Aksharathalukal

വില്ലന്റെ പ്രണയം ആമുഖം ♥️

………ആമുഖം……….


1.  ഇതുവരെ വില്ലനിൽ കണ്ട ഒരു കഥാപാത്രവും ഈ പാർട്ടിലും ഇനിയുള്ള കുറച്ചു പാർട്ടിലും കാണില്ല……………..അതായത് സമറിനും ഷാഹിക്കും കുഞ്ഞുട്ടനും അബൂബക്കറിനും ഒക്കെ കുറച്ചുനാളത്തേക്ക് വിട………

2. ഇത് ഒരു ഫിക്ഷണൽ കഥയാണ്……….ചരിത്രത്തിലെ കുറച്ചു കാര്യങ്ങൾ ഞാൻ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ കഥ ഫിക്ഷനാണ്……..

3.ലോജിക് ഉപയോഗിക്കരുത്…..റിയലിസ്റ്റിക് അല്ല കഥ……പലതും ഞാൻ കഥയുടെ ഗതിക്ക് അനുസൃതമായി ആണ് ഉപയോഗിച്ചിട്ടുള്ളത്…………
വളരെ റിസേർച്ച് നടത്തിയിരുന്നു ഈ കഥയ്ക്ക് വേണ്ടി…….നിങ്ങളുടെ അഭിപ്രായം കമന്റുകളായി അറിയിക്കാൻ മറക്കരുത്…………..

ഇതുവരെയുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ വേണ്ടിയും മുന്നോട്ടുള്ള കഥയുടെ ഗതി മനസിലാക്കി തരാനും വേണ്ടി മാത്രമാണ് ഈ പാർട്ട്‌ ഇന്ന് post ഇടുന്നത്..

72 പാർട്ട്‌ ആയി എഴുതി വരുന്നു... നിങ്ങളുടെ അഭിപ്രായം എന്താണെന്ന് ഞാൻ അറിയാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ലല്ലോ... വെറുതെ എഴുതി പോവുന്നതുകൊണ്ട് എന്താണ് പ്രയോജനം..

പെട്ടെന്ന് എഴുതി തുടങ്ങണമെങ്കിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക..

# ഞാൻ ആദ്യമേ പറഞ്ഞല്ലോ, അടുത്ത കുറച്ചു അധികം പാർട്ടുകളിൽ ഇതുവരെ ഉണ്ടായിരുന്ന പ്രധാന കഥാപാത്രങ്ങൾ ആരും തന്നെ ഉണ്ടാവില്ല.. ഖുറേഷികളുടെ ചരിത്രം... അതാണ്‌ ഇനി... എങ്ങനെയാകുമെന്ന് അറിയില്ല... ഒളിഞ്ഞിരിക്കുന്ന പലതും പുറത്തു കൊണ്ട് വരാൻ നേരമായി.. പെട്ടന്നാവില്ല..


………………ആരംഭം………………..


ആനന്ദ് ഒരു കസേരയിൽ ഇരുന്നു…………….ഓപ്പോസിറ്റായി മറ്റൊരു കസേരയിൽ നിരഞ്ജനയും……………….

ആനന്ദ് അവളെ നോക്കി പുഞ്ചിരിച്ചു…………………..

“പറയു…………”……………ആനന്ദ് അവരോട് പറഞ്ഞു………………

“അറിയണം……………ചെകുത്താൻമാരുടെ ചരിത്രം മുഴുവൻ അറിയണം…………….”……………നിരഞ്ജന പറഞ്ഞു……………..

അതുകേട്ട് ആനന്ദ് വെങ്കിട്ടരാമൻ പുഞ്ചിരിച്ചു………………

“ചെകുത്താൻ…………..ചെകുത്താന്റെ വേദം…………..തുറന്നേക്കാം……………അല്ലേ…………..”…………ആനന്ദ് വെങ്കിട്ടരാമൻ ചിരിച്ചുകൊണ്ട് പറഞ്ഞു………………..

“തുറക്കണം……………അതിൽ നിന്ന് എനിക്ക് എല്ലാം അറിയണം……………എല്ലാം……….”…………………നിരഞ്ജന പറഞ്ഞു……………………..

“ആരാണ് ചെകുത്താന്മാർ……………..??ആരാണ് സമർ……………….??ആരാണ് അബൂബക്കർ………………..??എന്താണ് മിഥിലാപുരിയുടെ ചരിത്രം………………??എന്താണ് മിഥിലാപുരിയും ദുർഗാപുരിയും തമ്മിലുള്ള പ്രശ്‌നം…………………??ഇങ്ങനെയുള്ള എന്റെ ഓരോ ചോദ്യങ്ങൾക്കും എനിക്ക് ഉത്തരം കിട്ടണം…………………..”…………….നിരഞ്ജന പറഞ്ഞു…………………..

ആനന്ദ് നിരഞ്ജനയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു…………………അവളുടെ ഭാവം ശ്രദ്ധിച്ചു…………………

തന്റെ വാക്കുകൾ അവസാനിപ്പിച്ചതിന് ശേഷം നിരഞ്ജന ആനന്ദിനെ നോക്കി…………………..

ആനന്ദിൽ ഒരു പുഞ്ചിരി വിടർന്നു…………….അയാൾ ഒന്ന് ശ്വാസം എടുത്തു……………….വാക്കുകൾക്കായി തേടി……………………….

“ചെകുത്താന്റെ വേദപുസ്തകം…………………..”………………ആനന്ദ് പറഞ്ഞു……………………

നിരഞ്ജനയും മറ്റുള്ളവരും ആനന്ദിനെ നോക്കി……………………ആനന്ദിന്റെ വാക്കുകളിലേക്ക് അവർ ശ്രദ്ധയോടെ ചെവി കൂർപ്പിച്ചു…………………..

അവിടം ഒരു നിശബ്ദത പരന്നു……………

അനിവാര്യമായ ഒരു നിശബ്ദത…………………..

“ചെകുത്താന്റെ വേദപുസ്തകത്തിലെ താളുകളിൽ ഞാൻ എന്റെ തൂലികയുടെ മഷി ചേർക്കാൻ തുടങ്ങിയത് രണ്ടു തലമുറകൾക്ക് മുൻപ് മാത്രമാണ്………………….പക്ഷെ ചെകുത്താന്റെ വേദപുസ്തകത്തിലെ താളുകളിൽ മഷി പുരളാൻ ആരംഭിക്കുന്നത് എഴുന്നൂറ്‍ വർഷങ്ങൾക്ക് മുൻപാണ്…………………”…………………ആനന്ദ് പറഞ്ഞു……………………

“എഴുന്നൂറ്‍ വർഷങ്ങൾക്ക് മുൻപോ………………..”……………നിരഞ്ജന അന്തം വിട്ടു ചോദിച്ചു…………………..

“അതെ………………….ഈ കഥ ആരംഭിക്കുന്നത് പതിമൂന്നാം നൂറ്റാണ്ടിലാണ്…………………”…………….ആനന്ദ് പറഞ്ഞു………………..

ആനന്ദ് പറയുന്നത് വിശ്വസിക്കാനാവാതെ അവർ ആനന്ദിന്റെ വാക്കുകളിലേക്ക് ശ്രദ്ധിച്ചിരുന്നു……………………

“പതിമൂന്നാം നൂറ്റാണ്ട്………………..മഹത്തായ ചോളസാമ്രാജ്യത്തിന്റെ അവസാന നാളുകൾ…………………നഷ്ടപ്പെട്ടുപോയ കിരീടവും സിംഹാസനവും പ്രതാപവും തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന പാണ്ട്യരാജവംശത്തിന്റെ നാളുകൾ…………………പക്ഷെ അന്നവരാരും അറിഞ്ഞില്ല………………..അവിടെ ഒരു ഉദായത്തിന് സമയം ആയെന്ന്…………………ഒരു സാമ്രാജ്യത്തിന്റെ ഉദയത്തിന്………………………”………………..ആനന്ദ് പറഞ്ഞുനിർത്തി…………………..അവരുടെ മുഖത്തേക്ക് നോക്കി………………….

തുടരും......

വില്ലന്റെ പ്രണയം 74♥️

വില്ലന്റെ പ്രണയം 74♥️

4.2
8809

“അതെ………………….ഈ കഥ ആരംഭിക്കുന്നത് പതിമൂന്നാം നൂറ്റാണ്ടിലാണ്…………………”…………….ആനന്ദ് പറഞ്ഞു……………….. ആനന്ദ് പറയുന്നത് വിശ്വസിക്കാനാവാതെ അവർ ആനന്ദിന്റെ വാക്കുകളിലേക്ക് ശ്രദ്ധിച്ചിരുന്നു…………………… “പതിമൂന്നാം നൂറ്റാണ്ട്………………..മഹത്തായ ചോളസാമ്രാജ്യത്തിന്റെ അവസാന നാളുകൾ…………………നഷ്ടപ്പെട്ടുപോയ കിരീടവും സിംഹാസനവും പ്രതാപവും തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന പാണ്ട്യരാജവംശത്തിന്റെ നാളുകൾ…………………പക്ഷെ അന്നവരാരും അറിഞ്ഞില്ല………………..അവിടെ ഒരു ഉദായത്തിന് സമയം ആയെന്ന്…………………ഒരു സാമ്രാജ്യത്തിന്റെ ഉദയത്തിന്………………………”………………..ആനന്ദ് പറഞ്ഞുനിർത്തി…………………..അവ