Aksharathalukal

എൻ ഉടലിന്നുയിരേ...

നീയാം മഴതേടി അലയുന്നു
ഞാൻ ഒരു വേഴാമ്പലായ്...
എൻ പ്രാണൻ പിടയുന്നു..
മോഹം മഞ്ഞായുരുകുമ്പോൾ
 കിനാവിൻ തേരിലേരി  പാറും 
ഇണപ്രാവുപോലെ നമ്മൾ
അകലെ അലയും വെൺ
മേഘരാജിയിൽ കൂടുകൂട്ടിടാം വാ...

പ്രണയമായ് ഒഴുകിയെന്നുടലിൽ
നീ പടരുമോ....
രാഗമായ് താളമായ് അനുരാഗമായ്
നിറയുമോ...
അണയൂ  ...എൻ ജീവനേ ....എൻ ഉയിരു തഴുകിയണയൂ 

മിഴികൾ പറയും കഥ ഇരവിൽ 
കേൾക്കാൻ വരിക നീ..
തുടരും പ്രണയം അതിലനുപമ ശ്രുതിയായലിയൂ നീ...

ആലോലം തഴുകി വിരിയും നറു
ചേമന്തി പൂപോലെ നീ...
പൂന്തേനിൻ മധുലഹരിയിൽ 
നീരാടും കരിവണ്ടു ഞാൻ

വിരലിനാൽ എൻ മാറിൽ നീ
ഒരു പ്രണയകവിത എഴുതില്ലയോ
വെറുതെയെൻ തളിർമേനിയിൽ
കുളിർതെന്നലായ് വീശില്ലയോ..
പ്രണയമേ.... നീ പുണരുകെന്നെ മെല്ലെ..

എന്തിനെൻ യാമങ്ങളിൽ ഒരു പുള്ളുപോൽ പാടുന്നു നീ..
എന്നുമെൻ മനസാമ്പരത്തിൽ ഒരു വെണ്മയൂരമായാട് നീ..

പതിയെ സിരയിൽ പ്രണയാഗ്നിയായ്
ആളുന്നു നീ 
കിനിയും പാൽ വെണ്ണപോൽ എൻ ചൊടിയിൽ അലിയുന്നുനീ..

നീഹാരം പെയ്തിറങ്ങിയോ
ഇരുൾ മൂടും നിൻ ദേഹ വീഥികളിൽ
എന്നുള്ളിൽ താപധൂപികൾ
വിതറും നിൻ ശ്വാസവീചികൾ..
അലിയൂ.....പ്രിയനേ .......
എന്നുടലിലുയിരായി അലിയൂ...