Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

Part 31


\"ആാാ....\"ഒട്ടും പ്രതീക്ഷിക്കാതെ വിഷ്ണുവിന്റെ കൈവിരലുകൾ അവളുടെ നനുത്ത വയറിൽ സ്ഥാനം പിടിച്ചപ്പോൾ അവളിൽ നിന്നും ചില സീൽകാര ശബ്ദങ്ങൾ  അറിയാതെ പുറത്തുവന്നു.അവളെത്തന്നെ മിഴിചിമ്മാതെയുള്ള അവന്റെ നോട്ടത്തിൽ അവൾ അല്പം ചൂളിപ്പോയി.
\"വി...ഷ്ണു....വേ..ട്ടാ......, ഇതെ.. ന്താ  ഇങ്ങനെ... നോക്കുന്നെ....\"അവൾ ശബ്ദം താഴ്ത്തി ചോദിച്ചു.എന്നാലവൻ മറുപടിയൊന്നും പറയാതെ അവളെ തന്റെ മടിയിലേക്കെടുത്തിരുത്തി. പെട്ടെന്നുള്ള വിഷ്ണുവിന്റെ പ്രവർത്തികൾ അവളിൽ അമ്പരപ്പുണ്ടാക്കി.അവൾപതിയെ സീറ്റിലേക്കിറങ്ങാൻ ശ്രമിച്ചതും അവൻ അവളെ അവനോടടുപ്പിച്ചു.
അവളുടെ മുഖം നാണത്താൽ ചുവന്നു. വിഷ്ണു അവന്റെ അധരങ്ങളാൽ അവളുടെ കഴുത്തിൽ ഇടംപിടിച്ച മഴത്തുള്ളികളെ ഒപ്പിയെടുക്കുമ്പോൾ അവളും അവനിലേക്കടുക്കുകയായിരുന്നു.
\"I love you അനൂ...\" അവൻ അവളുടെ കാതിൽ മന്ത്രിച്ചു. ആ ശബ്ദം അവളിലേക്ക് ഒരു കുളിരായ് പരന്നൊ ഴുകി.അവന്റെ ചുടു നിശ്വാസം അവളിൽ നിറഞ്ഞൊഴുകി.അവൻ ആവേശം അവളുടെമുഖത്തും പ്രകടമായി .ഇരുവരും അധരങ്ങളാൽ പ്രണയം കൈമാറിയപ്പോൾ  അവന്റെ വിരലുകൾ അവളെ കോരിത്തരിപ്പിച്ചു .ദീർഘനേരം നീണ്ടുനിന്ന ആ ഗാടമായ ചുംബനം വേർപെടുത്താൻ ഇരുവർക്കും കഴിഞ്ഞില്ല .പതിയെ അവരിരുവരും സീറ്റിലേക്ക് മറിഞ്ഞു. നാണത്താൽ ഇരുകൈകളും കൊണ്ടവൾ മുഖം പൊതിഞ്ഞു.

മെല്ലെ അവർ ഒന്നായി മാറി.പുറത്ത് കോരിച്ചൊരിയുന്ന മഴയുടെ തണുപ്പിലും  കാറിനുള്ളിൽ ഊഷ്മാവ് വർധിച്ചു.
വർധിച്ചുവരുന്ന ശ്വാസഗതിയെയും ശബ്ദങ്ങളെയും നിയന്ത്രിക്കാൻ ഇരുവരും ഒരുപോലെ  കഷ്ടപ്പെട്ടു.

അവളിൽ നിന്നുയർന്ന ശബ്ദങ്ങലാൽ അവന്റെ ഹൃദയത്തിൽ വികാരത്തിന്റ ഒരായിരം തിരമാലകൾ ഉയർന്നു. അവളുടെ ഓരോ അണുവിലും സിരയിലും അവൻ പ്രണയം നിറച്ചു.അവളിൽ ആഴ്ന്നിറങ്ങി അവൻ അവളിലെ സ്ത്രീയെ പരിപൂർണയാക്കുമ്പോൾ അവളുടെ കൺകോണിൽ നിന്നൊരിറ്റ് ജലം ഭൂമിയിലേക്ക് പതിച്ചു.
അവസാനമായി അവൻ അവളുടെ നെറുകിൽ ചുംബിച്ചു. അവളിൽ തന്നെ വിശ്രമിച്ചു. വിയർപ്പുത്തുള്ളികൾ അവരെ പൊതിഞ്ഞു മൂടി.

ഉറക്കത്തിനിടെ എപ്പോഴോ ചന്തുവിന്റെ കാൾ വന്നപ്പോഴാണ് അവർ ഉണർന്നത്.
അപ്പോഴേക്കും മഴതോർന്നിരുന്നു.
\" ഡാ, നിങ്ങളെവിടെയാ ? ഫുഡ്‌ടൊന്നും വേണ്ടേ,മതി കറങ്ങിയത്, വേഗം വാ.. \"

\"ആ... ഉടനെ വരാം.. നീ വച്ചോ..\"

\"ശരി...\"

അവൻ തിരിഞ്ഞവളെ നോക്കി.അപ്പോഴേക്കും അഴിഞ്ഞുകിടന്ന സാരി നേരെയാക്കി അവൾ പുറത്തേക്കിറങ്ങിയിരുന്നു.
അവനും  അവളുടെ അടുത്തേക്ക് ചെന്നു.
\"അനൂ,......\" അവൻ ആർദ്രമായി വിളിച്ചു. അവൾ തിരിഞ്ഞുനോക്കിയില്ല. വിഷ്ണു അവളെ തിരിച്ചുനിർത്തി, അവളുടെ കണ്ണുകൾ കലങ്ങിയിരിക്കുന്നു.
\"എന്നോട് ദേഷ്യം തോന്നുന്നുണ്ടോ അനൂ...\"അവൾ അവനെ സംശയത്തോടെ നോക്കി.

\"എന്തിനു....\"

\"എന്നോട് ക്ഷമിക്ക് അനൂ.... ഞാൻ.... തെറ്റായിപ്പോയി... എനിക്ക്.....\"
അവനെ പറയാൻ സമ്മതിക്കാതെ അവൾ അവന്റെ വാ പൊത്തി.
\"ചെയ്തത് തെറ്റാണെങ്കിലും അല്ലെങ്കിലും അത് രണ്ടുപേരും കൂടിയാണ് ചെയ്തത്.. അതിന് വിഷ്ണുവേട്ടൻ മാപ്പുപറയണ്ട.എനിക്ക് വിഷ്ണുവേട്ടനെ തടയാമായിരുന്നിട്ടും ഞാനും.......\"

അവളുടെവാക്കുകൾ മുറിഞ്ഞുപോയി.
അവൻ അവളെ മാറോടുചേർത്തു.
\"നീയെന്റെ പെണ്ണാ, എന്റെ മാത്രം... ഈ ജന്മം  വിഷ്ണുവിനൊരു പാതിയുണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും.\"

അവന്റെ വാക്കുകൾ അവൾ ഹൃദയത്തിൽ കൂട്ടിവച്ചു. ചന്തുവിന്റെ വീട്ടിലേക്ക് തിരിച്ചു.  അനു അന്ന് ചന്തുവിന്റെ വീട്ടിലാണ് തങ്ങിയത്. ഫുഡ്‌ഡൊക്കെക്കഴിച്ച് വിഷ്ണുവും മറ്റുള്ളവരും പിരിഞ്ഞു. രാത്രിമുഴുവൻ ഇരുവരും ഉറങ്ങാതെ പലതും ചിന്തിച്ചിരുന്നു.

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

അനുവിനെ കൂട്ടിക്കൊണ്ടുപോകാൻ വിഷ്ണു വരാമെന്നുപറഞ്ഞിട്ടും അവൾ സമ്മതിച്ചില്ല. പപ്പാ വരുമെന്ന് പറഞ്ഞ് അവൾ അവനെ നിരാശപ്പെടുത്തി. എങ്കിലും അവളെ കാണാൻ വേണ്ടി മാത്രം വിഷ്ണുബതിരാവിലെ തന്നെ ചന്തുവിന്റെ വീട്ടിലെത്തി.
പക്ഷെ അനുവിനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ ആളെക്കണ്ട് വിഷ്ണുവും ചന്തുവും അമ്പരന്നു.
ബെൻസിർ.
\"പപ്പാ വരുമെന്നുപറഞ്ഞിട്ട്, ഇവനാണോ വന്നത്..\"ചന്തു അനുവിനോട് ചോദിച്ചു.
\"അറിയില്ല ചേട്ടായി, പപ്പാ വരുമെന്നുതന്നെയാ പറഞ്ഞത്.\"
അനു വിഷ്ണുവിനെ നോക്കി മടിച്ചു മടിച്ചാണ് പറഞ്ഞത്. വിഷ്ണുവിന്റെ മുഖമാണെങ്കിൽ ബെന്നിയെ കണ്ടപ്പോൾ ഇരുണ്ടതാണ്.
അവൾ പെട്ടെന്ന് തന്നെ എബിയെ കാൾ ചെയ്തു.
\"ഹലോ, പപ്പാ..
-------------------------
\"എന്തുപറ്റിയതാ \"
----------------------------
\"അതുപിന്നെ പപ്പാ.....\"
--------------------------
\"ശരി..... Ok..

കാൾ കട്ട്‌ ആയി
\"പപ്പാ ഇറങ്ങിയതാ, പക്ഷെ അന്നമ്മച്ചിക്ക് പെട്ടെന്ന് ബിപി കുറഞ്ഞു. തലകറങ്ങി വീണത്രെ,ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ടിവന്നു \"അവൾ ആവലാതിയോടെ പറഞ്ഞു.

\"ഞാനിറങ്ങട്ടെ...\"അവൾ ചന്തുവിനോടും നാൻസിയോടും ചന്തുവിന്റെ മാതാപിതാക്കളോടുമെല്ലാം യാത്രപറഞ്ഞു. നേരെ വിഷ്ണുവിന്റെ അടുത്തേക്ക് പോയി.
വിഷ്ണു ആകെ കലിപ്പിലാണ്.

\"വിഷ്ണുവേട്ടാ,....ഞാനിറങ്ങട്ടെ.....\"
അവൻ ഒന്നു രൂക്ഷമായി നോക്കുക മാത്രം ചെയ്തുകൊണ്ട് അകത്തേക്ക്  കയറിപ്പോയി.അവൾക്ക് നെഞ്ചുനീറി. എങ്കിലും കരഞ്ഞില്ല. വിഷമം പുറത്തുകാട്ടാതെ പുഞ്ചിരിച്ചുകൊണ്ട് അവൾ ബെന്നിയുടെ ജീപ്പിനടുത്തേക്ക് നടന്നു.ജീപ്പിൽ കയറിയിരുന്നുകൊണ്ട് അവൾ എല്ലായിടവും വിഷ്ണുവിനെ അന്വേഷിച്ചു. എന്നാലവനെ കണ്ടില്ല.
\"എന്തുപറ്റി അനൂ...\"
ബെന്നി സാധാരണമായി ചോദിച്ചു.
\"ഒന്നുമില്ല ബെന്നിച്ചാ, പോകാം\"
അവനോടൊപ്പം അവൾ പോകുന്നത് കണ്ട് വിഷ്ണു മുകളിലെ ബാൽക്കെണിയിൽ നിന്നു പല്ലുഞ്ഞെരിച്ചു.

❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
ദിവസങ്ങൾ കടന്നുപോയി. നാൻസിയും ചന്തുവും ബാംഗ്ലൂർക്ക് പോയി. അനുവിന് ആകെ മടുത്തുതുടങ്ങി. സന്തോഷമുണ്ടെങ്കിലും എന്തെങ്കിലും ഒരു വിഷമമുണ്ടെങ്കിലും ആദ്യം ഓടിയെത്തുന്നത് നാൻസിയായിരുന്നു. അരവിന്ദിന്റെ മരണശേഷം ശ്രീ ഫോൺ ചെയ്താൽ പോലും സംസാരിക്കില്ല. അതുപോലെതന്നെ റാമും കൂടെയുണ്ടെങ്കിലും സംസാരമൊന്നുമില്ല.
ആകെ ആശ്വാസം വിഷ്ണുവേട്ടനായിരുന്നു. പക്ഷെ വിഷ്ണുവേട്ടൻ അച്ഛന്റെ കമ്പനിയുടെ ഒരാവശ്യവുമായി  തിരുവനന്തപുരത്തേക്ക് പോയിരിക്കയാണ്‌.ഒരാഴ്ച കഴിഞ്ഞേ വരൂ .
എല്ലാംകൊണ്ടും ഒറ്റപ്പെട്ടതുപോലെയായി അനു.ഇടക്കിടക്ക് ബെന്നി വീട്ടിലേക്ക് വരും. അവളുമായി മിണ്ടിയും പറഞ്ഞുമൊക്കെയിരിക്കും.അങ്ങനെ ഒരുദിവസം ബെന്നിവന്നത് ഒരാവശ്യവുമായിട്ടായിരുന്നു.

\"അയ്യോ, ബെന്നിച്ചാ ഞാനെങ്ങനെയാ....\"

\"പ്ലീസ് അനു..ഞാനിന്നു പോയാൽ പിന്നേ മറ്റന്നാൾ രാവിലെയാകും എത്താൻ..പോണ കാര്യം പെട്ടെന്ന് നടന്നാൽ ചിലപ്പോ നാളെ വൈകിട്ട് തന്നെ എത്തും.. എന്നാലും റിസ്ക് വേണ്ടല്ലോ....\"

\"എന്നാലും.....\"
\"ഇതിപ്പോ എബിയങ്കിളുണ്ടായിരുന്നെങ്കിൽ ഞാൻ അങ്കിളിനെ ഏൽപ്പിച്ചേനെ, പക്ഷെ അവര് പെട്ടെന്ന് തീർത്ഥാടനമെന്നും പറഞ്ഞ് വേളാങ്കണ്ണിക്ക് പോകുമെന്ന് കരുതീല...പ്ലീസ് അനു...\"

\"ശരി.. ഞാൻ പൊയ്ക്കോളാം \"അവൾ സമ്മതം പറഞ്ഞു
\"അക്കൗണ്ടിൽ ഉണ്ടായിരുന്നതെല്ലാം തോന്ന്യാസം കാണിച്ച് ധൂർത്തടിച്ചപ്പോ അറിഞ്ഞില്ല, ഒരു ജീവിതം ഉണ്ടാക്കാൻ ഇങ്ങനെ ഇരക്കേണ്ടി വരുമെന്ന്...\"
അവൻ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.

\"ഇനിയതൊക്കെപ്പറഞ്ഞിട്ടെന്താ ബെന്നിച്ചാ, എല്ലാം സമയദോഷതിന്റെയാ.... ഇനിയതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ.\"അനു ബെന്നിയെ ആശ്വസിപ്പിച്ചു.

\"അതെ ഒന്നും ഇനി പറഞ്ഞിട്ട് പ്രയോജനമില്ല. കുറച്ചു കാശ് എന്റെലുണ്ട്. ബാക്കിയാ പലിശക്ക് എടുക്കുന്നെ, ഒരു ബിസിനസ്‌ തുടങ്ങാനുള്ള നൂലമാലകൾ  വേറെ. അതിനാ ഇന്നുപോകുന്നെ.\"

\"എത്രയാ പലിശക്കെടുക്കുന്നത്?\"

\"ഇരുപത്തിയഞ്ച്.. നിന്റെ വിഷ്ണുവിന്റെ ഫിനാൻസ് കമ്പനിയാ.. മാധവൻ സർ വലിയ പലിശ കൊള്ളയൊന്നുമില്ലാതെ കാശ് തരും. നാളെവൈകിട്ട് സർ നു എവിടെയോ പോകണംമൂന്നാലുദിവസം കഴിഞ്ഞേ വരൂ , വിഷ്ണുവും സ്ഥലത്തില്ലാത്തതുകൊണ്ട് പണം നേരിട്ട് വന്നു വാങ്ങാനാ പറഞ്ഞത്. അല്ലെങ്കിൽ പിന്നേ പണം കിട്ടാൻ താമസിക്കും. അത് പിന്നേ എല്ലാ കാര്യങ്ങളും തകിടം മറിക്കും. അതുകൊണ്ടാ നീപോയി ആ പണം വാങ്ങി വയ്ക്കണം. മാധവൻ സർ നു മരുമകളെ വിശ്വാസമാണല്ലോ..\"

\"ഞാനെപ്പോഴാ പോകേണ്ടേ..\"

അത് സർ  നിന്നെ വിളിക്കും അപ്പൊ ചെന്നാമതി.. Ok യല്ലേ., മറക്കില്ലല്ലോ \"

\"ഇല്ല .. ഞാൻ പോയി പണം വാങ്ങിക്കോളാം, മറക്കില്ല.\"

\"എന്നാൽ ഞാനിറങ്ങട്ടെ, നാലുമണിക്കാ ട്രെയിൻ...\"

\"ശരി.\"

( തുടരും )

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.3
1773

Part 32 രണ്ടു ദിവസമായിട്ട് വിഷ്ണുവിന്റെ കാൾ വരുന്നില്ല. അനു അങ്ങോട്ട് വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നുമില്ല.അനുവിന് വല്ലാത്ത അസ്വസ്ഥത തോന്നി. \"പൂവിതളായ് ഞാൻ... നാഥാ.. താവക പാദം തേടി...\" പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്. വിഷ്ണുവാകും എന്നുകരുതി അനു സന്തോഷത്തോടെ ഫോൺ എടുത്തുനോക്കി.പരിചയമില്ലാത്ത നമ്പർ ആണ്. അനു എന്തോ ചിന്തിച്ചുകൊണ്ട് കാൾ അറ്റൻഡ് ചെയ്തു. \"ഹലോ...\" \"ഹലോ, അനീറ്റയല്ലേ...?\" \"അതേ... ആരാണ്...?\" \"ഞാൻ ചന്ദ്രോത്ത് ഫിനാൻസിൽ നിന്നും മാനേജർ ആണ്. ബെൻസിർ ചോദിച്ച പണം റെഡി ആയിട്ടുണ്ട്. പെട്ടെന്ന് വന്നാൽ കൊണ്ടുപോകാം.\" \"ശരി,ഞാൻ ഉടനെ വരാം..\" \"Ok..\" അനു ഉടൻതന്നെ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത്