Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

Part 26


\"അനുവിനെ കണ്ടോ \"
വിഷ്ണു ക്ലാസ്സിൽ വന്നു അവളെ തിരക്കി. അവൾ ലൈബ്രറിക്കകത്തേക്ക് കരഞ്ഞുകൊണ്ട് കയറിപ്പോയെന്നു ഒരാൾ പറഞ്ഞു. വിഷ്ണു ശരവേഗത്തിൽ അങ്ങോട്ട് പാഞ്ഞു.
വിഷ്ണു ലൈബ്രറിക്കുമുന്നിലെത്തിയപ്പോഴേക്കും ചന്തുവും നാൻസിയും പിന്നാലെയെത്തി. ചന്ദു വിഷ്ണുവിനെ പിടിച്ചുനിർത്തി.
\"ഡാ..... ഇപ്പൊ നീ പോകണ്ട,  അവളോട് ദേഷ്യപ്പെട്ടാൽ  ഒന്നിനും പരിഹാരമാകില്ലല്ലോ. നമുക്ക് അനുവിനോട് സംസാരിക്കാം.\"ചന്തു ടെൻഷനോടെ പറഞ്ഞു.
\"ആരും ഒന്നും സംസാരിക്കേണ്ട...ഇനി എന്താ വേണ്ടേന്ന്  ഞാൻ തീരുമാനിച്ചിട്ടുണ്ട്.\"വിഷ്ണു ചന്തുവിന്റെ കൈ തട്ടിക്കൊണ്ടു പറഞ്ഞു.
\"ചേട്ടായി.. നാൻസി വിളിച്ചു. അവൻ അവളെയൊന്നു നോക്കി.എന്നിട്ട് ദേഷ്യവും പുഛവും കലർന്ന ഭാവത്തിൽ അകത്തേക്ക് കയറി. ചന്തുവും നാൻസിയും കൂടെ വരാൻ തുനിഞ്ഞപ്പോൾ വിഷ്ണു കയ്യുയർത്തി അവരെ തടഞ്ഞു. അവർ വെപ്രാളത്തോടെ പരസ്പരം നോക്കി നിന്നു.

വിഷ്ണു ലൈബ്രറിയുടെ മുക്കും മൂലയും പരതി.ഓടുവുവിൽ ലൈബ്രറിയുടെ അങ്ങേയറ്റം, ഷെൾഫുകൾക്കിടയിൽ, ഒരാളൊഴിഞ്ഞകോണിൽ,ജനൽ ക്കമ്പികളിൽ പിടിച്ചുനിൽക്കുന്ന അനുവിനെ അവൻ കണ്ടെത്തി. അവൻ അവളുടെ അടുത്തേക്ക് ചെന്നു. അടുത്തുകിടന്ന ടേബിളിൽ തട്ടി ഒച്ചയുണ്ടാക്കി. ചിന്തകളിൽ നിന്നും വിമുക്തയായി അവൾ തിരിഞ്ഞുനോക്കി. വിഷ്ണു അവളെത്തന്നെ നോക്കി നിൽക്കുകയാണ്. അവന്റെ കണ്ണിൽ പ്രണയമോ വിരഹമോ ആശയൊ നിരാശയോ ദേഷ്യമോ മറ്റെന്തെങ്കിലുമോ അവൾക്കു തിരിച്ചറിയാനായില്ല. പെട്ടെന്ന് തന്നെ അവൾ ബാഗെടുത്തുകൊണ്ട് പോകാൻ തുടങ്ങിയതും അവളുടെ കയ്യിൽ അവന്റെ പിടിവീണിരുന്നു.
\"കയ്യീന്ന് വിട് വിഷ്ണുവേട്ടാ, എന്താ ഈ കാണിക്കുന്നേ?\"
എന്നാൽ അവൻ മറുപടിയൊന്നും പറയാതെ അവളുടെ കണ്ണിൽത്തന്നെ നോക്കിനിന്നു. ആ കണ്ണുകളിൽ മനോവേദനയുടെ തീനാളങ്ങൾ നാമ്പിടുന്നത് അവൾക്ക് കാണാമായിരുന്നു.
\"വിഷ്ണുവേട്ടാ, എനിക്ക് വേദനിക്കുന്നു... വിട്......\"അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
\"നിനക്ക് മാത്രേ വേദനയുള്ളോ....\" അവന്റെ ഹൃദയവേദനയെത്രയെന്നു അവൾക്ക് അറിയാമായിരുന്നു. അതവളും അനുഭവിക്കുന്നുണ്ടല്ലോ .അവളവന്റെ കണ്ണുകളിൽ നോക്കാനാവാതെ തലകുനിച്ചു
\"നാൻസി എല്ലാം പറഞ്ഞു. ഇനിയൊന്നും ഒളിക്കണ്ട.....\"വിഷ്ണു അത് പറയുമ്പോൾ അവൾ അവനെ ഉറ്റുനോക്കി മൗനിയായി.

\"നീയാരാന്നാ നിന്റെ വിചാരം ആധുനിക സീതയോ, അതോ മദർ തെരെസ സീസൺ ടൂവോ .. അതുമല്ലെങ്കിൽ... എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കരുത്..ആ ചാരുവന്നു മുതലക്കണ്ണീർ കാട്ടി എന്തൊക്കെയോ പറഞ്ഞപ്പോൾ... സത്യം ചെയ്തു കൊടുത്തിരിക്കുന്നു, മരമണ്ടി..ആ  പിശാശിനെ കെട്ടുന്നതിലും ഭേദം ഞാൻ കെട്ടി തൂങ്ങി ചാകുന്നതാ...
അവളുടെ സങ്കടം കണ്ട് എന്നെ വേണ്ടാന്ന് വച്ചപ്പോൾ... എന്റെ മനസ് കണ്ടില്ലല്ലോ നീ.... അതിന്റെ വേദനയും നീ കണ്ടില്ല.....\"അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ പാകം നിന്നു.
\"വിഷ്...ണു....വേ..ട്ടാ ഞാ...ൻ...\"അവളുടെ ശബ്ദം പതറിയിരുന്നു..
അവൻ അവളെ അപ്രതീക്ഷിതമായി നെഞ്ചിലേക്ക് വലിച്ചിട്ടു. ഗാഢമായി  പുണർന്നു. പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ അവൾ  അമ്പരന്നു. അവൾ അവനെ വിട്ട് മാറാൻ ശ്രമിച്ചെങ്കിലും ഫലം വിഫലം. അവനവളെ ഭിത്തിയോട് ചേർത്തുനിർത്തി.ഇരുഭാഗത്തും കൈകൾ കൊണ്ട് വേലികെട്ടി. അവളുടെ കവിളിലേ പാടിൽ അവൻ വിരലുകൾ കൊണ്ട് തലോടി. അവന്റെ കണ്ണുകളിൽ ഇപ്പോൾ മറ്റൊന്നുമില്ല പ്രണയം മാത്രം. അനുവിന്റെ നെറ്റിയിൽ വിയർപ്പു കണങ്ങൾ സൃഷ്ടിക്കപ്പെട്ടു.
അവളവനെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും അവൻ പാറപോലെ നിൽക്കുന്നതുകണ്ട് അവൾ വിവശയായി.
\"വി.. ഷ്.. ണു വേ ...ആാാ...\"
അനു വിഷ്ണുവിനോടെന്തോ പറയാൻ തുടങ്ങിയതും അവൻ അവളുടെ അധരങ്ങളെ അതിന്റെ ഇണകൾ കൊണ്ട് കൊരുത്തിരുന്നു. അവളുടെ കണ്ണുകൾ ആദ്യം വിടർന്നു. പിന്നീട് കൂമ്പിയടഞ്ഞു. അവൻ അവളുടെ ഇരു ഇതളുകളും ആഴത്തിൽ രുചിച്ചു. അവൾ ഒരു സീൽക്കാരത്തോടെ ഉയർന്നുപൊങ്ങി. അവൻ അവളുടെ അരയിൽ കൈമുറുക്കി. അവളുടെ കണ്ണീരിന്റെ ഉപ്പിനൊപ്പം ആ മാധുര്യം നുകരുമ്പോൾ അവന്റെ മനസ്സിൽ തന്റെ പ്രണയത്തെ തിരികെക്കിട്ടിയ സന്തോഷം മാത്രമായിരുന്നു.അവൾക്കും അങ്ങനെ തന്നെ. നാവിൽ ചോരച്ചുവ രുചിച്ചിട്ടും അവൻ പിന്മാറിയില്ല. അവസാനം അവൾ ശ്വാസം കിട്ടാതെ പിടഞ്ഞപ്പോഴാണ് അവൻ  അകന്നുമാറിയത്.
രണ്ടുപേരുടെയും ശ്വാസഗതികൾ പഴയപോലെയാകാൻ കുറച്ച് നേരമെടുത്തു.അവൻ വീണ്ടും അവളോടടുത്തു.
അവളുടെ മുഖം കൈക്കുമ്പിളിൽ ആക്കി. അവളവനെ നോക്കാനാകാതെ കണ്ണുകൾ ഉയർത്താതെ നിന്നു..
\"അനൂ......\"
അവൻ മൃദുവായി വിളിച്ചു. അനു പതിയെ മുഖമുയർത്തി അവനെ നോക്കി.
\"അനൂ,എന്റെ ഉള്ളിൽ നീ മാത്രേയുള്ളൂ... അന്നും ഇന്നും ഇനിയെന്നും അങ്ങനെ തന്നെ അതിനിനി മാറ്റമില്ല....\"
അവൾ വിതുമ്പി.

\"പറയ് നിനക്കെന്നെ ഇഷ്ടല്ലേ....?\"

\"ഉം....\"അവളൊന്നു മൂളുക മാത്രം ചെയ്തു.

\"പോരാ, അതെനിക്ക് കേൾക്കണം..\"
അവളവനെ തന്നെ നോക്കി നിന്നു. അവളുടെ കണ്ണുകൾ തിളങ്ങി, ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരിനാളം വിടർന്നു. വാക്കുകൾക്ക് പറയാനാവാത്ത കാര്യങ്ങൾ മൗനത്തിനു പറയാൻ പറ്റുമെന്നു അവന് തോന്നി.എന്നാൽ ആ മൗനം ഭേദിച്ചുകൊണ്ടവൾ തന്നെ പറഞ്ഞു
\"ഇഷ്ടമാണെന്നല്ല, വിഷ്ണുവേട്ടൻ എന്റെ പ്രാണനാണ്... ഈ അനീറ്റയുടെ ജീവശ്വാസം...\"
\"ഹോ.....\" അവൻ ദീർഘശ്വാസത്തോടെ
നെഞ്ചിൽ കൈവച്ചുപോയി.അവന്റെ സന്തോഷത്തിന്റെ അതിർവരമ്പുകൾ പൊട്ടി. അവനവളെ വീണ്ടും പുണർന്നു. അവളും സങ്കടങ്ങളെല്ലാം അവന്റെ മാറിൽ ഒഴുക്കികളഞ്ഞു.
(തുടരും )



ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.5
1884

Part 27 \"ഹോ.....\" അവൻ ദീർഘശ്വാസത്തോടെ നെഞ്ചിൽ കൈവച്ചുപോയി.അവന്റെ സന്തോഷത്തിന്റെ അതിർവരമ്പുകൾ പൊട്ടി. അവനവളെ വീണ്ടും പുണർന്നു. അവളും സങ്കടങ്ങളെല്ലാം അവന്റെ മാറിൽ ഒഴുക്കികളഞ്ഞു. അവൻ അവളെ നേരെനിർത്തി കണ്ണുകൾ തുടച്ചുകൊടുത്തു. \"ഇനി കരയണ്ട, നിന്റെ കരണം പൊട്ടിച്ചൊന്നു തരാനാ ആദ്യം തോന്നിയത്, പക്ഷെ അത് നാൻസി വെടിപ്പായിട്ട് ചെയ്തതുകൊണ്ട് വീണ്ടും വേണ്ടാന്ന് കരുതി...പിന്നേ..... ദേഷ്യവും സങ്കടവും എല്ലാം കൂടി... വന്നപ്പോ.... ഇത്രേം നാളും എന്നെ നീയും കൂടി പൊട്ടനാക്കുവായിരുന്നൂന്നു തോന്നിയപ്പോ............ നോവുന്നുണ്ടോ  നിനക്ക്..\"അവനവളുടെ ചുണ്ടുകൾ തലോടിക്കൊണ്ട് ചോദിച്ചു. അവളുടെ മ