Aksharathalukal

❤️രാവണനും മാലാഖയും ഭാഗം 6❤️

ദേവിന് ഫോൺ വന്ന് സംസാരിച്ചതിനുശേഷമാണ് എബി തന്റെയുള്ളിലെ സംശയം അവനോട് ചോദിച്ചത്...

\"എന്തിനായിരിക്കും  വിശ്വനാഥ്‌  നിന്റെ അച്ഛനെയും അമ്മയെയും അനിയത്തിയെയും കൊന്നത്....\"

\"അച്ഛനു  വലിയ പ്രൊജക്റ്റ്‌ കിട്ടിയിരുന്നു..ആ പ്രൊജക്റ്റ്‌  കിട്ടാൻ വിശ്വ കുറെ ട്രൈ ചെയ്തിരുന്നു...പക്ഷേ നിരാശ ആയിരുന്നു ഫലം.. ഒടുവിൽ അച്ഛന് ആ പ്രൊജക്റ്റ്‌ കിട്ടിയെന്ന് അറിഞ്ഞതും വിശ്വ ഭീഷണിപ്പെടുത്താൻ തുടങ്ങിയിരുന്നു... ഒടുവിൽ... അയാൾ.... എന്റെ... അച്ഛനെയും അമ്മയെയും അനിയത്തിയെയും ഇല്ലാതെയാക്കി...\"

\"ഇതുകൂടാതെ മറ്റെന്തെങ്കിലും കാരണം ഉണ്ടാവും.. ദേവ്... അല്ലെങ്കിൽ പിന്നെ മുംബൈയിലുള്ള യാദവ് എന്തിനു നിന്റെ കുടുംബത്തെ ഇല്ലാതെയാക്കണം...\" ജീവ തന്റെ സംശയം പറഞ്ഞു...

\"അറിയില്ല... ഇതിനൊക്കെ ഉത്തരം തരണ്ടത് അവനാണ് വിശ്വനാഥൻ...\" ദേവ് കൈപത്തി മേശയിൽ അടിച്ചാണ് പറഞ്ഞത്...

\"എന്റെ സന്തോഷം ഇല്ലാതെയാക്കിയ ആരെയും വിടില്ല...\"

കണ്ണിൽ നിന്നും വന്ന കണ്ണീർ തുടച്ചുകൊണ്ട് ദേവ് പിന്നേം തുടർന്നു....

\"ഒരു രാത്രികൊണ്ട് പ്രിയപെട്ടവരെ നക്ഷ്ടപ്പെട്ട്, അനാഥനായി മാറിയവൻ...എവിടേക്ക് പോകണമെന്നറിയാതെ നിന്നിരുന്ന ഒരു 18 വയസ് കാരൻ... ജീവിതത്തിലേക്ക് പുതുവെളിച്ചമായി വന്ന മാത്യു അങ്കിളും എൽസി ആന്റിയും...ഇന്ന് ദേവിന് സ്വന്തമെന്ന് പറയാൻ നിങ്ങൾ മാത്രമേ ഉള്ളൂ \"

\"അപ്പോ അവളോ... നിന്റെ വർഷ ... \" റോബർട്ടിന്റെ ചോദ്യം കേട്ടതും ദേവ് മൗനം പാലിക്കുക ആണ് ചെയ്തത്.. ആ സമയം അവന്റെ മനസിലേക്ക്  മാളുവിന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞു വന്നു...അവന്റെ മുഖത്തു ചെറുപുഞ്ചിരി സ്ഥാനം പിടിച്ചിരുന്നുവെങ്കിലും തന്റെ അച്ഛന്റെയും അമ്മയുടെയും അനിയത്തിയുടെയും മുഖം തെളിഞ്ഞു വന്നതും മനസിലെ വേദന അറിയാതെയിരിക്കാൻ ദേവ് കപട ദേഷ്യം വരുത്തി പറഞ്ഞു തുടങ്ങി...

   \"ഞാൻ വർഷയെ കൂടെ കൂട്ടിയാൽ എനിക്ക് വല്ല അപകടം പറ്റിയാൽ എന്റെ മാളു ഒറ്റക്ക് ആകുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല... കാരണം എന്റെ ജീവൻ തന്നെ അവൾ ആണ്...എനിക്ക് എന്തെങ്കിലും പറ്റിയാൽ അവൾക്ക് സഹിക്കാൻ കഴിയില്ല... കാരണം അത്രമേൽ ആത്മാവിൽ അലിഞ്ഞവരാണ് ഞങ്ങൾ... ഞങ്ങളിൽ ഒരാൾ ഇല്ലെങ്കിൽ ആ നിമിഷം തന്നെ അടുത്തയാൾ ജീവിതം വെടിയും.....\"

\"SHE IS MY ALL... MY LIFE... MY ANGEL....\"

\"ഞാനവളെ സ്വന്തമാക്കുക എന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കിയതിനു ശേഷമായിരിക്കും... ഞാനെന്ന അസുരനെ ദേവനായി മാറ്റാൻ അവൾക്കേ കഴിയുള്ളൂ.. എന്റെ പെണ്ണിന് ...\"

ഇതുപറഞ്ഞ് ദേവ് തന്റെ ക്യാമ്പിനിൽ നിന്നും പോയി...ദേവ് പറഞ്ഞതെല്ലാം റോബർട്ട് മാത്യുസിനെ വിളിച്ചു പറഞ്ഞിരുന്നു...


തുടരും.........



❤️ രാവണനും മാലാഖയും ഭാഗം 7❤️

❤️ രാവണനും മാലാഖയും ഭാഗം 7❤️

4.5
3797

\" ഇച്ചായാ.. ദേവമോൻ പറഞ്ഞതിൽ സത്യമുണ്ടോ അവൻ സ്നേഹിക്കുന്ന പെണ്ണ് ആരാ....\"\"അറിയില്ല എൽസി... ഒന്ന് മാത്രം അവൻ പറഞ്ഞുള്ളൂ അവളുടെ പേര് മാത്രം.. അവളെ പറ്റി കൂടുതലായി ഒന്നും പറഞ്ഞില്ല ദേവ്...\"\"ഇച്ചായ.. എനിക്കെന്തോ പേടി ആവുന്നു.. അവനെ നക്ഷ്ടപ്പെടുമോ എന്നൊരു തോന്നൽ....\"ഇതുകേട്ടതും മാത്യു ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്...\"നിനക്ക്...അവനെ ഓർത്ത് എന്തിനാ ടെൻഷൻ..\" ഇതുപറഞ്ഞതും കരണം നോക്കി എൽസി ഒരെണ്ണം പൊട്ടിച്ചു അയാളുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചുകൊണ്ടു പറഞ്ഞു...\"ഇച്ചായൻ... ഇപ്പോ എന്താ പറഞ്ഞത് അവനെ ഓർത്ത് ടെൻഷൻ ഇല്ല എന്ന്... ഇച്ചായനു ടെൻഷൻ ഇല്ലാതെയായിരിക്കാം.. പ്രവസിച്ചില്ലയെങ