ദേവശില്പം
കൃഷ്ണശിലാഗർഭത്തി
ലുറങ്ങുമൊരു ദേവശില്പം
ഉൾക്കണ്ണു കണ്ടു നിറയുന്ന
ആത്മീയ ലഹരിയിൽ;
ഉളിമുന കൂർപ്പിച്ചാഞ്ഞു
ശിലാ മർമത്തിലൊരു
കൊത്തു കൊത്തി!, ശിലാ
പുളക മുണർത്തിയോ?
സർഗരതിതാളമെൻ
കോശമൃദു ഭിത്തിയിൽ,
ആർത്താഞ്ഞടിക്കുമ്പോൾ
ഞാനെന്നേ മറന്നുവോ?
ഉളിമുനയിലുണരു
മൊരു ദിവ്യശക്തി-
പ്രഭാവം, ശിലയില്‍
വിരിയിച്ചു ശില്പം!
മൂർച്ഛിച്ചു ഞാനുറങ്ങി
യുണരുന്ന വേളയിൽ,
കണ്ണിനു സായൂജ്യമാ-
യെന്റെ ശിലാവിഗ്രഹം!
ക്രുരതയ്ക്കൊരുമാപ്പു
നൽകുക, ദേവ ശില്പ-
രൂപം ധരിച്ചുറങ്ങിയ
ശിലാതല കാളിമേ!
ശില്പിതന്നുൾക്കാഴ്ചയി-
ലഗ്നിയെരിയുമ്പാൾ,
ഉളിലാസ്യ നടന
മുണർത്തിയീ ദേവശില്പം!
ഈദൃശ്യ പ്രപഞ്ചത്തെ
ഒന്നാകെ സമൂർത്തമാ-
യേതു വിശ്വാസ കരി-
മ്പാറയിൽ കൊത്തിടും?
ക്ഷമിക്ക ശിലകളേ
കാമവെറിയല്ലിതു;
സർഗമദനോത്സവം,
സൃഷ്ടി തന്നുന്മാദ താളം!
കൺതുറന്നൊരുനാളു
കാണും, എൻനിഴലുമീ, ശില-
തലപാളിയിൽ, വീണു
റങ്ങുന്നൊരു ശില്പമായ്!
സർഗതാളം തുടിക്കുമീ-
ക്കൈകളുണർത്തിയ
ശില്പത്തിലുണ്ടു, പര-
ബ്രഹ്മരൂപലാവണ്യം!
ഇതുദേവ പ്രസാദം,
എൻ സഹസ്രാരപത്മ
പീയൂഷമണപൊട്ടു
മൊരു മഹാപ്രളയം!
മുളകു പുരാണം (നർമം)
\'മുളകുതിന്ന് മലയാളികൾ ബോധംകെട്ടുവീണ ആ പഴയകാലംഓർമയുടെ തായ്വേരുകളിൽ ക്യാൻസറുപോലെ വ്യാപിച്ച്, കൊടിയവേദനയുടെ ആലക്തിക തരംഗങ്ങൾബോധ നഭോമണ്ഡലത്തിൽ മിന്നൽപ്പിണരുകൾ സൃഷ്ടിക്കുമ്പോൾ;നാടൻ പച്ചക്കറിക്കടകളിലും ശീതികരിച്ച സൂപ്പർ മാർക്കറ്റുകളിലും പല്ലിളിച്ചു കാത്തിരീക്കുന്ന വിഷം തളിച്ച കൊമ്പൻ മുളകിന് പ്രസക്തിയുണ്ടോയെന്ന് ഞാൻ ചോദിക്കുന്നില്ല, കാരണം സ്വാദിന്റെഇതിഹാസവും വിഭവങ്ങളുടെ വികാസചരിത്രവും നിങ്ങൾ വായിച്ചിട്ടുണ്ടാവില്ല! വിലകുറഞ്ഞ സാമൂഹികമാധ്യമങ്ങളിലെ തറ സാഹിത്യത്തിൽ ക്ലാസിക് രുചിഭേദങ്ങളെപ്പറ്റിയോ, പാചകകലയുടെവികാസപരിണാമങ്ങളപ്പറ്റിയോ അ