Aksharathalukal

ഭാഗം 8

ഭാഗം 8 വികിരണ വള്ളികൾ
………………………………….

തിരികെ ഇഞ്ചക്കുഴിയിലെത്തി അല്പമൊന്നു വിശ്രമിക്കണമെന്നു തോന്നി. മാളത്തിൽ കയറി വളഞ്ഞു പുളഞ്ഞ് തലയുയർത്തി ചുറ്റിന്മേൽ വെച്ച് കണ്ണിന്റെ പാട വലിച്ചടയ്ക്കാൻ തുടങ്ങുമ്പോഴാണ് ഒരു നിലവിളി കേട്ടത്. ആ നിലവിളി മീൻ കുഞ്ഞുങ്ങളുടെയാണ്. 

പുളവൻ ചെവിയോർത്തു.

\"അയ്യോ, സഹിക്കാൻ വയ്യേ, തലയിപ്പം പൊട്ടിത്തെറിക്കുവേ! മേലു വേദനിക്കുന്നേ, ശരീരം പുകയുന്നേ...
അയ്യോ, അമ്മേ ഭഗവതീ, ഞങ്ങളെ കാത്തോളണേ...!\"

മീനുകൾ വാൽതല്ലിക്കരയുകയാണ്. പുളവനവരുടെ അടുത്തെത്തി. 

\"കുഞ്ഞുങ്ങളേ, എന്താ പറ്റിയത്?\"

വായാടിയായ പരലു പറഞ്ഞു,

\"പുളവണ്ണാ കുറച്ചു ദിവസങ്ങളായി ഞങ്ങളു സഹിക്കാൻ തുടങ്ങിയിട്ട്. മേലുവേദന, പനി, തലവേദന, തളർച്ച എന്നിവകൊണ്ടു പൊറുതി മുട്ടുവാ ഞങ്ങൾക്ക്. നേരം വെളുത്ത് സൂര്യനുദിച്ചാൽ വിഷമം കൂടുവാ. ആരോടു പറയാനാ... സഹിക്കയല്ലാതെ വഴിയില്ലല്ലോ.\"

\"നിങ്ങളു വിഷമിക്കാതെ. നമുക്ക് ഒരു പൊത്തുവരുത്തം കണ്ടു പിടിക്കാം. സമാധാനായിട്ടിരിക്ക്. കരയാതെ, ദേവിയമ്മയെ വിളിച്ചു സങ്കടം പറയുക.\"

പുളവൻ തോടിന്റെ കരയിലെ വെള്ളമണലിൽ ചുറ്റുകളിട്ട് തലയുയർത്തി ഇരുന്നു. ധ്യാനത്തിലൂടെ, ദേവതമാർ നല്കിയ ദിവ്യ ദൃഷ്ടിയിലൂടെ കാരണ. തിരിച്ചറിഞ്ഞു. വെള്ളംനീക്കിപ്പാറയിലെയും പഞ്ചായത്തു കുന്നിലെയും പള്ളിപ്പറമ്പിലെയും വീരമലയിലേയും മൊബൈൽ ടവറുകളിൽ നിന്നു വരുന്ന വികിരണ വള്ളികളാണ് ഈ ദീനത്തിനു കാരണം. 

ഈ വികിരണങ്ങളിൽ നിന്നു മറഞ്ഞിരുന്നാലെ രോഗശമനമുണ്ടാവുകയുള്ളു.

പുളവൻ ധ്യാനത്തിൽ നിന്നുണർന്നു. മീനുകളെ നോക്കി പറഞ്ഞു:

മീനുകളേ, നിങ്ങളുടെ വേദനയ്ക്കു കാരണം വികിരണങ്ങളാണ്. അത് നിങ്ങളുടെ കോശങ്ങളെ തുളച്ചു കടക്കുന്നു. കട്ടിയുള്ള പാറയുടെയോ, മൺപാളിയുടെയോ മറവിൽ വൃക്ഷത്തണലിൽ പോയി വിശ്രമിച്ചു- കൊള്ളു, അല്പ സമയം കഴിയുമ്പോൾ സുഖമാവും.

ഇതെല്ലാം കേട്ടുകൊണ്ടിരുന്ന മരയോന്തിന് ഒരു സംശയം.
\"പുളവനളിയോ, ഈ വികിരണം എന്നൊക്കെ പറയുന്നത് എന്നാ സാധനാ?
തിന്നാൻ കൊള്ളാവുന്നതു വല്ലോം ആണോ?\"

\"എടോ, ഓന്തേ, ഇതു തീറ്റിയൊന്നൂമല്ല. വായുവിൽക്കൂടി വളരെ വേഗത്തിൽ തുളച്ചുകയറി പോകുന്ന, കണ്ണിനു കാണിൻ കഴിയാത്ത ഊർജ്ജ കിരണങ്ങളാ വികിരണങ്ങൾ. നമുക്കു ചുറ്റുമുള്ള മൊബൈൽ ടവറുകളിൽ നിന്ന്, അവ നാലുപാടും പരക്കുന്നുണ്ട്. അത് നമ്മുടെ ശരീരത്തിലൂടെ തുളഞ്ഞുകയറി പോകുന്നുണ്ട്. ടവറുകളുടെ എണ്ണം കൂടുതലുള്ളിടത്ത് വികിരണങ്ങളു. കൂടുതലായിരിക്കും. ഒത്തിരി നേരം അവ ശരീരത്തു കയറിയതുകൊണ്ടാ മീനുകൾക്ക് പ്രയാസമുണ്ടായത്.\"

\"അതു ശരി. ഇപ്പളാ കാര്യം പിടികിട്ടിയത്. 
അതീന്ന് രക്ഷപെടാൻ വഴിയില്ലേ, അളിയാ?\"

\"എളുപ്പവഴി അതില്ലാത്തിടത്തു പോയി കിടക്കുക എന്നതാ. കട്ടിയുള്ള കോൺക്രീറ്റ്, കല്ല്, മണ്ണ് ,വലിയ മരം എന്നിവയ്ക്കു പുറകിൽ ഇതിന്റെ ശക്തി കുറവായിരിക്കും.\" 

\"എപ്പോഴും ഫോണുംകൊണ്ടു നടക്കുന്ന കുഞ്ഞുങ്ങൾക്ക് ദോഷമൊന്നുമില്ലേ?\"

\"ഉണ്ടല്ലോ, അവർക്ക് ഉറക്കക്കുറവ്, ക്ഷീണം, വിശപ്പില്ലായ്മ, തലവേദന തുടങ്ങിയ അസുഖങ്ങളാ. എന്നും ആശുപത്രിയിൽ പോക്കല്ലേ, പിള്ളേരെല്ലാം! മനുഷന്മാർക്ക് ബുദ്ധി കിട്ടിട്ടും കാര്യമില്ല. സ്വന്തം ആരോഗ്യം നോക്കാൻ കഴിയാത്ത ബുദ്ധികൊണ്ടെന്താ ഗുണം?\"

\"അതു ശരിയാ!\"

(തുടരും…)


ഭാഗം 9

ഭാഗം 9

5
527

ഭാഗം 9 പൂവത്തേൽ കുന്നിൽ……………………………………പുളവന്റെ പുതിയ വിശേഷങ്ങളറിയാതെ വിഷമിച്ചിരിക്കുകയാണ് മുണ്ടി. പുളവൻ പറയുന്നതിലും പ്രവർത്തിക്കുന്നതിലും എന്തോ കാര്യമുണ്ടെന്ന് അവൾക്കറിയാം. എന്നാൽ പൂർണമായി ഒന്നും തിരിയുന്നുമില്ല.ഏതായാലും ഇന്ന് പുളവന്റെ മാളം വരെയൊന്നു പോകണം. പറ്റിയെങ്കിൽ കൂട്ടിക്കൊണ്ട് പൂവത്തേ കുന്നിലെ പാറയിടുക്കിൽ വളരുന്ന മരുന്നു ചെടിയുടെ രണ്ടില കൊത്തി തിന്നണം.കുറച്ചു ദിവസമായിട്ട് ഒരു വല്ലാത്ത വയറ്റിൽ വേദന. മരുന്നില കൊത്തി തിന്നാൽ സ്വല്പം ആശ്വാസം കിട്ടും. പക്ഷേ, തനിയെ പോകാൻ പേടിയാ. ആ കുറ്റിക്കാട്ടിൽ കുറുക്കന്മാരുണ്ട്. കണ്ണിൽ പെട്ടാൽ ജീവൻ