പ്രിയപ്പെട്ടവൻ
പ്രിയപ്പെട്ടവനെ......
നിന്നെ ഞാൻ മറന്നു പോയിരിക്കുന്നു.... ചപ്പു ചവറുകൾക്കിടയിൽ നിന്ന് നിന്നെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത കുറ്റബോധം തോന്നുന്നു...
രണ്ടു മൂന്നു വർഷങ്ങൾക്ക് മുൻപാണ് എനിക്ക് നിന്നെ കിട്ടിയത്... നിന്റെ സ്നേഹവും കരുതലും വെള്ളം കാണുമ്പോൾ ഉള്ള നിന്റെ കൊഞ്ചലുമെല്ലാം ഞാൻ ഇന്ന് ഓർക്കുന്നു...
ഒരിക്കൽ സഞ്ജുവിന്റെ നായ ഓടിച്ചപ്പോൾ നിന്നെ കൈയിൽ പിടിച്ചു ഞാൻ ഓടിയ ഓട്ടത്തെ കുറിച്ചു ഇന്നലെയും കൂടി സഞ്ജു കളിയാക്കി പറഞ്ഞതെ ഉള്ളു...
കഴിഞ്ഞ മഴക്കാലത്തു നിന്നെയും ഇട്ടു വയൽക്കരയിലൂടെ നടന്നപ്പോൾ നീ എന്റെ വെള്ള ചുരിദാറിൽ സമ്മാനിച്ച ചെളി പൊട്ടുകൾ കണ്ടു അമ്മ വഴക്കു പറഞ്ഞതിന് കൈയും കണക്കും ഇല്ല...
കുന്നത് അമ്പലത്തിൽ പോയപ്പോൾ പുറത്തു അഴിച്ചു വെച്ച നിന്നെ കാണാതെ വന്നപ്പോൾ ഞാൻ എന്തോരം ടെൻഷനടിച്ചു... ലാസ്റ്റ് നിന്നെ ആൽത്തറയിൽ വെച്ചു കിട്ടിയപ്പോഴാണ് എനിക്ക് സന്തോഷമായത്..
ഒരിക്കൽ നിന്നെ സഞ്ജുവിന്റെ നായ കടിച്ചെടുത്തു കൊണ്ടുപോയപ്പോൾ സഞ്ജുവിനെയും അവന്റെ നായയെയും വിളിച്ച ചീത്ത അവൻ റെക്കോർഡ് ചെയ്തു വെച്ചത് ഇടക്കൊക്കെ കേൾപ്പിക്കാറുണ്ട്........ ( നാട്ടുകാർക്ക് മുൻപിൽ )
അങ്ങനെ അങ്ങനെ ഒരുപാടു എന്തൊക്കയോ സംഭവങ്ങൾ.....
എല്ലാം മറന്നു പോയിരിക്കുന്നു....
നിന്നെ ഞാൻ തേച്ചു മിനുക്കി സ്നേഹിക്കുന്നത് കണ്ടിട്ടു എന്റെ അമ്മ ഒരിക്കൽ പറഞ്ഞിട്ടുണ്ട്...
" പൂജമുറിയിൽ കൊണ്ടുപോയി വെച്ചു വിളക്കും ചന്ദനത്തിരിയും കത്തിച്ചു വെച്ചോ " ന്നു.....
എനിക്ക് സംശയം ഉണ്ട്... എനിക്കും നിനക്കും ഇടയിൽ വില്ലനായത് എന്റെ അമ്മ ആണോന്നു... ഏറ്റവും കൂടുതൽ നിന്നെ അമ്മയെല്ലെ ദ്രോഹിച്ചത്... കല്ലിലും മുള്ളിലും ചെളിയിലും ഇട്ടു നടന്നു നിന്റെ ദേഹത്തു ഒരുപാടു പാടുകൾ ഉണ്ടാക്കി.... അതും പോരാഞ്ഞു പാറ പുറത്തു ഉരസി നിന്റെ ഭംഗിയും കളഞ്ഞു...നിന്റെ കാര്യത്തിൽ കുറച്ചും കൂടിയൊന്നു ഞാൻ ശ്രദ്ധിക്കണമായിരുന്നു...എല്ലാം എന്റെ തെറ്റാണു... എന്നോട് നീ ക്ഷെമിക്കണം..