രക്തം ഒഴുകുന്ന പത്രം
മൂന്നു മാസങ്ങൾക്ക് ശേഷം....
ദക്ഷയ്ക്ക് വളരെ അവിചാരിതമായി ആ ഫോൺ കോൾ വന്നത്
\" ഹലോ\"
\" ഹലോ ശ്രീനിവാസന്റെ വീടല്ലേ... \"
\" അതെ ദക്ഷിണ സംസാരിക്കുന്നത് ഇത് ആരാണ്? \"
\" ഞാൻ മൃദുല... ദക്ഷിണേക്കെന്നെ അറിയാം... മനസ്സിലായോ? \"
\"സോറി... എനിക്ക് മനസ്സിലായില്ല....!!\"
\" പ്രതീഷിനെ അറിയുമോ?\"
\" ഓ മൃദുല..... മനസ്സിലായി.... പറഞ്ഞിട്ടുണ്ട്.... എന്ന നമ്പർ എവിടുന്ന് കിട്ടി? \"
\" പ്രതീക്ഷേട്ടന്റെ കൈയിൽനിന്ന്..... കുട്ടിയെക്കൊണ്ട് പറയാറുണ്ട്... ഒരുപാട് വിഷമിപ്പിച്ചു അല്ലേ... എല്ലാം ഞാൻ കൂടെ അറിഞ്ഞിട്ടാ... അങ്ങനെയൊന്നും ചെയ്യരുതായിരുന്നു\"
കഥയിൽ ഇങ്ങനെയൊരു ട്വിസ്റ്റ് അവൾ പ്രതീക്ഷിച്ചിരുന്നില്ല
\" എന്ത് എനിക്ക് ഒന്നും മനസ്സിലായില്ല പ്രതീക്ഷയേട്ടൻ എന്നോട് ഒന്നും പറഞ്ഞില്ല\"
\" എന്നോട് പറയാൻ പറഞ്ഞു.\"
ദക്ഷയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവളുടെ തൊണ്ട ഇടറി
\" എന്നോട് ദേഷ്യം ഉണ്ടോ കുട്ടിക്ക്? \"
\" എനിക്ക് ആരോടും ദേഷ്യമില്ല!!!\"
\" ഇപ്പോ പഠിക്കുക അല്ലേ... കുട്ടിക്ക് എന്തായാലും ഇതിനേക്കാൾ നല്ലത് വരും... ഞങ്ങളുടെ കല്യാണം ഉറപ്പിച്ചു \"
ഒരു ഞെട്ടലോടെ ആണെങ്കിലും പ്രതീക്ഷ തന്നെ ചതിക്കുകയാണെന്ന് ദക്ഷയ്ക്ക് മനസ്സിലായി.
\" എന്നെ ഉറപ്പായും വിളിക്കണം നിങ്ങളുടെ കല്യാണത്തിന് ഞാൻ വരും.... \" നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു കൊണ്ട് ദക്ഷ പറഞ്ഞു
\" ഞാൻ നിങ്ങളെ പിന്നെ വിളിക്കാം കുറച്ചു തിരക്കുണ്ട്\"
അവളിൽ ഒരു സ്തംഭനം. പിന്നെ കട്ടിലിനോട് ചേർന്നിരുന്നു കണ്ണടച്ച് സർവ്വ സങ്കടങ്ങളും, അവനോടുള്ള സ്നേഹവും മായ്ച്ചു കളയാൻ എല്ലാ ദൈവങ്ങളെയും വിളിച്ച് അവൾ കരഞ്ഞു. അവൾക്ക് ചെറിയ പ്രായമായിരുന്നു അതുകൊണ്ടുതന്നെ ഇതുപോലൊരു സംഭവം അവൾക്ക് ഉൾക്കൊള്ളാൻ ആയിരുന്നില്ല. കരഞ്ഞു കരഞ്ഞ് അവൾ ഉറങ്ങിപ്പോയി..... ഒരു ഫോൺകോളിന്റെ ശബ്ദം കേട്ടാണ് അവൾ ഉണർന്നത്. നിറഞ്ഞ കണ്ണുകളിൽ മങ്ങിയ പോലെ ഡിസ്പ്ലേയിൽ പേരു തെളിഞ്ഞു
\' രോഹിത് \'
പ്രതീക്ഷിന്റെ സുഹൃത്തുക്കളിൽ തനിക്ക് ഏറ്റവും അടുപ്പം ഉള്ള ഒരാൾ
അവൾ കണ്ണുതുടച്ച് ആ കോൾ അറ്റൻഡ് ചെയ്തു ഇടറിയ സ്വരത്താൽ
\" ഹലോ രോഹിത് ഏട്ടാ ഞാൻ അങ്ങോട്ട് വിളിക്കാൻ ഇരിക്കുകയായിരുന്നു.... \"
\" എന്തുപറ്റി? എന്താ നിന്റെ ശബ്ദം വല്ലാതെ ഇരിക്കുന്നത് കരയുകയാണോ? \"
ആ ചോദ്യം വീണ്ടും അവളെ കണ്ണീരിൽ ആഴ്ത്തി. വിങ്ങി വിങ്ങി അവൾ പറയാൻ ശ്രമിച്ചു
\" അത്....... പ്രതീഷേട്ടൻ.......മൃദുല......! ഞാൻ എല്ലാം അറിഞ്ഞു \"
മുറിഞ്ഞു മുറിഞ്ഞു അവൾ പറഞ്ഞ വാക്കുകളിലൂടെ തന്നെ അവന് കാര്യം മനസ്സിലായി.
\" മോളെ നീ സമാധാനമായി ഇരിക്ക് ഞാൻ എന്തായാലും നിന്നെ കുറച്ചു കഴിഞ്ഞു വിളിക്കാം \"
രോഹിത് പെട്ടെന്ന് തന്നെ ബൈക്ക് എടുത്ത് പ്രതീഷിന്റെ അടുത്തു പോയി. വീടിന്റെ വരാന്തയിൽ ഇരുന്നു പത്രം വായിക്കുകയായിരുന്നു പ്രതീഷിന്റെ കയ്യിൽ പിടിച്ച് വലിച്ച് രോഹിത് പുറത്തേക്ക് ഓടി.
\" എടാ...... എല്ലാം പൊളിഞ്ഞു ആ മൃദുല ദക്ഷിയോട്..... \"
കിതച്ചുകൊണ്ട് രോഹിത് ഒരുവിധം പറഞ്ഞു തീർത്തു
\"ശെടാ..... ആളുകൾക്ക് ഇത് എന്തിന്റെ അസുഖമാ... അല്ലടാ ദക്ഷ മൃദു വല്ലതും പറഞ്ഞു കാണുമോ??\"
\" ആർക്കറിയാം!\"
\" നീ ഒന്ന് അവളെ വിളിക്ക് പക്ഷേ ഞാൻ ഇവിടെ ഉള്ളത് പറയേണ്ട \"
രോഹിത് ഫോൺ എടുത്തു ദക്ഷിയെ വിളിച്ചു \"റിംഗ് ചെയ്യുന്നുണ്ട് \"
\" നീ ലൗഡിൽ ഇട് \"
\" ഹലോ\"
ഇടറിയ ശബ്ദത്തിൽ അവൾ ഫോൺ അറ്റൻഡ് ചെയ്തു
\" ഡാ നീ മൃദുലയോട് വല്ലതും പറഞ്ഞുവോ??\"
\"എന്തു പറയാനാ ചേട്ടാ.... പറഞ്ഞിട്ട് പ്രത്യേകിച്ച് എനിക്ക് കാര്യമൊന്നുമില്ലല്ലോ.... പറഞ്ഞിട്ടുമില്ല പറയത്തുമില്ല...... എന്നാലും സഹിക്കാനാവുന്നില്ല.... എന്നെ പ്രതീക്ഷേട്ടൻ ചതിച്ചു എന്നുള്ളത് വിശ്വസിക്കാൻ എന്നെക്കൊണ്ട് പറ്റുന്നില്ല..... എന്റെ മുന്നിൽ ഒരു പാവമായിരുന്നു.... എല്ലാം വേഷം കെട്ടായിരുന്നു അല്ലേ \"
\" എല്ലാം ശരിയാകുമെടി.... നീ വിഷമിക്കേണ്ട അവനെക്കാൾ നല്ലത് ചിലപ്പോൾ നിനക്ക് വിധിച്ചിട്ടുണ്ടാകും.... \"
\"ഉം...... ഞാനൊരു മണ്ടി ആകുകയായിരുന്നു അല്ലേ..... അപ്പോഴേ വർണ്ണ പറഞ്ഞതാ വേണ്ടാന്ന്.... കേട്ടില്ല ഞാൻ.... എനിക്കിത് കിട്ടണം\"
\" നീ അവനെ വിളിച്ചിരുന്നോ? വിളിച്ചില്ലെങ്കിൽ ഒന്ന് വിളിച്ചേക്ക് \"
\"എന്തിന് അവസാനവാക്ക് കേൾക്കാനോ വേണ്ട.... എനിക്കിനി അവര് പറയുന്നതൊന്നും കേൾക്കണ്ട.\"
\" എനിക്കുവേണ്ടി നീ ഒരിക്കൽ കൂടി അവനെ വിളിക്കണം സംസാരിക്കണം സത്യങ്ങൾ അറിയാല്ലോ\"
എന്തായാലും അവസാനമായി ഒന്ന് സംസാരിച്ചേക്കാം എന്നോർത്ത് അവൾ പ്രതീഷിനെ വിളിച്ചു
\" പ്രതീഷേട്ടാ ഇത് ഞാനാ... ഞാനറിഞ്ഞതൊക്കെ സത്യമാകും എന്ന് തോന്നുന്നു..അലതെ രോഹിതേട്ടൻ
എന്നെ വിളിക്കേണ്ട ആവശ്യമില്ലല്ലോ\"
\" എനിക്ക് നിന്നെ ഇഷ്ടമാണ്..... പക്ഷേ നീ മൃദുലയോട് ഒന്നും പറയരുത് \"
\" ഞാൻ നിങ്ങളെ പോലെയല്ല....... എനിക്ക് നിങ്ങളുടെ ഇഷ്ടം ആവശ്യമില്ല... എന്നാലും എന്നോട് ഇത് വേണ്ടിയിരുന്നില്ല... ഞാനറിയുന്ന പ്രതീഷേട്ടൻ പാവമായിരുന്നു... നിങ്ങൾ വല്ലാതെ മാറിപ്പോയി.... കർമ്മ എന്നൊന്നുണ്ട് ഞാൻ അതിൽ വിശ്വസിക്കുന്നു. ബൈ..... \"
അവൾ അതും പറഞ്ഞു കോൾ കട്ട് ചെയ്തു പിന്നീട് അവന് വന്നത് ഒരു മെസ്സേജ് ആയിരുന്നു
\' നിങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിക്കും അന്ന് നിങ്ങൾ എന്നെ ഓർക്കും \'
ലേബർ റൂമിന് മുന്നിൽ ടെൻഷനിൽ നിൽക്കുകയാണ് പ്രതീക്ഷ വാതിൽ തുറന്നു നേഴ്സ് പുറത്തേക്ക് വന്നു
\" മൃദുലയുടെ ഹസ്ബൻഡ്.? \"
\" ഞാനാ... \" പ്രതീക്ഷ മറുപടി നൽകി മുന്നോട്ടുവന്നു
\"മൃദുല പ്രസവിച്ചു... പെൺകുട്ടിയാണ്\"
ഒരു നടുക്കത്തോടെ അവന്റെ മനസ്സിൽ ദക്ഷ ഓടി മാഞ്ഞു.
കുഞ്ഞിനെ കയ്യിലേക്ക് ഏറ്റുവാങ്ങി. അതിന്റെ മുഖത്തേക്ക് ഒന്ന് നോക്കി. ശേഷം കുഞ്ഞിനെ അവന്റെ അമ്മയുടെ കൈകളിലേക്ക് നൽകി.
\" എടാ ശ്രീ മൃദുല പ്രസവിച്ചു പെൺകുട്ടിയാ \"
\" അച്ഛനായ ചെലവുണ്ട് കേട്ടോ. കുഞ്ഞു മമ്മിയും ഒക്കെ ആരോഗ്യം \"
\" എല്ലാവരും ഒക്കെയാ..... എനിക്കിപ്പോൾ ചിലവ് കൂടും... ഞാൻ പിന്നെ വിളിക്കാം.... എല്ലാവരെയും വിളിച്ചു പറയട്ടെ ആദ്യം വിളിക്കുന്നത് നിന്നെയാ.... നീയും ഒന്ന് എല്ലാവരെയും വിളിച്ചു പറഞ്ഞേക്ക്... \"
പട്ടെന്നാണ് അവന് രോഹിത്തിനെ ഓർമ്മ വന്നത് മൂന്ന് വർഷവുമായി ഒരു ബന്ധവുമില്ല. ദക്ഷേ ഓർത്തപ്പോൾ രോഹിത്തിനെയും ഓർമ്മ വന്നതാവണം....
ഉടൻ തന്നെ അവൻ ഫേസ്ബുക്ക് തുറന്ന് രോഹിത് പിള്ള എന്ന് ടൈപ്പ് ചെയ്തു. പ്രൊഫൈൽ എടുത്തു ഫോൺ നമ്പർ ഉണ്ട്. കോൾ ബട്ടൺ അമർത്തി ഒരു മുഴുനീളൻ റിംഗ് കഴിഞ്ഞാണ് കോൾ എടുത്തത്. മറുപുറം ഒരു സ്ത്രീ ശബ്ദമായിരുന്നു, നല്ല പരിചയമുള്ള ശബ്ദം.
\" ഹലോ ഇതാരാണാവോ ഒന്നും മിണ്ടാതെ? \"
\" രോഹിത് ഉണ്ടോ?രോഹിത്തിന്റെ നമ്പർ അല്ലേ!!\"
\" അവരെ ഇവിടെ ഇല്ലല്ലോ ഫോൺ എടുത്തില്ല..... നാട്ടിൽ നിന്നാണോ.... ആരു വിളിച്ചെന്ന് പറയണം....? \"
\"കുട്ടി രോഹിത്തിന്റെ?\"
\"ഭാര്യയാണ്.....!\"
\" അവന്റെ കല്യാണം......? \"
\" കഴിഞ്ഞല്ലോ രണ്ടുവർഷമായി രോഹിതേട്ടൻ ആരാന്നാ പറഞ്ഞേ? \"
\" ഒരു പഴയ ഫ്രണ്ടാ..... \"
\" എന്നിട്ട് കല്യാണം അറിഞ്ഞില്ലേ ഒരു മോനും ഉണ്ട്...... രോഹിത് ഏട്ടന്റെ എല്ലാ ഫ്രണ്ട്സിനെയും എനിക്ക് അറിയാലോ ഇതാരായിരുന്നു പറഞ്ഞില്ല..... \"
\"ഓ അത് പറയാൻ മറന്നു.... ഞങ്ങൾ കുറെ കാലമായി വലിയ അടുപ്പം ഒന്നുമില്ല... എന്നാലും പണ്ട് അവന്റെ ഭയങ്കര ഫ്രണ്ട് ആയിരുന്നു.... പ്രതീക്ഷ ചിലപ്പോൾ പറഞ്ഞു കാണും..... ഇനിയിപ്പോ എഫ് ബി നമ്പർ കിട്ടിയതാ. എനിക്കൊരു കുഞ്ഞു ജനിച്ചു പെൺകുട്ടിയാ. അത് പറയാനാ ഞാൻ അവനെ വിളിച്ചത്. ഒന്ന് വന്നാൽ തിരിച്ചു വിളിക്കാൻ പറയണം.... അതുപോട്ടെ കുട്ടിയുടെ പേര് പറഞ്ഞില്ല എനിക്ക് നല്ല പരിചയമുള്ള ശബ്ദം....\"
അവൾ ഒന്നും മിണ്ടിയില്ല
\" ഹലോ ഹലോ ലൈൻ കട്ടായോ \"
\" ഇല്ല ഞാൻ ഞാൻ ഏട്ടനോട് വിളിക്കാൻ പറയാം\"
അവൾ കോൾ കട്ട് ചെയ്ത് സോഫയിലേക്ക് ഇരുന്നു. \'എനിക്ക് മനസ്സിലായില്ലല്ലോ ആ ശബ്ദം \'
മറുപുറം അവനും ചിന്തയിൽ തന്നെയാണ്
\' നല്ല കേട്ടു പരിചയമുള്ള ശബ്ദം ആരായിരിക്കും അവന്റെ ഭാര്യ അവൾ എന്തിനാ എന്റെ പേര് കേട്ടപ്പോൾ..... ദക്ഷയോ മറ്റോ..... ഏയ് അതിനെ വഴിയില്ല... അവൻ..... ഹേ ഇല്ല... പക്ഷേ അവൾ എന്തിനാണ് എന്റെ കോൾ കട്ട് ചെയ്തത് \'
എന്തെന്നില്ലാതെ ഒരുപാട് ചോദ്യങ്ങൾ പ്രതീക്ഷിന്റെ മനസ്സിലൂടെ കടന്നുപോയി
\" പ്രതീക്ഷേ \"
\" ആ അച്ഛാ മോളെ കണ്ടോ? \"
അവന്റെ ചിന്തകൾക്ക് വിള്ളൽ വന്നു
\" ആ കണ്ടടാ നിന്നെ മുറിച്ചു വച്ചത് പോലെയുണ്ട് സുന്ദരിയാ \"
\" എന്നാ വാ നമുക്കൊരു ചായ കുടിച്ചിട്ട് വരാം \"
തുടരും.......
രക്തം ഒഴുകുന്ന പത്രം
അവൾ അതേ ഇരിപ്പിലാണ് ചിന്തയിലാണ്..... ഫ്ലാറ്റിന്റെ കോളിംഗ് ബെൽ അടിച്ചപ്പോൾ ചിന്തയിൽ നിന്നുണർന്നു ഓടിപ്പോയി വാതിൽ തുറന്നു\" എന്താടി നിനക്കൊരു സങ്കടം..! മോൻ എവിടെ?\" രോഹിത് കുശലാന്വേഷണത്തോടെ അകത്തേക്ക് വന്നു\" എടീ എന്നോട് ഫോൺ എടുക്കാൻ മറന്നു പോയി വല്ല കോളും വന്നായിരുന്നു \"\" പ്രിയ സുഹൃത്ത് വർഷങ്ങൾക്ക് ശേഷം വിളിച്ചു.. ആ പ്രതീക്ഷ \"\" എന്നിട്ട് നിന്നെ അവന് മനസ്സിലായോ? \"\" അറിയില്ല മനസ്സിലായില്ലെന്ന് തോന്നുന്നു. ഞാൻ നിങ്ങൾ വന്നിട്ട് വിളിക്കാം എന്ന് പറഞ്ഞ് കോൾ കട്ടാക്കി.. അയാൾക്ക് എന്തോ കുട്ടി ജനിച്ചെന്നോ പെൺകുട്ടിയാണെന്ന്..... നിങ്ങളൊന്നു വിളിച്ചേക്ക്...... \" അവൾ ഫോൺ