പാറിപ്പറന്നവൾ വന്നണഞ്ഞെൻ ശിഖരത്തിൽ
പാറിക്കളിച്ചും തുള്ളിക്കളിച്ചുമൊരു കൂടു വെച്ചു.
പാറിപ്പറന്നിണയൊപ്പമവളെൻ തണലിൽ
പുഴു-പൂമ്പാറ്റകളെയുമാഹരിച്ചു കൂടി.
വേനൽക്കടുപ്പത്തിലെന്നില പൊഴിയവേ
പഴി പലതെന്നിൽ ചാരിയവൾ പറന്നകലവേ
പ്രതീക്ഷകളെന്നിലുണരുന്നവളുടെ
കാഷ്ടത്തിലെൻ പുതുജീവൻ തുടിക്കുമീ
പുതുമഴയിൽ!!!
***************
- ഫസ്ല ജൗഹർ
***************