Aksharathalukal

ചെമ്പരത്തി

എത്രയോ വട്ടങ്ങൾ പൂവിട്ടുനിന്നു ഞാൻ
എത്ര ഋതുക്കളെ താരാട്ടു പാടി ഞാൻ?
എന്നിട്ടുമൊരുകൊച്ചു പൂവിന്റെ ജനി-
പുടം വിത്തിന്റെ ഗർഭമായ് മാറിയില്ല!

സൃഷ്ടിദൈവങ്ങളേ, ഏതപരാധത്തിൻ
തീജ്വാല ഞങ്ങളിൽ കത്തുന്നു നിത്യവും?
ഏതു ശാപത്തിന്റെ അഗ്നികുണ്ഡങ്ങളിൽ
നീറിത്തപിക്കണം മോക്ഷം ലഭിക്കുവാൻ?

പൂങ്കാവനങ്ങളിൽ പന്ത്രണ്ടു മാസങ്ങൾ
പൂവിട്ടു നില്ക്കുന്ന പൂമരമെങ്കിലും
ബീജങ്ങളുരുകുന്ന ജന്മശാപത്തിൻ
വന്ധ്യദു:ഖം ചുമക്കുന്ന വൃക്ഷജന്മം!

പൂക്കാലമെത്ര വിദൂരമാണെങ്കിലും
തേൻകണമൂറുന്ന പൂക്കളുമായിതാ,
ചെമ്പരത്തിച്ചെടി പൂവിട്ടു നില്ക്കുന്നു
ശലഭങ്ങളെങ്കിലും മധുര്യമുണ്ണുവാൻ!

വിങ്ങുന്ന ഹൃത്തിലെ ശോകം ചുരത്തുന്ന
മാധുര്യമാകുന്നു തേൻരസത്തുള്ളികൾ!
പാരം നുകർന്നുകൊണ്ടായിരം മുട്ടകൾ
വിരിയിച്ചിടട്ടെയീച്ചെറു പ്രാണികൾ!

പൂങ്കാവനത്തിന്റെ രാജകുമാരിയായ്
സിംഹാസനത്തിന്റെ പാതിയായാലും
വന്ധ്യ ദുഃഖത്തിന്റെ വൻനെരിപ്പോടുകൾ
കത്തും മനസ്സിന്റെ വ്യഥയാരകറ്റാൻ?



ഒരു തരി

ഒരു തരി

5
183

         ഒരു തരി         ---------കത്തിപ്പടരും കനലിന്നൊരു തരി-യിവിടെത്തിരയുക;ഊതിവളർത്തി, കദനക്കടലിൽമാർഗസ്തംഭമൊരുക്കുക.പകയുടെ, ചതിയുടെ, കൊലയുടെ,ഭീകരവാദത്തീപ്പൊരിയല്ല;നാടുമുടിക്കും ദുർമദമാളുംതീയുടെ ചെറു തരിയല്ല;ദയയുടെ ഒരു തരി,സ്നേഹത്തീപ്പൊരി,അറിവിൻ ചെറു തരി,മനുഷ്യത്വത്തിൻ കനലൊളി;ചാരം മൂടിയിരുണ്ട ധരാതല-മാകെത്തിരയുക,കണ്ടെത്തുക നാം!സർഗാത്മകമാംഉമിയിൽ താഴ്ത്തിഎരിച്ചു പടർത്തുകശാന്തി നിറഞ്ഞൊരു ദീപം;സാന്ത്വന പരിമളമൊഴുകുംനന്മപ്രഭയുടെ നാളം!