Aksharathalukal

❤️ഇവളെൻ റൂഹ്❤️part-9

❤️ഇവളെൻ റൂഹ്❤️

Part-9

അയാൾ ദേഷ്യത്തോട് കൂടെ ഫോൺ നിലത്തേക്കെറിഞ്ഞു.....
മിശാൽ...... 😠😡
നിനക്ക് പ്രിയപ്പെട്ടവരേ വേദനിപ്പിച്ചാലേ നിനക്ക് മനസ്സിലാകു..... ഞാൻ ഇറങ്ങുവാടാ... നിന്നെ വെറുതെ വിടില്ല...... യാസി അവനെ എനിക്ക് വേണം..... എനിക്കല്ല... ഹിബക്ക്....അവനെ അവൾക്ക് കൊടുക്കാമെന്നു ഞാൻ വാക്ക് കൊടുത്തു പോയി.....
എനിക്ക് വേണ്ടത് നിന്നെ ആണ്.... 😠
അവനിക്ക് വേദനിച്ചാൽ നിനക്ക് വേദനിക്കും..... നിന്നെ ഞാൻ വേദനിപ്പിക്കും.... Mr മിശാൽ......എനിക്ക് നഷ്ടപ്പെട്ടത് എല്ലാം നീ കാരണം ആണ്.... അതൊക്കെ അതെ നഷ്ടങ്ങൾ നിനക്കും ഞാൻ വരുത്തും......
കുറച്ചു കാലം അത് കഴിഞ്ഞാൽ ഐ mean ദിവസങ്ങൾക്കകം ഞാൻ രംഗത്ത് ഇറങ്ങും.... അത് വരെ നീ എന്നെ അന്വേഷിച്ചു നടക്ക്.... പിന്നെ ഇടക്കിടക്കുള്ള എന്റെ ഫോൺ കോളുകൾ നിന്നെ അന്വേഷിച്ചു വരും..... അത് മാത്രം ആണ് എന്റെ ഭാഗത്തു നിന്നും നിനക്കുള്ള സൂചനകൾ....
കണ്ട് പിടിക്കാൻ പറ്റുമെങ്കിൽ കണ്ടെത്.... 😏

തന്റെ മുൻപിൽ തൂക്കിയിട്ടിരിക്കുന്ന മിശുവിന്റെ ഫോട്ടോയിൽ നോക്കി കൊണ്ട് അയാൾ പറഞ്ഞു......

🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋

ടാ മിഷു..... നീ തന്ന നമ്പർ ഞാൻ ട്രേസ് ചെയ്തു....
But..... ഇപ്പൊ അത് നിലവിൽ ലഭ്യമല്ല..... എന്നാണ്.. കാണിക്കുന്നത്....
അത് ഇല്ലാതായിട്ട്.....5മിനിറ്റ്സ് മാത്രമേ ആയിട്ടുള്ളു....

ആണോ..... താങ്ക്സ് ടാ.... പിന്നെ..... ഇനിയും ഞാൻ ഇതുപോലെ വിളിക്കും ട്ടോ...

അതിനെന്താ നീ വിളിച്ചോടാ.....😌

ഒക്കെ ടാ.... ബൈ....

അല്ല മോനെ എന്താണ് കേസ്...?

അതൊക്കെ ഉണ്ട്...... ഒരു 1month അതിൽക്കൂടുതൽ ഉണ്ടാകില്ല എടാ....
കണ്ടുപിടിച്ചിരിക്കും ഞാൻ.... അത് കഴിഞ്ഞാൽ...... ഒരു ന്യൂസും ഉണ്ടാകും..... അന്നറിഞ്ഞോണ്ടി..... എന്താണ് കേസ് എന്ന്.....😌

ഓഹോ.... ആയിക്കോട്ടെ.... സാറെ.... 🙏

😂😹ഒക്കെടാ....

ഹ്മ്മ് ഹ്മ്മ്.....

അവരുടെ ആ സംസാരം അവിടെ കഴിഞ്ഞതും...... മിഷു ആലോചിക്കാൻ തുടങ്ങി.... എന്നാലും ആരാകും അയാൾ.....
നല്ല പരിജയം ഉള്ള സൗണ്ട്..... ബട്ട് ആളെ...മാത്രം മനസ്സിലാകുന്നില്ല....
ഒരിക്കലും അയാളുടെ ലക്ഷ്യം യാസി അല്ല.... കാരണം ആ സംസാരത്തിൽ നിന്നും വ്യക്തമായതാണ് അത്...

പക്ഷെ നീയിങ്ങനെ ഒളിച്ചു കളിച്ചാൽ എങ്ങനെയാ.....
ആണാണെങ്കിൽ നീ ഗ്രൗണ്ടിലിറങ്ങേടാ....ഗാലറിയിൽ ഇരുന്നു കളികാണാതെ കളത്തിലോട്ട് ഇറങ്....... 😏
ഒരു പുച്ഛത്തോടെ ആ നമ്പറിലേക്ക് നോക്കി കൊണ്ട് മിഷു പറഞ്ഞു...

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
രാവിലെ ആദ്യം ഉണർന്നത് യാസിയായിരുന്നു......എന്തോ നെഞ്ചത്തുള്ള പോലെ അവനു തോന്നി...... പിന്നെ ആയിരുന്നു ഇന്നലെ രാത്രിയിലെ സംഭവങ്ങൾ ഒക്കെ അവന്റെ മൈൻഡ്ലേക്ക് വന്നത്.....തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്നവളെ.... കണ്ടതും.... അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു....💞

എന്താണ് സംഭവിക്കുന്നത് എന്ന് അവൻ തന്നെ അറിയുന്നില്ലായിരുന്നു.....
അവളുടെ മുഖത്തോട്ട് നോക്കുമ്പോ അവനിക് അവനെ തന്നെ നഷ്ടപ്പെടുന്നത് പോലെ ഒക്കെ തോന്നി....ഇതുപോലെ ഇന്ന് വരെ അവൻ തോന്നിയിക്കില്ലായിരുന്നു... ഹിബ അടുത്തു വരുമ്പോൾ പോലും ഇതുവരെ ഉണ്ടാകാത്ത പല ഫീലിങ്‌സും അവനെ തേടിയെത്തി.... ❤️
കുഞ്ഞു കുട്ടികൾ ഉറങ്ങുന്നത് പോലെ ആയിരുന്നു നിദു ഉറങ്ങുന്നത്.....
അവൻ കണ്ണടക്കാതെ ആാാ കുഞ്ഞു മുഖത്തോട്ട് തന്നെ നോക്കിയിരുന്നു...

ഈ കാഴ്ച വാതിലിനു പുറത്ത് നിന്നു കാണുന്ന അവരുടെ കണ്ണുകൾ നിറഞ്ഞു....
അവർക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി....
ഒരു പോറലും എൽക്കാതെ മരണം വരെ....ഒരുമിച്ച് ജീവിക്കാനുള്ള ഭാഗ്യം ഇന്റെ കുട്ടികൾക്ക് നീ കൊടുക്കണേ നാഥാ....
ആ മാതൃ ഹൃദയം തന്റെ ഉള്ളാലെ പ്രാർത്ഥിച്ചു.....
അവർ അവിടെ നിന്നും പോയി

ഇനിയും നോക്കിയാൽ..... പടച്ചോനെ....10മാസം കഴിയും ഇവൾ ഫ്രീ ആവണേൽ    ..... അതൊക്കെ ആലോചിച്ചതും അവൻ നോട്ടം തെറ്റിച്ചു എണീക്കാൻ നിന്നതും.......

നിദു കണ്ണുകൾ തുറക്കുന്നത് കണ്ടതും അവൻ ആകെ വെപ്രാളമായി.... അല്ലാഹ് എന്താ ചെയ്യാ..... പെട്ടന്ന് അവൻ ഒരു ബുദ്ധി ഉദിച്ചു...
വേഗം തന്നെ കണ്ണുകൾ അടച്ചു ഉറങ്ങുന്നത് പോലെ അഭിനയിച്ചു.......

ആ സമയം അത്രയും അവന്റെ മനസ്സിൽ നിദു മാത്രം ആയിരുന്നു.... ഹിബായല്ലായിരുന്നു..

🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤🦋🖤

(നിദു)

രാവിലെ കണ്ണ് തുറന്നപ്പോ തന്നെ തലക്ക് എന്തോ ഒരു ഭാരം തോന്നി.....പിന്നെ അത് കാര്യമാക്കാതെ സൈഡ് ലോട്ട് നോക്കിയതും...... ഞെട്ടി പോയി..... അല്ലാഹ് ഞാൻ ഇത് എവിടെയാ..... ഇതെന്താ മതിലോ.....😳
എന്നും ചിന്തിച്ചോണ്ട് പുതപ്പൊക്കെ മാറ്റി എണീറ്റ് ഇരുന്നതും

അള്ളോഹ്.......😣

എന്നൊരു നിലവിളി ആയിരുന്നു.....
എന്താ സംഭവം എന്ന് കത്തീലെ......😝നമ്മളെ നിദു എണീയ്റ്റതും....മഹർ പില്ലോയിൽ കൊളുത്തി ഒരൊറ്റ ലാൻഡ് ആവൽ ആയിരുന്നു.... അവന്റെ നെഞ്ചത്തേക്ക് തന്നെ...
അപ്പൊ യാസിയുടെ നിലവിളി ശബ്ദം ആണ് കേട്ടത്....

അല്ലാഹ് ഇനി എന്താ ചെയ്യാ.... പണിയായല്ലോ....അല്ലേടാലും ഞാൻ എങ്ങനെയാ ഇവിടെ എത്തിയെ.... ഇന്നലെ റൂമിലേക്ക് വന്നു..... തലവേദന ഒക്കെ കാരണം.... നേരെ സോഫയിലേക്ക് വീണു...... പിന്നെ ഇപ്പൊ ഈ നടക്കുന്നത് ആണ് കാന്നുന്നത്.... ഇനിപ്പോ രാത്രി ഞാൻ എണീറ്റ് വന്നോ🤔 പടച്ചോനെ ഒന്നും മനസ്സിലാവുന്നില്ലല്ലോ.....നിദു ആകെ പേടിച്ചു

എന്തുവാടി കാണിക്കുന്നേ.... മനുഷ്യൻ ഇപ്പോ തന്നെ തട്ടിപോയീന്നു..... 😖🫡

അത്... അത്... പിന്നെ.... ഞാൻ അറിയാതെ..... മഹർ.. കൊളുത്തി.... സോറി...
എന്തൊക്കെയോ തപ്പിത്തടഞ്ഞു പറഞ്ഞൊപ്പിക്കുന്ന അവളെ കണ്ടതും അവൻ ചിരി വന്നു.......

എന്നാൽ ഇപ്പൊ ചിരിച്ചാൽ ശെരിയാവില്ലെന്ന് മനസ്സിലായതും അവൻ ഗൗരവത്തോട് കൂടെ തന്നെ നിന്നു..

അല്ല നീ എങ്ങനെയാ ഇവിടെ എത്തിയെ....
ഒന്നും അറിയാത്തത് പോലെ അവൻ ചോദിച്ചതും.....

അവൾ ആളാകെ ഞെട്ടി..... പടച്ചോനെ എന്ത് പറയും ഇതിന്റെ ആൻസർ എനിക്ക് പോലും അറീല....
അവൾ ആകെ കുഴഞ്ഞു....

ഹലോ എന്താ ആലോചിക്കുന്നത്..... നിന്നോടാ ചോദിച്ചേ.....

അത് അത് പിന്നെ..... ഞാൻ..... ദേ ആ ഗ്ലാസ്‌ എടുക്കാൻ വന്നതാ....
ഇന്നലെ നിധുവിന് വെള്ളം കൊടുത്ത ഗ്ലാസ്‌ ചൂണ്ടിക്കൊണ്ട് അവൾ പറഞ്ഞതും....
യാസി..... ഓഹോ..... അങ്ങനെയാണോ.....
എന്ന മട്ടിൽ അവളെ നോക്കി......കൊണ്ട് അവളുടെ നേരെ നടക്കാൻ തുടങ്ങി.....

ഒരു പേടിയോടെ അവൾ പുറകിലേക്കും നീങ്ങി കൊണ്ടിരുന്നു.....ഇനി പോകാൻ കഴിയില്ലെന്ന് കണ്ടതും അവൾ ദയനീയ ഭാവത്തോട് കൂടെ യാസിയെ നോക്കി....

ഒരു വിജയ ചിരിയോട് കൂടെ അവൻ അവളുടെ അടുത്തേക്ക് നീങ്ങി കൊണ്ടിരുന്നു....

ഒരു മൊട്ടുസൂചിക്ക് കടക്കാൻ മാത്രം രണ്ടുപേരും അടുത്തെത്തിയതും....
യാസി അവളെ അവനിലേക്ക് ചേർത്ത് നിറുത്തി.....
ഒരു കൈ കൊണ്ട് അവളുടെ അരയെ ചുറ്റിയും മറ്റേ കൈ നേരെ അവളുടെ മുഖത്തോട്ട് കൊണ്ടുപോയി....

നിദു ആളാകെ ഞെട്ടി തരിച്ചു നിന്നും....ഹാർട്ട്‌ ഒക്കെ ഇപ്പൊ പുറത്ത് ചാടും എന്ന അവസ്തിയിലാണ്.....

(തുടരും)


❤️ഇവളെൻ റൂഹ്❤️part-10

❤️ഇവളെൻ റൂഹ്❤️part-10

5
1445

❤️ഇവളെൻ റൂഹ്❤️ Part-10 ഒരു മൊട്ടുസൂചിക്ക് കടക്കാൻ മാത്രം രണ്ടുപേരും അടുത്തെത്തിയതും.... യാസി അവളെ അവനിലേക്ക് ചേർത്ത് നിറുത്തി..... ഒരു കൈ കൊണ്ട് അവളുടെ അരയെ ചുറ്റിയും മറ്റേ കൈ നേരെ അവളുടെ മുഖത്തോട്ട് കൊണ്ടുപോയി.... നിദു ആളാകെ ഞെട്ടി തരിച്ചു നിന്നും....ഹാർട്ട്‌ ഒക്കെ ഇപ്പൊ പുറത്ത് ചാടും എന്ന അവസ്തിയിലാണ്..... യാസി അവന്റെ കൈകൾ അവളുടെ മുഖത്തോട്ട് കൊണ്ട് പോയി...... നെറ്റിയിൽ വെച്ചു....... നിദു അവൻ എന്താണ് ചെയ്യുന്നത് എന്ന് നോക്കി നിന്നു.... നെറ്റിയിൽ ഒന്ന് തൊട്ട് നോക്കിയ ശേഷം.....അവളിൽ നിന്നും അകന്ന്...... അവൻ അവളോടായി പറഞ്ഞു.... ഹ്മ്മ് പോയി ഒരു ക്ലാസ്സ്‌ ചായ എടുത്തോണ്ട് വാ..... അവൻ അവളോട