Aksharathalukal

അവൾ 🥀(part-2)

ദിവസം സ്കൂൾ കഴിഞ്ഞു ബാഗുകൾ ഡ്രൈവറെ ഏൽപ്പിച്ചതിനു ശേഷം ഓരോരുത്തരായി ഓട്ടോയിൽ കയറി.അവസാനം അവളും കയറി. ഓട്ടോയിൽ കയറിയിരുന്ന അവൾക്ക് പെട്ടന്നായിരുന്നു കാലിലൂടെ എന്തോ ഒന്ന് ഇഴഞ്ഞുകേറുന്നതായി തോന്നിയത്. ഞെട്ടിനോക്കിയ അവൾ കണ്ടത് ബാഗുകൾ എടുത്ത് വെച്ച ഡ്രൈവറുടെ കൈകൾ കാലിൽ തഴുകുന്നതാണ്.അറപ്പുളവാക്കുന്ന അയാളുടെ നോട്ടവും പ്രവർത്തിയും എട്ടു വയസ്സ് മാത്രമുള്ള ആ പെൺകുട്ടിക്കും അരോചകമായി തോന്നി.അവൾ പെട്ടന്ന് അയാളുടെ കൈകൾ തട്ടിമാറ്റി കാലുകൾ നീക്കിവെച്ചു.എന്തോ നഷ്ടപ്പെട്ടത് പോലെ അയാൾ കൈകുടഞ്ഞു ഓട്ടോ എടുത്തു.
                         വീട്ടിലെത്തിയ അവൾ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. ആ പെൺകുട്ടിക്ക് എന്തിനാണ് അയാൾ ഇങ്ങനെ ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.
                         തുടർന്നുള്ള ദിവസങ്ങളിലും അയാളുടെ കൈകൾ യൂണിഫോം പാവാടക്കടിയിലൂടെ ഇഴഞ്ഞു നീങ്ങാനും നുള്ളിനോവിക്കാനും തുടങ്ങി. അവളത് വീട്ടിൽ പറഞ്ഞു.അച്ഛനും അമ്മയും ഡ്രൈവറോട് അത് ചോദിച്ചെങ്കിലും അയാൾ തന്ത്രപൂർവം രക്ഷപ്പെട്ടു. \"നിങ്ങളുടെ കുട്ടിക്ക് അനുസരണ തീരെയില്ല. അവളുടെ അനുസരണക്കേട് കാരണം നുള്ളിയതാണ്. ക്ഷമിക്കു.\"ഇയാളുടെ ആ വാദം അവളുടെ അച്ഛനും അമ്മയും വിശ്വസിച്ചു.\"അനുസരണക്കേട് കാണിച്ചാൽ നല്ല തല്ല് കൊടുത്തോ \"എന്ന് അച്ഛൻ അയാൾക്ക് അനുവാദം കൊടുക്കുകയും തങ്ങളെ നാണംകെടുത്തി എന്ന് പറഞ്ഞു അവളെ ഒത്തിരി തല്ലുകയും ചെയ്തു.അയാൾ പറഞ്ഞത് നുണ ആണെന്ന് കെഞ്ചി പറഞ്ഞിട്ടും ആരും കേട്ടില്ല.അവരുടെ പ്രവർത്തിയും വാക്കുകളും അവളെ ഒത്തിരി തളർത്തി.
                                രാത്രിയിലെ ഭക്ഷണം പോലും അവൾക്ക് കൊടുത്തില്ല. രാത്രി ഏറെ വൈകിയിട്ടും ഉറങ്ങാൻ അവൾക്ക് സാധിച്ചില്ല. വിശപ്പും ക്ഷീണവും അവളെ അത്രമേൽ തളർത്തിയിരുന്നു. രാത്രി ഏറെ വൈകിയിരുന്നു. ഒരു തുള്ളി വെള്ളമെങ്കിലും കുടിച്ചില്ലെങ്കിൽ താൻ മരണപ്പെടും എന്ന് വരെ അവൾക്ക് തോന്നാൻ തുടങ്ങി.. അവൾ മെല്ലെ എഴുന്നേറ്റ് നിന്നു . എല്ലുകൾ നുറുങ്ങുന്ന വേദന ഉണ്ടായിരുന്നു അവൾക്ക്. ഒരടിപോലും നടക്കാൻ സാധിക്കില്ല എന്ന് മനസ്സിലായി അവൾ തിരിച്ചു അവിടെ തന്നെ കിടന്നു.
                                    പിറ്റേദിവസവും സാധാസമയം അവൾ എഴുന്നേറ്റു. ഓട്ടോയിൽ പോവാൻ അവൾക്ക് പേടി ആയിരുന്നെങ്കിലും അതേ നിവർത്തിയുണ്ടായിരുന്നുള്ളു. സമയമായപ്പോൾ അവൾ വീട്ടിൽ നിന്ന് ഇറങ്ങി. ഓട്ടോ വന്നിരുന്നു. അവൾ അതിൽ കയറി.അയാളുടെ കൂർപ്പിച്ച നോട്ടവും നിഗൂഢമായ ചിരിയും അവളെ ഭയപ്പെടുത്തി. അവൾ കയറിയപ്പോൾ അയാൾ ഓട്ടോയെടുത്തു. കുറച്ചു പോയപ്പോൾ വഴിയിൽ എന്തോ ഒരു അപകടം സംഭവിച്ച് റോഡ് ബ്ലോക്ക്‌ ആണെന്ന് പറഞ്ഞു.അയാൾ വണ്ടി ഒരു കുറുക്കുവഴിയിലേക്ക് തിരിച്ചു. അവൾക്ക് പേടിയായി.കുറച്ചു മുന്നോട്ട് പോയതും ആളൊഴിഞ്ഞ സ്ഥലത്ത് അയാൾ വണ്ടി നിർത്തി.വണ്ടിയിൽ നിന്നുമിറങ്ങി അവൾക്കടുത്ത് വന്നിരുന്നു. അവൾ പേടിച് വിയർക്കാൻ തുടങ്ങിയിരുന്നു.
                                          അയാളുടെ നോട്ടവും ചിരിയും അവളെ ഒത്തിരി ഭയപ്പെടുത്തുന്നുണ്ടായിരുന്നു. അയാൾ അവൾക്കടുത്തേക്ക് നീങ്ങിയിരുന്ന് തലമുടിയിൽ തലോടാൻ തുടങ്ങി. പിന്നീട് ആ കൈ സ്ഥാനം തെറ്റി ചലിക്കാൻ തുടങ്ങി.മുഖത്തും കഴുത്തിലും എല്ലാം അയാളുടെ കൈ ഒരു പെരുമ്പാമ്പിന്റെ വ്യഗ്രതയോടെ ചലിക്കാൻ തുടങ്ങി.അവൾ ഒത്തിരി തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അയാളുടെ കരുത്തിനു മുന്നിൽ അവൾ പരാജിതയായിക്കൊണ്ടിരുന്നു..


                                                
                                                      (തുടരും....)