Aksharathalukal

എന്നെ അറിയുന്ന ഞാൻ :ഒരു തിരിഞ്ഞുനോട്ടം

മനോഹരമായ നാട് നാളികേരത്തിന്റെ നാട്... നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ഞങ്ങൾ സമാധാനപരമായ ഒരു ജീവിതത്തിനു തുടക്കംകുറിച്ചു   പതിയെ പതിയെ ഞങ്ങളും നാളീപുരക്കാരായി മാറി.....സന്തോഷപൂർണമായ ജീവിതം   ഇരട്ടി സന്തോഷമായി ദൈവം ഞങ്ങൾക്ക് കണ്ണനെയും തന്നു.. അവനും ഞാനും നീലിയും!!!    അവൻ 
വളരുന്നതിനൊപ്പം ഞങ്ങളുടെ കൊച്ചു കൊച്ചു സ്വപ്‌നങ്ങൾ വലുതാകുവാൻ തുടങ്ങി...അവന്റെ ഭാവി മുന്നിൽകണ്ട് ഞങ്ങൾ കണക്കുകൂട്ടലുകൾ കൂട്ടിതുടങ്ങി.. അവനുവേണ്ടി ഇനിയും സമ്പാദിക്കണം എന്നുള്ള ആഗ്രഹം മനസ്സിനെ അതീവമായി കീഴ്പ്പെടുത്തി.. ഞാൻ എന്റെ അദ്വാനം കൂടുതൽ മികവുറ്റതാക്കി  പക്ഷെ വളർന്നുവരുന്ന മകന് പുതിയലോകത്തേക്കുള്ള വഴികാട്ടാൻ ഇതൊന്നും പോരാ എന്നുള്ള ചിന്ത മനസ്സിൽ നിറഞ്ഞുകവിഞ്ഞു.....നാളീപുരത്തേക്ക് കുടിയേറും മുൻപുള്ള ചില സുഹൃത്തുക്കൾവഴി പുതിയ തൊഴിലവസരങ്ങൾക്കായി നഗരത്തിലേക്ക് വീണ്ടും!!!!നഗരം പണ്ടത്തെക്കാൾ ഒരുപാട് മാറിയിരുന്നു...നഗരത്തിലെ അനുഭവങ്ങൾ കൂട്ടുകെട്ടുകൾ നാളീപുരമാണ് സമ്പാദിക്കാൻ ഏറ്റവും ഉചിതമായ സ്ഥലമെന്ന ചിന്ത എന്നിലേക്കു പകർന്നുതന്നു അതിനായി ഞാൻ തിരഞ്ഞെടുത്ത മാർഗ്ഗമായിരുന്നു \"കള്ള് \"നാളീപുരക്കാർക്ക് അതുവരെ പരിചയം ഇല്ലാത്തതോ അവർ പരിചയപ്പെടാൻ ആഗ്രഹിക്കാത്തതോ ആയ കാര്യം.   കള്ള് വ്യവസായത്തിന് പറ്റിയനാടായിട്ടും ആരും ഇതുവരെ ചെയ്യാത്തതെന്തന്ന സംശയത്തിനു ത്തരം എത്ര തിരക്കിയട്ടും കൃത്യമായ ഒന്ന് കിട്ടിയില്ല..കലാകാലങ്ങളായി അവർ ജീവിച്ചുപോകുന്ന രീതി മാറ്റാൻ ആരും ശ്രെമിച്ചില്ല എന്നതാണ് സാരം...കള്ള്ഷാപ്പ് പ്രാവല്യത്തിലാകാനുള്ള ആദ്യത്തെ കടമ്പ കടന്നു ഇണക്ക പിണക്കങ്ങൾക്കൊടുവിൽ നീലി സമ്മതിച്ചു  നാളീപുരക്കാരും സമ്മതിച്ചു. വൈകാതെ തന്നെ നാളീപുരത്തെ ആദ്യത്തെ കള്ളു ഷാപ്പ് ഞാൻ തുറന്നു.ശുദ്ധമായ കള്ളിനായി ആവശ്യക്കാർ കൂടിക്കൂടി വന്നു അതെന്റെ മേശയിലെ വരുമാനം കൂട്ടി കൂട്ടി തന്നു. അങ്ങനെ സ്വപ്‌നങ്ങൾ സാഫല്യമായി തുടങ്ങി  പുതിയ പുതിയ സ്വപ്‌നങ്ങൾ മുളപൊട്ടിത്തുടങ്ങി കാലം കഴിയും തോറും എന്റെ വരുമാനവും വളർന്നു എന്റെ സ്വപ്നങ്ങളും വളർന്നു..എന്റെ വളർച്ചകണ്ട് പലരും മൂക്കത്തുവിരൽ വെച്ച് നിന്നെങ്കിലും അവിടുത്തെ ചില മുതലാളിമാർക്ക് അതിനു സാധിച്ചിരുന്നില്ല. അവരും കള്ളു ഷാപ്പുകൾ തുറന്നു  വലിയ തെങ്ങിൻ തൊപ്പുകളുടെ ഉടമസ്തരായിരുന്ന അവർക്ക് അതു വളരെ എളുപ്പമായിരുന്നു മാത്രമല്ല എന്റെ ഷാപ്പിലേക്കുള്ള കള്ളിന്റെ അളവ് കുറയാനും അത് കാരണമായി..സ്വന്തമായി തെങ്ങിൻ തോപ്പുകൾ  ഇല്ലാത്തത് കച്ചവടത്തെ ചെറിയരീതിയിൽ ബാധിച്ചുതുടങ്ങി എങ്കിലും മോശമല്ലാത്ത രീതിയിൽ മുന്നോട്ടു പോയി.. കാലങ്ങൾ ആരെയും തിരിഞ്ഞു നോക്കാതെ വളരെ വേഗത്തിൽ മുന്നോട്ടുപോയി..കണ്ണൻ      എന്നോളം വളർന്നിരിക്കുന്നു അല്ല എന്നേക്കാൾ!!!
അവനെ ഒരു ഡോക്ടറായി കാണണം എന്നുള്ള എന്റെയും നീലിയുടെയും ആഗ്രഹം ഫലവത്താ കാനുള്ള  ആദ്യ പടിക്കുള്ള സമയമായിരിക്കുന്നു. അത്‌ മുന്നിൽ കണ്ടാണ് എല്ലാ സമ്പാദ്യവും ചേർത്ത് ഒരു വലിയ തെങ്ങിൻ തോപ്പ് ഞാൻ വിലക്കുമേടിച്ചത് . കള്ള് വ്യവസായം ഒന്നു കൂടെ പുഷ്ടിച്ചു കണ്ണനെ കോളേജിൽ ചേർത്ത് പകുതി തുകയും അടച്ചു. അങ്ങനെ എല്ലാം സന്തോഷകരമായി മുന്നോട്ടുപോയി.. പക്ഷെ എന്റെ ജീവിതത്തിൽ സന്തോഷത്തിനധികം ആയുസ്സില്ലായിരുന്നു  എന്റെ ദുഃഖംത്തിനുള്ള ഉറവിടം പേമാരിയുടെ വേഷത്തിലെത്തി..ശക്തമായ മഴ  ഇടി മിന്നലിന്റെ അഗമ്പടിയോടെ അഴിഞ്ഞാടി.....ദിവസങ്ങൾ നീണ്ടുനിന്ന മഴ വർഷങ്ങൾ ഞാൻ കണ്ട സ്വപ്നങ്ങളെയും മായിച്ചുകൊണ്ടുപോയി.....തോപ്പിലെ നല്ലൊരു വിഹിതം തെങ്ങുകളും പേമാരിയിൽ നിലം പതിച്ചോ  ഇടിമിന്നലേറ്റോ നശിച്ചു...ആകെ എല്ലാം നഷ്ടപ്പെട്ടു എന്നു കരുതി വിഷമിച്ചിരുന്ന എന്റെ അടുത്തേക്ക് അയാളെത്തി ഷാപ്പിൽ കണ്ടുള്ള പരിചയം മാത്രമുള്ള ഒരാൾ. മിച്ചമുള്ള തെങ്ങുകളെ ആശ്രയിച്ച് കച്ചവടം തുടരാനുള്ള മാർഗം അയാൾ എന്നോട് പറഞ്ഞു. ആദ്യം ഞാൻ എതിർത്തെങ്കിലും എന്റെ മകന്റെ തുടർ പഠനവും സുഖ ജീവിതവും സ്വപ്നം കണ്ട ഞാൻ അതിനു വഴങ്ങി. കള്ള് ഷാപ്പ് തുറന്നു...ഉള്ള കള്ളിനെ അയാൾ ഇരട്ടിയാക്കി..കള്ള് സുലഫം!!!കാശും സുലഫം!!!...........        ...........,         തുടരും!!!!!

എന്നെ അറിയുന്ന ഞാൻ :ഒരുതിരിഞ്ഞുനോട്ടം

എന്നെ അറിയുന്ന ഞാൻ :ഒരുതിരിഞ്ഞുനോട്ടം

4.5
482

പണത്തിന് മനുഷ്യമനസ്സിനെ വശീകരിക്കാനും അടിമയാക്കാനും അതികം നേരമൊന്നും വേണ്ട എന്നുള്ളതിന്റെ ഉദാഹരണമാകുകയായിരുന്നു ഞാൻ....യാതൊരു ഉൾക്കുത്തുമില്ലാതെ മായം കലക്കിയ കള്ള് ഒന്നുമില്ലാതിരുന്ന എന്നെ സഹോദരനെ പോലെയും മകനെപോലെയുമൊക്കെ കണ്ട് സ്നേഹിച്ച നാളീപുരക്കാർക്ക് വിളമ്പി....എല്ലാ നെറികേടുകൾക്കും അവസാനമിട്ടുകൊണ്ട് സൃഷ്ടികർത്താവ് ഒരു അടിവര വരക്കും ആ വരയിൽ അതുവരെയുള്ളതെല്ലാം ശൂന്യമാകും..എന്റെ ജീവിതത്തിൽ ആ ദിവസം അന്നായിരുന്നു.കണ്ണൻ അവധിക്കു നാട്ടിലേക്കു വന്ന ആ ദിവസം. ഞങ്ങൾ വളരെ സന്തോഷത്തിലായിരുന്നു. ഏതാണ്ട് അഞ്ചു മാസത്തിനു ശേഷമാണ് അവൻ നാട്ടി