………….

പെട്ടെന്ന് മൂസാക്ക പാടിതുടങ്ങി…………..എന്നെ നോക്കിക്കൊണ്ട് മൂസാക്ക പാടി………………അവർ അതിനെ ഏറ്റുപിടിച്ചു……………..

ഞാൻ നാണത്താൽ തിരിഞ്ഞു സമറിനെ കെട്ടിപ്പിടിച്ചു…………..അവന്റെ കൈകൾ എന്നെ മാറോട് ചേർത്തു………………

പെട്ടെന്ന് ഞാൻ അവരെ നോക്കാതെ സമറിനെ കെട്ടിപ്പിടിച്ചത് കണ്ടതും മൂസാക്ക ഒഴികെ ബാക്കി ഉള്ളവർ എല്ലാം ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങി വന്നു………………

അവർ എല്ലാവരും കൂടി ഞങ്ങളുടെ ചുറ്റും വട്ടത്തിൽ നിന്നു മൂസാക്കയുടെ പാട്ടിന് അനുസരിച്ചു കൈകൊട്ടി……………
…എന്നെയും സമറിനെയും കളിയാക്കി……………..

പെട്ടെന്ന് സമർ എന്നെയും കൂട്ടി അവരിൽ നിന്ന് ഒഴിഞ്ഞുമാറി ഓടി…………….

അവരെല്ലാവരും അതുകണ്ട് പൊട്ടിച്ചിരിച്ചു………………

“നിൻ പ്രണയത്തിൻ താമരനൂലിൽ
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ……………..
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ…………..
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ…………….
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
നിർവൃതിയെല്ലാം പകരാം ഞാൻ………………
നിർവൃതിയെല്ലാം പകരാം ഞാൻ………………”…………..

സമർ എന്നെയും കൊണ്ട് ഒഴിഞ്ഞ ഒരിടത്തേക്ക് ആ മേഘങ്ങളിലൂടെ ഓടി……………….

കുറച്ചുനേരം ഓടിയതിന് ശേഷം അവരുടെ ശബ്ദം കേൾക്കുന്നില്ല എന്ന് കണ്ടപ്പോൾ ഞങ്ങൾ നിന്നു………………….

ഞാൻ മുന്നോട്ട് നോക്കി……………..

ഒരു കുളം……………അതിന് നടുവിൽ ഒരു കട്ടിൽ…………….

കട്ടിലിന്റെ കാലുകൾ കാണുന്നില്ല……………ആ കുളത്തിലെ വെള്ളത്തിന് നടുക്ക് കിടക്കയും തലയിണകളും കിടക്കുന്നത് മാത്രമേ കാണുന്നുള്ളു………………

ഞാൻ സമറിന്റെ കൈ വിട്ട് കുളത്തിന് അടുത്തേക്ക് നടന്നു……………..
വളരെ മനോഹരമായ കുളം…………

…കുളത്തിന്റെ ചുറ്റും പച്ചപുല്ലുകൾ നിറഞ്ഞു നിൽക്കുന്നു………………

ഞാൻ കുളത്തിലേക്ക് നോക്കി………………വളരെ തെളിമയുള്ള വെള്ളം……………കുളത്തിന്റെ അടിത്തട്ട് വരെ കാണാം………………

കുളത്തിലെ വെള്ളത്തിൽ നിറയെ മീനുകൾ…………വലിയ വലിയ വാലുകളുള്ള ചെറിയ മീനുകൾ…………..

അതങ്ങനെ അവയുടെ വാലും ആട്ടി ആട്ടി കുളത്തിലെ വെള്ളത്തിലൂടെ നീന്തി തിമിർക്കുന്നു………………..

ഞാൻ പിന്നിലേക്ക് ചെന്ന് സമറിന്റെ കൈകളിൽ പിടിച്ചു കുളത്തിലേക്ക് വിളിച്ചു………………..
അവൻ എന്റെ കൂടെ വന്നു…………….

ഞങ്ങൾ കുളത്തിലേക്ക് ഇറങ്ങി…………….വെള്ളത്തിന് നല്ല തണുപ്പ്…………….ഞങ്ങളെ കണ്ട് മീനുകൾ ഒക്കെ പരിചയപ്പെടാനായി ഞങ്ങളുടെ അടുത്തേക്ക് വന്നു………………

ഞാൻ പെട്ടെന്ന് തുള്ളി ആ വെള്ളത്തിന്റെ തണുപ്പിനാൽ……………അപ്പോൾ എന്റെ കാലിന്റെ അടുത്ത് വന്നിരുന്ന മീനുകൾ ഒക്കെ പിണങ്ങി പോയി………………

ഞാൻ തുള്ളൽ നിർത്തിയപ്പോൾ കുറച്ചുനേരം ശാന്തമായപ്പോൾ പിണക്കം മറന്ന് ആ മീനുകൾ തിരികെ വന്നു……………

എന്റെ കാലുകളിൽ പതിയെ ഇക്കിളിയാക്കും വിധം കൊത്തി മീനുകൾ വിശേഷം ചോദിച്ചു…………………

ഞങ്ങൾ പതിയെ കട്ടിലിന്റെ അടുത്തേക്ക് നടന്നു ആ വെള്ളത്തിലൂടെ……………….

കുളത്തിന് അധികം ആഴം ഒന്നുമില്ലെങ്കിലും ഞങ്ങളുടെ അരയ്ക്ക് മുകളിൽ വരെ ഞങ്ങളെ നനച്ചു……………….

ഞങ്ങൾ കട്ടിലിന്റെ അടുത്തെത്തി…………………

സമർ എന്റെ അരയിൽ പിടിച്ചു എന്നെ കിടക്കയിലേക്ക് ഉയർത്തി………………പെട്ടെന്നുള്ള സമറിന്റെ പ്രവൃത്തിയിൽ പരിഭ്രമിച്ചെങ്കിലും ഞാൻ അവന്റെ പിടുത്തം ആസ്വദിച്ചുകൊണ്ട് തന്നെ കിടക്കയിലേക്ക് കയറി…………….

എന്നെ കയറ്റിയതിന് ശേഷം അവനും കയറി…………………

അത്ഭുതം അതല്ല……………..

ഞങ്ങൾ ആ വെള്ളത്തിൽ നിന്ന് കിടക്കയിലേക്ക് കയറിയതും ഞങ്ങളുടെ ശരീരത്ത് ഉണ്ടായിരുന്ന നനവുകൾ എല്ലാം മാഞ്ഞുപോയി………………ഞാൻ അതുകണ്ട് അതിശയിച്ചു……………….

ഞാൻ കിടക്കയുടെ ചുറ്റും മുട്ടുകാലിൽ ഇഴഞ്ഞു കുളത്തിലെ വെള്ളത്തിലേക്ക് നോക്കി……………….

എന്റെ പ്രവൃത്തികൾ കണ്ടു ചിരിച്ചുകൊണ്ട് സമർ കിടക്കയിൽ മലർന്നു കിടന്നു……………

സമർ കിടക്കുന്നത് കണ്ടതും ഞാൻ ഓടിച്ചെന്ന് അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നു………………..

അവൻ എന്റെ മുടിയിഴകളിൽ തലോടി…………..

എന്റെ പ്രണയത്തിന്റെ ഓരോ ഓർമകളും എന്റെ ഓരോ മുടിയിഴകളിലും കോർക്കാം എന്ന് സമർ എന്നോട് പറഞ്ഞു……………….

അതുകേട്ട് ഞാൻ തലയുയർത്തി അവനെ നോക്കി……………
പെട്ടെന്ന് അവൻ എന്നെ മേലേക്ക് പൊക്കി കിടത്തി………………

എന്റെ മുഖം അവന്റെ മുഖത്തിന്റെ തൊട്ടുമുന്നിൽ……………..
ഞങ്ങളുടെ കണ്ണുകൾ പരസ്പരം കോർത്തു……………….

അവൻ പതിയെ കൈകൾ കൊണ്ടുവന്ന് എന്റെ ഇമകൾ മൂടി…………….എന്നെ ഉറക്കാൻ അവൻ പാടി…………….

നിന്നെയുറക്കാൻ നിന്റെ മനോഹരമായ നിദ്രയെ സഫലീകരിക്കാൻ പഴയൊരു ഗസലിൻ വരികൾ ഞാൻ മൂളാം ഞാൻ………………………

എന്റെ കവിളുകൾ തലോടിക്കൊണ്ട് അവൻ പറഞ്ഞു…………………
ഞാൻ അതിന് സമ്മതം മൂളിക്കൊണ്ട് കണ്ണുകൾ അടച്ചു അവന്റെ ഗാനത്തിനായി കാതോർത്തു……………….

“എന്തേ ഇന്നും വന്നീലാ…………. നിന്നോടൊന്നും ചൊല്ലീലാ……………..
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും…………….
ആകാശത്തോപ്പിൻ കിന്നരൻ…………….
ആകാശത്തോപ്പിൻ കിന്നരൻ………………
മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ്……………..\"

എന്റെ ഉറക്കത്തെ പൂർത്തിയാക്കാൻ സമർ വരികൾ മൂളി………………..

ഞാൻ അവന്റെ ചുണ്ടിന് മുന്നിൽ കണ്ണടച്ചു കിടന്നു………………അവന്റെ ഓരോ വരികളും കാതോർത്തു……………..

ആ സംഗീതത്തിൽ ലയിച്ചു ഞാൻ ഉറക്കമെന്ന മായികാലോകത്തേക്ക് പറന്നു………………

ഉടൽ എന്റെ പ്രാണന്റെ അടുത്ത് വിട്ടു ഉപബോധമനസ്സിനെ തിരസ്കരിച്ചു ഞാൻ പറന്നു………………….

“ക്കീ………ഈ…………..ച്ച്…………….”…………….

ഞാൻ പെട്ടെന്ന് ഞെട്ടി ചാടി………………..

ഞാൻ ചുറ്റും നോക്കി…………….


തുടരും...... ♥️

(കഥ കുറച്ചു slow mode ൽ ആണ് പോകുന്നത്.. വൈകാതെ മറ്റൊരു തലത്തിലേക് എത്തുന്നതാണ്... പിന്നീട് ഇവരുടെ പ്രണയ രംഗങ്ങൾ കാണിക്കാൻ സാധിച്ചെന്ന് വരില്ല.. അതുകൊണ്ട് മാത്രം ♥️♥️)



വില്ലന്റെ പ്രണയം 64♥️

വില്ലന്റെ പ്രണയം 64♥️

4.2
10917

ആ സംഗീതത്തിൽ ലയിച്ചു ഞാൻ ഉറക്കമെന്ന മായികാലോകത്തേക്ക് പറന്നു……………ഉടൽ എന്റെ പ്രാണന്റെ അടുത്ത് വിട്ടു ഉപബോധമനസ്സിനെ തിരസ്കരിച്ചു ഞാൻ പറന്നു………………….“ക്കീ………ഈ…………..ച്ച്…………….”…………….ഞാൻ പെട്ടെന്ന് ഞെട്ടി ചാടി………………..ഞാൻ ചുറ്റും നോക്കി…………….തുടരുന്നു.... ♥️ആ കുളം എവിടെ……….?കിടക്ക എവിടെ…………?മേഘങ്ങൾ…………..?ഞാൻ കണ്ണുതുറന്ന് നോക്കി……………ഞാൻ ഇപ്പോഴും ആ വയലിലാണ്………….. സമർ എന്റെ തൊട്ടടുത്ത് ഇരിക്കുന്നു……………..മുന്നിൽ സ്റ്റേജിൽ ബാലകൃഷ്ണൻ അടുത്ത പാട്ട് പാടാനൊരുങ്ങുന്നു……………..അപ്പോ ഇത്രയും നേരം കണ്ടത് സ്വപ്നം ആയിരുന്നോ……………..??ഞാൻ എന്റെ നെറ്റിയിൽ അടിച്ചു………….ച