Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

Part 23


ബെന്നി അവളെ വലിച്ചിഴച്ച് കൊണ്ടുപോകാൻ തുടങ്ങി.അപ്പോഴേക്കും തടയാനാകാതെ നിസ്സഹായനായി ചന്തു നിലത്തു വീണിരുന്നു.
\"വിട്.....ചന്തുവേട്ടാ..... ചന്തുവേട്ടാ...\"
\"ഇങ്ങോട്ട് വാടി.... അവളുടെ ഒരു ഏട്ടൻ....\"
ചന്തുവിന്റെ കാതിൽ അവളുടെ കരച്ചിൽ കേട്ടുകൊണ്ടേയിരുന്നു. അവൻ  എങ്ങനെയോ തലയിലെ മുറിവ് പൊത്തിപ്പിടിച്ച് നിരങ്ങി നിരങ്ങി ഒരുവിധം സ്റ്റെപ്പിനടുത്തെത്തി. പകുതി പടികളും തെന്നിയും വീണും തട്ടിയും പിടിച്ചുമൊക്കെ എങ്ങനെയോ ഇറങ്ങി.പക്ഷെ അവസാനം കാലുറക്കാതെ  പടികളിലൂടെ ഉരുണ്ടും കുതറിയും താഴേക്ക് വീണു.
\"വിഷ്....... വിഷ്ണൂ.......\"ഒരലർച്ചയോടെയാണ് ചന്തു താഴേക്ക് വീണത്. എല്ലാവരും തരിച്ചു നിന്നുപോയി.  വിഷ്ണു സ്റ്റേജിൽ നിന്നും ചാടിയിറങ്ങി, ദീപു ഓടിയെത്തി
വിഷ്ണു ചന്തുവിനെ മടിയിൽ കിടത്തി.രക്തത്തിൽകുളിച്ചുകിടക്കുന്ന ചന്തുവിനെക്കണ്ട നാൻസി സ്തംഭിച്ചു നിന്നുപോയി.
\"ഇച്ചായാ \"എന്നുവിളിച്ചവൾ ഓടിയെത്തി
\"എന്തുപറ്റിയെടാ..\"വിഷ്ണു അലമുറയിട്ടു... \"ദീപൂ  വണ്ടിയെടുക്കടാ...\"വിഷ്ണു അലറി.
\"വിഷ്ണൂ.... അനു.... അനുവിനെ...\"
ചന്തു എന്തൊക്കെയോ പറഞ്ഞു വിഷ്ണുവിന്റെ ശ്വാസം തന്നെ നിന്നതുപോലെ തോന്നി.
\"എ... എന്താ.....\"
\"അനു... വിനെ... ബെന്നി... ലൈബ്രറി....\"അത്രയും പറഞ്ഞ് ചന്തു ബോധരഹിതനായി
\"വിഷ്ണൂ, ഇവനെ ഞാൻ കൊണ്ടുപൊയ്ക്കോളാം , വിടരുതാ ചെറ്റയെ......\"ദീപുവിന്റെ കണ്ണിൽ കനലാളി
ദീപുവും നാൻസിയും റാമും  കൂടി ചന്ദുവിനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.
നെഞ്ചിൽ കത്തിയിറക്കുന്ന വേദനയോടെയും ഉള്ളിലെരിയുന്ന അഗ്നിയുടെയും ചൂടേറ്റ് കലിയിളകിയ മനസ്സുമായി വിഷ്ണു അങ്ങോട്ടേക്ക് കുതിച്ചു. കൂടെ അരവിന്ദുംകൂട്ടുകാരും കാര്യമൊന്നും മനസിലാകാതെ കാണികൾ അമ്പരന്നു. ചിലർ പിറുപിറുക്കൻ തുടങ്ങി.

വിഷ്ണു വിന്റെ പോക്കുകണ്ട്  എല്ലാ പ്ലാനും കുളമായി എന്ന് ചാരുവിനു മനസിലായി. അവളെ പതിയെ രംഗത്തുനിന്നും അപ്രത്യക്ഷയായി
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
ബെന്നി അനുവിനെ വലിച്ചിഴച്ച് ടെറസ്സിലേക്കാണ് കൊണ്ടുപോയത് .
\"വിട്....എന്നെ വിടാന പറഞ്ഞെ
വിടെടാ സാത്താനെ...\"
അവളുടെ സകല നിയന്ത്രണങ്ങളും തെറ്റിയിരുന്നു...
\" എന്താടി വിളിച്ചേ,....\"ബെന്നി കലിയോടെ അവളെ പിടിച്ചു മുഖാമുഖം നിർത്തി.
അവളുടെ മുഖത്ത് കണ്ണീരിനൊപ്പം കോപവും കലരുന്നത് അവൻ കണ്ടു.
\"മനുഷ്യനും മൃഗവുമല്ലാത്ത നിന്നെ  പിന്നെന്താ വിളിക്കേണ്ടേ ?....സാത്താന്റെ സന്തതി....\"അനുവിന്റെ അമർഷം നിറഞ്ഞ വാക്കുകൾ ബെന്നിയെ ആസ്വസ്ഥനാക്കി.അളമുട്ടിയാൽ ചേരയും കടിക്കും എന്നപോലെ ബെന്നിയോടുള്ള പേടിയിൽ നിന്നും തന്നെ അവനെ എതിർക്കാനുള്ള ധൈര്യവും അവൾ സംഭരിച്ചിരുന്നു.
\"അതേടി.... ചെകുത്താൻ തന്നെയാ...നീയെന്തുവിളിച്ചാലും എനിക്കത് പ്രശ്നമേയല്ല.... ഇന്ന് നീ ഈ ചെകുത്താന്റെ സ്വന്തമായിരിക്കും....
അത്രയ്ക്കിഷ്ടാ നിന്നെ എനിക്ക്....അവന്  ആ വിഷ്ണുവിന് ഒരിക്കലും നിന്നെ സ്വന്തമാക്കാൻ കഴിയില്ല.....\"
അത്രയും പറഞ്ഞ് ബെന്നി അനുവിന്റെ ദേഹത്തുനിന്നും ഷാൾ വലിച്ചു പൊട്ടിച്ചെടുത്തു
\"ഛെ..........\"അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.അവൻ അവളുടെ മുന്നിലേക്ക് വരുന്നതനുസരിച്ച് അനു പിറകിലേക്ക് പോയി. പെട്ടെന്ന് അനു തിരിഞ്ഞു മാറാൻ തുടങ്ങിയതും ബെന്നി അവളുടെ ഇടതൂർന്ന മുടിയിൽ കൈ കൊരുത്തു പിടിച്ചു. വേദനകൊണ്ട് അനു പുളഞ്ഞു ..ബെന്നി അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടുകൊണ്ട് അവളുടെ അരയിൽ കൈമുറുക്കി.
അനു ശക്തിയായി ബെന്നിയെ തള്ളിയിട്ടും കുതറിയിട്ടും അവന്റെ പിടിയിൽ നിന്നും അനങ്ങാൻ പോലുമായില്ല. അവന്റെ ശ്വാസം അവളുടെ കഴുത്തിൽ പതിഞ്ഞപ്പോൾ അനുവിനു സ്വയം വെറുപ്പ്‌ തോന്നി.
അവളെ എന്തൊക്കെയോ പറഞ്ഞുതുടങ്ങി..
\"ഇഷ്ട..... ല്ലാത്ത... പെണ്ണിന്റെ ശരീരം......കീഴ്പ്പെടുത്തുന്നത് ...... അത്ര.. ആണത്തമൊന്നുമല്ല......\"
അവളുടെ വാക്കുകൾ ബെന്നിയെ ഭ്രാന്തുപിടിപ്പിക്കുന്നുണ്ടായിരുന്നു.
\"പ്രണയം സ്വയം തോന്നണം... ബലം പ്രയോഗിച്ച് നിനക്കെന്റെ ശരീരം മാത്രേ..... സ്വന്തമാക്കാൻ പറ്റൂ..... മനസ്സ് വിഷ്ണുവേട്ടനെ മാത്രേ സ്നേഹിക്കൂ....\"
അവളെ ഉറക്കെ പറഞ്ഞു. ബെന്നി ശരിക്കും ഒരു സൈക്കോ ആയി മാറിതുടങ്ങിയിരുന്നു.. അവന്റെ പിടി അയഞ്ഞു. ആ നിമിഷം അനു അവനിൽ നിന്നും സ്വയം വേർപെട്ടു. ബെന്നി അവളെ വീണ്ടും പിടിക്കാനാഞ്ഞതും അവൾ ഓടിപ്പോയി ടെറസിന്റെ വിളുമ്പിലെ തിട്ടയിലേക്ക് കയറി നിന്നു. ബെന്നി അക്ഷരാർദ്ധം ഞെട്ടി.
\"അടുത്തേക്ക് വന്നാൽ ഞാൻ ചാടും \"
അനു കണ്ണീരോടെ പറഞ്ഞു.
\"അനൂ.... വേണ്ട.... താഴെയിറങ്ങ്....\"അവന്റെ ശബ്ദമിടറി.
\"അനൂ... ഞാൻ.... ഞാൻ... നിന്നെ ഒന്നും ചെയ്യില്ല.. അനൂ.... നിന്നോടുള്ള ഇഷ്ടം..... നിന്നെ സ്വന്തമാക്കാൻ.... ഞാനെന്തൊക്കെയോ.... താഴെയിറങ്ങ്... അനൂ....\"
\"ഇഷ്ടം.. ഇതാണോ ഇഷ്ടം.. ഇത് ഭ്രാന്താ... വെറും ഭ്രാന്ത്... എനിക്ക് നിന്നെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല I Hate you....\"
\"ടീ...... താഴെയിറങ്ങാൻ.... \"ബെന്നി അലറി..
അനു പക്ഷെ തന്റെ തീരുമാനത്തിൽ മാറ്റമൊന്നുമില്ലാത്തപോലെ താഴേക്ക് നോക്കി.
\"അമ്മേ.... അപ്പച്ചാ..........\"അവളുടെ കണ്ണുകളിൽ കൂടി രക്തം വാർന്നു..
ഒരുനിമിഷം കണ്ണുകളടച്ച് മുന്നോട്ടേക്കാഞ്ഞു.പെട്ടെന്നാരോ അവളെ പിന്നിലേക്ക് വലിച്ചിട്ടു. ബെന്നിയാണെന്ന് കരുതി അവളവനെ പിന്നിലേക്ക് തള്ളി. അപ്പോഴാണ് ആമുഖം അവൾ കണ്ടത്. വിഷ്ണു.
കുറേനേരത്തേക്ക് തന്നിൽ ഇല്ലാതിരുന്ന ജീവൻ തിരികെയെത്തിയതുപോലെ അവൾക്ക് തോന്നി.
\"വിഷ്ണുവേട്ടാ....\"ഒട്ടും പ്രതീക്ഷിക്കാതെ അനു പെട്ടെന്നവനെ കെട്ടിപ്പിടിച്ചു. അവളുടെ കണ്ണീരിന്റെ ഉപ്പ് അവന്റെ മാറിൽ പടർന്നൊഴുകി. മറ്റൊന്നും ആലോചിക്കാതെ അവനും അവളെ കൈകൊണ്ട് ചേർത്തുപിടിച്ചു. കുറേനേരമായി അവളുടെ മനസിനെ നോവിച്ചതെല്ലാം കണ്ണീരായി ഒഴുകിപ്പോട്ടെയെന്നു അവനും കരുതി.
അവന്റെ നിറഞ്ഞൊഴുകിയ കണ്ണിൽ കനൽ കത്തിതുടങ്ങി അവൻ തിരിഞ്ഞ് ബെന്നിയെ നോക്കി. അപ്പോഴേക്കും അരവിന്ദും കൂട്ടുകാരും കൂടി പിടിച്ചുകെട്ടിയിരുന്നു അവനെ.

സ്വബോദത്തിലെത്തിയെന്നപോലെ അനു പെട്ടെന്ന് വിഷ്ണുവിൽ നിന്നകന്നുമാറി. വിഷ്ണു നേരെ ബെന്നിയുടെ അടുത്തേക്ക് വന്നു..ബെന്നിയുടെ കണ്ണിൽ അപ്പോഴും വിഷ്ണുവിനോടുള്ള പക മാത്രമായിരുന്നു. വിഷ്ണു ബെന്നിയെ കലി തീരെ തല്ലിച്ചതച്ചു.
അവന്റെ നെഞ്ചിൽ കാൽ വച്ച് വിഷ്ണു ഉറക്കെ പറയാണ് തുടങ്ങി.
\"എടാ പട്ടി @##@@#%&₹...എന്റെ ചന്തുവിനെ നീ..... അവനെന്തെങ്കിലും സംഭവിച്ചാൽ നീപിന്നെ ഇല്ല.....\"
വിശ്നു കാൽ ഒന്നുകൂടെ അമർത്തി.ബെന്നിയൊന്നു ഞരങ്ങി.
\"നിന്നോടുപലപ്രാവശ്യം ഞാൻ പറഞ്ഞതാ....... അവളുടെ നിഴൽ വെട്ടത്തുപോലും വന്നേക്കരുതെന്നു....
ഇവളെന്റെയാ.... എന്റെമാത്രം..
അനീറ്റ വിഷ്ണുവിന്റെ പെണ്ണാ.......ഈ ചന്ദ്രോത്ത് വിഷ്ണുദേവിന്റെ പെണ്ണ്.............\"

വിഷ്ണുവിന്റെ വാക്കുകൾ ബെന്നിയുടെ പക കൂട്ടിയെങ്കിൽ,അനുവിന്റെ മനസിനെ തളർത്തി. അവൾ തലച്ചുറ്റി നിലത്തേക്ക് വീണു.

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
ബെന്നിയെ പോലീസ് കൈവിലങ്കുവച്ച കൊണ്ടുപോയതിന്റെ പിറകെ അനുവും അരവിന്ദും വിഷ്ണുവിനോപ്പം ഹോസ്പിറ്റലിലേക്ക് പാഞ്ഞു.casualty ക്ക് മുന്നിൽ കരഞ്ഞുകൊണ്ടിരിക്കുന്ന നാൻസിയെക്കണ്ടതും അനു ഓടി അങ്ങോട്ടേക്ക് ചെന്നു. കഴുത്തിലും  ദേഹത്തും മുറിപ്പാടുകളുമായി നിൽക്കുന്ന അവളെ നാൻസി അമ്പറപ്പോടെ നോക്കി, പിന്നീട് കെട്ടിപ്പിടിച്ചു. ദീപുവും അങ്ങോട്ടേക്ക് വന്നു.
\"എങ്ങനെയുണ്ടെടാ... അവന്....?\"വിഷ്ണുവിന്റെ ശബ്ദം നേർത്തിരുന്നു.
\"പേടിക്കാനൊന്നുമില്ലെന്ന ഡോക്ടർ പറഞ്ഞത്. തല പൊട്ടിയിട്ടുണ്ട്. ചെറിയ മുറിവാ. സ്റ്റിച് ഇട്ടിട്ടുണ്ട്... പടിയിൽ നിന്നു ഉരുണ്ട് വീണതിന്റെ ഷോക്കിൽ ബോധം പോയതാ കുറച്ചുകഴിഞ്ഞു റൂമിലേക്ക് മാറ്റും.നാളേക്കഴിഞ്ഞ് വീട്ടിലേക്ക് പോകാം.\"ദീപു വിവരങ്ങൾ പറയുമ്പോൾ എല്ലാരുടേം മുഖത്ത് ഒരാശ്വാസം വീണു.ചന്തുവിന്റെവീട്ടിൽ നിന്നും ആളെത്തി. നാൻസിയുടെ കരഞ്ഞുതുളുമ്പിയ മുഖം കണ്ട് ചന്തുവിന്റെ അമ്മച്ചി അവളെ ചേർത്തുനിർത്തി.ചന്തുവിനെ ബോധം വന്നതിനു ശേഷമാണ് നാൻസി പോകാൻ തയ്യാറായത്.അനുവിനെ വിഷ്ണു വീട്ടിലെത്തിച്ചു. അന്നയോടും എബിയോടും എല്ലാ കാര്യങ്ങളും അവൻ തന്നെ വിശദമായി പറഞ്ഞു. ബെന്നിയുടെ മേൽ കംപ്ലയിന്റ് കൊടുക്കാനുള്ള നിർദേവും നൽകിയാണ് വിഷ്ണു തിരികെപ്പോയത്. തൻ ഇഷ്ടമാണെന്ന് പറഞ്ഞതിന് ശേഷം അനുവിന്റെ ഭാഗത്തുനിന്നും ഒരു റെസ്പോൺസും കിട്ടാത്തതിന്റെ വിഷമം കൂടി അവനുണ്ടായിരുന്നു.
എബി കാര്യങ്ങൾ മറച്ചുവച്ചതിനു അനുവിനെയും അന്നയെയും കുറ്റപ്പെടുത്തിയെങ്കിലും പിന്നീടവരെ സമാധാനിപ്പിച്ചു.അനു അന്നയുടെ മസിൽ കിടന്നു കരഞ്ഞു കരഞ്ഞുറങ്ങിപ്പോയി.
(തുടരും )
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️



ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.5
1715

Part 24 പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ലാതിരുന്നതിനാൽ ചന്തുവിനെ പിറ്റേന്ന് തന്നെ  ഡിസ്ചാർജ് ചെയ്തു.വീട്ടിലേക്ക് കൊണ്ടുപോകും വരെ അനുവും നാൻസിയും ഹോസ്പിറ്റലിൽ തന്നെയായിരുന്നു. അവന്റെ അപ്പച്ചനും അമ്മച്ചിക്കും നാൻസിയെ ചന്തുപറഞ്ഞറിയാമായിരുന്നെങ്കിലും നേരിട്ടുകണ്ടപ്പോൾ ഒത്തിരി ഇഷ്ടമായി. ചന്തുവിന്റെയും നാൻസിയുടെയും കാര്യം \'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് \'മൂവി പോലെ     ഒന്നിന് പിറകെ ഒന്നായിട്ടു എല്ലാം വളരെ വേഗത്തിലായിരുന്നു ok ആയത്. നാൻസിയുടെ വീട്ടുകാർക്കും നൂറുവട്ടം സമ്മതം.\'പിള്ളേരുടെ പഠിത്തം തീർന്നിട്ട് കെട്ട് നടത്താം \'എന്നുവരെയായി. വിഷ്ണു ഉന്നം