Aksharathalukal

ഈറനണിഞ്ഞ മിഴികളോde💐

Part 19

കോളേജ് റോഡിലെ ആളൊഴിഞ്ഞ ബസ്സ്റ്റോപ്പിൽ അന്ന് നടതൊക്കെപ്പറഞ്ഞിരിക്കുവായിരുന്നു അനുവും നാൻസിയും
\"........ ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല... ചന്തുവേട്ടൻ ഇത്രപെട്ടെന്ന് എന്നെ കീഴ്പ്പെടുത്തുമെന്നു...\"
നാൻസി നാണത്തോടെ പറയുന്നത് കേട്ടിട്ടും അനു ചിരിച്ചതേയുള്ളൂ.
\"ഞാനിത് പ്രതീക്ഷിച്ചതാ...\"അവൾ പറഞ്ഞു.
\"എന്താ  ... നാടകത്തിന്റെ റിഹേഴ്സൽ തുടങ്ങിയതിനു ശേഷം ചന്തുവേട്ടൻ ഒളിഞ്ഞും തെളിഞ്ഞും നിന്നെ നോക്കുന്നതും മറ്റും ഞാൻ കണ്ടിട്ടുണ്ട്.\"
\"എന്നിട്ടെന്താ നീ എന്നോട് പറയാതിരുന്നേ....\"
\"എന്തോ പറയാൻ തോന്നീല്ല...\"
\"എന്നാപ്പിന്നെ ഞാൻ മറ്റൊരുകാര്യം നിന്നോട് പറയട്ടെ....\"
\"എന്താ?\"അവൾ ചെറുചിരിയോടെ ചോദിച്ചു.
\"അത്.... പിന്നേ.... നമ്മുടെ വിഷ്ണുവേട്ടനില്ലേ..... പുള്ളിക്ക്....\"
\"പുള്ളിക്ക്..... എന്നെ ഇഷ്ടമാണ്... എന്നല്ലേ.\"
നാൻസി പറയാൻ തുടങ്ങിയപ്പോഴേക്കും അനു അത് പൂർത്തിയാക്കിക്കൊടുത്തു.
നാൻസി അമ്പരന്നു.
\"നിനക്കിതറിയാമായിരുന്നോ!!!!!!!?\"
അനു നാൻസിയെ നോക്കി ഒന്നു പുഞ്ചിരിച്ചു.
\"അറിയാം \" അവൾ ദൂരേക്ക് കണ്ണും നട്ട് കൊണ്ട് പറഞ്ഞു.
\"എന്നിട്ടാണോ നീ ആപാവത്തിനെ ഒന്നും നോക്കുകകൂടി ചെയ്യാത്തെ..\"നാൻസി അരിശത്തോടെ ചോദിച്ചു.
അനു അപ്പോഴും ദൂരേക്ക് നോക്കിയിരുന്നു.
\"നിനക്ക് വിഷ്ണുവേട്ടനെ ഇഷ്ടാണോ?\"
നാൻസിയുടെ ചോദ്യം ഒരു മിന്നൽ പോലെ അവളുടെ നെഞ്ചിൽതറച്ചു. അനു അവളെ നോക്കി. ഒരു നിമിഷം അനു വിന്റെ മനസിലെന്താണെന്നു മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. ആ കണ്ണുകൾ എന്തോ പറയും പോലെ തേങ്ങുന്നുണ്ടായിരുന്നു.
\"അനൂ.....\"നാൻസി പതിയെ അവളുടെ തോളിൽ കൈവച്ചു.അനു അവളെനോക്കി.ഒരു മങ്ങിയ ചിരി അനുവിന്റെ മുഖത്ത് കാണാം.
\"നാൻസി... വിഷ്ണുവേട്ടന്റെ കണ്ണിലുണ്ട് എന്നോടുള്ള ഇഷ്ടം. ആദ്യ കാഴ്ച്ചയിൽ തന്നെ എന്റെ.... ഹൃദയത്തിൽ പതിഞ്ഞ മുഖമാണത്.. വിഷ്ണുവേട്ടൻ അടുത്തേക്ക് വരുമ്പോഴൊക്കെ എന്റെ ഹൃദയത്തിന്റെ താളം മാറുന്നുണ്ട്. റിഹേഴ്സലിനിടെ ആ സ്പർശനം എന്നെ ഞാനല്ലാതാക്കുന്നുണ്ട്..അത് പ്രണയമാണെന്ന് ഞാൻ .... ഞാൻ തിരിച്ചറിയുന്നുമുണ്ട്.... ഇഷ്ടല്ല ന്ന് പറഞ്ഞാൽ ഞാനത് എന്റെ ഹൃദയത്തോട് പറയുന്ന കളവാകും.എനിക്കിഷ്മാണ്. വിഷ്ണുവേട്ടൻ എന്റെ പ്രാണനാണ്....\"
അവളുടെ വാക്കുകൾ ഹൃദയത്തിൽ തൊട്ടതായിരുന്നു. ആകണ്ണുകളിൽ നിന്നു മുത്തുമണികൾ പോലെ കണ്ണീർ ഭൂമിയിൽ പതിച്ചു.നാൻസി അത്ഭുതത്തോടെ അനുവിനെ നോക്കി ചിരിച്ചു.
\"അപ്പൊ എല്ലാം സെറ്റ് ആയി.. ഞാനിത് ഇപ്പൊ തന്നെ വിഷ്ണുവേട്ടനോട് പറയാം.\"നാൻസി സന്തോഷത്തോടെ ബാഗിൽ നിന്നും ഫോണെടുത്തു.
പക്ഷെ അനു പെട്ടെന്ന് അവളുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി.
നാൻസി \'എന്താ \' എന്നർഥതത്തിൽ അവളെ നോക്കി.
\"എന്നോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ ദയവുചെയ്ത് ഞാനിപ്പോ പറഞ്ഞത് നമ്മളല്ലാതെ ആരുമറിയരുത്.. ചന്തുവേട്ടൻ പോലും..\"
അനു അല്പം കടുപ്പിച്ചാണ് പറഞ്ഞത്.
നാൻസിക്ക് ഒന്നും മനസിലായില്ല.
\"അതെന്താ.. നീയല്ലേ ഇപ്പൊ പറഞ്ഞത് നിനക്കും വിഷ്ണുവേട്ടനെ ഇഷ്ടമാണെന്നു..\"നാൻസി നീരസത്തോടെ ചോദിച്ചു.
\"അതെ... എനിക്കിഷ്ടമാണ്... പക്ഷെ... ഒരിക്കലും അത് വിഷ്ണുവേട്ടനോ മറ്റുള്ളവരോ അറിയണ്ട.. കുറേ നാളായി ആ ഇഷ്ടം മനസിലെ ഒരു കോണിൽ കിടന്നു കത്തുവായിരുന്നു. നിന്നോട് ഒരാശ്വാസത്തിനു വേണ്ടി പറഞ്ഞന്നേയുള്ളൂ.. അല്ലാതെ.....\"
\"നീയെന്തൊക്കെയാ ഈ പറയുന്നേ.. ഇഷ്ടാന്ന് പറയുന്നു.... തുറന്നു പറയണ്ടാനും പറയുന്നു.. എന്താ നിന്റെ മനസ്സിൽ..\"നാൻസിക്ക് ദേഷ്യം വന്നു.
അനു ഒരു നെടുവീർപ്പോടെ സംസാരിച്ചുതുടങ്ങി.
\"വിഷ്ണുവേട്ടന്റെ കുടുംബത്തേക്കുറിച്ച് ശ്രീയും റാമും പറഞ്ഞത് നിനക്കോർമ്മയില്ലേ.. പ്രൗടിയിലും പ്രതാപത്തിലും ഇന്നാട്ടിൽ അവരെ കഴിഞ്ഞേ ആരുമുള്ളൂ. അത്ര വലിയൊരു കുടുംബത്തിലെ കോടിക്കണക്കിനു സ്വത്തുക്കളുടെ ഉടമയാണ് വിഷ്ണുവേട്ടൻ.അവരുടെയെല്ലാരുടെയും പ്രിയപ്പെട്ടവൻ. സൗഭാഗ്യങ്ങളുടെ നടുവിൽ ജീവിക്കുന്നവൻ അങ്ങനെയുള്ളയുള്ള വിഷ്ണുവേട്ടൻ ആരോരു....മില്ലാത്ത.... ആരുടെ....യൊക്കെ..യോ ദയവിൽ ജീവി...ക്കുന്ന അന്യ...ജാതിക്കാരിയായ.... ഈ.... ഭാഗ്യംകെട്ടവളെ.... സ്നേഹിക്കാൻ പാടി.... ല്ല...\" അവൾ വിതുമ്പിപ്പോയി.
നാൻസിക്കും കണ്ണീർ തുളുമ്പി.
\"എടി.... നിനക്കെന്താ കോംപ്ലക്സ്ആണോ.... വിഷ്ണുവേട്ടന് നിന്നെ ജീവനാ... ആരെതിർത്താലും ചേട്ടായി നിന്നെ ചേർത്തുപിടിച്ചോളും അനൂ...\"

\"അതറിയാവുന്നതുകൊണ്ടാ ഒരിക്കലും വിഷ്ണുവേട്ടനിതറിയണ്ടാന്ന് ഞാൻ പറഞ്ഞത്... അങ്ങനെ എല്ലാരേം എതിർത്തും വെറുപ്പിച്ചു ചേർത്തുപിടിക്കത്തക്ക മഹിമയോന്നും ഈ അനാഥപ്പെണ്ണിനില്ല.....\"അവളുടെ വാക്കുകൾക്ക് മൂർച്ച കൂടുന്നതുപോലെ നാൻസിക്ക് തോന്നി. അനു തുടർന്നു.
\"അതുമാത്രമല്ല ചാരുചേച്ചിക്ക് വിഷ്ണുവേട്ടനെ ഇഷ്ടമാണെന്നു ശ്രീ പറഞ്ഞിട്ടില്ലേ.. അവരുടെ വീട്ടിൽ ട്ടിൽ എല്ലാരും ആഗ്രഹിക്കുന്ന വിവാഹമാണത്. ശ്രീക്കും റാമിനും ഒക്കെ അതുപറയുമ്പോൾ എത്ര സന്തോഷമാണ്. ഞാൻ കാരണം ചാരുചേച്ചി സങ്കടപ്പെടും, ശ്രീയും റാമും എന്നെ വെറുക്കും..ഞാനെന്റെ കാര്യം മാത്രം നോക്കി ജീവിച്ചാൽ എന്റെ അന്നമ്മച്ചിയും പപ്പയും എന്റെ അപ്പച്ചന്റെയും അമ്മയുടെയും ആത്മാവും എന്നോട് പൊറുക്കത്തില്ല..\"
\"എന്നാലും.. അനു.. ഒന്നുകൂടി ആലോചിച്ചിട്ട്...\"നാൻസിക്ക് കരച്ചിൽ വന്നു. അനു അവളുടെ കണ്ണീർ തുടച്ചുകൊണ്ട് അവളെ നോക്കി ചിരിച്ചു.
\"ഇനി ആലോചിക്കാൻ ഒന്നുമില്ല.. പഠിക്കണം, സ്വന്തം കാലിൽ നിൽക്കണം എന്റെ പപ്പയെയും അന്നമ്മച്ചിയേയും പൊന്നു പോലെ നോക്കണം...അത്രേ എനിക്കാഗ്രഹമുള്ളൂ...\"
അനു പറഞ്ഞു നിർത്തിയത് ബസ് വന്നതും ഒരുമിച്ചായിരുന്നു. രണ്ടുപേരും തിരികെ വീടുകളിലേക്ക് മടങ്ങി.
പിന്നീട് പലപ്രാവശ്യം നാൻസി അനുവിനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അനു അവളുടെ തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു.
ഉള്ളിൽ നോവും വച്ച് മറ്റുള്ളവരോടും വിഷ്ണുവിനോട് പോലും ചിരിച്ചു സംസാരിക്കുന്നവളെ കാണെ നാൻസിക്ക് അസ്വസ്ഥത തോന്നി.
ചന്തുവിനോട് പറഞ്ഞാലോ എന്നവൾ ആലോചിച്ചു. എന്നാൽ അനു അറിഞ്ഞാൽ ക്ഷമിക്കില്ലെന്ന ബോധ്യം അവളെ പിന്തിരിപ്പിച്ചു.
അങ്ങനെ ദിവസങ്ങൾ കടന്നുപോയി.എല്ലാവരും കാത്തിരുന്ന ആ ദിവസമെത്തി.
ആർട്സ് ഡേ..

എന്നാൽ മറ്റു ചിലർകൂടി ആ ദിവസം കാത്തിരിക്കുകയായിരുന്നെന്നു ആരും അറിഞ്ഞില്ല.
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

\"എല്ലാം ok യല്ലേ \" കോളേജിനു പിറകിലുള്ള കാടുപിടിച്ച പൊളിഞ്ഞ കെട്ടിടത്തിന്റെ വെളിയിൽ ഇരുന്നു സിഗരറ്റ് പുക ഊതിവിട്ടുകൊണ്ട് ബെന്നി ചോദിച്ചു. ചാരു അവന്റെ മുന്നിലായി നിൽക്കുന്നുണ്ട്.
\" ഇതുവരെ എല്ലാം \'പക്ക \' യാണ്. നാളത്തെ ദിവസം അവൾ തീർന്നിരിക്കണം. \"
\"അതീ ബെന്നിക്ക് വിട്ടേക്ക്......\"
\"ഒരു പിഴവ് പോലും ഉണ്ടാകരുത്..പിന്നേ എന്റെ പേര് പുറത്തുവരരുത്..\"
\"ഇല്ല... അല്ലെങ്കിലും ഇതെന്റേം കൂടി ആവശ്യമല്ലേ...\"
\"ഇത്രേം നാൾ ഞാൻ കടിച്ചുപിടിച്ചിരുന്നത് നാളത്തെ ഒരു ദിവസത്തിന് വേണ്ടിയാണ്... അത് വിട്ടുകളയരുത്.\"
\"അവളെന്റെ കയ്യിൽ കിടന്നു മീൻ പോലെ പിടക്കും...\"ബെന്നി വന്യമായി ചിരിച്ചു. ചാരുവും പുച്ഛത്തോടെ പറഞ്ഞു.
\"രണ്ടിന്റേം കളി തീർന്നു...\"

(തുടരും )
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️



ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.3
2037

Part 20 \"അവളെന്റെ കയ്യിൽ കിടന്നു മീൻ പോലെ പിടക്കും...\"ബെന്നി വന്യമായി ചിരിച്ചു. ചാരുവും പുച്ഛത്തോടെ പറഞ്ഞു. \"രണ്ടിന്റേം കളി തീർന്നു...\" \"നാളെയും ഉച്ചക്ക് ശേഷമാണ് അവരുടെ നാടകം. അതാണ് നമ്മുടെ പ്ലാൻ എക്സിക്യൂട്ട് ചെയ്യാനുള്ള പെർഫെക്ട് ടൈം. അതിൽ അവൾ ഒരുപാട്ടുപാടുന്നുണ്ട്. അവൾടെ ഒടുക്കത്തെ പാട്ട്...അതുകഴിഞ്ഞു പിന്നേം അരമണിക്കൂർ കഴിഞ്ഞേ ഡ്രാമ തീരു. ആ ഹാഫ് ആൻ ഔർ ആണ് നമുക്കുകിട്ടുന്ന ടൈം.\" ചാരു പറഞ്ഞു \"ഉം.. ധാരാളം മതി...\" ബെന്നി തലയാട്ടി \"അത്രയും നേരത്തേക്ക് വിഷ്ണുവേട്ടനോ മറ്റുള്ളവരോ അവൾക്ക് കാവലായുണ്ടാവില്ല..\"       രണ്ടുപേരും പരസ്പരം നോക്കി നിഗൂഢമായി ചിരിച്ചു