എന്ന് അജ്മലിന്റെ മാത്രം മീര
പ്രിയപ്പെട്ട അജ്മൽ,
ഇത്രയും വർഷം വേണ്ടിവന്നു, എനിക്ക് നിനക്കൊരു കത്തെഴുതാൻ...... സുഖമാണെന്ന് പ്രതീക്ഷിക്കുന്നു....... എനിക്കും ഇവിടെ സുഖം... കാത്തിരിക്കുന്നു നിനക്കുവേണ്ടി മാത്രം
എന്ന്
നിന്റെ മാത്രം മീര
ഇത്രയും എഴുതി, കത്ത് മടക്കി കവറിലിട്ട്, അജ്മലിന്റെ മേൽവിലാസം ഒരുവശത്ത് മീരയുടെ മേൽവിലാസം. എന്നിട്ട് ആ കവർ എടുത്ത് മീര ബാഗിൽ ഇട്ടു. ഇത്തവണയെങ്കിലും ഈ കത്ത് ഞാൻ അയക്കും. അവളത് അവളോട് തന്നെ പറഞ്ഞു.
മീരയും അജ്മലും തമ്മിൽ കഴിഞ്ഞ എട്ടു വർഷമായി കണ്ടിട്ടില്ല...... അജ്മലുമായി ബന്ധപ്പെടാനുള്ള ഒരു വഴിയും, ഒരു സുഹൃത്ത് പോലും മീരയ്ക്ക് ഇപ്പോ ഇല്ല..... ആകെയുള്ളത് തന്റെ മനസ്സിൽ എന്നോ പതിഞ്ഞ ഈ മേൽവിലാസം മാത്രമാണ്.
എത്രയോ തവണ കത്ത് എഴുതിയിരിക്കുന്നു, ഇതുവരെ അയക്കാൻ ധൈര്യം തോന്നിയില്ല.... ഇപ്പോ എന്നെങ്കിലും ഒന്നാകും എന്നൊരു പ്രതീക്ഷ എങ്കിലും ഉണ്ട്. നാളെ ഈ കത്തിന് വരുന്ന മറുപടി തനിക്ക് സഹിക്കാൻ ആവുന്നതിലും അപ്പുറമാണെങ്കിൽ.... അതുകൊണ്ടുമാത്രമാണ് അവളാക്ക് കത്ത് ഒരിക്കൽ പോലും തപാൽ ബോക്സിൽ നിക്ഷേപിക്കാഞ്ഞത്.
വെറുതെ ഇങ്ങനെ കാത്തിരുന്നിട്ട് എന്തിനാണ്.... ഒരുപക്ഷേ ഈ കത്ത് കൊണ്ട്, അത് നല്ലതാണെങ്കിലും മോശമാണെങ്കിലും, ജീവിതത്തിന്റെ അടുത്തഘട്ടം എങ്ങനെയെന്ന് തനിക്ക് നിശ്ചയിക്കാമല്ലോ. ഇനിയും വൈകിപ്പോയി എന്ന് തോന്നാൻ പാടില്ല.
മീര അവളിപ്പോൾ സ്കൂൾ
അധ്യാപികയാണ്, പ്രായം 30 നോട് അടുക്കുന്നു.... അച്ഛൻ വാസുദേവൻ റെ സ്കൂളിൽ തന്നെയാണ് മീര അധ്യാപികയായി ജോലി ചെയ്യുന്നത്. എൻജിനീയറിങ് പഠിക്കാൻ പോയി പാതിവഴിയിൽ നിർത്തി ടിടിസി എടുത്ത് സ്വന്തം സ്കൂളിൽ ജോലിക്ക് കയറിയത് മണ്ടത്തരം ആണെന്ന് പലരും അവളോട് പറയും. അവളുടെ അച്ഛൻ ബുദ്ധിപൂർവ്വം അവൾക്ക് ഒരു ഗവൺമെന്റ് ജോലി തരപ്പെടുത്തിയതാണെന്ന് മറ്റുചിലരും പറഞ്ഞു. നാളെ ഈ സ്കൂള് നോക്കി നടത്തേണ്ടത് തന്നെ അവളല്ലേ അതുകൊണ്ടാവും എന്ന് ചിലർ.
പക്ഷേ സത്യം ഇതൊന്നുമായിരുന്നില്ല..... എൻജിനീയറിങ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിനി ആയിരുന്ന മീര വാസുദേവന്നു തന്റെ സീനിയറും രണ്ടാം വർഷ വിദ്യാർത്ഥിയുമായ അജ്മലിനോട് തോന്നിയ പ്രണയം. അവനെ കൊന്നു കളയുമെന്ന് ചേട്ടന്മാരുടെ ഭീഷണിക്കും സ്വയം ഇല്ലാതാകും എന്ന് അച്ഛന്റെ ഭീഷണികും അമ്മയുടെ കണ്ണീരിനും കുടുംബത്തിന്റെ സൽപേരിനും, സ്വന്തം സ്വപ്നങ്ങളും പ്രണയവും വിദ്യാഭ്യാസവും ജീവിതവും മുഴുവൻ ഇട്ടെറിഞ്ഞ് അച്ഛന്റെ സ്വപ്നങ്ങളുടെ ചിറകിൽ ഒളിച്ചിരിക്കേണ്ടി വന്ന മീരയുടെ കഥ ആർക്കും അറിയില്ല. ഒരു യാത്ര പോലും പറയാതെ കോളേജ് പടി ഇറങ്ങേണ്ടി വന്ന മീരയെ അന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളോ അജ്മലോ പോലും മനസ്സിലാക്കിയിരുന്നില്ല..
ആരും പിന്നെ മീരയെ അന്വേഷിച്ചില്ല. അജ്മൽ അന്വേഷിച്ചു വരുമെന്ന് മീര കരുതിയിരുന്നു. അവനും വന്നില്ല... വന്നിട്ടുണ്ടാവും, തന്റെ ചേട്ടന്മാരും അച്ഛനും ഒന്നും തന്നെ കാണാൻ അനുവദിച്ചികാണില്ലെന്ന് അവൾക്ക് തോന്നി.
\' ദൈവമേ ഇത്തവണയെങ്കിലും നീ എന്നോട് കുറച്ചെങ്കിലും സ്നേഹം കാണിക്കണം\'
അവൾ ആ കത്ത് തപാൽ ബോക്സിൽ നിക്ഷേപിച്ചു. പതിയെ സ്കൂളിന്റെ നേർക്ക് നടന്നു.....
അവളുടെ മനസ്സ് നിറച്ചും അജ്മലിന്റെ മുഖമായിരുന്നു, ഈ കത്ത് അവന്റെ കൈയിൽ കിട്ടുമ്പോൾ, അവൻ വേറെ ജീവിതം ഒന്നും തുടങ്ങിയിട്ടുണ്ടാവരുതേ എന്ന് അവൾ പ്രാർത്ഥിച്ചു. ആ അഡ്രസ്സ് പോലും കറക്റ്റ് ആണോ എന്ന് അവൾക്കറിയില്ല, തന്നെ ഇത്തവണ ദൈവം പരീക്ഷിക്കുന്നു തന്റെ കാത്തിരിപ്പിന് ഒരു അവസാനം ഉണ്ടാകും എന്നും അവൾ മനസ്സിൽ ഉറച്ചു വിശ്വസിച്ചു
\" ഗുഡ്മോണിങ് ടീച്ചർ\"
തന്റെ സാങ്കല്പിക ലോകത്ത് നിന്നും തിരിച്ചുവരാനുള്ള ഒരു മണിനാദം ആയിരുന്നു അത്.
\" ഗുഡ്മോണിങ് വന്ദന, സുന്ദരി ആയിട്ടുണ്ടല്ലോ ഹോംവര്‍ക്കൊക്കെ ചെയ്തോ? \"
\" അതേ ഈ ഹോംവർക്ക് ഒക്കെ ചെയ്തു... പക്ഷേ മാക്സ് മാത്രം ചെയ്തില്ല... എനിക്ക് കണക്ക് ഭയങ്കര ബുദ്ധിമുട്ടാ.... കണക്ക് ഇല്ലാതെ പഠിക്കാൻ പറ്റിയിരുന്നെങ്കിൽ നല്ലതല്ലേ \"
\" ഭൂമിയുടെ സ്പന്ദനം പോലും ഗണിതത്തിൽ ആണെന്ന് പണ്ട് ചാക്കോ മാഷ് സിനിമയിൽ പോലും പറഞ്ഞിട്ടുണ്ട്, കണക്കില്ലാതെ ഒന്നും ഈ ഭൂമിയിൽ നടക്കില്ല കുട്ടിയെ \" ഇതും പറഞ്ഞ് മീര ചിരിച്ചു
\" വന്ദനയെ കണക്കിൽ ഞാൻ സഹായിക്കാം, ഇഷ്ടപ്പെട്ടു പഠിച്ചാൽ കണക്ക് എല്ലാവർക്കും എളുപ്പമാവും... കളികൾ ഇഷ്ടമല്ലേ അതുപോലെ കണക്കും കളി ആയി കണ്ടാ മതി. \"
\" എന്നാൽ ഇനി തൊട്ട് എനിക്ക് ടീച്ചർ കണക്ക് കളിയായി പറഞ്ഞുതന്നാ മതി\"
അതും പറഞ്ഞ് പൊട്ടി ചിരിച്ച് വന്ദന സ്കൂളിലേക്ക് ഓടി
തന്റെ വിവാഹം കഴിഞ്ഞിരുന്നുവെങ്കിൽ ഇപ്പൊ തനിക്ക് വന്ദനയുടെ പ്രായമുള്ള ഒരു കുട്ടി, ഇല്ല അതിന് ചാൻസില്ല. അവളെക്കാൾ ചെറുതായിരിക്കും....
ഒക്കെ ദൈവം അല്ലേ എന്ന് ആശ്വസിച്ച് അവൾ സ്റ്റാഫ് റൂമിലേക്ക് കയറി
\" എന്താ മീര ടീച്ചറെ ഇന്ന് ഭയങ്കര സന്തോഷത്തിൽ ആണല്ലോ? \"
\" അങ്ങനെ തോന്നിയോ രവിമാഷ്ക്ക്? ഞാൻ ആ നാല്. എ യിലെ വന്ദന സുമേഷിനോട് കണക്കിനെ പറ്റി പറഞ്ഞ്, അതേ മൂഡിൽ കയറിയത് കൊണ്ടാവും \"
\" ഓ എന്റെ സബ്ജക്റ്റിനെ കുറിച്ചാണ് സംസാരം!\"
\" അവൾക്ക് കണക്ക് ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞു ഇഷ്ടത്തോടെ പഠിച്ചാൽ എല്ലാം ഇഷ്ടപ്പെടാമെന്ന് \"
\" ആ കുട്ടി ഒരിക്കലും ഹോംവർക്ക് ചെയ്യില്ല\"
\" അവൾക്ക് കണക്ക് മനസ്സിലാവാഞ്ഞിട്ടാ അത്ര... മാഷ് ആ കുട്ടിയെ കുറച്ചുകൂടി ഒന്ന് കണക്കിലേക്ക് അടുപ്പിക്കണം.... \"
\" ഓ ശരി ടീച്ചറെ \"
മീര പറഞ്ഞത് രവി മാഷ്ക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് അവസാന മറുപടിയിൽ മനസ്സിലായി.
\" എന്തായാലും മാഷിന്റെ വിഷയത്തിൽ ഞാൻ തലയിടുന്നില്ല പക്ഷേ ആ കുട്ടിയുടെ വിഷയത്തിൽ ഞാൻ തലയിടും... അതിനെ പഠിക്കാൻ ഞാൻ സഹായിക്കാം എന്ന് വാക്കു കൊടുത്തിട്ടുണ്ട് \"
\" എന്നിട്ട് ഭാവിയിൽ ടിടിസിയും കഴിച്ച് ഇവിടെത്തന്നെ ജോലി കൊടുക്കും ആയിരിക്കും അല്ലേ ടീച്ചറെ \"
\" ഭാവിയിലെ കാര്യമല്ലേ മാഷേ ചിലപ്പോൾ ചെയ്തന്നും വരും \"
ഇനി മീരയോട് തർക്കിക്കാൻ നിന്നാൽ ചിലപ്പോൾ തന്റെ ഈ സ്കൂൾ ജീവിതം ഭയങ്കര ദുരന്തം ആയിരിക്കുമെന്ന് രവി മാഷ്ക്ക് അറിയാം
അയാൾ ആവശ്യമുള്ള പുസ്തകങ്ങൾ എടുത്ത് ക്ലാസിലേക്ക് പോയി.
തുടരും..........
എന്ന് അജ്മലിന്റെ മാത്രം മീര
മീരയുടെ ഫോൺ റിങ്ങ് ചെയ്തു.\"ഹലോ, എന്താ അമ്മാവാ പതിവില്ലാതെ ഈ നേരത്ത്\"\" നാളെ ഞാനൊരു കൂട്ടരെ നിന്നെ കാണാൻ പറഞ്ഞു വിടട്ടെ \"\" അതിൽ ഇനി കൂടുതൽ സംസാരമില്ല. ഇനിയുള്ള ജീവിതം എങ്കിലും ഞാൻ സ്വയം ജീവിച്ചോട്ടെ\" മറുപടി കാത്തു നിൽക്കാതെ അവൾ ഫോൺ കട്ട് ചെയ്തു.എനിക്ക് അജ്മലിനെ മതി. അവൾ മനസ്സിൽ പറഞ്ഞു.'ഇതിപ്പോ കത്ത് കിട്ടിക്കാണും, ഇതിനകം തന്നെ മറുപടിയായി ഒരു കാൾ വരേണ്ടതും ആണ്.... ' അവൾ അതിൽ അവളുടെ ഫോൺ നമ്പർ കൊടുത്തിരുന്നു..'ഇനി അവന്റെ കല്യാണം കഴിഞ്ഞു കാണുമോ ' എന്ന് അവൾക്ക് തോന്നികല്യാണം കഴിഞ്ഞു കാണാൻ വഴിയില്ല. അവൻ തന്നെ കാത്തിരിക്കുന്നുണ്ടായിരിക്കുന്ന് അവൾ ഉറച്ചു വിശ്വസിച്ച