Aksharathalukal

ഭാഗം 7

ഭാഗം 7
പരുന്തിന്റെ ടെലിസ്കോപ്പ്
..................................................

കോഴി പ്രത്യേക ശബ്ദം പുറപ്പെടുവിച്ചു. കോഴിക്കുഞ്ഞുങ്ങൾ ഓടിവന്ന് തള്ളക്കോഴിയുടെ ചിറകിനടിയിൽ ഒളിച്ചു. ഉണ്ണിക്കുട്ടനറിയാം പരുന്ത് വന്നതുകൊണ്ടാണ് തള്ളക്കോഴി പ്രത്യേക ശബ്ദം പുറപ്പെടുവിച്ചതെന്ന്. പരുന്തിനെ നോക്കി ഉണ്ണിക്കുട്ടൻ മുറ്റത്തേക്കിറങ്ങി. ആകാശത്ത് ഒരു പരുന്ത് വട്ടമിട്ട് പറക്കുന്നുണ്ട്.

പരുന്തിന് കാഴ്ചശക്തി കൂടുതലാണത്രെ. ഒരു മനുഷ്യന്റെതിനെക്കാൾ ആറു മുതൽ എട്ടിരട്ടി വരെ കാഴ്ചശക്തി പരുന്തിനുണ്ട്. പരുന്തിന്റെ കണ്ണിലെ റെറ്റിനയിൽ രണ്ട് \'ഫോവിയകൾ\' (fovia= yello spot) ഉണ്ട്.
ദൃഷ്ടി പത്രത്തിൽ ഏറ്റവും കൂടുതൽ കാഴ്ചശക്തിയുള്ള ഭാഗമാണ് ഫോവിയ.
പരുന്തിന്റെ കണ്ണുകളും വലുതാണ്. അതുകൊണ്ട് മണ്ണിലിഴയുന്ന മണ്ണിരയെപ്പോലും ഉയരത്തിൽ പറക്കുന്ന പരുനതിന് വ്യക്തമായി കാണാം.

പരുന്ത് വർഗത്തിലെ കഴുകന്മാർ ശവശരീരങ്ങളെ കൊത്തി വിഴുങ്ങി ഭൂമിയെ ശുദ്ധീകരിക്കുന്നവരാണ്. ഭക്ഷ്യ ശൃഖലയിലെ തൃതീയ ഉപഭോക്താക്കളാണവർ.

പരുന്തിനോട് സംസാരിക്കണമെങ്കിൽ അത് അടുത്തു വരണം. അത്രമാത്രം സൗഹൃദം അതിന്റെ സ്വഭാവത്തിനില്ലാത്തതുകൊണ്ട്, ആ പക്ഷിയോട് സൗഹൃദ സംഭാഷണം സാധ്യമല്ല.

പ്രകൃതി സന്തുലനത്തിന് വിലപ്പെട്ട സംഭാവനയാണ് പരുന്തു വർഗങ്ങൾ നല്കുന്നത്. പ്രധാനമായും ചത്ത ജന്തുക്കളെ കൊത്തി വിഴുങ്ങി പരിസ്ഥിതിയെ ശുദ്ധീകരിക്കുന്നു എന്നതാണ്. മനുഷ്യനെ ശല്യം ചെയ്യുന്ന ക്ഷുദ്ര കീടങ്ങളെ തിന്നൊടുക്കുന്നുണ്ടെങ്കിലും അവന്റെ വളർത്തു പക്ഷികളെയും വളർത്തു മൃഗങ്ങളെയും പരുന്ത് റാഞ്ചിക്കൊണ്ടു പോകും. അതിനു യോജിച്ച കാലു. നഖങ്ങളും പരുന്തിനുണ്ട്.

പരുന്തുകൾ അറുപതിലേറെ ഇനങ്ങളുണ്ട്.
മനുഷ്യനേക്കാൾ പത്തിരട്ടി ബലത്തിൽ വസ്തുക്കളെ പിടിക്കാൻ കഴിയും. ഉയർന്ന പർവതശിഖരങ്ങളിലാണ് കൂട്. രണ്ടു വർഷത്തിലൊരിക്കൽ തൂവലുകൾ പൊഴിച്ച് പുതിയ തൂവലുകൾ വളർത്താറുണ്ട്.



ഭാഗം 8

ഭാഗം 8

4.5
390

ഭാഗം 8അണ്ണാറക്കണ്ണന്റെ മാവ്...............................................സൂര്യനുദിച്ചതെയുള്ളു, മുറ്റത്ത് വലിയൊരു ബഹളം. അണ്ണാറക്കണ്ണനും കരിയിലക്കിളികളും തമ്മിലുള്ള വഴക്കാണ്.അണ്ണാൻ: \" നേരം വെളുക്കുന്നതിനു മുമ്പേ ഇറങ്ങിയിരിക്കുകയാ കലപില കൂട്ടാൻ. സമാധാനം തരാത്ത വർഗങ്ങള്.\"കിളി: \" എടാ അണ്ണാനെ, നിന്ന് നിനക്കെന്തോന്നിന്റെ കേടാ? രാവിലെ ഞങ്ങളെ ചീത്തപറയാൻ കാരണമെന്താ? നിന്റെ അഹംഭാവം കയ്യിലിരിക്കട്ടെ.\"അണ്ണാൻ: \"നിങ്ങളിങ്ങനെ കൂട്ടത്തോടെ വന്ന് കൊത്തിപ്പെറുക്കിയാൽ, ബാക്കിയുള്ളവർ എന്തു തിന്നും? ആർത്തിപ്പണ്ടാരങ്ങള്.\"കിളി: \"വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കുക. നിനക്കു വല്ല മാവേലോ, ആഞ്ഞിലിയിലോ,