ഭാഗം 10
ഭാഗം 10
ചെമ്പരത്തി വിത്തുകൾ
..............................................
മുറ്റത്തിന്റെ അരുകിൽ പന്ത്രണ്ടു മാസവും പൂവിട്ടു നില്ക്കുന്ന ചെമ്പരത്തിയുണ്ട്. അതിന്റെ ശാഖകളിൽ കയറാനും മറിയാനും ആടാനും ഉണ്ണിക്കുട്ടന് വലിയ ഇഷ്ടമാണ്. അടുത്തുതന്നെ കിന്നാരം പറയുന്ന വെള്ള, പിങ്ക് നിറത്തിലുള്ള പൂക്കളുള്ളവരും മൊട്ടു ചെമ്പരത്തിയും
ആൾവിളക്കുപോലെ ബഹുനില ദളങ്ങളുള്ളവരും നില്പുണ്ട്. എന്നും വിരുന്നിനെത്തുന്ന തേനീച്ചകളെ ആവോളം തേനൂട്ടി, വയറു നിറച്ച് പൂമ്പൊടി
വാരി നല്കുന്ന ചെമ്പരത്തിക്ക് വിത്തുകളില്ലേ എന്നായി ഉണ്ണിക്കുട്ടന്റെ സംശയം. ഇന്നുവരെ വിത്തിട്ട് ചെമ്പരത്തി വളർത്തിയതായി ഉണ്ണിക്കുട്ടനറിയില്ല.
സംശയം ചെമ്പരത്തിയോടുതന്നെ ചോദിച്ചുകളയാം.
\"ചെമ്പരത്തിയക്കാ, ഈ പൂക്കളൊന്നും വിത്തായി മാറാറില്ലേ?\"
ചെമ്പരത്തി നിശ്ശബ്ദയായി. കാറ്റിൽ കുഞ്ഞിലപോലും ഇളകാതായി. അവൾ വിതുമ്പുന്നതു പോലെ ഉണ്ണിക്കുട്ടനു തോന്നി.
\"അയ്യോ, അക്കാ കരയല്ലേ! ഞാൻ ചോദിച്ചത് തെറ്റാണെങ്കിൽ ക്ഷമിക്കുക.\"
അവൾ പറഞ്ഞു, \"ശരിയാണുണ്ണി, ഞങ്ങളിൽ മിക്കവാറും വർഗങ്ങൾക്ക് വിത്തുകളുണ്ടാകിറില്ല. വിത്തുകളെ ഗർഭം ധരിക്കാൻ കഴിവുള്ളവർക്ക് തക്ക സമയത്ത് പൂമ്പൊടി കിട്ടാറുമില്ല.
തേനൂട്ടാനും പൂമ്പൊടി നല്കാനും പൂജയ്ക്ക് ഉപയോഗിക്കാനും മരുന്നിനും
താളിക്കും കൊള്ളാവുന്ന പൂക്കളെ വിരിയിച്ച്, നിത്യവസന്തമൊരുക്കുന്ന നിത്യ കന്യകകളാണ് ഞങ്ങൾ. ഞങ്ങളുടെ ജനിപുടത്തിൽ വിത്തുകളായി മാറുന്ന അണ്ഡകോശങ്ങളുണ്ട്. പക്ഷേ, അവയ്ക്ക് വളരുന്നതിനുവേണ്ട ബീജസങ്കലനം നടക്കാറില്ല. നേരത്തൊടു നേരം കഴിഞ്ഞ് കൊഴിഞ്ഞു വീഴാനാണ് വിധി.\"
\"ചെമ്പരത്തി അക്കാ, അതിലൊരു നല്ല വശവുമില്ലേ? എത്ര ജന്മങ്ങൾ കഴിഞ്ഞാലും ചെമ്പരത്തിയുടെ സൗന്ദര്യം
കുറയാതെ നില്ക്കുകയില്ലേ? പരപരാഗണം നടന്ന് ജനിതകഘടന മാറി
സങ്കരവർഗങ്ങൾ ഉണ്ടാവുകയില്ലല്ലോ.\"
\"ഉണ്ണിക്കുട്ടൻ പറഞ്ഞതിലും വാസ്തവമുണ്ട്. വിട്ടില്ലെങ്കിലും കമ്പു മുറിച്ചു നട്ടാൽ ചെമ്പരത്തികൾ നന്നായി വളരും.\"
ഉണ്ണിക്കുട്ടൻ പറഞ്ഞു: \" നമ്മുടെ പ്രകൃതി ബുദ്ധിശൂന്യമായി പ്രവർത്തിക്കിറില്ല. ഏതു ജീവിക്കും അനുഷ്ഠിക്കാനുള്ള നൈതിക കർമങ്ങൾ പ്രകൃതി നിശ്ചയിച്ചിട്ടുണ്ട്. അത് തടസ്സപ്പെടുത്തുന്നത് മനുഷ്യർ മാത്രം. പ്രകൃതിതാളത്തിന് അനുകൂലമായി ജീവിക്കുമ്പോൾ, ജീവിതം ധന്യമാകും.\"
\"ശരിയാണുണ്ണിക്കുട്ടാ. നിന്റെ വാക്കുകൾ കേട്ട് ഞാനത്ഭുതപ്പെടുകയാണ്. മനുഷ്യര് കൃത്രിമ മാർഗങ്ങളിലൂടെ ചെമ്പരത്തയിലും കൃത്രിമ ബീജസങ്കലനം നടത്തി ഹൈബ്രിഡ് വിത്തുകളും അന്തക വിത്തുകളും ഉത്പ്പാദിപ്പിക്കുന്ന കാലം എത്തിയിരിക്കുന്നു. മനുഷ്യനാണ് പ്രകൃതിതാളം തെറ്റിക്കുന്നത്. എല്ലാം തന്റെ സുഖത്തിനു വേണ്ടി മാറ്റി മറിക്കുന്നത്.\"
\" ശരി അക്കാ, തേനീഛ്ചകളും ചിത്രശലഭങ്ങളും നമ്മുടെ സംഭാഷണം കേട്ട്, തേൻ കുടിക്കാതെ മാറി നില്ക്കുകയാ. അവർ തേൻ കുടിക്കട്ടെ.
ഞാൻ കുറച്ചു കഴിഞ്ഞു വരാം. വെയിലത്ത് ചെമ്പരത്തിത്തണലിൽ കുളിരണിഞ്ഞിരിക്കാൻ എന്തു രസമാ...\"
(തുടരും)
ഭാഗം 11
അമ്മതീനികൾ..............................\'മെട്രിഫാഗി\' എന്ന വാക്കിന്റെ അർഥംഅമ്മയെ തിന്നുക എന്നാണ്. അമ്മജന്മം കൊടുത്ത കുഞ്ഞുങ്ങൾ, അമ്മയെ-ത്തന്നെ തിന്നുന്ന അവസ്ഥ. ഈ പ്രതിഭാസം സാധാരണയായി ശലഭ വർഗങ്ങളിലും ചിലതരം വിരകളിലുംചിലന്തി വർഗങ്ങളിലും കാണപ്പെടുന്നു. \'ഡസേർട് സ്പൈഡർ\' എന്ന എട്ടുകാലിയുടെ കുഞ്ഞുങ്ങൾ വളർന്ന്ശക്തരായാൽ, അമ്മയുടെ ശരീരത്തിലേക്ക് ഒരു വിഷം കുത്തിവെക്കുന്നു. തളരുന്ന അമ്മയുടെരക്തം ഊറ്റിക്കുടിച്ച് മക്കൾ വിശപ്പു തീർക്കുന്നു. ഇതൊരു ക്രൂരതയായി കാണേണ്ട, പ്രകൃതി ഒരുക്കിയ അമ്മയുടെത്യാഗമാണ്. സ്വന്തം കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കുവേണ്ടി, അമ്മ സ്വയം വരിക്കുന്ന ജീവത്