Aksharathalukal

ഭാഗം 15

ഭാഗം 15. കൊടികുത്തി മലയിൽ
………………………………………..

15. കൊടികുത്തിമലയിൽ

കൊടികുത്തിയിലെ സമ്മേളന ദിവസമെത്തി. സൂര്യോദയത്തോടെ, വിശാലമായ പാറക്കെട്ടിനു മുകളിൽ പാമ്പും തേളും പഴുതാരയും കടുന്നലും കുളവിയും തേനീച്ചയും കട്ടുറുമ്പും കൂട്ടുകാരും ഒത്തുകൂടി. ഒരുയർന്ന കല്ലിനു മുകളിൽ തലയുയർത്തി വച്ച് പുളവൻ
പറഞ്ഞു:

\" സഹജീവികളേ,
നമ്മുടെ നിലനില്പ്, ഈ മലയും ഇതിലെ വനവും നല്കുന്ന ബലത്തിലാണ്. കുടിവെള്ളവും പ്രാണവായുവും ഭക്ഷണവും ഈ കൊടികുത്തി പെയ്യിക്കുന്ന മഴയിൽ നിന്ന് ഉണ്ടാവുന്നു.
ഈ മലമുകളിലെ പാറ പൊട്ടിച്ച് കോട്ടയത്തും ആലപ്പുഴയിലും എർണാകുളത്തും ബഹുനില കെട്ടിടങ്ങൾ പണിയാൻ, നമ്മൾ വിട്ടു കൊടുക്കരുത്.\"

പത്തി വിടർത്തി തലയാട്ടിക്കൊണ്ടിരുന്ന കരിമൂർഖൻ ചോദിച്ചു:

\"എടേ നീർക്കോലീ, നീ പറയുന്നതൊക്കെ എങ്ങനെ സാധിച്ചെടുക്കും?\"

\"ദേഷ്യപ്പെടാതെ കാർന്നോരെ, പറയാം...
നമ്മൾ പരസ്പരം സഹകരിച്ചു പ്രവർത്തിച്ചാൽ മനുഷ്യന്റെ ധൈര്യവും മനസ്സാന്നിധ്യവും തകരും.\"

\"എടാ, ഒന്നു മനസ്സിലാകുന്ന പോലെ പറഞ്ഞേ\"

\"പറയാം. തേനീച്ചകൾ, ഇവിടുള്ള ഓരോ പാറയിടുക്കിലും മരത്തിലും പുതിയ കൂടുകൾ വയ്ക്കണം. കടന്നലുകളും കുളവികളും അതുതന്നെ ചെയ്യണം.
ഉറുമ്പുകളും വിഷജന്തുക്കളും ഇവിടെ താവളങ്ങളുണ്ടാക്കണം. പക്ഷേ,ഈ വീടുകളെല്ലാം വെറും ഡമ്മികൾ. സ്ഥിരതാമസം നിങ്ങളുടെ സ്വന്തം കൂട്ടിൽ.
ആരെങ്കിലും പുതുതായി ഖനനത്തിനെത്തിയാൽ കാവലിരിക്കുന്ന ദൂരദർശിനി കണ്ണുകളുള്ള പരുന്തുകൾ നിങ്ങൾക്ക് സൂചന തരും. ഉടനെ കൂട്ടമായി ഈ താത്ക്കാലിക കൂടുകളിലേക്കെത്തുക. അതിഥികളെ ഭയപ്പെടുത്തിയും ചെറുതായി വേദനിപ്പിച്ചും ഇവിടെ നിന്നു തുരത്തുക.

ശ്രദ്ധിക്കണം നമ്മുടെ ആൾക്കാർക്കോ പണിക്കുവരുന്ന പാവം പണിക്കാരനോ, ജീവഹാനിയുണ്ടാവാൻ പാടില്ല.

നമ്മളെ തുരത്താൻ തീയോ, രാസമരുന്നുകളോ ഉപയോഗിച്ചെന്നു വരും. അപ്പോൾ കൂടുവിട്ട് ഉയർന്ന വൃക്ഷക്കൊമ്പുകളിലും സുരക്ഷിതമായ പാറയിടുക്കിലും അഭയം പ്രാപിക്കുക.
ശത്രു പിൻവാങ്ങിയാൽ നിങ്ങൾക്ക് സ്ഥിര വീടുകളിലേക്ക് തിരിച്ചു പോകാം.\"

\" കേട്ടുകൊണ്ടിരുന്ന ഓന്തു പറഞ്ഞു:
\"അതു കലക്കും.\"

\"മൂർഖനണ്ണാ, ഞാനൊരു നീർക്കോലി തന്നെ. എന്നാൽ എന്റെ പ്രവർത്തനങ്ങൾ ഈശ്വരാർപ്പിതമാണ്. യജ്ഞ ഭാവേനയാണ്. കർമ്മഫലം സ്വന്ത ലാഭം ലക്ഷ്യമാക്കയല്ല. എന്റെ വാക്കുകൾ ദേവകല്പിതമാണ്.\"

\"ശരിയെടോ, നീ പറഞ്ഞപോലെ ചെയ്യാം.\"

(തുടരും…)


ഭാഗം 16

ഭാഗം 16

5
412

ഭാഗം 16 ഒരു മുങ്ങിക്കുളി……………………………….16. ഒരു മുങ്ങിക്കുളി സമ്മേളനം കഴിഞ്ഞു മലയിറങ്ങിയ പുളവൻ മുണ്ടിയുടെ മൂന്നുതോട്ടിലെ വീടിനരികിലെത്തി. അവൻ വിളിച്ചു:\"കോഴിപ്പെണ്ണേ, നീ എവിടാ, കണ്ടിട്ട് ദിവസം കുറച്ചായല്ലോ\"മുണ്ടി പരിഭവത്തോടെ ഇറങ്ങിവന്നു.\"അണ്ണനിപ്പം തനിച്ചു നടക്കാനല്ലേ ഇഷ്ടം?ഒന്നു കണ്ടിട്ടും മിണ്ടിയിട്ടും നാളെത്രയായി?\"\"പിണങ്ങാതെ പെണ്ണേ, എനിക്ക് അമരങ്കാവിലും കൊടികുത്തിയിലും പോകാനുണ്ടായിരുന്നു. നിന്നെ കൂട്ടി പോകുന്നത് അപകടമായിരിക്കുമെന്നു കരുതി, തനിച്ചു പോയതാണ്.\"\"അപ്പം അണ്ണൻ പ്രവർത്തനത്തിൽ തന്നെയായിരുന്നു.\"\"അതെ.\"\"എനിക്കൊന്നു മുങ്ങിക്കുളിക്കണം. ആ