Aksharathalukal

രാവണ 💞 പ്രണയം









































നേരം പുലരാറായപ്പോൾ  ജിത്തു മനസില്ലാ മനസോടെ കണ്ണുകൾ തുറന്നു.... എല്ലാ പ്രാവിശ്യത്തെയും പോലെ ഒരു ബോധവും ഇല്ലാതെ തന്റെ നെഞ്ചൊരം ചേർന്ന്  ഉറങ്ങുന്ന വസുവിനെയാണ് ജിത്തു കാണുന്നത്..
ജിത്തു ഒരിക്കൽക്കൂടി വസുവിനെ നെഞ്ചൊട് ചേർത്ത് പിടിച്ചു  നെറുകയിൽ ചെറുതായിയൊന്ന് മുത്തമെകി
ജിത്തു തന്നെ ചുറ്റി പിടിച്ചിരിക്കുന്ന വസു വിന്റെ  കൈകളുടെ പിടി അഴിച്ചെടുത്തു കൊണ്ട് അവൻ വസുവിന്റെ അടുക്കൽനിന്നും എഴുനെറ്റു..
ബെഡിൽ കയറി കിടന്നെങ്കിലും ജിത്തു വിനു ഉറക്കം വന്നില്ല വീണ്ടും കുറേ നേരം കണ്ണുകൾ അടച്ചുറങ്ങുന്ന വസുവിനെ നോക്കി കിടന്നു  അതിനിടയിൽ എപ്പോഴോ ജിത്തുവിന്റെ കണ്ണുകൾ വീണ്ടും അടഞ്ഞുതുടങ്ങി...

സൂര്യന്റെ കിരണങ്ങൾ കണ്ണുകളെ  തട്ടിവിളിച്ചപ്പോഴാണ് ജിത്തു കണ്ണുകൾ തുറന്നത്... കണ്ണുകൾ തുറന്നവൻ
ആദ്യം നോക്കിയത്.. വസു കിടന്നിടത്തേക്കാണ് .. തറയിൽ വിരിച്ചിട്ട ബെഡ്ഷീറ്റും തലയണയും അവിടെത്തന്നെ ഉണ്ടായിരുന്നു പക്ഷേ വസു വിനെ അവിദെയൊങും കാണനില്ലായിരുന്നു

ജിത്തു :
ആഹാ എന്റെ ഭാര്യയ്ക്ക് രാവിലെ എഴുനെൽക്കുന്ന സ്വഭാവമൊക്കെ ഉണ്ടല്ലേ.... ഗുഡ് ഗേൾ 🥰

ഇതും പറഞ്ഞ്
വർക്ക് ഔട്ട് ചെയ്യാനും മോർണിംങ് റൊട്ടീന്സിനുമായി ജിത്തു റൂമിനു വെളിയിലേക്ക് പോയി

ഇതേ സമയം ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് കണ്ണുകളൊക്കെ തുറന്നു കൊണ്ട് വസു ചുറ്റും നോക്കി മുഴുവനും ഇരുട്ടാണ്

ഈശ്വരാ ഇതുവരെ നേരം വെളുത്തില്ലേ...
അതോ എന്റെ കണ്ണടിച്ചുപോയതാണോ
എന്നൊക്കെ മനസ്സിൽ ആലോചിച്ച്
കിടന്നിടത്തു നിന്ന്  വസു എഴുനേറ്റതും

ആാാാ..😖😣😫

ജിത്തു വസുവിന്റെ അടുത്ത് നിന്നും എഴുനേറ്റ് ബെഡിൽ പോയി കിടന്നപ്പോൾ ആള് കിടന്നിത്തു നിന്ന് ഉരുണ്ട് ഉരുണ്ട് ബെഡിനടിയിലേക്ക് പോയതാണ് അവിടെ നിന്നും എഴുനെറ്റപ്പോൾ കേട്ട അപഷ്രുതിയാണിത്...

ഇന്നലെ ഞാൻ അവിടെ യല്ലേ കിടന്നേ പിന്നെ എഴുനെറ്റത് എങനെയെഅ കട്ടിലിന്റെ കീഴിൽനിന്നും
ഇനി രാത്രി തല്ലിയിട്ടതിനു എന്നെ ചവിട്ടി കൂട്ടി കട്ടിലിന്റെ അടിയിൽ കയറ്റിയതയിരുക്കുവൊ...
നെറ്റിയും തിരുമി കൊണ്ട്  കട്ടിലിന്റെ കീഴിൽനിന്നും വസു എഴുനെറ്റു വന്നു അവൾ ബെഡിലേക്ക് നോക്കി എന്നിട്ട് റൂം മുഴുവനും കണ്ണോടിച്ചു അവിടെയൊങും
ജിത്തു വിന്റെ നിഴൽ പോലും അവൾ കണ്ടില്ല...

ഇയാള് ഈ രാവിലെ എവിടെ പോയി...
ഇനി ഓഫീസിലേക്കെങ്ങാനും പോയോ... വസു ഭിത്തിയിലെ ക്ലോക്കിലേക്ക് നോക്കി
സമയം ഏഴുമണിയാകുന്നതേയുള്ളായിരുന്നു
ഇത്രയും രാവിലെ ഓഫീസിലേക്ക് പോണോ...
അല്ല വസു.. നീ എന്തിനാ അയാളെ കുറിച്ച് ആലോചിക്കുന്നേ... കണ്ണിൽ ചോരയില്ലാത്ത ദുഷ്ടൻ 😤 ജിത്തുവിനെ കുറിച്ച് പിറുപിറുത്തു കൊണ്ട്

വസു നിലത്തു നിന്ന്  എഴുനെറ്റു ആദ്യമായി നിലത്തു കിടന്നതിന്റെ  നല്ല നടുവേദന അവൾക്ക് ഉണ്ടായിരുന്നു ഒരു കൈ തലയിലും മറ്റൊരു കൈ നടുവിലും പിടിച്ചു കൊണ്ട് അവൾ  വാഷ് റൂമിലേക്ക് പോയി...

..
കുളി കഴിഞ്ഞു ഡ്രസ്സ്‌ മാറി വസു ബാത്രൂമിന്റെ വാതിൽ തുറന്നുകൊണ്ട് തല മാത്രം വെളിയിലേക്ക്  ഇട്ടു നോക്കി

അച്ചു വസുവിനു ഇടാൻ കൊടുത്ത  ഡ്രസ്സുകളെല്ലാം ഹാഫ് സാരികൾ ആയിരുന്നു  കുളികഴിഞ്ഞു മരാനയി വസു പാവാടയും ബ്ലൊവ്സ് മാത്രമേ കൊണ്ടു പോയൊള്ളൂ...

ജിത്തു റൂമിൽ ഇല്ലെന്ന് അറിഞ്ഞതും  വസു പെതിയെ ബാത്‌റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങി..
അലമാരയിൽ നിന്നും അവൾ പാവാടയ്ക്കും ബ്ലവ്സും ചേർന്ന സാരീ എടുത്തു

ജിത്തു വർക്ക്‌ ഔട്ട് കഴിഞ്ഞതിനു ശേഷം റൂമിലേക്ക് കയറാനായി വാതിൽ തുറന്ന്
അകത്തേക്ക് കയറിയതും കാണുന്നത് 
പാവാടയും ബ്ലൊവ്സ് മാത്രമം ഇട്ടു കൊണ്ട് സാരിക്കു  പ്ലീറ്റ് പിടിച്ചു കൊണ്ടു നിൽക്കുന്ന വസു വിനെയാണ് , പാവാടയും ബ്ലൊവ്സ് മാത്രമേ ഉണ്ടായിരുന്നതുകൊന്ദ് വസു വിന്റെ വടി വൊത വയറ് ജിത്തു വിനു നന്നായി കനമായിരുന്നു അതിനൊപ്പം
കുളി കഴിഞ്ഞു തുവർത്ത തല മുടി യിൽ നിന്നും മാറ്റി യിട്ടില്ല എങ്കിലും മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിൽ നിന്നും വെള്ള തുള്ളികൾ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു  ഒരു നിമിഷം
ജിത്തു വസുവിൽ നിന്നും കണ്ണുകൾ എടുക്കാതെ നോക്കി നിന്നു

ജിത്തു ആത്മ :
എന്റെ ആഞ്ജനേയ സ്വാമി.. ഈ പെണ്ണ്  രാവിലെ എന്ത് ഉപദേശിച്ചാ...ഇവളുടെ കാര്യത്തിൽ പണ്ടേ എനിക്ക് കണ്ട്രോൾ വളരെ കുറവാ അതിന്റെ കൂടെ ഇങ്ങനെയൊക്കെ കാണിച്ചോണ്ട് നിന്നാൽ നോക്കാതെ ഞാൻ എന്തു ചെയ്യും....

വാതിൽ തുറക്കുന്ന ശബ്‌ദം കെട്ടുകൊണ്ടാണ് വസു നോക്കിയതും അവളെ തന്നെ നോക്കി നിൽക്കുന്ന ജിത്തുവിനെയാണ് കാണുന്നത്

😳😳😳

ജിത്തുവിനെ കണ്ടതും വസു ഉടനെ സാരി അവളുടെ ശരീരത്തിലെക്ക് ചേർത്ത് പിടിച്ചു തിരിഞ്ഞു നിന്നു..
ജിത്തുവിന്റെ പ്രവർത്തിയിൽ അവളുടെ മുഖം ദേഷ്യം  കൊണ്ട് ചുവന്നു...

വസുവിന്റെ പെട്ടന്നുള്ള പ്രവർത്തി കണ്ടു കൊണ്ടാണ്
ജിത്തുവിനു ബോധം വന്നത്
🤦🤦
ജിത്തു നീ ഇതെന്താ കാണിച്ചേ... വസു അവൾ നിന്നെ കുറിച്ച് എന്ത് കരുതികാണും  ഇന്നലെ തന്നെ ആവിശ്യമില്ലാത്തതൊക്കെ എന്നെ കൊണ്ട് പറയിപ്പിച്ചിട്ട് ഒരു പാട് കരഞ്ഞു കൊണ്ടാ ഉറങ്ങിയത് ഇത് കൂടി ആകുമ്പോൾ ഇനി ഇവിടെ ഒരു പ്രളയം തന്നെ സൃഷ്ടിക്കുമല്ലോ

വസു ഉടനെ എങ്ങനെയൊക്കെയോ അവളുടെ സാരി ചുറ്റി കൊണ്ട് ജിത്തുവിനെ നോക്കിയപ്പൊഴും  എന്തോ ആലോചിച്ചു കൊണ്ട് അവളെ തന്നെ നോക്കി നിൽക്കുന്ന ജിത്തുവിനെയാണ് കാണുന്നത്

വൃത്തികെട്ടവൻ.. 😠😠😠വസു മനസ്സിൽ പറഞ്ഞു

വസു :
തനിക്ക് മനെഴ്സ് എന്താണെന്ന് അറിയോ.. ഒരാളുടെ റൂമിലേക്ക് കയറി വരുന്നത് വാതിലിൽ പോലും മുട്ടാതെയാണോ  😤😤

വസു വിന്റെ മുഖം ദേഷ്യത്താൽ
ചുവന്നു തുടുത്ത് ആപ്പിൾ പോലെ ആയിട്ടുണ്ട്...

വസു വിന്റെ കോലം കണ്ടിട്ട് ജിത്തുവിനു ചിരിയാണ് വന്നത്  നീളം അധികം  ഇല്ലാത്ത സാരി കഴുത്തിൽ കൂടെയും വയറ്റിൽ കൂടെയും ചുറ്റി തല മാത്രം കാണാം ബാക്കിയെല്ലാം സാരി കൊണ്ട് കെട്ടി പൊതിഞ്ഞു  വെച്ചിരിക്കുകയാണ്

ജിത്തു ചെയ്തതിനു വസു
കിടന്നു മൊങുമെന്നാണ്  കരുതിയത്.. ഇതിപ്പോൾ ചുരികയെടുത്ത് അങ്കത്തിനു ഇറങ്ങിവന്നു നിൽക്കുന്ന ഉണ്ണി അർച്ചയെ പോലെയുണ്ട് ജിത്തുവിനെ തറപ്പിച്ചു നോക്കി ഉണ്ട കണ്ണിലെ ഫിലമെന്റൂരി താഴെ വീഴുമെന്ന അവസ്ഥയാണ്...

നിങ്ങൾ ഇപ്പോൾ തന്നെ ഈ റൂമിൽ നിന്നു പൊകണം എനിക്ക് ഡ്രസ്സ്‌ മാറണം 😠😠

കൈകൾ രണ്ടും വയറ്റിൽ കെട്ടി വെച്ചു കൊണ്ട് വസു പറഞ്ഞു

ജിത്തു :
സൗകര്യമില്ല...😏😏

വസു :
എന്താ...

ജിത്തു :
എന്റെ റൂമിൽ നിന്നും ഇറങ്ങി പോവാൻ എനിക്ക് സൗകര്യമില്ലെന്ന് ....എന്റെ ഭാര്യയ്ക്ക് ഡ്രസ്സ്‌ മാറണമെങ്കിൽ മാറിക്കോ നിന്റെ ഭർത്താവല്ലെ കാണുന്നേ... അല്ലാതെ വേറെ ആരും അല്ലല്ലോ...

ഇതും പറഞ്ഞു ജിത്തു ഫോണും എടുത്തു കൊണ്ട് ബെഡിലിരുന്നു

( വൃത്തികെട്ടവൻ... 😤😤 മരപ്പട്ടി... 🤬🤬 - വസു ആത്മ )

വസു :
ഈശ്വര എന്ത് കഷ്ടമാണിത്...

വസു ജിത്തുവിനോട് ദേഷ്യപെട്ട് ചവിട്ടി തുള്ളി കൊണ്ട് തിരിച്ചു ബാത്രൂമിലെക്ക് തന്നെ കയറി പോയി

ഉണ്ട മുളക് ആളു കൊള്ളാലോ.. വിചാരിച്ച പോലെയല്ലല്ലോ.. ഇനി ഈ കാന്താരിമുളകിനോട് സമാധാനത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ശരിയാവില്ല കുറച്ചൊക്കെ ബലം പിടിച്ചു നിന്നെ പറ്റു..
ജിത്തു ഒരു ചിരിയോടെ  മനസിലൊർത്തു
അപ്പോഴാണ്
അഥർവ് ജിത്തുവിനെ ഫോണിൽ വിളിക്കുന്നത് ജിത്തു കാൾ അറ്റന്റ് ചെയ്തിട്ട് ബാൽക്കണിയിലേക്ക് പോയി

  ജിത്തു :
ഹലോ....എന്താടാ..

കിച്ചു :
എന്തൊക്കെയുണ്ട് മണവളാ വിശേഷങ്ങൾ... 

ജിത്തു :
🤬🤬🤬

കിച്ചു :
ആഹാ നല്ല വിശേഷങ്ങൾ ആണല്ലോ..

ജിത്തു :
എന്താടാ ₹#@# മോനേ നിനക്ക് ഈ രാവിലെ വേണ്ടത് 😠😠😡😡🤬🤬...

കിച്ചു :
ഞാൻ ഒരു കാര്യം ചോദിക്കാൻ വിളിച്ചതാ..
എങ്ങനെയാ ഇനി ഹണി മൂൺ നോക്കെ കഴിഞ്ഞിട്ടല്ലെ നീ ഓഫിസിലെക് പൊക്കൊള്ളൂ അതുവരെ എനിക്ക് എന്തായാലും ഹോസ്പിറ്റലിലെക്ക് ലിഫ്റ്റ് കിട്ടില്ലല്ലൊ...പിന്നേ
ഞാൻ ഉപധെഷിക്കുവനെന്ന് നീ കരുതരുത്.. നിന്റെ സ്വ ഭാവം നല്ലതു പോലെ അറിയാവുന്നതു കൊണ്ട് പറയുവാ വസു അവള് പഠിച്ചു കൊണ്ടിരിക്കുന്ന ഒരു വിദ്യാർത്ഥിനി യാണെന്ന് നിനക്ക് ബോധം വേണം അതുകൊണ്ട് എന്നെ വേഗം മൊന്നും അങ്കിൾ ആക്കരുത്.. കേട്ടല്ലോ ഞാൻ എന്റെ യൂത്ത് ഒന്ന് എൻജോയ് ചെയ്യട്ടെ...

അധർവ് പറയുന്നത് കേട്ട്  ജിത്തു ദേഷ്യം മുഷ്ടിചുരുട്ടി അടക്കി നിർത്തി
ഇപ്പൊഴെങനും ജിത്തുവിന്റെ കൈയിൽ അധ്ർവിനെ കിട്ടിയിരുന്നെങ്കിൽ
  വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചേനെ

ജിത്തു അഥർവിനു കൊടുക്കേണ്ടതെല്ലാം കൊടുത്തിട്ട്..ബാൽക്കണിയിൽ നിന്നും തിരിച്ചു വരുമ്പോഴാണ്  സാരിയൊക്കെ ഉടുത്ത സുന്ദരിയായി  ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുന്ന വസുവിനെ കാണുന്നത്..
ജിത്തു വിനെനൊക്കി എന്തൊക്കയോ പിറുപിറുത്തു കൊണ്ട് റൂമിൽ നിന്നും പോകാൻ  തുടങ്ങിയ വസുവിനെ   ജിത്തു വിളിച്ചു

ജിത്തു :
അവിടെ നിന്നെ എന്റെ ഭാര്യേ..

വസു :
( ഇനി ഇയാൾക്ക് എന്താ വേണ്ടേ...)

എന്താ...🤨🤨

ജിത്തു മറുപടി യൊന്നും പറയാതെ പതിയെ വസു
അടുത്തേക്ക് നടന്നു.. ജിത്തു വരുന്നതിനനുസരിച്ച് വസു പുറകിലെക്ക് പോയി..

താൻ... എന്തിനാ എന്റെ അടുത്തോട്ട് വരുന്നേ...ദെ അവിടെ നിൽക്കനാ പറഞ്ഞേ..
ജിത്തു അവളുടെ അടുത്തേക്ക് വരുന്നത് കണ്ട് കൊണ്ട് വസു പറഞ്ഞു..

ജിത്തു കൈകൾ പൊക്കി വസുവിന്റെ മുഖത്തിനടുത്തേക്ക് വന്നു..എന്നിട്ട് വസുവിന്റെ
നെറ്റിയിൽ ചെറുതായി ചോര കട്ട പിടിച്ചു കിടക്കുന്ന  മുറുവിൽ തൊട്ടു...

സ്സ്. ആാാ

വേദന കൊണ്ട് അവൾ എരിവ് വലിചെടുത്തു...

ജിത്തു :
ഇത് എന്ത് പറ്റിയതാ...

ജിത്തു ചോദിച്ചതിനു വസു ഒന്ന് പുച്ഛിച്ച തല ഒരു വശ തെക്ക് ചരിചു കൊണ്ട് ഡോർ റി നടുതെക്ക് പോകാൻ തുടങ്ങിയതും ജിത്തു വസു വിന്റെ  കൈ പിടിച്ചു അവന്റെ അടുത്തേക്ക് വലിച്ചിട്ടു...

  ഇത് എന്ത് പറ്റിയതാണെന്ന്... എങ്ങനെയാ വസു നിനക്ക്  ഈ മുറിവ് പറ്റിയതെന്ന്

ജിത്തു വിന്റെ ഗൗരവം നിറഞ്ഞ മുഖം കണ്ടുകൊണ്ട് വസു വിനു പറയുക അല്ലാതെ വേറെ വഴികൾ ഒന്നും ഉണ്ടായിരുന്നില്ല...

എഴുനെറ്റപ്പോൾ   കട്ടിലിന്റെ കാലിൽ  മുട്ടിയതാ

നീ അതിന് ഇന്നലെ കട്ടിലിന്റെ കീഴിലാണോ കിടന്നുറങ്ങിയത്...

ഇനി ഇയാള് എങ്ങാനും കണ്ടു കാണുമോ ഞാൻ കട്ടിലിന്റെ കീഴിൽ കിടക്കുന്ന്ത് ..
ഹേയ് ഇല്ല...അല്ലെങ്കിൽ അയാള് കണ്ടാൽ എന്താ..😾😾

ജിത്തു വസു വിന്റെ കൈയിൽ നിന്നും പിടി വിട്ടിട്ട് കബൊർഡിൽ നിന്നും ഫസ്റ്റ് എഡ് ബോക്സ് എടുത്തു കൊണ്ട്  തിരികെ വന്ന് ബെഡിൽ വന്നിരുന്നു
എന്നിട്ട് അവന്റെ അടുത്ത് നിൽക്കുന്ന വസു വിനോട് ഇരിക്കാൻ പറഞ്ഞു..

ഇരിക്ക്..

വസു ചുണ്ടും കോട്ടി കൊണ്ട് ജിത്തു വിനു മുഖം കിടുക്കാതെ നിന്നു

ജിത്തു :
ഈ ഉണ്ട മുളക് 😤
ജിത്തു ഉടനെ വസുവിന്റെ കൈ പിടിച്ചു അവന്റെ മടിയിൽ ലിരുതി...

ജിത്തു പെട്ടന്ന് ചെയ്തതിൽ വസുവിന്റെ കണ്ണുകൾ മിഴിഞ്ഞു

എന്നെ വിടൻ വിടനല്ലെ പറഞ്ഞേ...
ജിത്തു വിന്റെ മടിയിൽ നിന്നും കുതറി മാറി എഴുനെൽക്കാൻ തുടങ്ങിയ വസു വിന്റെ വയറ്റിലൂടെ പിടിച്ച് ജിത്തു അവനോട് ചേർത്തിരുത്തി ജിത്തു വസുവിന്റെ വയ്റ്റിൽ പിടിച്ച നിമിഷം
വസു വിന്റെ ഷ്വസം പോലും വിലങി പോയി...

ജിത്തു :
എടി ചീവിടേ..... പുഴുവിനെ പോലെ ഞൊളയ്ക്കാതെ അടങ്ങി ഇരിക്ക്...
വെറുതെ എന്റെ കോൺസെന്റ്രഷൻ കളയാതെ പിടുത്തം മാറുമേ.. 😚😚

ജിത്തു പറഞ്ഞതും
വസു ഒന്നും പറയാതെ അനുസരണ യുളള കുട്ടിയെ പോലെ ജിത്തുവിന്റെ മടിയിലിരുന്നു കൊണ്ട് ജിത്തു വിനെ തന്നെ നോക്കുകയാണ്
ജിത്തു ആകട്ടെ വസു തന്നെ തന്നെയാണ് നോക്കുന്നത് അറിഞ്ഞിട്ടും
വസു വിനെ ഒന്ന് മൈൻഡ് പോലും ചെയാതെ
മുറുവിൽ ബാൻഡേജ് ഒട്ടിച്ചു കൊടുത്തു എന്നിട്ട് വസു വിന്റെ കുഞ്ഞു മുഖത്തെ കൈകളിൽ പൊതിഞ്ഞു പിടിച്ചു ബാൻഡേജ് ഒട്ടിച്ച മുറുവിൽ ചുണ്ടുകൾ ചേർത്തു
...
ഇനി  വേദന മാറും കേട്ടോ...

ജിത്തുവിന്റെ ഈ പ്രവർത്തിയിൽ വസുവിന്റെ   കണ്ണ് കൂടുതൽ വികസിചു...

ഇനി പൊയ്ക്കോ..

ജിത്തു വസു വിനെ വിട്ടിട്ടും ജിത്തു വിന്റെ മടിയിൽ നിന്നും എഴുനെൽക്കാതെ അവനെ തന്നെ നോക്കിയിരിക്കുകയാണ്

എന്റെ ഭാര്യേ എന്റെ മടിയിൽ നിന്നും എഴുനെൽക്കാൻ  പ്ലാൻ ഒന്നുമില്ലേ...
ജിത്തുവിന്റെ ഷ്ബ്തം കെട്ടപ്പൊഴാണ് വസുവിനു ബോധം വന്നത് അവൾ ഉടനെ ജിത്തു വിന്റെ മടിയിൽ നിന്നും എഴുനെറ്റു...

ജിത്തു :
പെട്ടെന്ന് താഴെ പോയി
  ഈ കണ്ണിൽ ചോരയില്ലാത്ത ദുഷ്ടനായ നിന്റെ ഭർത്താവിനു നല്ലോരു ചായ എടുത്തോണ്ട് വാ...

എന്റെ കുഞ്ഞി കൃഷ്ണാ ഞാൻ പറഞ്ഞത് ഇയാള് എങ്ങനെ കേട്ടു..
ഇയാള് ഇനി ജോൺ ഡോൺ ബോസ്കൊ യുടെ ശിഷ്യൻ വല്ലതും ആണോ

ഇങ്ങനെ ആലോചിച്ചു നിൽക്കാതെ വേഗം പോയി ചായ എടുത്തോണ്ട് വാ എന്റെ ഭാര്യേ ...

വസു :
തന്റെ മറ്റവളോട് പോയി പറ ചായ കൊണ്ടു വരാൻ 😤😤

ജിത്തു :
അവളോട് തന്നെയാ ഞാൻ പറഞ്ഞേ... 😉😉

വസു :
തനിക്ക് ചായ വേണമെങ്കിലേ പോയി എടുത്തു കുടിക്ക് എന്റെ പട്ടി വരും തനിക് ചായയും  കൊണ്ട്....

വസു ജിത്തുവിനെയൊന്ന് ദഹിപ്പിച്ചു നോക്കിയിട്ട് പിറുപിറുത്തു കൊണ്ട് റൂമിനു വെളിയിലെക്ക് പോയി..എന്തൊക്കയോ പിറുപിറുത്തു കൊണ്ട് പോകുന്ന വസു
തന്നെ ചീത്ത വിളിച്ചു കൊണ്ടാ പോകുന്നതെന്ന് ജിത്തു വിനു മനസിലായി.. ജിത്തു
വസു പൊയവഴിയെ നോക്കി ചിരിചിട്ട്  ടവൽ എടുത്തു കൊണ്ട് കുളിക്കാനായി വാഷ് റൂമിലേക്ക് പോയി...

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸

വസു പടി ഇറങ്ങി വരുമ്പോഴാണ് ആരതി സിദ്ധു വിനുള്ള കോഫിയുമായി വരുന്നത് കണ്ടത്...

നീ എഴുന്നേറ്റോ... അടുക്കളയിൽ ചായ എടുത്തു വെചിട്ടിട്ടുണ്ട് പോയി കുടിക്ക്

മം ശെരി..ചേച്ചി...

പെട്ടെന്നാണ് ആരതി വസുവിന്റെ നെറ്റി യിലെ മുറിവ് ശ്രദ്ധിച്ചത്

വസു ഇതെന്താ നിന്റെ നെറ്റിയിൽ ബാൻഡേജ് ഒക്കെ..

അതോ.. എഴുനെറ്റപ്പോൾ കട്ടിലിന്റെ സൈഡിൽ ഇടിച്ചതാ..

നിൻറെ ഉരുൾച്ച നിർത്താറായില്ലേ ഇതുവരെ..

ആരതി വസു വിനെ കളിയാക്കി കൊണ്ട് ചോദിച്ചു..
ആരതി വസു വിനെ കളി യാക്കിയതാണെന്ന് മനസിലായതും വസു വിന്റെ മുഖം വീർത്തു
രാവിലെ ഇങ്ങനെ മുഖം വീർപ്പിക്കാതെ പോയി ചായ കുടിക്ക് പെണ്ണേ..

വസു അടുക്കളയിൽ വന്നതും ദീപയും ചിത്രയും പാചകത്തിലാണ് കൂടെ അച്ചുവും ഉണ്ട് ,നിവി പെണ്ണ്
അച്ചുവിന്റെ കൈയിലിരുന്നു കൊണ്ട്  അവളുടെ കുഞ്ഞി കപ്പിൽ ചൂടില്ലാത്ത ചായ ഊതി കുടിക്കുകയാണ്... താൻ മാത്രമാണ് വൈകി എഴുനെറ്റത്..😟😟
വസു വിഷമത്തോടെ മനസ്സിലോർത്തു

എന്താ മോളേ അവിടെ നില്കുന്നെ ഇങ് വന്നേ ചിത്ര വസുവിനെ ചിത്രയുടെ അടുത്തേക്ക് വിളിച്ചു...

ചെറിയമ്മേ....
വസുവിനെ കണ്ടതും  നിവി  വിളിച്ചു..
വസു നിവിയെ നോക്കി യൊന്ന് ചിരിച്ചിട്ട് അച്ചുവിന്റെ  കൈയിൽ നിന്നും അവളെ മേടിച്ചു... നിവി സന്തോഷത്തോടെ വസു വിന്റെ കൈയ്യിലെക്ക് പോയി

ഹാ ഏട്ടത്തി വന്നോ...ഇന്നാ ചായ...

കൊച്ചു കുട്ടിയെ പോലെ ചുണ്ട് പുലതി കാണിച്ചു കൊണ്ട് വസു അച്ചു വിന്റെ കൈയിൽ നിന്നും ചായ മേടിച്ചു..

നോക്കമ്മെ എന്നെക്കാൾ വയസിനു മൂത്തതല്ലെ അച്ചുയേചി എന്നിട്ട് എന്നെ ഏട്ടത്തി എന്ന് വിളിക്കുന്നത് നോക്കിയേ..
എന്നെ വസുന്ന് വിളിച്ചാ മതിയെന്ന് പറ..

മോൾക്ക് ഇഷ്ടം അല്ലെങ്കിൽ എന്തിനാ അച്ചു നീ വിളിക്കുന്നേ....

ഹോ ഇപ്പോൾ അമ്മായമ്മയും മരുമോളും ഒന്നായൊ അല്ലെങ്കിലും പുതിയ മോള് വന്നപ്പോൾ എന്നെ വേണ്ടല്ലോ...

വേണ്ട...അല്ലെങ്കിലും നീ ഏതാ..

അമ്മേ.... 😫😫

ഇന്നാ മോളെ ചായ ജിത്തുവിനു കൊണ്ട് കൊടുത്തിട്ട് വാ...
ചായ കുടിച്ചു കൊണ്ടിരുന്ന വസുവിനോട് ചിത്ര പറഞ്ഞു...

ഞാനോ...

പിന്നെ ഞാനോ.. മോള് അല്ലാതെ ഇനി വേറെ ആരാ അവന് ചായ കൊണ്ട് കൊടുക്കുന്നേ...

കുറച്ചു  മുൻപ്  ജിത്തുവിനോട് റൂമിൽ വെച്ച് പറഞ്ഞതൊക്കെയും വസു ആലോചിച്ചു... വസു ചിത്ര യോട് പലതും പറഞ്ഞു നോക്കി ജിത്തു വിനു ചായ കൊണ്ടു കൊടുക്കുന്ന ധൗത്യം ത്തിൽ നിന്നും തടി തപ്പാൻ പക്ഷേ അതൊന്നും ചിത്ര യുടെ അടുത്ത നടന്നില്ല...

ഈശ്വരാ നീ എന്നെ
ഒരൊറ്റ ദിവസം കൊണ്ട് അയാളുടെ വേലക്കാരിയാക്കിയില്ലെ...

വസു ചായയുമായി  റൂമിലേക്ക് പൊകുമ്പൊഴാണ് അവളുടെ എതിർവശത്തു നിന്നും ജയയും ഇന്ദിരയും നടന്നു വരുന്നത് വസു കാണുന്നത്...അവരെ കണ്ടതും വസു  ചെറുതായൊന്ന് ചിരിച്ചു എന്നാൽ  അവരിൽനിന്നും വേദനിപ്പിക്കുന്ന വാക്കുകളാണ് അവളെ കാത്തിരുന്നത്

ജയ :

രാവിലെ കുളിചൊരുങ്ങി ആർക്ക് ചായ കൊടുക്കാനാടി നീ പോകുന്നേ...

വസു :
   സൂര്യേട്ടന്...

അവളുടെ ഒരു   സൂര്യേട്ടൻ... ജയ പുച്ഛത്തോടെ പറഞ്ഞു...

ജയ :
അവനു ചായ കൊടുത്തിട്ട് വേഗം ഞങ്ങൾക്കുള്ള ചായയുമായിട്ട് ഡൈന്നിംങ് ടേബിളിൽ വന്നോണം കേട്ടല്ലോ...

മം...

വസു റൂമിൽ ചായ യുമായി വന്നപ്പോൾ ജിത്തു ഫ്രഷ് ആയി ബെഡിലിരുന്നു കൊണ്ട് ലാപ്ടോപ്പിൽ എന്തൊക്കയൊ ചെയുക ആയിരുന്നു...

വസു ഒന്നും മിണ്ടാതെ  ചായ ടേബിളിൽ കൊണ്ട് വെച്ചിട്ട് തിരിച്ചു നടക്കാൻ തുടങ്ങിയതും ജിത്തു പറഞ്ഞു...

എന്തു പറ്റി നിന്റെ പട്ടികുട്ടി രാവിലെ ചന്തയ്ക്കു പോയോ...

🤨🤨

അല്ല എനിക്ക് നീ ചായ  കൊണ്ടു വരുന്നു.. 😂😂

വസു ജിത്തുവിനെ രൂക്ഷമായി യൊന്ന് നോക്കിയിട്ട് അവിടെ നിന്നും പോയി
 



വസു ഗ്ലാസ്സിലെക്ക് ചായ പകർത്തി ഒഴിക്കുന്നതു കണ്ടാണ് ആരതി അടുക്കളയിലേക്ക് കയറി വരുന്നത്...

ആരതി   :
നീ ചായ ഇതുവരെ കുടിച്ചില്ലേ വസു
ആരതി വസുവിനോട് ചോദിച്ചു..

വസു   :
കുടിച്ചു...

ആരതി  :
പിന്നെ ഇത് ആർക്കാ.. ജിത്തു എട്ടനാണോ...

വസു  :
അല്ല...

ആരതി  :
പിന്നെ...

ആരതിയുടെ മുഖം നിമിഷ നേരം കൊണ്ട് മാറി...
സിദ്ധു വിനു കോഫി കൊടുത്തിട്ട്  ആരതി സ്റ്റെപ്പിറങി ഇറങ്ങി  ജയയും ഇന്ദിരയും
വസുവിനോട് എന്തൊക്കയോ സംസാരിക്കുന്നത് കേട്ടിരുന്നു പക്ഷേ അവർ വസുവിനോട് എന്താണ് പറഞ്ഞതെന്ന് അവൾ കേട്ടിരുന്നില്ല.. അത് എന്താണെന്ന്  ഇപ്പോൾ അരതിക്കു മനസില്ലാകുകയും ചെയ്തു...

ആരതി :
ചായ അവിടെ വെച്ചേ..

വസു  :
അത് ആരു ചേച്ചി..

ആരതി :
നിന്നോട് അവിടെ വെയ്ക്കാനല്ലെ വസു ഞാൻ പറഞ്ഞത്...
ചായ കുടിക്കാൻ ദാഹിക്കുന്നുണ്ടെങ്കിലേ അവർ ഇവിടെ വന്ന് കുടിച്ചോളും അല്ലാതെ നീ ആർക്കും ഇടുത്തു കൊണ്ട് പോവാനോ.. ഒഴിച്ചു കൊടുക്കാനൊ നിൽക്കേണ്ട കേട്ടല്ലോ...
നിന്നെ ഇവിടെ  കൊണ്ട് വന്നത് ആരുടെയും വേലക്കാരി ആകാൻ അല്ല കേട്ടല്ലോ... 😠😠

ആരതി ഇതെല്ലാം പറഞ്ഞത് അടുക്കള യുടെ വാതിലിനു മുന്നിൽ നിൽക്കുന്ന ഇന്ദിരയേയും ജയയെയും നോക്കിയാണ്

ആരതി പറഞ്ഞതിന് വസു തലയാട്ടി

ജയ :

നൊക്കമ്മേ ഇന്നലെ കയറി വന്നവർ വേറെ നമ്മളേ ചവിട്ടി മെധിക്കുവാ ജയ അരതിയെ കുറിച്ചും വസുവിനെ  എന്തൊക്കെയോ   വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു എന്നാൽ ഇന്ദിര മകൾക്ക് മറുപടിയൊന്നും പറയാതെ ശ്രദ്ധിച്ചത് മറ്റൊരിടത്തേക്കായിരുന്നു
രാവിലെ മുതൽ വസുവിന്റെ ഓരോ ചലനത്തിലും അവളെ ആർത്തിയോടെ നോക്കുന്ന സഞ്ജയ് കണ്ടത്തോടെ ഇന്ദിര പലതും മനസ്സിൽ കണക്കു കൂട്ടി  വസു വിനെ നോക്കി പുച്ഛത്തോടെ ചിരിച്ചു...

🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸

രാത്രി ജയയും ഇന്ദിരയും ഒഴിച്ച് ചെമ്പകശ്ശേരിയിലെ ബാക്കിയുള്ള അംഗങ്ങൾ എല്ലാം തന്നെ അത്താഴത്തിനുണ്ടായിരുന്നു ഭക്ഷണം കഴിച്ചു കഴിഞ്ഞതും ശിവ ശങ്കർ  ജിത്തു വിനോടും സിദ്ധുവിനൊടുമായി വസു വിനെയും ആരതിയെയും കൂട്ടി നാളെ തന്നെ കുടുംബ ക്ഷേത്ര ത്തിൽ പോയി വരാനായി പറഞ്ഞു.... വസുവും ആരതി യും കഴിച്ചു കഴിഞ്ഞു അവിടെ നിന്നും പോയപ്പോൾ ,

ശിവ ശങ്കർ : ജിത്തു
നാളെ നിങ്ങൾ ക്ഷേത്ര ത്തിൽ നിന്നും മടങ്ങി വരുമ്പോൾ  ചെറിയച്ചനെയും കൂടെ കാണണം...

ശിവ ശങ്കർ   പറഞ്ഞതിനു  ജിത്തു  മൂളുക മാത്രം ചെയ്തു

                     




                                 തുടരും......



രാവണ 💞പ്രണയം

രാവണ 💞പ്രണയം

4.2
3088

ജിത്തു രാവിലെ എഴുനേൽക്കുമ്പോൾ തന്റെ നെഞ്ചൊരം ചേർന്ന് വസുവും കിടന്ന് ഉറങ്ങുന്നുണ്ട്... ഇന്നലെ സോഫയിലിരുന്നു ഉറക്കം തൂങുന്നതു കണ്ട് തൂക്കി എടുത്തു കൊണ്ട് ബെഡിൽ കൊണ്ടു കിടത്തി പെണ്ണിന് പിന്നെ ഉറക്കമായി കഴിഞ്ഞാൽ  ബോധം പണ്ടേ ഇല്ലാത്തതു കൊണ്ട് ജിത്തു എടുത്തു കൊണ്ട് പോയി ബെഡിൽ കിടത്തിയാതൊന്നും ആൾ അറിഞ്ഞിരുന്നില്ല... ജിത്തു വസുവിന്റെ നെറ്റിയിലൊന്ന് മുത്തിയിട്ട് വർക്ക്‌ ഔട്ട് ചെയാനായി എഴുനെറ്റ് റൂമിനു വെളിയിലേക്ക് പോയി.. സൂര്യന്റെ കിരണങ്ങൾ അവളെ ശല്യപ്പെടുത്തി കൊണ്ടിരുന്നപ്പോൾ വസു കണ്ണ് തുറന്നു നോക്കിയതും ഒന്ന് ഞെട്ടി ഇന്നലെ താൻ സോഫയിലാണ് കിടന്നുറങ