Aksharathalukal

മഹാത്മാ ; The Only \"Indian\" - ആഫ്രിക്കയിലേക്ക്!

ലണ്ടൻ ജീവിതത്തിന് തിരശ്ശീല ഇട്ട് കൊണ്ട്, 1891 ജൂണിൽ മോഹൻദാസ് ബാരിസ്റ്റർ ബിരുദം കരസ്ഥമാക്കി ഇന്ത്യയിലേക്ക് തിരിച്ചു. ബോംബയിൽ നിന്നും ലണ്ടനിലേക്ക് യാത്ര തിരിക്കുമ്പോൾ താൻ എന്തായിരുന്നുവെന്ന് പൂർണ്ണ ബോധം മൂന്ന് വർഷങ്ങൾക്ക് പിറകെ തിരിച്ച് ഇന്ത്യയിൽ എത്തിയപ്പോഴും മോഹൻദാസിൻ്റെ ജീവിത പാതകളിൽ തെളിഞ്ഞ് നിന്നിരുന്നു. പക്ഷേ വളരെ ഏറെ ദുഖകരമായ വാർത്ത ആയിരുന്നു മോഹൻദാസിനെ വരവേറ്റത്. തൻ്റെ വിദ്യായാത്രക്ക് തടസ്സമാവാതിരിക്കാൻ പ്രിയ മാതാവിൻ്റെ മരണം തന്നിൽ നിന്നും മറച്ച് വെച്ചിരുന്ന കുടുംബത്തോട് ഈർശ്യ കാണിക്കാൻ പോലും മോഹൻദാസിന് കഴിയില്ലായിരുന്നു.

മാതാവിൻ്റെ വിയോഗ വാർത്തയിൽ നിന്നും പുറത്ത് വന്ന മോഹൻദാസ്, ബോംബയിൽ ഒരു ബാരിസ്റ്റർ ഓഫീസ് സ്ഥാപിക്കാൻ ശ്രമിച്ചു എങ്കിലും, ഒരു സാക്ഷിയെ പരിപൂർണ്ണമായും മാനസിക തലങ്ങളിൽ കൊണ്ട് നിർത്തി കൊണ്ട്, വിസ്തരിക്കുവാനോ, ഗണ്ടിക്കുവാനോ ഉള്ള കഴിവില്ലായ്മ അദ്ദേഹത്തെ തൻ്റെ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിച്ചു. അതോടെ രാജ്കോട്ടിലേക്ക് തിരിച്ച മോഹൻദാസ്, അവിടെ പാവപ്പെട്ടവർക്കും, അഭ്യസ്ത വിദ്യർ അല്ലാത്തവർക്കും വേണ്ടി പെറ്റീഷൻ എഴുതൽ തുടങ്ങി എങ്കിലും, സാം സണ്ണി എന്ന ബ്രിട്ടീഷ് ഓഫിസറായി ഉണ്ടായ ഉരസൽ അതിനും വിരാമമിട്ടു.

ആയിടക്കാണ്, 1893ൽ, തൻ്റെ നാട്ടുകാരനായ, ദാദ അബ്ദുല്ല എന്ന വ്യാപാരി മോഹൻദാസും ആയി ബന്ധപ്പെടുന്നത്. അബ്ദുല്ല, സൗത്ത് ആഫ്രിക്കയിൽ വളരെ വിജയകരായ ഒരു ഷിപ്പിംഗ് കമ്പനി ഉടമസ്ഥൻ ആയിരുന്നു. അവിടെ ജോഹന്നാസ് ബർഗിൽ, അദ്ദേഹത്തിൻ്റെ സഹോദരന്, കത്തിയാവാറുകാരനായ ഒരു നിയമ വിദഗ്ദനെ വേണം എന്ന ആവശ്യമാണ് അബ്ദുല്ലയെ മോഹൻദാസിൻ്റെ അടുത്ത് എത്തിച്ചത്.

അങ്ങിനെ, മോഹൻദാസ് തൻ്റെ കുടുംബ ഭാരങ്ങളുടെ ഹൃദ്യമായ ഭാണ്ടവും പേറി, തൻ്റെ രണ്ടാം യാത്രയിലേക്കും, അതിനോടൊപ്പം, ലോകചരിത്രത്തിലെ സ്വർണ്ണ ലിപികളിലേക്കും നടന്ന് കയറി തുടങ്ങി.

തുടരും.

മഹാത്മാ ; The Only \"Indian\" - മാറ്റങ്ങളുടെ തുടക്കം

മഹാത്മാ ; The Only \"Indian\" - മാറ്റങ്ങളുടെ തുടക്കം

0
69

അങ്ങിനെ, മോഹൻദാസ് എന്ന 23 കാരൻ തന്റെ ജീവിതത്തിന്റെ സർവ്വം മാറ്റി എഴുതിയ, മോഹൻദാസിൽ നിന്നും ഗാന്ധിയിലേക്ക് വികസിച്ച ദിനങ്ങളിലേക്കുള്ള ആദ്യ പടിയായി, 1893ൽ കാപ്പിരികളുടെ നാട്ടിലേക്ക് യാത്ര തിരിച്ചു.ആഫ്രിക്കയിലെ ആദ്യ ദിനങ്ങൾ മുതൽ തന്നെ വേർത്തിരിവിന്റെ കയങ്ങളിലേക്ക് മുങ്ങി താഴേണ്ടി വന്നിരുന്നു മോഹൻദാസിന്. തന്റെ നിറം കാരണം ആയിരുന്നു മോഹൻദാസിന് ആദ്യ പ്രഹരം ലഭിച്ചത്. ഇരു നിറക്കാരനായ മോഹൻദാസിനോട് വെളുത്ത പാശ്ചാത്യരുടെ കൂടെ ഇരിക്കരുതെന്നും, തുടർ യാത്ര ചെയ്യണം എന്നുണ്ടെങ്കിൽ ഡ്രൈവറുടെ അടുത്ത് നിലത്ത്‌ ഇരുന്നുകൊള്ളാൻ പറയുകയും, അതിനെതിരെ ശബ്ദമുയർത്തിയതിന