Aksharathalukal

എന്ന് അജ്മലിന്റെ മാത്രം മീര

മീരയുടെ ഫോൺ റിങ്ങ് ചെയ്തു.
\"ഹലോ, എന്താ അമ്മാവാ പതിവില്ലാതെ ഈ നേരത്ത്\"
\" നാളെ ഞാനൊരു കൂട്ടരെ നിന്നെ കാണാൻ പറഞ്ഞു വിടട്ടെ \"
\" അതിൽ ഇനി കൂടുതൽ സംസാരമില്ല. ഇനിയുള്ള ജീവിതം എങ്കിലും ഞാൻ സ്വയം ജീവിച്ചോട്ടെ\" മറുപടി കാത്തു നിൽക്കാതെ അവൾ ഫോൺ കട്ട് ചെയ്തു.
എനിക്ക് അജ്മലിനെ മതി. അവൾ മനസ്സിൽ പറഞ്ഞു.
'ഇതിപ്പോ കത്ത് കിട്ടിക്കാണും, ഇതിനകം തന്നെ മറുപടിയായി ഒരു കാൾ വരേണ്ടതും ആണ്.... ' അവൾ അതിൽ അവളുടെ ഫോൺ നമ്പർ കൊടുത്തിരുന്നു..
'ഇനി അവന്റെ കല്യാണം കഴിഞ്ഞു കാണുമോ ' എന്ന് അവൾക്ക് തോന്നി
കല്യാണം കഴിഞ്ഞു കാണാൻ വഴിയില്ല. അവൻ തന്നെ കാത്തിരിക്കുന്നുണ്ടായിരിക്കുന്ന് അവൾ ഉറച്ചു വിശ്വസിച്ചു.
" മീര...... "
" എന്താ അമ്മേ? "
" നിന്നെ കാണാൻ ഒരു കുട്ടിയും അതിന്റെ അമ്മയും വന്നിരിക്കുന്നു നിന്റെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണെന്ന് പറഞ്ഞത്"
" ആരാ അമ്മ പേര് ചോദിച്ചില്ലേ? "
" നീ ഇപ്പോൾ താഴോട്ടേക്കല്ലേ പോകുന്നത് അപ്പോൾ കാണാലോ.. ഞാനൊന്നും ചോദിച്ചില്ല.. ചോദിച്ചിട്ട് എനിക്ക് പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ!"
"ഹ്മ്മ് "
അവൾ താഴേക്ക് ഇറങ്ങി വന്നു.
" ആഹാ ഇതാര് വന്ദനം കുട്ടിയോ? എന്താ ചേച്ചി കാര്യം.? എന്തെങ്കിലും പ്രശ്നമുണ്ടോ? "
" ഇല്ല ടീച്ചറെ, മോള് കണക്കിൽ ഇത്തിരി.... ടീച്ചർക്ക് അറിയാലോ! ഇന്നിപ്പോ ഇവള് വന്ന് പറയാ, മീര ടീച്ചർ പഠിപ്പിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് "
" ഓ അതിനിപ്പോ എന്താ ഞാൻ അവളോട് രാവിലെ കാര്യമായി തന്നെ പറഞ്ഞതാ.... പിന്നെ കുട്ടിക്ക് കൂടെ താല്പര്യമുണ്ടെങ്കിൽ അല്ലേ പഠിപ്പിച്ചിട്ട് കാര്യമുള്ളൂ... അതുകൊണ്ടാ ഞാൻ നിർബന്ധിച്ചു പറയാഞ്ഞത്... എന്തായാലും അവൾ അവളുടെ ഇഷ്ടത്തിന് വന്നതല്ലേ.... അടുത്ത പരീക്ഷയ്ക്ക് ഇവൾക്ക് നല്ല മാർക്ക് ഉണ്ടാകും എന്ന് ഞാൻ ഉറപ്പു തരുന്നു "
" സ്വന്തം പഠിപ്പ് പൂർത്തിയാക്കാത്ത അവളാ കണ്ടവന്റെ കുട്ടിക്ക് നല്ല മാർക്ക് വാങ്ങി കൊടുക്കുന്നത് " അമ്മ അകത്തുനിന്നും പിറകുറുത്തു.
" നിങ്ങൾ അത് കാര്യമാക്കേണ്ട, ഇന്ന് തന്നെ തുടങ്ങാം ഞാനല്ലേ പറയുന്നത്.... "
" ഞാൻ നിൽക്കണോ ടീച്ചർ, പൈസ എത്രയാണെന്ന് വച്ചാ?? "
" അറിവ് പകർന്നു കൊടുക്കുന്നതിന് പ്രത്യേകം പൈസ ഒന്നും വേണ്ട... എനിക്ക് സ്കൂളിൽ നിന്ന് ശമ്പളം കിട്ടുന്നുണ്ട്.... നിങ്ങൾ പോയി ഒരു ഏഴരയ്ക്ക് വന്നോളൂ... " ആ സ്ത്രീ അവിടെ നിന്നും പോയി 
" വന്ദനക്കുട്ടി വാ,  ആ മേശപ്പുറത്ത് പുസ്തകങ്ങളൊക്കെ എടുത്തുവെച്ച്, അവിടെ കാണുന്ന കസേര എടുത്ത് അവിടെ ഇട്ടിരുനോ... ടീച്ചർ ഇപ്പ വരാട്ടോ  "
മീര നേരെ അടുക്കളയിലേക്ക് അമ്മയുടെ അടുത്തേക്ക് നടന്നു
" പഠിപ്പ് പാതിരി വഴിയിൽ ഉപേക്ഷിച്ചത് ഞാനല്ല നിങ്ങളൊക്കെ ചേർന്ന് എന്നെക്കൊണ്ട് ചെയ്യിപ്പിച്ചത്, ഇഷ്ടപ്പെട്ട് തന്നെയാ പഠിക്കാൻ പോയതും... എനിക്കിഷ്ടപ്പെട്ട ആളെ തന്നെയാ ഞാൻ കണ്ടെത്തിയതും.... എന്റെ കഴിഞ്ഞ ഇത്രയും വർഷങ്ങൾ നശിപ്പിച്ചത് നിങ്ങളൊക്കെ തന്നെയാണ് ....  നിങ്ങളൊക്കെ അത് മറന്നാലും എന്നെക്കൊണ്ട് അത് മറക്കാൻ പറ്റില്ല..... ഇനിയൊരു കാലം അവൻ എന്നെ കൂട്ടിക്കൊണ്ടു പോകാൻ വരുമെങ്കിൽ ഉറപ്പായും ഞാൻ കൂടെ പോകും "
" അങ്ങനെയാണെങ്കിൽ എന്റെ മോള് നോക്കിയിരിക്കുകയുള്ളൂ..... അച്ഛനെയും ചാരുകസേരയിൽ  ആയിട്ടുള്ളൂ... മധുവും മനോജും ഞാനും ഒക്കെ ഇപ്പോഴും ആരോഗ്യത്തോടെയുണ്ട്... "
" എല്ലാരും കൂടെ എവിടെയെങ്കിലും പോകുമ്പോൾ ഒരു ലോറി വന്ന് ഇടിച്ചാൽ തീരുന്നതേയുള്ളൂ. എല്ലാവരുടെയും ആരോഗ്യവും അഹങ്കാരവും ജാതിമത വ്യവസ്ഥകളും " ഇത്രയും പറഞ്ഞ് പുച്ഛത്തോടെ മീര വന്ദനയുടെ അടുത്തേക്ക് പോയി. മീരയുടെ അത്തരം വാക്കുകൾ അമ്മയെ ഒന്നു നടുക്കി ഇനി ഇവളെങ്ങാനും അങ്ങനെ ചെയ്യുമോ എന്നുപോലും ആ സ്ത്രീ ചിന്തിച്ചു.
" വന്ദനക്കുട്ടി കാപ്പിയൊക്കെ കുടിച്ചിട്ടാണോ വന്നത്? "
" ദോശയും ചമ്മന്തിയും കഴിച്ചു "
" എന്നാ നമുക്ക് കണക്ക് കളിച്ചു തുടങ്ങാം "

അമ്മ ഫോൺ എടുത്തു മധുവിനെ വിളിച്ചു
"എടാ, ഉണ്ണി.... മീര അവൻ വന്നു വിളിച്ച കൂടെ പോകും എന്നൊക്കെ പറയുന്നു "
" അമ്മ ഒന്ന് വെച്ചിട്ട് പോയെ അവളും ചുമ്മാ അമ്മയെ ചുടിപ്പിക്കുന്നത്... അവളെ ആരും വിളിക്കാനും വരുന്നില്ല അവൾ എവിടെയും പോകാനും പോകുന്നില്ല... "
ഇത്രയും പറഞ്ഞ് മറുപടിയൊന്നും കാത്തിരിക്കാതെ തന്നെ മധു കോള് കട്ട് ചെയ്തു. സത്യത്തിൽ ഒരു ആശ്വാസവാക്ക് കേൾക്കാൻ മാത്രമാണ് സുഭദ്രമ്മ മധുവിനെ വിളിച്ചത്. അല്ലാതെ അവൾ എവിടെയും പോകില്ലെന്ന് സുഭദ്രാമയ്ക്ക് അറിയാം.
"ടീച്ചറെ, ടീച്ചർ എന്തിനാ പഠിപ്പ് നിർത്തിയത്... ലവ് ആണോ?"
" കൊള്ളാലോടി കാന്താരി.... നിനക്ക് ലവ് ഒക്കെ അറിയോ? "
" അറിയാലോ എനിക്കും ലവ് ഉണ്ടല്ലോ!"
" ആഹാ കേൾക്കട്ടെ ആര്? "
" അതു പറയില്ല.... സിനിമയിലൊക്കെ കാണാറുണ്ട്... ലവ് വീട്ടിൽ അറിഞ്ഞ പഠിപ്പ് നിർത്തിച്ച് വീട്ടിൽ നിർത്തും... അപ്പോ എന്റെ ലവ് ടീച്ചർ അമ്മയോട് പറഞ്ഞു കൊടുത്ത എന്റെ പഠിപ്പ് നിന്നു പോകില്ലേ? "
" ഞാനാരോടു പറഞ്ഞുകൊടുക്കാൻ..... എന്തായാലും നീ വന്ന കാര്യം നടക്കട്ടെ പഠിച്ചിരുന്നിട്ട് "
ഏഴരയോടെ വന്ദനയുടെ അമ്മ വന്ന് വന്ദനയെ കൂട്ടിക്കൊണ്ടുപോയി. മീര നേരെ മുകളിലെത്തി മുറിയിൽ കയറി വാതിൽ അടച്ചു. തണുത്ത വെള്ളത്തിൽ തല നനച്ചു... എന്തൊക്കെയോ അസ്വസ്ഥതകൾ ഉണ്ടായിരുന്നു.. കുറെയൊക്കെ വന്ദനയോട് ഇടപെട്ട് സമയം പോയപ്പോൾ മറന്നു പോയി.... എന്നാലും എന്തൊക്കെയോ ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും പഴയ കാലങ്ങളും ഒക്കെ മനസ്സിൽ ഇന്ന് വല്ലാതെ അലട്ടുന്നു....
അവൾ നേരെ വന്ന് കിടക്കയിൽ കിടന്നു..
" മീര ഫസ്റ്റ് ഇയർ അല്ലേ? "
" അതേ ചേട്ടാ"
കോളേജ് ബസ്സിൽ വച്ചാണ് അവൾ ആദ്യമായി അജ്മലിനെ കാണുന്നത്. തന്റെ കയ്യിലിരിക്കുന്ന ബുക്കിൽ പേര് കണ്ടാണ് അജ്മൽ അവളുടെ പേര് മീര എന്നാണെന്ന് മനസ്സിലാക്കിയത്.
അവളുടെ നീളൻ ചുരുണ്ട മുടിയും, കണ്ണിലെ കണ്മഷിയും, ചെറിയൊരു പൊട്ടും, നിഷ്ക്കളങ്കത വാരിവിതറിയ മുഖവും എല്ലാം അവനെ ഏറെ ആകർഷിച്ചു. ആദ്യമായിട്ടാണ് അവന് ഒരു പെണ്ണിനെ കണ്ടിട്ട് ഹൃദയമിടിപ്പ് കൂടുന്നത്
" ചേട്ടാ അല്ല....! അജ്മൽ, വേണേ താൻ അജ്മൽക്ക എന്ന് വിളിച്ചോളൂ  "
മീര ഒന്നും പറയാതെ തലതാഴ്ത്തിയിരുന്നു. അവൾക്ക് നാണമായിരുന്നു.. അവളുടെ പുരുഷ സങ്കല്പത്തിനു വേണ്ടതല്ലാം അജ്മലിന് ഉണ്ടായിരുന്നു. നല്ല ഉയരം, പേഴ്സണാലിറ്റി, ആറ്റിറ്റ്യൂഡ്, ചിരി, കട്ടിയുള്ള മീശ.
" എന്താ അജ്മല്ക്ക ഒരു നാണമൊക്കെ " കൂടെയുണ്ടായിരുന്ന ബാസിത് കളിയാക്കി ചോദിച്ചു
" ഒന്നു പോടാ എന്തു നാണം "
" മോനേ നിന്നെ ഞാൻ ഇന്നും ഇന്നലെയും കാണുന്നതല്ല....... "



എന്ന് അജ്മലിന്റെ മാത്രം മീര

എന്ന് അജ്മലിന്റെ മാത്രം മീര

5
894

\" മീര ഇന്ന് താനാണോ പ്രാർത്ഥന ചൊല്ലേണ്ടത് \"\" ആണെന്ന് തോന്നുന്നു പക്ഷേ എനിക്ക് അറിയില്ല.\"\" ഇതാരാ ഫ്രണ്ട് ആണോ?\"\" അതെ ഗായത്രി ഞങ്ങൾ ചെറുപ്പം മുതലേ ഒരുമിച്ച് പഠിച്ചതാ \"\" എന്നാൽ ഇന്ന് ഗായത്രി പാടിക്കോട്ടെ അല്ലേ!!\"\" അയ്യോ ചേട്ടാ എനിക്കും അറിയില്ല\"\" ഇങ്ങനെയൊക്കെയല്ലേ ഗായത്രി പഠിക്കുക,നീ തന്നെ പാടിയ മതി \"മീര അജ്മലിന് ഒരു പുഞ്ചിരി സമ്മാനിച്ചു ഗായത്രിയെയും കൂട്ടി ക്ലാസിലേക്ക് ഓടി.\"അവനു നിന്നോട് സ്നേഹമുണ്ടെങ്കിൽ, അതിൽ ഞാൻ തെറ്റൊന്നും പറയില്ല.... എന്നാലും എന്നെ എന്തിനാ അതിനെ പിടിച്ച് ബലിയാടാക്കുന്നത് \"\" ഇങ്ങനെയൊക്കെയല്ലേ ഗായത്രി പഠിക്കുക\"\" നിന്റെ ഇളക്കം ഞാൻ കാണുന്