Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 100

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 100

അഗ്നിയുടെ ആ പൊസസീവ്നെസ് കണ്ട് അവിടെയുള്ള എല്ലാവരുടെയും മനസ്സ് നിറഞ്ഞു എന്ന് തന്നെ പറയാം. മാത്രമല്ല അഗ്നിയുടെ അങ്ങനെയൊരു മുഖം ഇന്നു വരെ സ്വന്തം അച്ഛനും അമ്മയും അടക്കം ആരും തന്നെ കണ്ടിട്ടില്ല.

അവൻറെ ദേവിക്ക് അത് ഒട്ടും പുതുമയുള്ളതായിരുന്നില്ല. അവളുടെ കൂടെയുണ്ടാകുമ്പോൾ അവൻ എപ്പോഴും ഇങ്ങനെ തന്നെയായിരുന്നു.

എന്നാൽ പെട്ടെന്നാണ് ശ്രീക്കുട്ടിയുടെ മുഖം മാറിയത്. കാരണം മറ്റൊന്നുമല്ല. അവരെത്തന്നെ നോക്കി നിൽക്കുന്ന മാർട്ടിനെ കണ്ടതോടെ അവളുടെ മുഖം എല്ലാം മാറി.

പെട്ടെന്ന് ശ്രീക്കുട്ടിക്ക് എന്തു പറ്റിയെന്ന് സംശയത്തോടെ നോക്കിയ സ്വാഹയും കണ്ടു. തങ്ങളെ തന്നെ നോക്കി നിൽക്കുന്ന മാർട്ടിനെയും ഫ്രെഡിയേയും.

എന്നാൽ എല്ലാവരും അഗ്നിയെ നോക്കി നിൽക്കുന്ന സമയം ശ്രീക്കുട്ടി സ്വാഹയുടെ കയ്യും പിടിച്ച് അവരിൽ നിന്നും മാറി നടക്കാൻ തുടങ്ങിയതും എല്ലാവരും അവരെ തന്നെ ശ്രദ്ധിച്ചു. അവരുടെ പോക്കു കണ്ട് അരുൺ പറഞ്ഞു.

“ദേ… നമ്മുടെ രണ്ടു സൈക്കോകളും കൂടി മാർട്ടിന് അടുത്ത് ആണല്ലോ പോകുന്നത്? ഇനി എന്തൊക്കെയാണ് ആവോ രണ്ടും കൂടി ചെയ്യാൻ പോകുന്നത്? എന്തൊക്കെയായാലും എൻറെ വിശപ്പിന്റെ കാര്യത്തിന് ഒരു തീരുമാനമായി.”

അരുൺ അങ്ങനെ പറഞ്ഞപ്പോഴാണ് സ്വാഹയും ശ്രീക്കുട്ടിയും മാർട്ടിനു നേരെ നടന്നു പോകുന്നത് എല്ലാവരും ശ്രദ്ധിച്ചത് തന്നെ. എന്നാൽ അവർക്ക് പുറകെ നടക്കുന്ന കണാരനെ കണ്ടതും എല്ലാവരുടെയും മനസ്സ് നിറഞ്ഞു.

എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ശ്രീക്കുട്ടി സ്വാഹയുടെ കയ്യും പിടിച്ച് മാർട്ടിനു മുന്നിൽ ചെന്ന് നിന്നു. 

തന്റെ നേർക്ക് നടന്നു വരുന്ന രണ്ടു പെണ്ണുങ്ങളുടെയും കണ്ണുകളിൽ തീ ഗോളങ്ങൾ ആയിരുന്നു എന്നത് മാർട്ടിനും ഫ്രെഡിയും ശ്രദ്ധിച്ചിരുന്നു.

ശ്രീക്കുട്ടി മാർട്ടിനു മുന്നിൽ ചെന്നു നിന്ന് അവനോട് പറഞ്ഞു.

“ഞാൻ ശ്രീലത മഹാദേവൻ നായർ, ഇവൾ സ്വാഹാ ദേവി നായർ. ഞങ്ങളെ രണ്ടു പേരെയും അനാഥരാക്കിയ വരെ ഇവൾ നന്നായി പണിതു. അതാണ് നിങ്ങൾ ഇപ്പോൾ കണ്ടത്.”

ഇവൾ എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാതെ മാർട്ടിനും ഫ്രെഡിയും പരസ്പരം ഒന്നു നോക്കി. അവരുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി ശ്രീക്കുട്ടി തന്നെ പറഞ്ഞു തുടങ്ങി.

“ഇത്രയും പറഞ്ഞിട്ടും നിങ്ങൾക്ക് കാര്യം മനസ്സിലായില്ല അല്ലേ?”

“എങ്ങനെ മനസ്സിലാകും എൻറെ ശ്രീക്കുട്ടി? നമ്മളെപ്പോലെ ഒരുപാട് പേരെ വഴിയാധാരമാക്കിയവരല്ലേ ഈ നിൽക്കുന്ന മഹാന്മാർ. അപ്പോൾ പണി ഏതു വഴിക്കാണ് വന്നിരിക്കുന്നത് എന്ന് അറിയാൻ കുറച്ചു ബുദ്ധിമുട്ടാണ് അല്ലേ മാർട്ടിൻ?”

സ്വാഹയുടെ ആ ചോദ്യം കേട്ട് മാർട്ടിൻ അവളെ തന്നെ തുറിച്ചു നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു. അതുകണ്ട് ശ്രീക്കുട്ടി പറഞ്ഞു.

“അത് എൻറെ സ്വാഹ പറഞ്ഞത് ശരിയാണ്. അപ്പോൾ കാര്യങ്ങളുടെ നീക്കു പോക്ക് എങ്ങനെയാണ്? നമുക്ക് അങ്ങ് വിശദീകരിച്ചു കൊടുക്കാം അല്ലേ സ്വാഹ? ചേട്ടന്മാർ കിട്ടിയ പണി എന്തിനാണെന്ന് അറിഞ്ഞു സ്വീകരിക്കുന്നതല്ലേ നല്ലത്?”

ശ്രീക്കുട്ടി പറയുന്നത് കേട്ട് സ്വാഹ ചിരിച്ചു പോയി. പിന്നെ പറഞ്ഞു.

“നീ തന്നെ പറയൂ. ഇത് നിൻറെ ടേൺ ആണ്.”

സ്വാഹ പറഞ്ഞത് കേട്ട് ശ്രീക്കുട്ടി ചിരിയോടെ തല കുലുക്കി സമ്മതിച്ചു. പിന്നെ മാർട്ടിനെ നോക്കി പുച്ഛത്തോടെ ചോദിച്ചു.

“നിങ്ങൾക്ക് ഞങ്ങളെ പറ്റി അറിയാൻ കുറെ പുറകോട്ട് പോകേണ്ട കാര്യമൊന്നുമില്ല മാർട്ടിൻ. രണ്ടുമൂന്ന് വർഷങ്ങൾക്കു മുൻപ് നിങ്ങൾ ഐപിഎൽ ടീം വാങ്ങാൻ തീരുമാനിച്ചില്ലേ? അപ്പോൾ അഗ്നി ഏട്ടനോട് മത്സരിച്ച് കാര്യങ്ങൾ നിങ്ങൾ വിചാരിച്ച പോലെ നടക്കില്ല എന്ന് മനസ്സിലാക്കിയ നിങ്ങൾ നിങ്ങളുടെ സൈഡ് ബിസിനസ് തുടങ്ങി. ശരിയല്ലേ?”

ശ്രീക്കുട്ടി പറയുന്ന ഓരോ വാക്കുകളും ശ്രദ്ധയോടെ കേൾക്കുകയായിരുന്നു മാർട്ടിനും ഫ്രെഡിയും.

“ഹ്യൂമൻ ട്രാഫിക്കിംഗ്. 
അരവിന്ദനും ശ്രുതിക്കും ഒപ്പം മാർട്ടിന്റെ മൗന സമ്മതത്തോടെ DD യുടെ നിർദ്ദേശ പ്രകാരം സ്റ്റാർട്ട് ചെയ്ത പുതിയ സൈഡ് ബിസിനസ്.

അതിലെ ആദ്യത്തെ അസൈൻമെൻറ് എന്തു കൊണ്ടാണ് 100% സക്സസ് ആകാഞ്ഞത് എന്ന് നിങ്ങൾക്ക് അറിയാമല്ലോ? 

40 പേരിൽ 2 പെൺകുട്ടികൾ നിങ്ങളുടെ വലയിൽ നിന്നും രക്ഷപ്പെട്ടു പോയി. അങ്ങനെ നിങ്ങൾക്ക് 38 പേരെ കൊണ്ട് ആദ്യത്തെ അസൈൻമെൻറ് ക്ലോസ് ചെയ്യേണ്ടി വന്നു. അങ്ങനെയല്ലേ മാർട്ടിൻ?”

ശ്രീക്കുട്ടിയുടെ ഒന്നും കൂസാതെയുള്ള തുറന്നുള്ള ചോദ്യം കേട്ട് മാർട്ടിൻ അല്പം ഞെട്ടിപ്പോയി. കാരണം ചുറ്റുമുള്ളവർ including media എല്ലാവരും തങ്ങളെ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവന് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ അവൻ അതിനു മറുപടിയൊന്നും നൽകിയില്ല. പക്ഷേ അവൾ എന്താണ് പറയുന്നതെന്ന് ശ്രദ്ധിച്ചു നിന്നു.

“അന്ന് നിങ്ങളുടെ ടീമിനെ വെട്ടിച്ച് രക്ഷപ്പെട്ട ആ രണ്ടു പെൺകുട്ടികളെ നിങ്ങൾക്ക് കാണണ്ടേ? 

നിങ്ങളുടെ കെണിയിൽ നിന്നും രക്ഷപ്പെട്ട ആ രണ്ട് പേർ... ഞങ്ങൾ രണ്ടു പേരും ആണ്.
ശ്രീക്കുട്ടി എന്നു വിളിക്കുന്ന ഞാനും സ്വാഹ എന്ന് വിളിക്കുന്ന ഇവളും. കണ്ണു നിറച്ചു കാണു മാർട്ടിൻ.”

കാര്യങ്ങളുടെ പോക്ക് ഏതു വിധത്തിലാണ് എന്ന് ഇപ്പോഴാണ് മാർട്ടിനും ഫ്രെഡിക്കും മനസ്സിലായത് തന്നെ. അപ്പോൾ പണി വന്നത് ഈ വഴിക്കാണ്. അവർ ചിന്തിച്ചു.

അതുകണ്ട് ആത്മസംതൃപ്തിയോടെ ശ്രീക്കുട്ടി പിന്നെയും പറഞ്ഞു.

“ഇവൾ സ്വാഹ, എന്നെ പോലും കളത്തിൽ നിന്നും മാറ്റി നിർത്തി, എല്ലാം സ്വന്തം ഏറ്റെടുത്ത്, ഞങ്ങൾക്ക് രണ്ടു പേർക്കും വേണ്ടിയുള്ള പ്രതികാരം തീർക്കുമ്പോൾ, എനിക്ക് ഒന്നും തന്നെ ചെയ്യാൻ സാധിക്കാതെ, ഇവൾക്ക് വേണ്ടി പ്രാർത്ഥിക്കുക മാത്രം ചെയ്തു കളത്തിനു പുറത്തിരിക്കാൻ വിധിക്കപ്പെട്ടവളാണ് ഞാൻ.

ഞങ്ങളുടെ സന്തോഷ പൂർണ്ണമായ ജീവിതമാണ് നിങ്ങൾ നശിപ്പിച്ചത്. ഞങ്ങളെ രണ്ടുപേരെയും നിങ്ങൾ അനാഥരാക്കി.

ഞങ്ങളുടെ രണ്ടുപേരുടെയും ഈ അവസ്ഥയ്ക്ക് കാരണക്കാരായ നിങ്ങളുടെ പണത്തിന്റെയും, പദവിയുടെയും, നെറ്റ്‌വർക്കിന്റെയും മാത്രം ഉപയോഗത്താൽ, നിങ്ങളുടെ തലയിൽ കാലു വെച്ച് ചവിട്ടി താഴ്ത്തി കാണിച്ചു തന്നില്ലേ അവൾ?”

ശ്രീക്കുട്ടി പറഞ്ഞു വന്നപ്പോൾ വല്ലാതെ ആയി. അവൾ ശ്വാസം വലിക്കാൻ പാടുപെടുന്നത് കണ്ട് സ്വാഹ പറഞ്ഞു.

“ഇതാണ് ഞങ്ങളുടെ പ്രതികാരം. നിന്നെയും എനിക്ക് DD ക്കും അരവിന്ദനും ഒപ്പം ജയിലിൽ അടയ്ക്കാൻ ഒട്ടും വിഷമമുള്ള കാര്യമല്ല. അത് ഞാൻ ചെയ്യാത്തതിന് ഒരു കാര്യം കൂടി ബാക്കിയുണ്ട് മാർട്ടിൻ.”

സ്വാഹയിൽ നിന്നും വരുന്ന ഓരോ വാക്കും ശ്രദ്ധിച്ചു കൊണ്ട് നിൽക്കുകയായിരുന്നു.

മാർട്ടിൻ ആലോചിച്ചു. അപ്പോൾ സ്വാഹ തന്നെ ജയിലിൽ അടയ്ക്കാത്തതിന് ഇനിയും അവളുടെ മനസ്സിൽ കണക്കുകൾ തീർന്നിട്ടില്ല എന്ന് തന്നെ ആണ് അർത്ഥം. നോക്കാം അവളെ എവിടം വരെ പോകുമെന്ന്. 

മാർട്ടിൻ മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. അവൾക്ക് തിരിച്ചു ഒരു മറുപടി പറയാൻ പറ്റാതെ.

ശ്രീക്കുട്ടി പിന്നെയും പറഞ്ഞു.

“നിനക്ക് വേണ്ടി എന്താണ് ഇവൾ കരുതി വെച്ചിരിക്കുന്നത് എന്ന് പറയാൻ എനിക്ക് അറിയില്ല. പക്ഷേ...”

“നീയൊക്കെ എന്തു കരുതി വെച്ചാലും ഞങ്ങളെ ഒന്നും ചെയ്യാൻ പറ്റില്ല.”

ഫ്രെഡി ദേഷ്യത്തിൽ വിറച്ചു കൊണ്ടു പറഞ്ഞു.

Pregnancy time മൂഡ്സ്വിങ് നല്ല പോലെയുള്ള ശ്രീക്കുട്ടിക്ക് ഫ്രെഡിയുടെ ആ നീക്കം ഒട്ടും പിടിച്ചില്ല. കൊടുത്തു ഒന്ന് അവൻറെ മുഖത്ത് നോക്കി ഇരിക്കത്തക്കതായി. അതിനോടൊപ്പം തന്നെ ഡയലോഗും വന്നു.

“പെണ്ണ് എന്ന സമൂഹത്തോട് ഒരു ബഹുമാനവും ഇല്ലാത്ത നിന്റെ ഓക്കേ പ്രവർത്തിക്ക് കൊല്ലങ്ങളായി മനസ്സിൽ കുറിച്ചിട്ടതാണ് ഇങ്ങനെ ഒന്ന്. ഇപ്പോഴാണ് എല്ലാം ഒത്തു വന്നത്.”

പെട്ടെന്നുണ്ടായ അക്രമത്തിൽ ഫ്രെഡി ശരിക്കും ഞെട്ടിപ്പോയിരുന്നു.

എന്നാൽ യാഥാർത്ഥ്യത്തിലേക്ക് വന്ന മാർട്ടിൻ പെട്ടെന്ന് തന്നെ ശ്രീക്കുട്ടിയെ അടിക്കാനായി മുൻപോട്ടു വന്നു.

“എടി, എന്ത് ധൈര്യത്തിലാണ് നീ എൻറെ അനിയനെ എൻറെ മുന്നിൽ വെച്ച് അടിച്ചത്?”

എന്നും ചോദിച്ചു കൊണ്ട്. എന്നാൽ ശ്രീക്കുട്ടിയെ തനിക്ക് പിന്നിലേക്ക് മാറ്റി നിർത്തി സ്വാഹ അവൾക്ക് മുന്നിൽ കയറി നിന്നു. പിന്നെ നിമിഷങ്ങൾക്കകം മാർട്ടിന്റെ കൈകൾ പിടിച്ച് പിന്നിലേക്ക് തിരിച്ചു വച്ചു. അവൻറെ കയ്യിന്റെ ഷോൾഡർ ഒടിയുന്ന സൗണ്ട് അടുത്തു നിൽക്കുന്നവർ വരെ കേട്ടു.

എന്നിട്ടും സ്വാഹക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ല. വേദന കൊണ്ട് പുളയുകയായിരുന്നു മാർട്ടിൻ. എന്നാലും സൗണ്ട് പുറത്തു വരാതെ അവൻ ശ്രദ്ധിച്ചു.
ഒരു പെണ്ണിനു മുന്നിൽ പബ്ലിക്കായി തോറ്റു കൊടുക്കാൻ അവൻറെ അഭിമാനം അനുവദിച്ചില്ല എന്നു വേണം അതിനു പറയാൻ. 

അവൻറെ കൈകൾ ഒന്നു കൂടി പിന്നിലോട്ട് വലിച്ച് അവൾ മെല്ലെ പറഞ്ഞു.

“ഇത് സ്വാഹയാണ് മാർട്ടിൻ. എൻറെ മുന്നിൽ വെച്ച് എൻറെ ശ്രീക്കുട്ടിയെ എന്നല്ല, ഒരു പെൺകുട്ടിയെയും ഈ കൈ കൊണ്ട് നീ ഇനി തൊടില്ല.

ഇനിയും ഒരു ലക്ഷ്മി ദേവ് ഉണ്ടാകാൻ സ്വാഹ സമ്മതിക്കില്ല.”

സ്വാഹയുടെ വായിൽ നിന്നും വന്ന ആ പേര് കേട്ട് മാർട്ടിൻ കിടുങ്ങിപ്പോയി. 

എന്നാൽ മാർട്ടിൻ മാത്രമല്ല വേറെ മൂന്നു സെറ്റ് കണ്ണുകൾ കൂടി പുറത്തേക്ക് വന്നു സ്വാഹയുടെ ആ ചോദ്യം കേട്ട്. അത് മറ്റാരുമായിരുന്നില്ല അരുൺ ദേവ്, അനിൽ, രാഹുൽ എന്നിവരുടേതാണ് എന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ?

“എന്താണ് മാർട്ടിൻ? ഓർമ്മയിലെ അവളെ? ആ കിലുക്കാം പെട്ടിയെ? “

സ്വാഹയുടെ ഓരോ ചോദ്യവും മാർട്ടിനെയും രാഹുലിനെയും അവൻറെ 2 ഏട്ടന്മാരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു.

അവർ മൂന്നുപേരും അറിയാതെ തന്നെ തങ്ങളുടെ അച്ഛനെയും അമ്മയെയും നോക്കി. അവരുടെ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞ തുളുമ്പുന്നത് അവർ കണ്ടു.

വേദനയിലും ലക്ഷ്മിയുടെ പേര് കേട്ട് മാർട്ടിൻ വിറച്ചു പോയി. അവൻറെ മനസ് മുംബൈയിൽ പഠിക്കുന്ന കാലത്ത് തന്റെ ആഗ്രഹം തീർത്ത ഒരു പാവം കിലുക്കാം പെട്ടി പെണ്ണിനെ കുറിച്ച് ഓർമ്മ വന്നു.

എന്നാൽ ആരും പ്രതീക്ഷിക്കാത്ത ഒന്നാണ് പിന്നെ അവിടെ നടന്നത്. എല്ലാവരെയും തള്ളി മാറ്റി മാർട്ടിനു മുന്നിൽ ശാരദാമ്മ സ്വാഹക്ക് ഒപ്പം വന്നു നിന്നു. 

അവൻറെ മുഖത്ത് മാറി മാറി അടിച്ചു കൊണ്ട് ശാരദാമ്മ പൊട്ടുന്ന ഹൃദയ വേദനയോടെ കണ്ണുകളിൽ തീ പാറിച്ചു കൊണ്ട് ചോദിച്ചു.

“കൊന്നു കളഞ്ഞില്ലേടാ നീ എൻറെ കുഞ്ഞിനെ?”

അരുൺ ദേവും അനിലും രാഹുലും അമ്മയുടെ വായിൽ നിന്നും വന്ന ഓരോ വാക്കുകളും കേട്ട് തറഞ്ഞു നിന്നു പോയി.

തങ്ങളുടെ കുഞ്ഞ്... മാർട്ടിൻ...

എന്നാൽ ഒരു പരിഹാസ ചിരിയോടെ മാർട്ടിനെ അവർക്കു മൂന്നു പേർക്കും മുന്നിലേക്ക് തള്ളിയിട്ടു കൊണ്ട് സ്വാഹ ചോദിച്ചു.

“എന്താണ് എൻറെ ചേട്ടന്മാർ മൂന്നും കണ്ണും തള്ളി നോക്കി നിൽക്കുന്നത്? ഇവനെ ഇനി പുറത്തു കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.”

എന്നിട്ടും അവരൊന്നും ചെയ്യുന്നില്ല എന്ന് കണ്ട സ്വാഹ അവരെ സംശയത്തോടെ നോക്കിയതും പിന്നിൽ നിന്നും അവരെ മൂന്നു പേരെയും തടഞ്ഞു നിർത്തിരിക്കുന്ന അമനെ കണ്ടു. അതുകണ്ട് സ്വാഹ മാർട്ടിനെ നോക്കി ചോദിച്ചു.

“ഇപ്പോൾ നിനക്ക് ഏകദേശം കാര്യങ്ങളൊക്കെ മനസ്സിലായി കാണുമല്ലോ?”

“എന്നാൽ ഇനി സമയം കളയണ്ട എന്റെ ഐപിഎസ് ഏട്ടാ... മാർട്ടിനെ അങ്ങ് എടുത്തോ? പിന്നെ ഒരു കാര്യം. ആ വാറണ്ടൊക്കെ വേഗം തന്നെ കാണിച്ചോളൂ. അല്ലെങ്കിൽ ഇനി അതൊക്കെ ചോദിച്ച് സമയം കളയും മാർട്ടിൻ. നിയമത്തെപ്പറ്റി ഒക്കെ വളരെയധികം അറിവുള്ള ആളാണ്. അതായത് നിയമത്തെ ഏതൊക്കെ വിധത്തിൽ ഓടിച്ച് തൻറെ പരിധിയിൽ വരുത്താൻ സാധിക്കും എന്നൊക്കെ നല്ല വശമുള്ള ആളാണ്.”

അതുകേട്ട് തന്റെ കയ്യിൽ ഉണ്ടായിരുന്ന വാറണ്ട് Amey മാർട്ടിൻറെ മുന്നിൽ നീട്ടി കാണിച്ചു. എന്നിട്ട് പറഞ്ഞു.

“വാറണ്ട് ഒക്കെ എപ്പോഴേ റെഡി. കളക്ടർ നേരിട്ട് തന്നെ നൽകാം എന്ന് കരുതിയാണ്... VVIP അല്ലേ മാർട്ടിൻ? അപ്പോൾ അങ്ങനെയൊക്കെ വേണ്ട കാര്യങ്ങൾ?”

ഒരു തരം താളത്തിൽ Amey അങ്ങനെ പറഞ്ഞപ്പോൾ എല്ലാവരും മാർട്ടിനെ പുച്ഛത്തോടെ നോക്കി നിന്നു.

Amen മാർട്ടിനെ വിലങ്ങ് അണിയിക്കാൻ പറഞ്ഞപ്പോൾ മാർട്ടിൻ തിരിഞ്ഞ് സ്വാഹയെ നോക്കി പറഞ്ഞു.

“കൂടെ നിന്ന് ചതിച്ച വരെ വെറുതെ വിടുന്ന സ്വഭാവം ഈ മാർട്ടിന് ഇല്ല സ്വാഹ. അത് നീ പതിയെ മനസ്സിലാക്കും. ഗോവൻ ബ്രദേഴ്സ് ആരാണ് എന്ന്? എന്താണ് അവരുടെ റീച്ച് എന്ന്?”

അവൻ പറയുന്നത് മുഴുവനും കേട്ട ശേഷം സ്വാഹ രണ്ടു കയ്യും നെഞ്ചിൽ അടക്കിപ്പിടിച്ച് അവനു മുന്നിൽ വന്നു നിന്നു പറഞ്ഞു.

“മാർട്ടിൻ, പ്രതികാരം... അത് തീർക്കാൻ ഉള്ളതാണ്. അതാണ് എൻറെ സ്വഭാവം. കാണാം എത്രയും വേഗം.”

അതും പറഞ്ഞ് മാർട്ടിനെ അവൻ അറസ്റ്റ് ചെയ്തു പോകുന്നത് നോക്കി നിന്നു. അവളുടെ കണ്ണുകൾ ചുവന്നിരുന്നു. മുഖത്ത് ദേഷ്യം മാത്രമല്ല ഒരു വല്ലാത്ത സന്തോഷവും അവിടെ കാണാമായിരുന്നു.

Amen പറഞ്ഞു പോലീസുകാർ മാർട്ടിനെ അറസ്റ്റ് ചെയ്തു പോകുമ്പോഴും മാർട്ടിന്റെ കണ്ണുകൾ സ്വാഹയുടെ കണ്ണുകളിൽ തന്നെയായിരുന്നു. അവളുടെ മുഖത്തെ ഭാവം അവനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.

ഫ്രെഡി എന്തു ചെയ്യണമെന്നറിയാതെ മാർട്ടിനെ കൊണ്ടു പോകുന്നത് നോക്കി നിൽക്കുകയായിരുന്നു. അവനിൽ വല്ലാതെ ഭയം നിറഞ്ഞിരുന്നു. കാരണം മറ്റൊന്നുമല്ല, തൻറെ രണ്ടു ബ്രദേഴ്സ്സും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ഇനി മുന്നോട്ട് എന്ത് എന്ന് തന്നെയായിരുന്നു ഫ്രെഡിയുടെ ചിന്ത.

മാർട്ടിൻ പോയതും സ്വാഹ ആദ്യം തന്നെ നോക്കിയത് ദേവച്ഛനെയായിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എന്നാൽ തലയും കുനിച്ച് നിൽക്കുന്ന അച്ഛനെ കണ്ടു അവൾക്ക് വല്ലാതെ ദേഷ്യം വന്നു. അവൾ പതിയെ അയാൾക്ക് അടുത്തേക്ക് ചെന്നു.

“ദേവച്ഛാ...”

അവളുടെ ആ വിളിയിൽ വേദനയും, ദേഷ്യവും എന്നു വേണ്ട ഒരു പാട് ഫീലിംഗ്സ് ഉണ്ടായിരുന്നു എന്ന് എല്ലാവർക്കും തോന്നി.

അവളുടെ വിളി കേട്ട് കണ്ണുകൾ തുടച്ച് തല ഉയർത്തി അവളെ നോക്കി. അവളെ നോക്കിയതും അവൾക്കൊപ്പം നിൽക്കുന്ന ശാരദയെയും അയാൾ കണ്ടു. വേദന നിറഞ്ഞ ഒരു നോട്ടം ആയിരുന്നു  അയാൾ ശാരദക്ക് നൽകിയത്.
 


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 101

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 101

5
9894

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 101 പെട്ടെന്ന് എന്തോ ഓർത്ത പോലെ അയാൾ മൂന്നു ആൺമക്കളെയും നോക്കി. അവരുടെ കണ്ണുകളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും വിഷമവും സങ്കടവും ദേഷ്യവും എല്ലാം അയാൾക്ക് കാണാമായിരുന്നു. എന്തിന് എല്ലാം ഞങ്ങളിൽ നിന്നും മറച്ചു എന്ന് ഒരു ചോദ്യവും അവരിൽ ഉണ്ടെന്ന് അവർ പറയാതെ തന്നെ അയാൾക്ക് മനസ്സിലായിരുന്നു. അതുകൊണ്ടു തന്നെ ഇയാളുടെ തല പിന്നെയും താഴ്ന്നു. ദേവച്ഛന്റെ തല പിന്നെയും താഴുന്നതു കണ്ടു സ്വാഹ ദേഷ്യം കൊണ്ട് വിറച്ചു. അവളുടെ ഭാവ മാറ്റം കണ്ട് അഗ്നി പെട്ടെന്ന് തന്നെ പറഞ്ഞു. “നമുക്ക് എല്ലാവർക്കും ഗസ്റ്റ് ഹൗസിലേക്ക് പോകാം.” അതു കേട്ട് മഹാദേവ