Aksharathalukal

ഭാഗം 8

ഭാഗം 8
അണ്ണാറക്കണ്ണന്റെ മാവ്.
..............................................
സൂര്യനുദിച്ചതെയുള്ളു, മുറ്റത്ത് വലിയൊരു ബഹളം. അണ്ണാറക്കണ്ണനും കരിയിലക്കിളികളും തമ്മിലുള്ള വഴക്കാണ്.

അണ്ണാൻ: \" നേരം വെളുക്കുന്നതിനു മുമ്പേ ഇറങ്ങിയിരിക്കുകയാ കലപില കൂട്ടാൻ. സമാധാനം തരാത്ത വർഗങ്ങള്.\"

കിളി: \" എടാ അണ്ണാനെ, നിന്ന് നിനക്കെന്തോന്നിന്റെ കേടാ? രാവിലെ ഞങ്ങളെ ചീത്തപറയാൻ കാരണമെന്താ? നിന്റെ അഹംഭാവം കയ്യിലിരിക്കട്ടെ.\"

അണ്ണാൻ: \"നിങ്ങളിങ്ങനെ കൂട്ടത്തോടെ വന്ന് കൊത്തിപ്പെറുക്കിയാൽ, ബാക്കിയുള്ളവർ എന്തു തിന്നും? ആർത്തിപ്പണ്ടാരങ്ങള്.\"

കിളി: \"വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കുക. നിനക്കു വല്ല മാവേലോ, ആഞ്ഞിലിയിലോ, പേരയിലോ ചെന്ന് പഴം തിന്നുകൂടേ? ഞങ്ങളുടെ പിറകെ നടക്കുന്നതെന്തിനാ?\"

അണ്ണാൻ: \"അതിനു മാവും പ്ലാവും ആഞ്ഞിലിയും എവിടെ? എല്ലാം വെട്ടി വിറ്റില്ലേ?

\" അയ്യോ, ഞാനതു ശ്രദ്ധിച്ചില്ല!\"

കഴിഞ്ഞ തവണ വരുമ്പോൾ, ഈ പുരയിടത്തിൽ ധാരാളം ഫലവൃക്ഷങ്ങൾ ഉണ്ടായിരുന്നു. ഇപ്പോളിതാ അതിന്റെ സ്ഥാനത്ത് കോൺക്രീറ്റ് വീടുകൾ വന്നിരിക്കുന്നു. മുറ്റത്ത് മണ്ണു പോലുമില്ല, മുഴുവൻ കോൺക്രീറ്റ് ചെയ്തിരിക്കുകയാ!\"

\"അതു ശരിയാ.\"

അണ്ണാൻ: \"ഇനി എന്തു കഴിക്കും? ഫലവൃക്ഷങ്ങൾ തകർത്തു. കൂടുകൂട്ടാൻ മരങ്ങളുമില്ല.\"

കിളി: \"ആ വീടിന്റെ മുകളിലേക്കു നോക്കിക്കേ, കുറെ ചെടികളും ലതകളും കാണുന്നുണ്ടല്ലോ. പോയി കൂടുകെട്ടിക്കൂടെ?\"

അണ്ണാൻ: \"അതെല്ലാം പ്ലാസ്റ്റിക് ചെടികളാ!
ഇനി പ്ലാസ്റ്റിക് മരങ്ങളിൽ കൂടുകൂട്ടേണ്ടി വരുമെന്നാ തോന്നുന്നത്. എന്തൊരു ഗതികേടാ? കഴിക്കണമെങ്കിൽ മനുഷ്യൻ വലിച്ചെറിയുന്ന ഉച്ചിഷ്ടം മാത്രം! അതൊക്കെ നേരം വെളുക്കുന്നതിനു മുമ്പേ, നിങ്ങളു വന്ന് കൊത്തിപ്പെറുക്കും. ജീവിക്കാൻ വയ്യാതായി...!\"

\"ഓഹോ! അതാണു ദേഷ്യത്തിന്റെ കാരണം! നീ കരഞ്ഞുകൊണ്ടിരിക്കാതെ, അകലേക്കെങ്ങാനും പോകാൻ നോക്ക്. മനുസ്യരില്ലാത്ത ഇടം തേടി പോ...\"

ഇതെല്ലാം കേട്ടുനിന്ന ഉണ്ണിക്കുട്ടനും അണ്ണാറക്കണ്ണന്റെ മാവും പ്ലാവും ആഞ്ഞിലിയും നഷ്ടപ്പെട്ട ദുഃഖത്തിന്റെ ആഴം മനസ്സിലായി.

പക്ഷി മൃഗങ്ങളുടെ നിവർത്തികേട് ഉണ്ണിക്കുട്ടനേയും സങ്കടപ്പെടുത്തി!



ഭാഗം 9

ഭാഗം 9

4.5
352

ഭാഗം 9ചില്ലുകൂട്ടിലെ മീനുകൾ...........................................ഉണ്ണിക്കുട്ടന്റെ അമ്മാവന്റെ വീട്ടിൽ അക്വേറിയമുണ്ട്. അതിൽ നീന്തിക്കളിക്കുന്ന \'ഏഞ്ജൽ ഫിഷ്\' ഉണ്ണിക്കുട്ടന്റെ ചങ്ങാതിയാണ്. അക്വേറിയത്തിലെ കല്ലിനു പിന്നിൽ ഒളിച്ചു നിന്ന് നിശ്ശബ്ദമായി പ്രാർത്ഥിച്ചു നില്ക്കുന്ന മീനിന്റെ അടുത്തുചെന്ന് ഉണ്ണിക്കുട്ടൻ നോക്കി നില്ക്കുകയായിരുന്നു.ഏഞ്ജൽഫിഷ് ഉണ്ണിക്കുട്ടന്റെ നേരെ കണ്ണിറുക്കി കാണിച്ചു. ഉണ്ണിക്കുട്ടൻ ചോദിച്ചു: \"എന്തേ ചങ്ങാതീ, സുഖമല്ലേ?\"\"സുഖം തന്നെ, ഉണ്ണിക്കുട്ടാ, നിനക്കീ ചില്ലുകൂടൊന്നു തുറന്നു തരാമോ?\"\"അയ്യോ, ഇതു തുറന്നാൽ വെള്ളം ഒഴുകിപ്പോകില്ലേ, വെള്ളമില്ലാതെ