❤️ഇവളെൻ റൂഹ്❤️part-5
❤️ഇവളെൻ റൂഹ്❤️
Part-5
അല്ലാഹ് ഞാൻ എന്താണ് ചെയ്തത്...... നിധുവിനോടായി ഡിവോഴ്സിന്റെ കാര്യം പറയാൻ നിന്ന ഞാൻ.... അവളെ..... ചെ....
അവൻ അവനോട് തന്നെ എന്തോ പോലെ ഒക്കെ തോന്നി...... അവളെ കണ്ടപ്പോൾ എന്തുകൊണ്ടാണ്..... എനിക്ക് ദേശ്യം ഒന്നും വരാതിരുന്നേ...... അവളുടെ നിറഞ്ഞ മിഴികൾ.... കണ്ടപ്പോൾ..... തന്നെ..... എനിക്കാകെ എന്തോ പോലെ തോന്നി...... എന്താണ് ഇതിനൊക്കെ അർത്ഥം..... ഒരു നിമിഷത്തേക്ക് ഞാൻ എന്റെ ഹിബയെ മറന്നു...... ആ നേരം എന്ത് കൊണ്ടാണ്..... എനിക്ക് ഹിബയുടെ മുഖം മനസ്സിലേക്ക് വരാതിരുന്നത്......
\"\"\"കുറെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ..... അവൻ അവനോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു......
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
നിദു വേഗം തന്നെ ബാത്റൂമിലേക്ക് കയറി....
ശ്ശെ ഞാൻ എന്താണ് യാസിയെ തടയാതിരുന്നത്....എനിക്ക് അവന്റെ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി പടിയിറങ്ങേണ്ടതാണ് എന്ത് തന്നെ ആയാലും അവനുമായി ഇനിയും അടുത്താൽ.... അത് ശെരിയാവില്ല... പിന്നെ എനിക്ക് ഒരിക്കലും അവനുമായി പിരിയാൻ കഴിഞ്ഞെന്ന് വരില്ല..... ഹിബയാണ് യാസിയുടെ ജീവിതത്തിൽ വേണ്ടവൾ ശെരിക്കും.... അവന്റെ അത്ര വലിയ കുടുമ്പം ഒന്നും അല്ല തന്റെദ്..... എന്തിനു പേരിനെങ്കിലും പറയാൻ തനിക്ക് ആരുമില്ല. ഉമ്മയാണെൽ പടച്ചോന്റെ വിളിക്ക് ഉത്തരം നൽകി.....😓
ഉപ്പയോ..... ഇന്നേ വരെ തന്നെ ഒരു മകളുടെ സ്ഥാനത് കണ്ടിട്ടില്ല......ഉമ്മയുടെ മരണ ശേഷം... എന്നോട് എന്തോ ഒരു തരം ദേഷ്യത്തോടെ ആയിരുന്നു എന്നെ കണ്ടിരുന്നത്......
എന്നാൽ ആ സ്നേഹവും വാത്സല്യം എല്ലാം തനിക്ക് വേണ്ടുവോളം തന്നത് യാസിന്റെ ഉമ്മയാണ്.... ആ ഉമ്മാനെ വിട്ട് പോകാനും തോന്നുന്നില്ല.....
എന്തൊക്കെ ആയാലും ഇനി വരുന്നിടത്തു വെച്ച് കാണാം......
അവൾ വേഗം തന്നെ മുഖം ഒക്കെ ഒന്ന് കഴുകി ബാത്‌റൂമിൽ നിന്നും ഇറങ്ങി.....
ഹാവു എന്തോ യാസി അവിടെ ഇല്ലാത്തത് കണ്ടതും അവൾക്ക്.... അതൊരു ആശ്വാസം ആയി തോന്നി........ യാസി വന്നാൽ അവനെ എങ്ങനെ ഫേസ് ചെയ്യണം എന്നവൾക്ക് അറിയില്ലായിരുന്നു.....അത് കൊണ്ട് വേഗം തന്നെ..... സോഫയിൽ കയറി കിടന്നു.....
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
എന്തായാലും മിഷു വിളിച്ചത് നന്നായി...... ഇല്ലെങ്കിൽ ഇപ്പോ അവിടെ എന്തൊക്കെ നടന്നേനെ..... ഹൂ....ഓർക്കാനും വയ്യ...... എന്റെ പൊന്നു മിഷു...... താങ്ക്സ് എടാ മുത്തേ.... അവൻ ഫോണിലെ വാൾപേപ്പർ ആയ തന്റെയും മിശുവിന്റെയും ഫോട്ടോയിൽ..... നോക്കി പറഞ്ഞു..... ശ്യെ.... ഇനിപ്പോ ഞാൻ എങ്ങനെ അവളെ ഫേസ് ചെയ്യും.....പെട്ടന്നായിരുന്നു അവന്റെ മനസ്സിലേക്ക് അവളുടെ ആ കരഞ്ഞ കണ്ണുകൾ വന്നത്....അവളുടെ ആ കണ്ണുകൾ എത്ര ആയിട്ടും മനസ്സിൽ നിന്നും പോകുന്നില്ലല്ലോ....
🎶..........🎶............🎶
അപ്പോഴായിരുന്നു അവനെ തേടി വീണ്ടും മിശുവിന്റെ കാൾ വന്നത്......
ഒറ്റ റിങ്ങിൽ തന്നെ അവൻ ഫോൺ എടുത്തു.....
ഹലോ(yasi)
എന്താണ് മോനെ പരുപാടി....😁(മിഷു)
ഞാൻ എന്റെ കെട്ടിയോളുമായി സംസാരിച്ചിരിക്കുവായിരുന്നു😬😤
യാസി കപട ദേഷ്യം നടിച്ചു കൊണ്ട് പറഞ്ഞു.....
അപ്പൊ നമ്മളെ മുന്നിൽ..... അവൾ.... അങ്ങനെ ആണ് ഇങ്ങനെ ആണ്..... ന്നിട്ട് ആരും ഇല്ലാത്തപ്പോ റൊമാൻസും അല്ലേടാ.... 🙈😝ഒരു ആക്കളോട് കൂടെ മിഷു പറഞ്ഞു.....എന്റെ ഹിഭയാണ് എന്റെ പെണ്ണ്.... സോറി എന്റെ അല്ല നിന്റെ......😏അത് പറഞ്ഞത് പുച്ഛതോട് കൂടെയും ആയിരുന്നു....
ആദ്യം അവൻ പറഞ്ഞത്.... കേട്ടപ്പോ യാസിക്ക് കലി വന്നെങ്കിലും..... അതിന്റെ ക്കൂടെ റൊമാൻസ് എന്നും കൂടെ കേട്ടപ്പോ..... നെഞ്ചിൽ കൂടി ഒരു റോക്കറ്റ് അങ്ങട്ട് പാഞ്ഞത് പോലെ ആയിരുന്നു.....പിന്നെ ഹിബയെ പറ്റി പറഞ്ഞപ്പോൾ അവന്ക്.... വീണ്ടും ദേഷ്യം വന്നു......
അതെ.... എന്റെ പെണ്ണ് ഹിബ തന്നെ ആണ്.......
അതിൽ ഒരു മാറ്റവും ഇനിയങ്ങോട്ട് ഉണ്ടാകാനും പോണില്ല..... അവൾ.... വരും..... എത്രയും പെട്ടന്ന് ത്തന്നെ........
ഓ.... ആയിക്കോട്ടെ..... 😏🙏
നമ്മളൊന്നും പറയുന്നില്ലേ.......
ഹ്മ്മ്.... ആ പിന്നെ....നിന്നോട് ഒരു കാര്യം പറയാൻ മറന്നു.....
ഹിബ വരുന്നുണ്ട്....😍ഒരു 4മാസം കൂടെ ഉള്ളു...... ചിലപ്പോ അതിനിടക്ക് തന്നെ ഉണ്ടാകും.....❤️
അത് കേട്ടതും..... ഇപ്രാവശ്യം ഞെട്ടിയത് മിഷു ആയിരുന്നു...... ഹിബ വരുന്നുണ്ട് എന്നോ.....അപ്പൊ വില്ലത്തി വരാൻ സമയം ആയല്ലേ..... ഹ്മ്മ് ഇനി.... ആണ് എന്റെ കളികൾ മോനെ...യാസി.... നിന്നെ ഞാൻ അവൾക്ക് വിട്ട് കൊടുക്കില്ല.....
അത്രയും...... മനസ്സിൽ മൊഴിഞ്ഞു ശേഷം ഗൂഢമായി ഒന്ന് ചിരിച്ചു....
ടാ...കേൾക്കുന്നില്ലേ.......
ആ ഉണ്ട് പറ.... (Mishu)
നിന്നോടല്ലേ ഞാൻ ആദ്യം പറഞ്ഞെ...... ഹിബ വരുന്നുണ്ട് എന്ന്.....
അയിന് ഞാൻ എന്ത് വേണം😏.......
ഒരു പുച്ഛം ഭാവത്തോട് കൂടെ മിഷു ചോദിച്ചു.......
ടാ.... ഞാൻ നിന്നോട് കുരെ കാലമായി ചോദിക്കുന്നു.... എന്താണ് നിങ്ങൾ തമ്മിലുള്ള പ്രശ്‌നം...... പണ്ട് നമ്മൾ മൂന്ന് പേരും തന്നെ അല്ലായിരുന്നോ എപ്പോഴും.....എല്ലാത്തിനും ഒരുമിച്ച്....
അതൊന്നുമില്ല.... നീ അത് വിട്... (മിഷു)
വിഷയം മാറ്റാൻ ഒന്നും നോക്കണ്ട......അവൾ വരട്ടെ..... നിങ്ങളുടെ രണ്ടുപേരുടെയും ഇടയിലുള്ള പ്രശ്നം ആദ്യം തീർക്കണം......
ഹ്മ്മ്..... (മിഷു)
എന്നാ ശെരിയെടാ..... ഞാൻ നാളെ അങ്ങോട്ട് വരാം....
അത്രയും പറഞ്ഞു മിഷു കാൾ കട്ടാക്കി......
ശ്യെ ഇവനെന്താ ഇത്ര പെട്ടന്ന് കട്ടാക്കിയേ..... ആ എന്തെങ്കിലും ആകട്ടെ.....
അല്ലാഹ് ഇനിപ്പോ ഞാൻ എങ്ങനെ റൂമിലേക്ക് പോകും.... നിദു ഉറങ്ങിയിട്ടുണ്ടാകുമോ...... അല്ലെങ്കിൽ വേണ്ട..... മെല്ലെ ചെന്ന് നോക്കാം...... ഉറങ്ങിയിട്ടുണ്ടാകണെ......അതും മനസ്സിൽ മൊഴിഞ്ഞു കൊണ്ട് അവൻ വീട്ടിലോട്ട് തന്നെ പോയി...... മെയിൻ ഡോർ തുറന്ന് പൂട്ടിയ ശേഷം അകത്തു കയറി റൂമിലേക്ക് വിട്ട്...
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
യാസി കാൾ കട്ടാക്കിയതും.... മിഷു ഫോൺ എടുത്തു ഒരു നമ്പറിലോട്ട് ഡയൽ ചെയ്തു......
_____________
__________________
_____________________
_________________....
Okk അപ്പൊ പറഞ്ഞത് പോലെ ഒക്കെ ചെയ്യ്.....
അത്രയും പറഞ്ഞു...... കാൾ കട്ടായി.....എന്ത് തന്നെ ആയാലും നിന്നെ യാസിയുടെ ഏഴയലത്തേക്ക് ഞാൻ അടുപ്പിക്കില്ല ഹിബ......
ഇനി ഞാൻ ഇറങ്ങാൻ പോകുവാ....... നീ കാണ് നിന്റെ ഒരു ലക്ഷ്യവും നടക്കാൻ പോകുന്നില്ല......
മിഷു ഒന്ന് ഗൂഢമായി ചിരിച്ചു............ശേഷം ഒരു tഷർട്ടും ജീനും എടുത്തിട്ട്....മേശ തുറന്ന് ഗൺ എടുത്ത് അരയിൽ വെച്ചു.....ഉമ്മാനോട് കിടക്കാൻ പറഞ്ഞ ശേഷം അവൻ മുറ്റത്തേക്ക് ഇറങ്ങി..... അപ്പോൾ തന്നെ.....അവിടെ..... അവനു പോകാനായി...... ഒരാൾ ഒരു ബൈക്കുമായി എത്തിയിരുന്നു.......
ഇനി താൻ വിട്ടോ.......
അത്രയും പറഞ്ഞ ശേഷം അവൻ വണ്ടിയെടുത്തു പറപ്പിച്ചു......
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋റൂമിലെത്തിയതും കണ്ടു..... സോഫയിൽ കിടന്ന് ഉറങ്ങുന്ന നിധുവിനെ.......
അവൻ അവൾക്കടുത്തേക്ക് നടന്നു നീങ്ങി.....
സോഫയുടെ അടുത്ത് മുട്ട് കുത്തിയിരുന്ന്..... ശേഷം അവളുടെ മുഖത്തോട്ട് നോക്കി...... ബെഡ്ലാമ്പിന്റെ ആ അരണ്ട വെളിച്ചത്തിൽ അവളുടെ മുഖം തിളങ്ങുന്നത് പോലെ അവനിക് തോന്നി....... മുഖത്തോട്ട് വീണു കിടക്കുന്ന മുടികൾ എല്ലാം ചെവിക്കരികിലേക്ക് നീക്കി... അവളോടായി അവൻ നേരെത്തെ ചെയ്തതിനെല്ലാം സോറിയും പറഞ്ഞു....... വേഗം തന്നെ അവിടെ നിന്നും എണീറ്റു....ബെഡിൽ പോയി.... കിടന്നു....നാളെ എന്തായാലും പറയണം...... രാവിലെ തന്നെ......അത്രയും ആലോചിച്ച ശേഷം അവൻ ഉറങ്ങി......
എന്നാൽ യാസിയുടെ മാപ്പപേക്ഷ കഴിഞ്ഞ് അവൻ പോയപ്പോൾ തന്നെ അവൾ കണ്ണ് തുറന്നിരുന്നു....... ഉറക്കം നടിച്ചതാണ് എന്ന് യാസിഅരിഞ്ഞതും ഇല്ല......അവന്റെ സോറി കേട്ടപ്പോൾ നിധുവിന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു.......അതും കഴിഞ്ഞു അവൾ....നല്ലൊരു പുലരിയെ വരവേൽക്കാനായി കണ്ണുകലടച്ചു.....നാളെത്തെ പുലരി അവൾക്ക് നൽകുന്നത് എന്താണെന്ന് അറിയാതെ......
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
മിഷു നേരെ പോയത്....... ഒരു ഫ്ലാറ്റിലേക്കായിരുന്നു......
അവൻ വണ്ടി ഒതുക്കി.....ഒരു തുണി എടുത്തു മുഖത്ത് കെട്ടി.....ശേഷം സെക്യൂരിറ്റിയുമായി സംസാരിച്ചു.....എന്നാൽ അയാൾ അവനെ തടഞ്ഞു....... മിഷു ഷർട്ട് ഒന്ന് പൊക്കി അതിൽനിന്നും ഗൺ എടുത്ത്...... അയാൾക്ക് നേരെ നീട്ടി..... അത് കണ്ടതും ഒരു ഞെട്ടലോഡ് കൂടെ....അയാൾ വേഗം തന്നെ അവനെ കടത്തി വിട്ടു......ഒന്ന് പുഞ്ചിരിച്ച ശേഷം അവൻ അകത്തേക്ക് പ്രവേശിച്ചു..
ഒരു റൂമിന്റെ മുൻപിൽ എത്തിയതും അവൻ ഒന്ന് നിന്നു..... വാതിലിൽ ഒന്ന് മുട്ടി.....
കണ്ടാൽ ഒരു 20,21വയസ്സ് തോന്നിപ്പിക്കുന്ന ഒരു പെണ്ണ് വന്ന് വാതിൽ തുറന്നു.....
മുഖത്തു കർച്ചീഫ് കെട്ടിയ ഒരാളെ കണ്ടതും അവളൊന്നു ഭയന്നു.....
അത് അവളുടെ മുഖത്തു നിന്നും അവൻ വായിച്ചെടുത്തു....അവൻ ഒരു പുച്ഛത്തോട് കൂടെ ചുറ്റിനും നോക്കി.....
ആരും ഇല്ലെന്ന് കണ്ടതും മുഖത്തെ കർച്ചീഫ് അഴിച്ചു....
വന്നിരിക്കുന്നത് ആരാണെന്ന് മനസ്സിലായതും.... അവളൊന്നു ഞെട്ടി.... പിന്നെ അത് വെറും ഒരു പരിഹാസ ചിരിയിലേക്ക് വഴിമാറി.....
എന്താണ് സാറേ ഒരു മുന്നറിയിപ്പും ഇല്ലാതെ....
നിന്റെ കളികൾ നീ തുടങ്ങുവല്ലേ..... അതിനു മുൻപ് നിന്നെ വന്ന് ഒന്ന് കാണാമെന്നു കരുതി......ഒരു പുച്ഛത്തോട് കൂടെ മിഷു പറഞ്ഞു..
ഓഹോ യാസി അവൻ പറഞ്ഞു കാണും അല്ലെ.....
അതേലോ......എന്തായാലും യാസിയുടെ അടുത്തേക്ക്..... അവന്റെ ഒരു രോമത്തിൽ തൊടാൻ പോലും നിന്നെ ഞാൻ സമ്മതിക്കില്ല ഡീ..... നീ കാണാൻ പോകുന്നെ ഉള്ളു...... ഞാനും ഇറങ്ങാൻ പോകാണ്....ആര് ജയിക്കും എന്ന് നമ്മുക്ക് കണ്ടറിയാം.... പിന്നെ നീ ബാംഗ്ലൂരിൽ ആണെന്നൊക്കെ പറഞ്ഞു കേട്ടല്ലോ.....
Athe നമ്മുക്ക് നോക്കാം....അത് നിന്റെയൊക്കെ ആ യാസി ഇല്ലേ.... അവനെ വിശ്വസിപ്പിക്കാനായി ചെറിയ ഒരു ഡ്രാമ.... പിന്നെ ബാംഗ്ലൂർ ആയിരുന്നു.... ഇപ്പോൾ ഈ ഹിബ ഇവിടെ ആണ്.... അല്ല എനിക്ക് അറിയാൻ വയ്യതോണ്ട് ചോദിക്കുവാ.... യാസിക്കെന്തേലും പറ്റിയാൽ നിനക്കെന്താ...... ഞാൻ പല പ്രാവിശ്യം ചോദിക്കണം എന്ന് കരുതിയ ചോദ്യം ആണ്.....
ഒരു വയറ്റിൽ പിറന്നതല്ലെങ്കിലും എന്റെ സ്വന്തം സഹോദരൻ ആണ് അവൻ.....
എന്റെ രക്തം.......അങ്ങനെ ഇരിക്കെ അവനിക്കെതെങ്കിലും സംഭവിച്ചാൽ..... അത് എനിക്ക് സഹിക്കില്ല....
അവൻ പറഞ്ഞതിന്റെ പൊരുൾ അവൾക്ക് മനസ്സിലായില്ലെങ്കിലും..... അവൾ അതിനെ പുച്ഛിച്ചു.....
അത് കണ്ടതും.....മിഷുവും പുച്ഛിച്ചു....
ഗൺ എടുത്ത് കയ്യിൽ വെച്ച്..... അത് കണ്ടപ്പോൾ അവളൊന്നും ഞെട്ടി...
എന്താടി നോക്കുന്നെ.... നിന്നെ ഇപ്പോൾ ഇവിടെ വെച്ച് തീർക്കാൻ അറിയാഞ്ഞിട്ടല്ല..... പക്ഷെ യാസി അവന്ക് കാണിച്ചു കൊടുക്കണം എനിക്ക്..... നിന്റെ ഈ ആട്ടിൻ തോലിട്ട ചെന്നായയുടെ മുഖം.....
അത്രയും... പറഞ്ഞു.... മിഷു അവിടെ നിന്നും ഇറങ്ങി...
(തുടരും)
❤️ഇവളെൻ റൂഹ്❤️part-6
❤️ഇവളെൻ റൂഹ്❤️
Part-6
എന്താടി നോക്കുന്നെ.... നിന്നെ ഇപ്പോൾ ഇവിടെ വെച്ച് തീർക്കാൻ അറിയാഞ്ഞിട്ടല്ല..... പക്ഷെ യാസി അവന്ക് കാണിച്ചു കൊടുക്കണം എനിക്ക്..... നിന്റെ ഈ ആട്ടിൻ തോലിട്ട ചെന്നായയുടെ മുഖം.....
അത്രയും... പറഞ്ഞു.... മിഷു അവിടെ നിന്നും ഇറങ്ങി...
🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋
(നിദു)
രാവിലെ ഉറക്കമുണർന്ന നിദു കാണുന്നത് ബെഡിൽ കിടന്നുറങ്ങുന്ന യാസിയെ ആണ്..... അത് കണ്ടപ്പോൾ തന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.....
എന്നാൽ ഒരു നാൾ നഷ്ടമാകുമല്ലോ എന്ന് ഓർത്തപ്പോൾ.... ആ പുഞ്ചിരി പതിയെ മാഞ്ഞു..... അവൾ... വേഗം തന്നെ ഫ്രഷ് അവനായി ഷെൽഫിൽ നിന്നും ഡ്രസ്സ് എടുത്ത് ബാത്‌റൂമിലേക്ക് കയറി..