Aksharathalukal

പ്രണയഗീതം... 💞 21

സുധീർ ഉമ്മറത്തേക്ക് കയറുന്ന സ്റ്റപ്പിലിരുന്നു...

\"മോനേ മനപ്പൂർവ്വം നിന്നോട് ഇതെല്ലാം പറയാതിരുന്നതാണ്... നീ ഞങ്ങൾക്ക് നഷ്ടപ്പെടുമോ എന്ന പേടിയായിരുന്നു... നീയല്ലാതെ മറ്റാരെങ്കിലും ഞങ്ങൾക്കുള്ളത്.... എല്ലാ സത്യവും നീയറിഞ്ഞാൽ നീ ഞങ്ങളെ വെറുക്കുമോ എന്ന് ഞങ്ങൾക്ക് തോന്നി.. ഞങ്ങൾക്ക് ജനിച്ചതല്ലെങ്കിലും നീ ഞങ്ങളുടെ മകൻ തന്നെയാണ്... അത് അല്ല എന്ന് ഞങ്ങൾക്കാലോചിക്കാൻ വയ്യ... അകത്തു കിടക്കുന്ന അങ്ങേര്  ഈ സത്യമെല്ലാം അറിഞ്ഞു എന്നറിഞ്ഞാൽ ചങ്കുപൊട്ടി ചാകും... ആ മനുഷ്യൻ ഇന്ന് ജീവനോടെയിരിക്കുന്നതുതന്നെ നിന്റെ കാരുണ്യം കൊണ്ടാണെന്നറിയാം... ആ നീ നഷ്ടപ്പെട്ടാൽ അദ്ദേഹത്തിന് താങ്ങാൻ പറ്റുമോ എന്ന് തോന്നുന്നുണ്ടോ... നീ ഇത്രയും കാലം ശത്രുവായി കണ്ട ആ നല്ല മനുഷ്യൻ മംഗലത്ത് രാമദാസന്റെ നല്ല മനസ്സ് ഒന്നു കൊണ്ടാണ് നിന്നെ ഞങ്ങൾക്ക് കിട്ടിയത്... \"

\"അത്രക്ക് നല്ല മനുഷ്യനായിട്ടാണോ അച്ഛനെ ചതിച്ചത്...\"

\"ഒരിക്കലും അദ്ദേഹം അച്ഛനെ ചതിച്ചിട്ടില്ല..അച്ഛനാണ് അയാളെ ചതിച്ചത്... നിന്റെ അച്ഛന്റെ കഴിവുകേടാണ് എല്ലാം വരുത്തിവച്ചത്... നീ പറഞ്ഞല്ലോ അയാളുടെ ബിസിനസ് വളരാൻ കൂടെ നിന്ന് സഹായിച്ച അച്ഛന് വെറും പത്തുലക്ഷം കൊടുത്ത് ഒതുക്കിയെന്ന്... എന്നാൽ നീ അറിയാത്ത മറ്റൊരു സത്യമുണ്ട്... നിന്റെ അച്ഛനെ ശരിക്കും അറിയാവുന്നതുകൊണ്ട് അന്ന് അച്ഛന്റെ കയ്യിൽ പത്തു ലക്ഷമാണ് കൊടുത്തത് എന്നത് സത്യമാണ്... എന്നാൽ അതുകഴിഞ്ഞ് ഒരു വലിയ സംഖ്യ നിന്റെ പേരിൽ അദ്ദേഹം നിക്ഷേപിച്ചിട്ടുണ്ട്... അത് എനിക്കും രാമേട്ടനും മാത്രം അറിയുന്ന സത്യം... നിന്റെ അച്ഛന്റെ കയ്യിൽ അത് മുഴുവൻ കൊടുത്താൽ അത് കളഞ്ഞുകുടിക്കും എന്നറിയാവുന്നതുകൊണ്ടാണ് അദ്ദേഹമത് ചെയ്തത്... അത് സത്യവുമായി... കിട്ടിയ പത്തുലക്ഷം വച്ച് അറിയാത്ത ബിസിനസ്സ് ചെയ്ത് എല്ലാം നശിപ്പിച്ചു... പോരാത്തതിന് വലിയ കടവും വരുത്തി വച്ചു... ആ കടമെല്ലാം അച്ഛനറിയാതെ വീട്ടിയത് നീ ശത്രുവായി കാണുന്ന അദ്ദേഹമാണ്... ആ കടം വീട്ടാനാണ് അച്ഛൻ അന്ന് കണക്കിൽ കളവ് കാണിച്ച് പണമെടുത്തത്... അച്ഛനാണ് അത് എടുത്തതെന്ന് ഒരിക്കലും രാമേട്ടൻ വിശ്വസിച്ചിരുന്നില്ല... ഓഫീസിലെ കണക്കുകൾ കൈകാര്യം ചെയ്യുന്ന മറ്റാരോ എടുത്തതാണെന്നാണ് കരുതിയത്... അതാണ് അന്ന് പരാതി കൊടുത്തത്... അച്ഛനാണ് അതെടുത്തതെന്നറിഞ്ഞ നിമിഷം രാമേട്ടൻതനിക്കു പറ്റിയ തെറ്റോർത്ത് വല്ലാതെ വിഷമിപ്പിച്ചു... ഉടനെത്തന്നെ ആ പരാതി പിൻവലിച്ച് അച്ഛനെ ജാമ്യത്തിലിറക്കി... പക്ഷേ അവിടെ നിന്നിറങ്ങിയ അച്ഛൻ ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് രാമേട്ടൻ സ്വപ്നത്തിൽ പോലും കരുതിയതല്ല... അവിടുന്നിങ്ങോട്ട് പല തവണകളായി നിന്റെ അകൌണ്ടിലേക്ക് രാമേട്ടൻ പണം നിക്ഷേപിക്കാറുണ്ട്... അതിന്നും ഒരു നയാപൈസ കുറവില്ലാതെ നിന്റെ അകൌണ്ടിൽ തന്നെയുണ്ട്... മാത്രമല്ല നിന്റെ പേരിൽ കുറച്ച് സ്ഥലം വാങ്ങിച്ചിട്ടുണ്ട്... അതിന്റെ പ്രമാണം എന്റെ കയ്യിൽ ഭദ്രമായിട്ടുണ്ട്... ഇത്രയൊക്കെ ചെയ്ത ആ മനുഷ്യനെയാണ് നീ ആ ജന്മശത്രുവായി കാണുന്നത്... എന്നെങ്കിലുമൊരിക്കൽ എല്ലാ സത്യവും നീയറിയുമെന്ന് എനിക്കറിയാമായിരുന്നു...  അത് കുറച്ച് നേരത്തെയായി എന്നേയുള്ളൂ... പക്ഷേ എന്റെ മോൻ എനിക്ക് വാക്കു തരണം... മരിക്കുംവരെ അച്ഛൻ നീ ഈ സത്യമറിഞ്ഞ കാര്യം അറിയരുത്... \"
എല്ലാം കേട്ട് തരിച്ചിരിക്കുകയായിരുന്നു സുധീർ... താൻ ഇത്രയും കാലം ചെയ്തത് ഒരു നല്ല മനുഷ്യന്റെ പതനം കാണാനുള്ള പരിശ്രമമാണല്ലോ എന്നോർത്ത് അവന് അവനോടു തന്നെ ലജ്ജ തോന്നി... 

\"നീയെന്താ ഒന്നും പറയാത്തത്.. \"
സുമതി ചോദിച്ചു

\"ഇല്ല... ഒരിക്കലും എന്റെ നാവിൽ നിന്ന് അച്ഛനിതറിയില്ല...\"
അതുംപറഞ്ഞ് സുധീർ തന്റെ ബൈക്കെടുത്ത് പുറത്തേക്ക് പോയി... 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

\"അച്ഛൻ എന്തിനാണ് ഇത്രയും കാലം ഇത് ഞങ്ങളോട് മറച്ചു വച്ചത്... ആ സുധീർ വല്ല്യച്ഛന്റെ മകനാണെന്ന് ഞങ്ങറിഞ്ഞാൽ എന്താണ് പ്രശ്നം...\"
കാറോടിക്കുന്നതിനിടയിൽ ശരത്ത് രാമദാസനോട് ചോദിച്ചു... 

\"നീയെന്നല്ല ആരും അറിയരുതെന്ന് എനിക്കും സുബ്രഹ്മണ്യനും നിർബന്ധമായിരുന്നു... കാരണം... ഒരിക്കലും ഈ കാര്യം സുധീറിന്റെ ചെവിയിലെത്തരുത് എന്നതാണ് അതിന്റെ കാരണം... അവനറിഞ്ഞാൽ അവൻ സുബ്രഹ്മണ്യന്റെ മകനല്ലാ എന്നറിഞ്ഞാൽ അവനെ അവർക്ക് നഷ്ടപ്പെടുമോ എന്ന പേടിയുണ്ടായിരുന്നു...   സ്വന്തമല്ലെങ്കിലും അവൻ തന്റെ മകനാണെന്ന് സുബ്രഹ്മണ്യൻ ഉറപ്പിച്ചിരുന്നു... ഇന്ന് ഇപ്പോൾ ഇത് അവനോട് പറയേണ്ട സമയമായി എന്നെനിക്ക് തോന്നി... ഇല്ലെങ്കിൽ ചിലപ്പോൾ അരുതാത്തതുവരെ സംഭവിക്കും... ഇത്രയും കാലം ഇത് അറിയാവുന്നത് ഞാനും ഇവളും നിന്റെ അപ്പച്ചിയും അവളുടെ ഭർത്താവും സുബ്രമണ്യനും അവന്റെ ഭാര്യയും പിന്നെ വാസുദേവനും അവന്റെ ഭാര്യയും മാത്രമാണ്... ഇതുവരെ ഞങ്ങളുടെ നാവിൽനിന്ന് ഈ സത്യം പുറത്തു വന്നിട്ടില്ല... 

\"എന്നാലും അവൻ എന്റേയും ശ്രേയയുടേയും ഏട്ടനാണ് എന്നലോചിക്കുമ്പോഴാണ്... ഇത്രയും കാലം  ശത്രുക്കളെ കാണുന്നതുപോലെയാണ് അവൻ നമ്മളെ കണ്ടിരുന്നത്... സ്വന്തം സഹോദരിയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് നടന്നവനായ അവൻ... ഇനിയെങ്ങനെയാണ് അവനെ ഒരു ഏട്ടന്റെ സ്ഥാനത്ത് കാണുന്നത്... അതിന് ഞങ്ങൾക്ക് പറ്റുമോ... \"

\"കാണണം... കണ്ടേ പറ്റൂ... നീ പറഞ്ഞില്ലേ സ്വന്തം സഹോദരിയെ വിവാഹം കഴിക്കാൻ നടന്നവനാണ് അവനെന്ന്... അത് സംഭവിക്കുന്നതു എന്നുകരുതിയാണ് ഈ സത്യം അവനോട് പറഞ്ഞത്... അല്ലെങ്കിൽ ഒരുകാലത്തും അവനിത് അറിയില്ല... അവൻ മാത്രമല്ല നീയും... \"

ഈ സമയം ശ്രേയയും അനുവും മുറിയിലിരുന്ന് ഓരോന്ന് സംസാരിക്കുകയായിരുന്നു... \"

\"എടോ നമ്മൾ പരിചയപ്പെട്ടിട്ട് ഒരു വർഷത്തിനടുത്തായി... കുറച്ച് നാളായിട്ട് ഞാൻ ചോദിക്കണമെന്ന് കരുതി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു കാര്യമുണ്ട്... തനിക്ക് ഇതുവരേയും ആരുമായും ഒരു റിലേഷൻ ഉണ്ടായിട്ടില്ലേ... \"

\"നീയെന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി... പൊന്നുമോളേ അല്ലാതെത്തന്നെ പ്രശ്നങ്ങളുമായിട്ട് നടക്കുകയാണ് ഞാൻ... അതിനിടയിലാണ് പ്രേമിക്കാൻ നടക്കുന്നത്... \"

\"അതിനെന്താ അയാൾ നിന്നെ കെട്ടണമെന്ന് പറഞ്ഞ് നടക്കുന്നുണ്ടെന്ന് കരുതി നിനക്ക് ആരേയും പ്രേമിക്കാൻ പറ്റില്ലേ... \"

\"എന്റെ ജീവിതത്തിൽ അത് പറ്റില്ല മോളേ... അങ്ങനെ വല്ലതുമുണ്ടായാൽ എനിക്ക് പ്രശ്നമൊന്നും ഉണ്ടാവില്ല... മറിച്ച് ഞാൻ ഇഷ്ടപ്പെടുന്നവനാകും പ്രശ്നമുണ്ടാവുക... ആ ആളുടെ ജീവനു തന്നെ ആപത്തുണ്ടാകും... \"

\"ആണോ എന്നാൽ അതൊന്ന് കാണണമല്ലോ... നീയൊരു കാര്യംചെയ്യ്... എന്റെ ഏട്ടനെ പ്രേമിച്ചോ... അയാൾ എന്റെ ഏട്ടനെ എന്താണ് ചെയ്യുന്നതെന്ന് കാണാമല്ലോ... \"

\'പിന്നെ നിന്റെ ഏട്ടനെ പ്രേമിക്കാൻ അങ്ങട്ട് ചെന്നാൽ മതി... ചെല്ലേണ്ട താമസമേയുള്ളൂ നിന്റെ ഏട്ടൻ പ്രമിക്കാൻ തയ്യാറായി നിൽക്കുന്നുണ്ടാകും... ഒന്നു പോടി... അല്ലാതെത്തന്നെ ഒരുത്തി ചതിച്ച വിഷമത്തിൽ നിന്ന് മാറിവരുന്നതേയുള്ളൂ... അതിനിടയിലാണ്  എന്നെ പ്രേമിക്കാൻ നിൽക്കുന്നത്... അങ്ങനെയൊരു ജീവിതം എനിക്ക് പറഞ്ഞിട്ടില്ല മോളേ... \"

\"അത് നിനക്ക് തോന്നുന്നതാണ്... നിനക്ക് എന്റെ ഏട്ടനെ ഇഷ്ടമാണോ... അത് സത്യസന്ധമായി പറയണം... നിന്റെ മനസ്സിനെ വഞ്ചിച്ചുകൊണ്ടു പറയരുത്... \"

അങ്ങനെ ചോദിച്ചാൽ എനിക്ക് പറയാൻ വാക്കുകളില്ല... ഇഷ്ടമല്ല എന്നു പറഞ്ഞാൽ അത് നീ പറഞ്ഞതുപോലെ എന്റെ മനസ്സിനെ വഞ്ചിക്കുകയാകും... ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ലൊരു ജെന്റിൽമാനാണ് നിന്റെ ഏട്ടൻ... അതുപോലുള്ള ഒരാളെ ഇഷ്ടപ്പെടാനും സ്വന്തമാക്കാനുള്ള ഏതൊരു പെൺകുട്ടിയും കൊതിക്കും... എന്നിലും അതുണ്ടെന്ന് കൂട്ടിക്കോ... പക്ഷേ എനിക്ക് നിന്റെ ഏട്ടനെ സ്വന്തം ഏട്ടനായിട്ട് കാണാനാണ് ആഗ്രഹം... അത് അദ്ദേഹത്തോട് എനിക്ക് ഇഷ്ടമില്ലാത്തതിനാലല്ല... മറിച്ച് ആ ഏട്ടന്റെ ജീവിതം ഇനിയുമൊരു ദുരന്തമാകരുത് എന്നു കരുതിയാണ്... നിനക്കറിയില്ല ആ സുധീറിനെ... എന്തും ചെയ്യാൻ മടിക്കില്ല... അയാൾ... \"

\"അങ്ങനെ വരട്ടെ... അപ്പോൾ നിനക്ക് എന്റെ ഏട്ടനെ ഇഷ്ടമാണ്... എന്നിട്ടാണ് ഇങ്ങനെ നടക്കുന്നത്... അയാളെ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്... അയാളൊരു ക്രിമിനലോ മറ്റോ ആണോ... നിന്റെ അച്ഛനോടുള്ള പക ഒന്നുകൊണ്ട് മാത്രമാണ് അയാൾ നിന്നോട് അയാൾ കാണിക്കുന്നത്... \"

\"അതാവാം പക്ഷേ അയാൾ ആഗ്രഹിച്ചത് കിട്ടിയില്ലെങ്കിൽ അയാൾ എന്തിനും മടിക്കില്ല.. \"

അത് വെറും നിന്റെ തോന്നലാണ്... അങ്ങനെയൊരുത്തൻ വരുന്നതൊന്ന് കാണണമല്ലോ... നിനക്ക് എന്റെ ഏട്ടനെ ഇഷ്ടമാണെങ്കിൽ നിങ്ങളുടെ വിവാഹം നടക്കും... അതേ നടക്കൂ.. ഞാനിത് ഏട്ടനോട് പറയാൻ പോവുകയാണ്... 

\"അനൂ നീ ആവിശ്യമില്ലാത്തതൊന്നും ചെയ്യല്ലേ... \"

\"ആര് പറഞ്ഞു ഇത് ആവിശ്യമില്ലാത്തതാണെന്ന്... ഇത് ആവിശ്യമുള്ളതാണ്... നിങ്ങൾ തമ്മിൽ ഒന്നിക്കണമെന്ന് ദൈവനിശ്ചയമാണ്... അതേ നടക്കൂ... \"
അനു എഴുന്നേറ്റ് പുറത്തേക്ക് നടന്നു... 



തുടരും......... 


✍️ രാജേഷ് രാജു

➖➖➖➖➖➖➖➖➖➖➖
പ്രണയഗീതം... 💞 22

പ്രണയഗീതം... 💞 22

4.6
10927

\"അനൂ നീ ആവിശ്യമില്ലാത്തതൊന്നും ചെയ്യല്ലേ... \"\"ആര് പറഞ്ഞു ഇത് ആവിശ്യമില്ലാത്തതാണെന്ന്... ഇത് ആവിശ്യമുള്ളതാണ്... നിങ്ങൾ തമ്മിൽ ഒന്നിക്കണമെന്ന് ദൈവനിശ്ചയമാണ്... അതേ നടക്കൂ... ഏതായാലും നിന്റെ അച്ഛനുമമ്മയും വരുന്നുണ്ടല്ലോ... അവരുടെയും സംസാരിക്കാം...ഇപ്പോൾ ഏട്ടനോട് പറയട്ടെ...\"അനു എഴുന്നേറ്റ് പുറത്തേക്ക് നടന്നു... ശ്രേയ തടഞ്ഞിട്ടും അവൾ നിന്നില്ല... അവൾ നേരെ ഗിരിജയുടെ മുറിയിലേക്ക് നടന്നു... അന്നേരം ഗിരി നല്ല  ഷർട്ടും മുണ്ടുമുടുത്ത് കണ്ണാടിയുടെ മുന്നിൽനിന്ന് മുടി ചീകുകയായിരുന്നു... \"ഏട്ടനെങ്ങോട്ടാണ് ഈ ഉച്ച നേരത്ത്... ശ്രേയയുടെ അച്ഛനുമമ്മയും ഇപ്പോൾ എത്തുമെന്നല്ലേ