Part 49
\"ഇവിടാരും തടയില്ല, പക്ഷെ... ഇനിയതിനു കഴിയില്ല \"
\"ഏട്ടാ....\"അവൾ സംശയപൂർവം വിളിച്ചു
\"ഇല്ല ശ്രീക്കുട്ടി, ഏട്ടൻ ഒരുപാടൊരുപാട് വൈകിപ്പോയി, അനു......മറ്റൊരാളുടെ ഭാര്യയാണിന്നവൾ.....\"
ശ്രീ ഒന്നു ഞെട്ടി.
\"അനു... മറ്റൊരു വിവാഹം കഴിച്ചെന്നോ...സത്യമാണോ...\"
\"അതെ... പരമമായ സത്യം... ഇന്ന് എയർപോർട്ടിൽ നിന്നും വരുന്ന വഴിക്ക് ഒരാൾക്ക് ലിഫ്റ്റ് കൊടുക്കേണ്ടിവന്നു.. വളരെ മാന്യമായ ചെറുപ്പക്കാരൻ
നല്ല സ്വഭാവം.... പേര് രാകേഷ്... ഇവിടെ ഒരു മരണത്തിനു വന്നതാണെന്നാ പറഞ്ഞെ.... വീട്ടിലിറക്കിയപ്പോൾ കോഫി കുടിക്കാൻ ക്ഷണിച്ചു.. അവിടെ... അവിടെ വച്ചാണ് ഞാനവളെ കണ്ടത്..അനു ഇന്ന് രാകേഷിന്റെ ഭാര്യയാണ്..അയാളുടെ കുഞ്ഞിന്റെ.....\" അവന്റെ വാക്കുകൾ മുറിഞ്ഞു.പറയാൻ തുടങ്ങിയതെല്ലാം അവൻ വിഴുങ്ങി.
\"എന്തുപറ്റിയേട്ടാ...\"
ശ്രീ എഴുന്നേറ്റ് പോകാനൊരുങ്ങിയ വിഷ്ണുവിനെ തടഞ്ഞുകൊണ്ട് ചോദിച്ചു.
\" ഒന്നുമില്ല.....ഒന്നും സഹിക്കാൻ പറ്റുന്നില്ല മോളെ....എനിക്കൊന്നു തനിച്ചിരിക്കണം ഞാനൊന്നു കിടക്കട്ടെ.....\" അതും പറഞ്ഞു വിഷ്ണു മുറിയിലേക്ക് കയറി വാതിലടച്ചു. ശ്രീ തുളുമ്പിവീണ കണ്ണീർ തുടച്ചുക്കൊണ്ട് താഴേക്ക് പോയി.
വിഷ്ണുവിന്റെ ചിന്തമുഴുവൻ ആധിയിലേക്ക് തിരിഞ്ഞു...
\'ആദിത്യദേവ്..... ആദി......ആകുഞ്ഞ്.... അവനെനെങ്ങനെ അയാളുടെ മകനാകും.... \'
\'അങ്ങനെയാണെങ്കിൽ അന്ന് ചാരു പറഞ്ഞത്..കള്ളമാകില്ലേ.... \'
\'ഇല്ല...... അവൾ പറഞ്ഞതെല്ലാം സത്യമായിരുന്നെന്നു എനിക്ക് ബോധ്യപ്പെട്ടതല്ലേ...\'
\'അപ്പോൾ ആദി...... അവൻ..... എന്റെ...\'
ഓർമ്മകൾ പിശാച്ക്കളെ വേട്ടയാടാൻ തുടങ്ങിയ മനസിനെ നിയന്ത്രിക്കാനാവാതെ വിഷ്ണു മുറിയിൽ അങ്ങോളമിങ്ങോളം വെരുകിനെപ്പോലെ അലയുകയാണ്.
അവന്റെ ഉള്ളിൽ ഒരു സ്ഫോടനം നടക്കുന്നുണ്ടായിരുന്നു...അവന്റെ മനസ് കുറേക്കാലം പിന്നിലേക്ക് ചലിച്ചു തുടങ്ങി..
\'ചാരുവുമായുള്ള വിവാഹം....
അനു തന്നെ ചതിക്കുകയാണെന്ന് നേരിട്ട് ബോധ്യപ്പെട്ടതോടുകൂടി ഒരു വാശിപോലെ, പകപോലെ തയ്യാറായതാണ് ചാരുവുമായുള്ള വിവാഹത്തിന്. ആദ്യമാദ്യം അവളുമായി പൊരുത്തപ്പെടാൻ മനസ് അനുവദിച്ചില്ലെങ്കിലും മാസങ്ങൾ കടന്ന് പോകെ എപ്പോഴോ അവളെ മനസ് സ്വീകരിച്ചു.വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ജീവിതം സുഗമമായി മുന്നോട്ടുപോയി.. പക്ഷെ ഒന്നുരണ്ട് കൊല്ലമായിട്ടും കുഞ്ഞുങ്ങളുണ്ടാകാത്തതുകൊണ്ട് രണ്ടുപേരും ട്രീറ്റ്മെന്റ് ചെയ്യാൻ തീരുമാനിച്ചു.
അങ്ങനെ ഡോക്ടറുടെ നിർദ്ദേശപ്രകാരം ടെസ്റ്റുകളൊക്കെ ചെയ്തു. ഡോക്ടർ റിസൾട്ട് പരിശോധിക്കുമ്പോൾ ഞാനും ചാരുവും നെഞ്ചിടിപ്പോടെ ഡോക്ടറുടെ മുന്നിലിരുന്നു.അല്പസമയമെടുത്തതിനു ശേഷം അദ്ദേഹം ഒരു വിഷമത്തോടെ ഞങ്ങളെ നോക്കി.
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
\"ഡോക്ടർ, എന്താ റിസൾട്ടിൽ... പ്രോബ്ലം എന്തെങ്കിലും....\"
ചാരുവിന്റെ ക്ഷമ നശിച്ചുതുടങ്ങിയിരുന്നു.
\"പ്രശ്നമൊന്നുമില്ല.. എല്ലാം ok യാണ്... കുറച്ച് മെഡിസിനിൽ മാറുന്ന പ്രശ്നമേയുള്ളൂ... \"
അതു കേട്ടിട്ടും ചാരുവിനു വിശ്വാസം വന്നില്ല.
\" ചാരുലത ഒന്നു പുറത്തിരുന്നോളൂ...
എനിക്ക് വിഷ്ണുവിനോടൊന്നു സംസാരിക്കണം..\"
അതും കൂടികേട്ടപ്പോൾ അവൾക്ക് തന്റെ അവസ്ഥ ബോധ്യമായി.
\"ഇല്ല, ഡോക്ടർ.... എന്തായാലും സത്യം എനിക്കറിയണം...എന്നോടൊന്നും ഒളിക്കണ്ട....\" അവൾ വയലന്റായി.
\"ചാരൂ....\" വിഷ്ണു അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
\"വേണ്ട വിഷ്ണുവേട്ടാ.. എന്നെ സമാധാനിപ്പിക്കാൻ നോക്കണ്ട.... എനിക്കഅറിയണം എന്താ റിസൾട്ടിലെന്ന്......\"
\"Ok ok relax..... ഞാൻ പറയുന്നത് കേട്ട് രണ്ടുപേരും നിരാശപ്പെടരുത്... ചാരുലതക്ക് ഒരിക്കലും ഒരു അമ്മയാകാൻ കഴിയില്ല...കുട്ടിയുടെ fallopian tube ന് തകരാറുണ്ട്..മാത്രമല്ല ഗർഭപാത്രത്തിനു ഒരു കുഞ്ഞിനെ താങ്ങാനുള്ള കഴിയുനില്ല.അതുകൊണ്ട് ഒരു പ്രേഗ്നെൻസിക്ക് ചാൻസ് കുറവാ....\"
അത്രയും കേട്ടതും ചാരു ഒരു മരവിച്ച അവസ്ഥയിലായി. ഡോക്ടർ ചാരുവിന് അമ്മയാകാൻ കഴിയാത്തത്തിന്റെ സാങ്കേതിക വശങ്ങൾ വിശദകരിച്ചുതുടങ്ങിയപ്പോൾ തന്നെ അവൾ അവിടെനിന്നും ഇറങ്ങിപ്പോയി.. വിഷ്ണു പിന്നാലെയും.
വീടെത്തുന്നതുവരെ അവൾ സംസാരിച്ചതേയില്ല.......
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
\"ഏട്ടാ..... വിഷ്ണുവേട്ടാ..... വാതിൽ തുറന്നേ....\"
വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് വിഷ്ണു ഓർമകളിൽ നിന്നുണർന്നത്.
\"ഏട്ടാ.... വാതിൽ തുറക്ക്...\"റാമിന്റെ ശബ്ദമാണ്. വിഷ്ണു പതുക്കെ എണീറ്റ് വാതിൽ തുറന്നു.വിഷ്ണു വാതിൽ തുറന്നത് റാം അവനെ കെട്ടിപ്പിടിച്ചു.
\"എന്താടാ ഇത്... നീ വന്നിട്ട് കുറേ നേരമായോ... മീറ്റിംഗ് എങ്ങനെയുണ്ടായിരുന്നു...\"
വിഷ്ണു അവനെ നേരെ നിർത്തിക്കൊണ്ട് ചോദിച്ചു.
\"അതൊക്കെ നന്നായി നടന്നു... ഞാൻ.. മറ്റൊരുകാര്യം അറിയാൻ....\"റാമിന്റെ മുഖത്ത് നിരാശ നിഴലിച്ചു.
\"എന്താ ശ്രീക്കുട്ടാ....\"വിഷ്ണു ശബ്ദം താഴ്ത്തി ചോദിച്ചു.
\"ഞാനെല്ലാം അറിഞ്ഞു.. ഏട്ടൻ അനുവിനെ കണ്ടല്ലേ...?\"
\"വിഷ്ണു അവന്റെ മുഖത്തേക്ക് നിർവികരതയോടെ നോക്കി അതെ എന്നാ രീതിയിൽ തലയാട്ടി.
\"ശ്രീക്കുട്ടി വിളിച്ചിരുന്നു.....\"
\"ഏട്ടാ... ഞാനിത് കുറച്ചുദിവസം ... മുൻപേ അറിഞ്ഞതാണ്...\"
വിഷ്ണു ഒരു ഞെട്ടലോടെ റാമിന്റെ മുഖത്തേക്ക് നോക്കി.
\"എന്നിട്ട്.. നീയെന്തേ ഇതൊന്നും പറഞ്ഞില്ല...\"
\"ഏട്ടനെന്നോട് ക്ഷമിക്കണം... ആ അന്ന ടീചെറിന്റെ കൊലപാതകം നമ്മൾ ന്യൂസ് ൽ കണ്ടില്ലേ.. അതിന്റെ കുറച്ചുദിവസം കഴിഞാണ് ഞാൻ ഇതറിഞ്ഞത്.. ഏട്ടനെ വിഷമിപ്പിക്കണ്ടാന്ന് കരുതിയാണ് ഞാൻ ഒന്നും പറയാതിരുന്നത്. അയാൾ ഒരു ചെന്നൈമലയാളിയാണ്.. ബിസിനസ്‌കാരൻ..അനു അയാളുടെ കമ്പനിയിലാണ് ജോലിചെയ്തിരുന്നത്. ചെന്നൈയിലെ എന്റെ ചില കൂട്ടുകാർവഴി ചിലതൊക്കെ ഞാൻ അന്വേഷിച്ചറിഞ്ഞിട്ടുണ്ട്..\"
റാം പറയുന്നതെല്ലാം കേട്ടുകൊണ്ട് വിഷ്ണു അങ്ങനെ നിന്നു.
\"..... അവരുടെ വിവാഹം രജിസ്റ്റർ ആയിട്ട് ഒരാഴ്ചയിൽ കൂടുതലായി...\"
ആ വാർത്ത വിഷ്ണുവിന്റെ ഉള്ളിലെ സ്പോടാണത്തിന്റെ ആക്കം കൂട്ടി.
\"എന്താ പറഞ്ഞെ അവർ വിവാഹതരായിട്ട് ഒരാഴ്ച........\"
\"അതെ..... ഏട്ടാ... അതുകൊണ്ടാണ് ഞാൻ ഏട്ടനോട് പറയണ്ടാന്നു വിചാരിച്ചത്..കൈവിട്ടുപോയ ജീവിതത്തെയോർത്ത് ഏട്ടൻ എത്ര കാലമായി ഉരുകിത്തീരുന്നു... അപ്പോൾ ഇനി ഒരിക്കലും അങ്ങോട്ടൊരു മടക്കമില്ലാന്നറിയുമ്പോൾ ഏട്ടന് സഹികാനാവില്ലെന്നു എനിക്കറിയാം....\"
വിഷ്ണുവിന്റെ കണ്ണുകൾ ചുവന്നിരിക്കുന്നു.... അവന്റെ മനസിലും ആ ചുവപ്പുവർണം പടർന്നു.
\".... ഏട്ടാ.... ഏട്ടൻ വിഷമിക്കരുത്.. എല്ലാം വിധിയാണ്... ദൈവത്തിന്റെയും കാലത്തിന്റെയും തീരുമാനങ്ങൾ മാറ്റിമറിക്കാൻ നമുക്ക് കഴിയില്ലല്ലോ...\"
അതുംപറഞ്ഞ് റാം പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് ഇന്ദു അവിടെ നിൽക്കുന്നത് കണ്ടത്..
\"എന്താ ഇന്ദു...\"
\"ഏട്ടൻ ഇതുവരെ ഒന്നും കഴിച്ചിട്ടില്ല... അത്താഴത്തിന് വിളിക്കാൻ വന്നതാ...\"
\"ഉം..ശരി...\"
അവൻ മുറിയിലേക്ക് പോകുന്നതും നോക്കി ഇന്ദു ഒരു നിമിഷം അങ്ങനെ നിന്നു...
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
ഇന്ദു അത്താഴം കഴിക്കാൻ വിളിച്ചിട്ടും വിഷ്ണു അത് നിരസിച്ചു. രാത്രി ഉറക്കം വരാതെ ജനാലഴികളിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുവായിരുന്നു വിഷ്ണു കൂട്ടിന് കുറേ വേദനിപ്പിക്കുന്ന ചിന്തകളും ഓർമകളും മാത്രം....
\'അനുവും രാകേഷ്മായുള്ള വിവാഹം ഇപ്പോഴാണ് നടന്നതെങ്കിൽ... ആ കുഞ്ഞ്... അവൻ.. ചാരുപറഞ്ഞതുപോലെ എന്റെ മകനാണോ.... അന്ന് അനു ഈ നാടുവിട്ടു പോകുമ്പോൾ ഗർഭിണിയായിരുന്നു... ഈശ്വരാ ഞാനവളോട് എന്തൊരു ക്രൂരതയാണ് ചെയ്തത്... ഏത് ഗംഗയിൽ മുങ്ങിയാലാണ് ഈ പാപത്തിന് പ്രായശ്ചിത്തം ചെയ്യാൻ കഴിയുക.....
എന്റെ കുഞ്ഞിനെ ഒന്നു ശരിക്ക് കാണാൻ പോലും കഴിഞ്ഞില്ല.. എന്തൊരു ശാപ ജന്മമാണെന്റേത്....\'
നേരം പുലരും വരെ വിഷ്ണു ചിന്തകളിൽ മുഴുകി ഒരേ നിൽപ്പുതന്നെയായിരുന്നു.
(തുടരും )
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️