Aksharathalukal

അവൾക്കരികെ

കല്യാണ ആലോചന വന്നുതുടങ്ങിയപ്പോൾ മുതൽ അമ്മ പറയുന്നതാ ഒരു നാടൻ പെൺകുട്ടിയെ നിനക്ക് ചേരുക ഒള്ളൂ എന്ന് , ഒന്ന് ആലോചിക്കുമ്പോൾ അമ്മയുടെ വാക്കുകൾ തള്ളിക്കളയാൻ പറ്റില്ല. ഉള്ളത് കൊണ്ട് ജീവിതത്തിന്റെ ഒരറ്റം മുട്ടിക്കാൻ ഞാൻ പാട് പെടുന്നത് ആർക്കും പെട്ടന്നൊന്നും പിടികിട്ടിയില്ല.

\'അരുൺ \' കനത്തിലുള്ള അച്ഛന്റെ  ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. മനസ്സിൽ നിനച്ചത് പോലെ കൈയിൽ പത്രം.
വളരെ ദൃതിയോട് കൂടി  അച്ഛൻ പെട്ടെന്ന് എന്റെ ഒരത്തു  വന്നു.

\'ഇത്  നോക്കടാ\'...  പറയുന്നതിലും വേഗതയിൽ അച്ഛൻ താളുകൾ മറച്ചു.

പൊടുന്നനെ കൈ വിരലുകൾ പരസ്യത്തിൽ പതിഞ്ഞു.

\'സുന്ദരിയായ 28 വയസുള്ള  യുവതി,ഏക മകൾ, ഉയർന്ന വിദ്യാഭ്യാസം. ജോലി സാമ്പത്തികം നോക്കുന്നില്ല. സൽസ്വഭാവിയായ ചെറുപ്പക്കാരിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു.

ഇത് നമുക്ക് പറ്റും എന്ന മട്ടിൽ അച്ഛൻ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി..........

       തുടരും......

അവൾക്കരികെ - 2

അവൾക്കരികെ - 2

4.9
723

   കാർ ഉദ്ദേശിച്ച സമയത്ത് തന്നെ വീടിന്റെ മുറ്റത്ത് ചെന്ന് നിന്നു. എനിക്കൊപ്പം അച്ഛനും അമ്മയും ചേച്ചിയും പിന്നെ ഞങ്ങളുടെ സഹയാത്രികൻ ബിനീഷും കൂടെയുണ്ട്.             പുത്തൻ പെയിന്റ്ടിച്ച് രണ്ട് നില വീട്, കല്ല് പതിപ്പിച്ച മുറ്റം, മുറ്റത്തിന്റെ ഇരുവശത്തുമുള്ള ചെടികൾ പൂക്കളുടെ വർണ്ണവസന്തം തന്നെ തീർത്തിട്ടുണ്ട്.ചെടികളുടെ ഇടയിൽ നട്ടുപിടിപ്പിച്ച പച്ചപ്പുല്ല് അങ്ങനെ കൊഴുത്തുമെഴുത്ത് നിൽക്കുന്നു. വീടിനു മുന്നിലെ തൂങ്ങിയാടുന്ന ചെടിച്ചട്ടിയിലേക്ക്  കണ്ണ് ഞാനറിയാതെ തന്നെ എത്തിനോക്കി.                'വരൂ കയറി വരൂ 'പരുക്കൻ ശബ്ദത്തോടെ ഒരാൾ പെ