Aksharathalukal

❤️ഇവളെൻ റൂഹ്❤️part-3

❤️ഇവളെൻ റൂഹ്❤️

Part-3

മിഷു ചെല്ലുമ്പോഴും യാസിർ ആലോചനയിൽ തന്നെ ആയിരുന്നു.....
മിഷു ഒന്നും അറയാത്തത് പോലെ അവന്റെ അടുക്കലേക്ക് പോയി കൊണ്ട് ചോദിച്ചു.....

ഡാ എന്തായി?? (മിഷു)

എടാ അത്..... പിന്നെ..................
...........................................
................യാസി അവിടെ വെച് വക്കീൽ പറഞ്ഞതെല്ലാം മിഷുവിനോടായി പറഞ്ഞു.......

Hm......മിഷു ഒന്നും അരയാത്ത പോലെ മറുപടി പറഞ്ഞു....
എടാ നീ വക്കീൽ പറയുന്നത് പോലെ തന്നെ ചെയ്യ്.......
എന്തായാലും........ എല്ലാം ഒന്ന് sett ആകുമ്പോഴേക്കും ഒരു 4,5മാസം എടുക്കും....
അത് വരെ..... നീയൊന്ന് ജീവിക്ക്.....പിന്നെ നമ്മുക്ക് നോക്കാം.....

Hm.... എന്തായാലും എത്രയും പെട്ടന്ന്....... ഇത് നടത്തണം.....

ആടാ നോക്ക....

Hm....
എന്നാൽ... വാ പോകാം....അങ്ങനെ അവർ വീണ്ടും മിശൂന്റെ വീട്ടിലേക്ക് തന്നെ തിരിച്ചു.... മിശുവിനെ അവിടെ...... ഇറക്കി കൊടുത്ത ശേഷം അവൻ വണ്ടിയുമായി.....വീട്ടിലേക്ക് പോയി......
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
റൂമിലേക്ക് പോയ നിദു.....ഹിബയെ കുറിച് ആലോചിച്ചു..... ഷോഫയിൽ ഇരുന്നു....
കുറച്ചു നേരം ഒക്കെ കഴിഞ്ഞപ്പോൾ.....
അവൾക്ക് എന്തൊക്കെയോ അസ്വസ്ഥത തോന്നി..... എന്തോ തലവേദനിക്കുന്നത് പോലെ ഒക്കെ തോന്നാൻ തുടങ്ങിയതും...... അവൾ...ഷെൽഫിൽ നിന്നും ബാം എടുത്ത് പുരട്ടി...... സോഫയിൽ.... ഇരുന്നു.... ആ ഇരുപ്പിൽ..... അവൾ.... ചെറുതായി ഒന്ന് മയങ്ങി പോയിരുന്നു.......
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
യാസി അകത്തേക്ക് കയറിയതും ഉമ്മ അവിടെ ഉണ്ടായിരുന്നു...... അവൻ അവരെ ഒന്ന് നോക്കുക പോലും ചെയ്യാതെ..... റൂമിലേക്ക് പോയി.....
അവന്റെ ആ പ്രവർത്തി അവരുടെ ഹൃദയത്തെ വല്ലാതെ നോവിച്ചു......
\"\"മോനെ..... യാസി ഈ ഉമ്മ അങ്ങനെ ചെയ്തത് നിന്റെ നന്മക്ക് വേണ്ടിയാണ് മോനെ.... ഒരിക്കൽ.... നീ അത് മനസ്സിലാക്കും.....\"\"😊

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

റൂമിലേക്ക് കയറിയ യാസി കാണുന്നത് സോഫയിൽ കിടന്നു കൊണ്ട് ഉറങ്ങുന്ന നിധുവിനെയാണ്.....
ഉറങ്ങുന്ന അവളെ കണ്ടതും സാധാരണ ദേഷ്യം തോന്നാറുള്ള അവന്ക്.....
ഇന്നെന്തോ അവൾ ഉറങ്ങുന്നത് കണ്ടപ്പോൾ..... മറ്റെന്തോ ഒരു തരാം പേരില്ലാത്ത വികാരം അവനെ വന്ന് മൂടി... അത്.... ഒരിക്കലും ദേഷ്യമോ.... പ്രണയമോ ആയിരുന്നില്ല......

പിന്നെ അതികം ഒന്നും ആലോചിക്കാതെ അവൻ ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിലേക്ക് കയറി......ദേഹത്തു ഓരോ തുള്ളി വെള്ളം പതിക്കുമ്പോഴും ഇന്ന് അഡ്വക്കേറ്റ് പറഞ്ഞ കാര്യം ആയിരുന്നു.... അവന്റെ ഉള്ളിൽ.......

പിന്നെ വേഗം തന്നെ ഫ്രഷായി ഇറങ്ങി.....

അവൻ ഇറങ്ങിയപ്പോഴും അവൾ.... എണീറ്റിട്ടില്ലായിരുന്നു....... അതൊന്നും മൈൻഡ് ചെയ്യാതെ ഫോൺ എടുത്ത്...... അപ്പോഴായിരുന്നു അതിലേക്ക് ഒരു കാൾ വന്നത്.....

സ്‌ക്രീനിൽ Hiba💞💗എന്ന പേര് കണ്ടതും അവന്റെ കണ്ണുകൾ.... വിടർന്നു.... ഒരു പുഞ്ചിരിയോടെ അവൻ കാൾ... അറ്റൻഡ് ചെയ്തു......

ഹലോ.......(യാസി)

ഹലോ babe❤️
____________________
___________________
____________________
_____________________
_______________´´´´______

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
ആരോ സംസാരിക്കുന്നത് പോലെ തോന്നിയതും.... നിദു എണീറ്റു...... ഒന്ന് കിടന്നത് കൊണ്ട് തന്നെ..... തലവേദനക്ക് ശമനം ഉണ്ടായിരിന്നു....... അവൾ... എണീറ്റ് പോവാൻ ഒരുങ്ങിയതും ബാൽക്കനിയിൽ നിന്ന് ആരോ സംസാരിക്കുന്നത് പോലെ... തോന്നി.....

ഇവിടെ ഇപ്പോൾ ആര് ഈ നേരത്ത്......
എന്നും ആലോചിച്ചു കൊണ്ട് അവൾ.... അവിടേക്ക് നടന്നു.....
വാതിലിനവിടെ എത്തിയതും...... ശബ്ദം കേട്ടതും നിധുവിനു ആ ശബ്ദത്തിന്റെ ഉടമയെ മനസ്സിലായി.....യാസി അവന്റെ ആരോടെങ്കിലും സംസാരിക്കുകയായിരിക്കും എന്ന് കരുതി അവൾ... അവിടെ നിന്നും പോകാനൊരുങ്ങിയതും   .

\"\"ആ പിന്നെ ഹിബ നീ എന്നാ നാട്ടിലേക്ക് ലാൻഡ് ചെയ്യുന്നത്......\"\"

യാസിയുടെ ആ ചോദ്യം കേട്ടതും... അവളുടെ കാലുകൾ... നിശ്ചലമായി....
എന്തോ വല്ലാത്ത ഒരു തരം അസ്വസ്ഥത അവളെ പൊതിഞ്ഞു......

പിന്നെ എന്തോ ഒന്ന് ഓർത്തപ്പോ അവൾക്ക് അത് തന്നെ ആണ് ശെരി എന്നും തോന്നി....... \"ശെരിയാണ് പരസ്പരം ഇഷ്ടപ്പെടുന്നവർ തമ്മിൽ ചേർന്നാലേ അതിനൊരു ഭംഗി ഉണ്ടാകു....... ഇവരാണ് ശെരിക്കും ഒന്നിക്കേണ്ടത്..... ഇവർക്കിടയിലെ...... കരട് ഞാൻ ആണ്...... എത്രയും പെട്ടന്ന് തന്നെ യാസിയുടെ ജീവിതത്തിൽ........നിന്നും....... ഇറങ്ങണം......എന്തോ അത് പറയുമ്പോ അവളുടെ സ്വരം ഇടറിയിരുന്നു....... കണ്ണിൽ.... കണ്ണുനീർ കുമിഞ്ഞു കൂടി......
അതൊക്കെ ഒന്ന് തുടച്ചു..... ശേഷം അവൾ... റൂം വിട്ട് ഇറങ്ങി.......
ഉമ്മയുമായി......ഓരോന്നും പറഞ്ഞിരുന്നു...... അത്രയും നേരം.... തന്നെ....യാസി റൂമിൽ തന്നെ ആയിരുന്നു.....
വൈകുന്നേരം ആയപ്പോൾ.... ഒരു ഗ്ലാസ് ചായയുമായി അവൾ റൂമിലോട്ട് പോയി...... അവളുടെ.... കാലുകൾ... വിറക്കുന്നുണ്ടായിരുന്നു.... കൈകളും.....

വാതിലിനു പുറത്ത് നിന്നും നോക്കി......അവൻ സോഫയിൽ ഇരിക്കുന്നതായി അവൾ കണ്ടു...... ചായയുമായി അവനരികിൽ ചെന്ന്....

ച.... ചായ...... വിറയലോടു കൂടെ തന്നെ അവൾ പറഞ്ഞു... കൊണ്ട്... ഗ്ലാസ്‌ അവനു നേരെ നീട്ടി.....

വേണ്ട..... നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്..എന്റെ കാര്യത്തിൽ തലയിടണ്ട എന്ന്.....
എനിക്ക് വേണേൽ ഞാൻ എടുത്തു കുടിക്കും......

അവൻ അത്രയും പറഞ്ഞതും..... പിന്നെ മറുതൊന്നും പറയാതെ അവൾ റൂം വിട്ട് ഇറങ്ങി....
അവന്റെ ആ പറച്ചിൽ അവളെ നോവിച്ചെങ്കിലും അത് വലിയ കാര്യമാക്കിയില്ല......
അല്ലെങ്കിലും എന്നോട് മാത്രം എപ്പോഴും ഇങ്ങനെ തന്നെ അല്ലെ....
\"നിനക്ക് എന്നെ കാണുമ്പോ മാത്രമാണ് ഈ ചൊറിച്ചിൽ...... നേരെത്തെ ഹിബയോട് എന്തൊക്കെ ആയിരുന്നു.....ശെരിയാക്കി തരാടാ.....\"
താഴോട്ട് പോകുമ്പോ അവൾ പിറുപിറുത്തു......

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

ഹിബയുമായി സംസാരിക്കുകയായിരുന്നു ഞാൻ......അവൾ.....4month കഴിഞ്ഞാൽ വരും...... അത് തന്നെ വല്ലാതെ സന്തോഷിപ്പിച്ചു എങ്കിലും നിദയെ പറ്റി ഓർത്തപ്പോൾ....എന്താ ചെയ്യേണ്ടത് എന്ന്..... മനസ്സിലായില്ല...... ഹിബ വന്നാൽ.... നിദയെ കണ്ടാൽ... ഇല്ല..... ഹിബ ഒരിക്കലും അറിയരുത്.... ഹിബ വരുന്നതിനു മുൻപ് തന്നെ എല്ലാം അവസാനിപ്പിക്കണം.....

അതിനു ആദ്യം നിദയോട് കാര്യങ്ങൾ..... പറയണം......
എന്നൊക്കെ ആലോചിച് ഫോണിൽ ഓരോന്ന് നോക്കി കൊണ്ടിരുന്നപ്പോൾ ആയിരുന്നു..... നിദ ചായ കൊണ്ട് വന്നത്.... അപ്പൊ പറയണം.... എന്ന് വിചാരിച്ചുവെങ്കിലും പിന്നെ വേണ്ടെന്ന് വെച്ച്.... കാരണം അവൾ.. എങ്ങനെ... അത് ഉൾക്കൊള്ളും എന്ന് ഒരു പിടുത്തവുമുണ്ടായിരുന്നില്ല......ചായ വേണ്ടെന്ന് പറഞ്ഞതും അവൾ ഇറങ്ങി പോയി.....

എന്തായാലും രാത്രി ആകട്ടെ...... എന്നിട്ട്.... പറയാം....ഇന്ന് എന്തായാലും പറയാണം...... എന്നവൻ ഉറപ്പിച്ചു.....

പിന്നെയാണ് അവന്റെ മനസ്സിലേക്ക് അവൻ ഇത്രയും കാലം നിധുവിനോട് ചെയ്തതെല്ലാം ഓർമ വന്നത്.....\"അതെ....അവൾ.. നിദ...അവളെ ഇന്നേവരെ ഞാൻ നോവിച്ചിട്ടേ ഉള്ളു..... ആദ്യ രാത്രിയിൽ തന്നെ....... കഴുത്തിനു പിടിച്ചു തള്ളിയിട്ടു.....കട്ടിലിൽ പോയിട്ട് സോഫയിൽ പോലും അല്ല.... നിലത്തു കിടത്തി..... പക്ഷെ അതിലൊന്നും ഇന്നേ വരെ..... ഒരു ദേഷ്യമോ... സങ്കടമോ... അവളുടെ മുഖത്തു നിന്നും കണ്ടെത്താനായിക്കില്ല.....

ലെ മനസ്സ്:-അതിനു ഇന്നേ വരെ.... എപ്പോഴേലും നീ ഓൾടെ മുഖത്ത് നോക്കീക്കുന്നോ.....?

അതെ ശെരിയാ.... അവളുടെ മുഖത്തു പോലും ഞൻ നോക്കിയിട്ടില്ല...അവളൊരു പാവം ആണ്...... അല്ലെങ്കിലും എന്ത് കാര്യത്തിന ഞാൻ അവളോട് ദേഷ്യപ്പെടുന്നത്....... അറിഞ്ഞു കൊണ്ട് അല്ലായിരുന്നല്ലോ അവൾ....എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്..... ഇനി എന്തായാലും കുഴപ്പമില്ല..... എത്രെയും
പെട്ടന്ന്....ഡിവോഴ്സ് ശരിയാക്കണം..... എന്റെ കൂടെ അവൾക്കൊരു ലൈഫ്.... അതൊരിക്കലും എനിക്ക് നൽകാനാവില്ല...... അത് കൊണ്ട്..... എല്ലാത്തിനും ഇന്നൊരു തീരുമാനം... ഉണ്ടാക്കണം....

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

രാത്രി ആയതും......എല്ലാവരും ഭക്ഷണം കഴിച്ചു..... എല്ലാം എടുത്തു.... വെച്ച... ശേഷം.... നിദു റൂമിലോട്ട് പോയി.......

റൂമിന്റെ വാതിലിനടുത്തെത്തിയതും.... അവൾ... കണ്ടത് എന്തൊക്കെയോ ആലോചിച്ചു അങ്ങോട്ടും ഇങ്ങോട്ടും.... നടക്കുന്ന യാസിയെ ആയിരുന്നു.....
അവളൊന്നും നെറ്റി ചുളിച്ചോണ്ട് അവനെ നോക്കി........

(തുടരും)

കമന്റ്‌ തരണേ❤️


❤️ഇവളെൻ റൂഹ്❤️part-4

❤️ഇവളെൻ റൂഹ്❤️part-4

4.8
1761

❤️ഇവളെൻ റൂഹ്❤️Part-4രാത്രി ആയതും......എല്ലാവരും ഭക്ഷണം കഴിച്ചു..... എല്ലാം എടുത്തു.... വെച്ച... ശേഷം.... നിദു റൂമിലോട്ട് പോയി.......റൂമിന്റെ വാതിലിനടുത്തെത്തിയതും.... അവൾ... കണ്ടത് എന്തൊക്കെയോ ആലോചിച്ചു അങ്ങോട്ടും ഇങ്ങോട്ടും.... നടക്കുന്ന യാസിയെ ആയിരുന്നു.....അവളൊന്നും നെറ്റി ചുളിച്ചോണ്ട് അവനെ നോക്കി........🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋രാത്രി ആയതും നിസ്കാരം ഒക്കെ കഴിഞ്ഞു... ഫുഡ്‌ കഴിക്കാനായി താഴോട്ട് ഇറങ്ങി.... എല്ലാം തന്നെ ടേബിൾ-ൽ സെറ്റ് ചെയ്തിരുന്നു..... അതിൽ....നിന്നും പ്ലേറ്റ് ലേക്ക് ഇട്ടുകൊണ്ട് അവൻ കഴിച്ചു...... പിന്നെ..... കഴിക്കലോക്കെ കഴിഞ്ഞതും അവൻ എണീറ്റു...റൂമിലേക്ക് തന