Aksharathalukal

നിറം പകരാത്ത സ്വപ്നങ്ങൾ ഭാഗം -5

അവർ സംസാരിച്ചു  കുറച്ചു സമയം കഴിഞ്ഞപ്പോൾ സോഫി ചേച്ചി തിരികെ വന്നു.  അവർ വന്നതിന് ശേഷം ഷാനു അവർ രണ്ടുപേരോടും യാത്ര പറഞ്ഞു ഇറങ്ങി.

ഷാനു പോയതിന് ശേഷം ജിൻസി അവൻ പറഞ്ഞതിനെക്കുറിച്ച് ഒരുപാട് ആഴത്തിൽ ചിന്തിച്ചു. 

പിറ്റേദിവസം ഷാനു വീണ്ടും ഹോസ്പിറ്റലിലേക്ക് വന്ന്, ജിൻസിയെ കണ്ടു.
അന്നേ  തന്നെ ദിവസം ജിൻസിയെ ഡിസ്ചാർജ് ചെയ്തു.

ബുദ്ധിമുട്ടേണ്ടെന്നു ജിൻസി പറഞ്ഞിട്ടും കേൾക്കാതെ, ഹോസ്പിറ്റലിൽ നിന്നും വീടുവരെ ഷാനുവും, അവരെ സഹായിക്കുന്നതിന് കൂടെ കൂടി.  

\"എടൊ ചേച്ചി തനിക്കുവേണ്ടി ഒരുപാട് കഷ്ട്ടപ്പെട്ടു . അതുകൊണ്ട് അവരെ ഇനിയും ബുദ്ധിമുട്ടുക്കരുത് പ്ലീസ്.\"

\"മോന് ചായ എടുക്കട്ടെ \"

\"വേണ്ട ചേച്ചി, ഞാൻ ഇറങ്ങുവാ.\"

\"നന്ദി മോനെ,നിന്റെ സഹായത്തിന് \"

\"ചേച്ചി എന്നോട് നന്ദി പറയുന്നു, അയ്യാള് എന്നെ ശപിക്കുവായിരിക്കും, ഈ ലോകത്തുനിന്നും രക്ഷപെടാൻ അനുവദിക്കാത്തതിന്, അല്ലെടോ....\"

ജിൻസി ഒന്നും മിണ്ടാതെ നിന്നു.


\"എടൊ..., ഞാൻ ഇറങ്ങുവാ, എന്തെങ്കിലും ഹെല്പ് ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മടിക്കരുത്.

സഹായിക്കാൻ ഒരു  നല്ല ഫ്രണ്ട് ഇല്ലെന്ന കുറവ് ഞാൻ പരിഹരിക്കാം. എന്റെ കോൺടാക്ട് നമ്പർ  തന്റെ ഒപി ടിക്കറ്റിൽ ഉണ്ട്.

അപ്പോൾ ശെരി. ഇനി യാത്രയില്ല,
ഭൂമി ഉരുണ്ടതല്ലേ എവിടെയെങ്കിലും ഒക്കെ വെച്ചു കാണാം.
പോട്ടെ ചേച്ചി \"

\"ശെരി മോനെ.....\"

ഷാനു യാത്ര പറഞ്ഞു ഇറങ്ങി.


അഞ്ചു ദിവസങ്ങൾക്ക് ശേഷം.......

ജിൻസിയുടെ വീട്ടിൽ കോണിങ് ബെൽ കേട്ട്  അവൾ വാതിൽ തുറന്നപ്പോൾ പുറത്ത്  ഷാനു  നിൽക്കുന്നത് കണ്ട് ജിൻസി സർപ്രൈസ് ആയി. 

\"അല്ല...., തനായിരുന്നോ \"

\"അതേ..., എന്താ കെട്ടിയോൻ ആണെന്ന് കരുതിയോ.\"

\"ഏയ്..., പെട്ടെന്ന് തന്നെ കണ്ടപ്പോൾ...
എന്താ ഈ വഴി \"

\"താൻ ചത്തോ അതോ ജീവനോടെ ഉണ്ടോന്ന് അറിയാൻ വന്നതാ.\"

\"കണ്ടില്ലേ ചത്തിട്ടില്ല.\"

\"ഞാൻ അപ്പുറത് ഫുഡ്‌ കൊണ്ട് വന്നതാ, അപ്പോൾ ഇങ്ങോട്ട് കയറാമെന്ന് കരുതി.

അല്ല...,  ഇയ്യാളുടെ ഹസ്ബൻഡ് അകത്തുണ്ടോ. ഉണ്ടെങ്കിൽ വിളിക്ക് കുറച്ചു ഉപദേശം കൊടുക്കാമായിരുന്നു \"

\"ഏയ്....., ഇല്ല, കുറച്ചു ദിവസമായി ആളുടെ ഒരു വിവരവുമില്ല .\"

\"എന്നിട്ട് താൻ പോലീസിൽ കംപ്ലയിന്റ് കൊടുത്തില്ലേ\"

\"എന്തിന്, താൻ പറഞ്ഞത് പോലെ, ജീവിതം ഒന്ന് മാറ്റാൻ കഴിയുമോയെന്ന് ഞാനൊന്ന് നോക്കട്ടെ\"

\"അടിപൊളി..,
പെണ്ണായാൽ അങ്ങനെ വേണം. ഇനി എനിക്ക് ചത്താലും വേണ്ടുല, എന്റെ അഡ്വായിസ് കേട്ട്
ഒരാളെങ്കിലും മാറിയല്ലോ. \"

\"അയ്യോ ഞാൻ മറന്നു  ഇയ്യാള് അകത്തേക്ക് വാ\"

\"വേണ്ട,  വേണ്ട ഇനിയിപ്പോൾ ഇത് സദാചാര ആങ്ങളമാർ കണ്ടാൽ ഇഷ്ടപ്പെടില്ല \"

\"ഹേയ് ഇവിടെ അങ്ങനെ ആരുമില്ല\".

\"അല്ല, അപ്പോൾ തന്റെ ചിലവൊക്കെ\"

\"ഒരു ജോലി നോക്കുന്നുണ്ട്, ഒന്നും ശെരിയാവുന്നില്ല. \"

\"എടൊ, തന്നോട് ഞാൻ പറഞ്ഞതല്ലേ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കണമെന്ന്.\"

\"അത്...\"

\"ബുദ്ധിമുട്ടിക്കണ്ടെന്ന് കരുതിക്കാണും അല്ലെ.\"

\"ഏറെക്കുറെ..\"

\"താനൊരു കാര്യം ചെയ്യ് തന്റെ സർട്ടിഫിക്കറ്റ് കോപ്പിയും, ബയോഡേറ്റയും തന്നേക്ക്, എനിക് പരിചയത്തിലുള്ള ഒരു ജോബ് കൻസൾട്ടൻയിൽ എൽപ്പിക്കാം\"

\"അത്..., തനിക് \"

\"അയ്യോ ..ബുദ്ധിമുട്ട് ആകില്ല.
താൻ ഒന്ന് എടുത്തുകൊണ്ട് വാ \"

\"ശെരി\"

അത് വാങ്ങി വെച്ചിട്ട് ഷാനു യാത്ര പറഞ്ഞു ഇറങ്ങുന്നു.

\"എന്നാപിന്നെ ഞാൻ പോട്ടെ.
പിന്നെ... , ഒരു കാര്യം പറഞ്ഞാൽ തനിക് ഒന്നും തോന്നരുത്.\"

എന്താ...\"

\"തനിക് ചിരിച്ച മുഖം നന്നായി ചേരുന്നുണ്ട് .
തന്നെ ചിരിച്ച മുഖത്തിൽ കാണാൻ നല്ല ഭംഗിയുണ്ട്.

എന്നാ ഞാൻ പോട്ടെ ...\"

ഷാനു പോയി കഴിഞ്ഞ്, ജിൻസി കണ്ണാടിയിൽ തന്റെ മുഖം അല്പസമയം നോക്കി നിന്നു. 

ഒരാഴ്ചക്കകം  ജിൻസിക്ക് അടുത്തുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി റെഡിയാകുന്നു .

ജോലി കിട്ടിയതിനു ഷാനുവിനോട് താങ്ക്സ് പറയാൻ ഒപി ടിക്കറ്റിലെ ഷാനുവിന്റെ നമ്പറിൽ വിളിച്ചെങ്കിലും ഷാനുവിനെ കിട്ടിയില്ല.
ഷാനുവിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു.

അവൾ വീണ്ടും, വീണ്ടും ട്രൈ ചെയിതു കിട്ടിയില്ല. ദിവസങ്ങൾ  ഓരോന്നും കഴിഞ്ഞുപോകാൻ തുടങ്ങി, ഇടക്കിടക്ക് ഷാനുവിനെക്കുറിച്ച് ഓർക്കുമ്പോൾ 
അവൾ ആ നമ്പറിൽ ട്രൈ ചെയിതു നോക്കും, ഒരു മാറ്റവുമില്ല.
ഫോൺ സ്വിച്ച് ഓഫ്‌. 

സോമറ്റയുടെ ഡെലിവെറി ബോയ്സിനെ കാണുമ്പോൾ അവൾ അറിയാതെ  അത് ഷാനു ആണോയെന്ന് നോക്കിപ്പോകും

ഒരു ദൈവധൂതനെപ്പോലെ എവിടെന്നോ വന്നു,  ജീവിതത്തിൽ എനിക്ക്‌ പുതിയ  ഒരു പാത കാട്ടി  എങ്ങോട്ടോ പോയി.

പതിയെ അവൾ അങ്ങനെ വിശ്വസിക്കാൻ തുടങ്ങി. 

ഒരു മാസത്തിന്ശേഷം.........

കൂട്ടുകാരുയുമായി പർച്ചേഴ്സിന് പോയ ജിൻസി ഒരു മാളിൽ  വെച്ച് പ്രേതീക്ഷിക്കാതെ  ഷാനുവിനെ കാണുന്നു.

ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന അവന്റെ അടുത്തേക്ക്  ചെന്ന് അവൾ അവനെ വിളിച്ചു. 

\"ഷാനു........, \"

ഷാനു പുറകിലേക്ക് തിരിഞ്ഞു നോക്കി.
                                   
\"എടാ ഷാനു, ഷാനു\"

ഷാനു മെല്ലെ കണ്ണുകൾ തുറന്നു.

\"എന്താടാ..\"

\"ഹോസ്പിറ്റൽ എത്തി.\"

ഷാനു ഡോർ തുറന്ന് പുറത്തിറങ്ങി, അവിടെയും പോലീസും, മീഡിയസും ഒക്കെ ഉണ്ടായിരുന്നു.

എല്ലാവരും ചാനൽ മാറ്റി,മാറ്റി ന്യൂസ്‌ കാണുമ്പോൾ, നെഞ്ച് നീറി ഒന്ന് പൊട്ടിക്കരയാൻ പോലും കഴിയാതെ ആൾക്കൂട്ടത്തിൽ ഏകനായി അവൻ നിന്നു.

ആ സമയത്ത് ഷാനുവിന്റെ മറ്റു ഫ്രണ്ട്‌സ് അവിടേക്ക് വരുന്നു. കൂടെ ജിൻസിയുടെ ഫ്രണ്ട് പ്രിയയും ഉണ്ടായിരുന്നു.

അവർക്ക് ഷാനുവിനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്ന് അറിയില്ലായിരുന്നു.

\"സത്യത്തിൽ എന്താ പ്രിയ സംഭവിച്ചത്.\"

\"നാലഞ്ചു ദിവസം മുൻപ്  ജിൻസി മുൻപ് താമസിച്ചിരുന്ന വീടിനടുത്തുള്ള സോഫി ചേച്ചി വിളിച്ചിരുന്നു.

ജിൻസിയുടെ ഹസ്ബൻഡ് അനൂപ്, കാഞ്ചാവ്‌ കേസിൽ പെട്ട് ജയിലിൽ ആയിരുന്നു. ജയിലിൽ നിന്നും ഇറങ്ങി നേരെ വീട്ടിൽ ചെന്നപ്പോൾ അവിടെ ജിൻസിയെ കാണാത്തതുകൊണ്ട് അന്നെഷിച്ചു നടക്കുവായിരുന്നു.

അതിനിടയിൽ അവിടെയുള്ള ആരോ ജിൻസി വേറൊരാളുടെ കൂടെ ഒളിച്ചോടി പോയെന്ന് പറഞ്ഞു പരത്തി.

അതും വിശ്വസിച്ച്  അവളെ അന്നെഷിച്ചു, അവസാനം  ഞങ്ങൾ വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് എത്തി.

ഇനി അവനുമായി ഒരു ബന്തവും ഇല്ലെന്നും, ഇനി അവളെ കാണാനോ, ശല്യപ്പെടുത്താനോ വരരുതെന്നും അവൾ വാണിംഗ് കൊടുത്തതാണ്.

അവളെ മറ്റൊരാളുടെ കൂടെ ജീവിക്കാൻ അനുവദിക്കില്ലെന്നും, രണ്ടിനെയും വെട്ടി നുർക്കുമെന്നൊക്കെ ഭീഷണി പ്പെടുത്തിയിട്ടാണ് അന്ന് അവിടെ നിന്നും അവൻ പോയത്.\"

\"എന്നിട്ട് ഈ കാര്യങ്ങളൊക്കെ പറയാതിരുന്നതെന്താ. \"

\"ഞാൻ അവളോട്‌ പറഞ്ഞതാ, ഷാനുവിനോട് കാര്യങ്ങളൊക്കെ പറയാമെന്ന്. പക്ഷേ അവള് പറഞ്ഞു വേണ്ടെന്ന്.

അനൂപ് എന്തും ചെയ്യാൻ മടിയില്ലാത്തവനാണെന്നും,
ഇത് അറിഞ്ഞു ഷാനു ചോദിക്കാൻ ചെന്നാൽ ഇവനെന്തെങ്കിലും സംഭവിക്കുമോ എന്ന് അവൾ ഭയന്നിരുന്നു.

ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഞാൻ കരുതിയില്ല. \"

\"ഞാൻ കാരണമാ അവൾക്ക് ഇങ്ങനെ സംഭവിച്ചത്. ഞാൻ കുറച്ചുകൂടി അവളെ ശ്രദ്ധിക്കേണ്ടതായിരുന്നു.

അന്ന് യാത്ര പറഞ്ഞു അവളുടെ വീട്ടിൽ നിന്നും പോരുമ്പോൾ അവിടെ അവസാനിക്കേണ്ടതായിരുന്നു  എല്ലാം. 

വീണ്ടും  ഞാൻ അവളെ കാണാൻ പാടില്ലായിരുന്നു. 

                                                  തുടരും....



നിറം പകരാത്ത സ്വപ്നങ്ങൾ ഭാഗം -6

നിറം പകരാത്ത സ്വപ്നങ്ങൾ ഭാഗം -6

4.8
937

\"ഷാനു, നീ ഇത് എന്തൊക്കെയാ പറയുന്നത്   സംഭവിക്കാനുള്ളത് എപ്പോഴാണെങ്കിലും,  ആര് തടഞ്ഞാലും സംഭവിക്കും. വിധിയെ തടയാൻ ആർക്കും കഴിയില്ലല്ലോ. \"\"പ്രിയ....., പോലീസ് തന്നോട് കാര്യങ്ങളൊക്കെ ചോദിച്ചിരുന്നോ. \"\"ഉവ്വ് \"\"പ്രദീപേ ..,പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബോഡി വാങ്ങാൻ അവരുട ബന്തുക്കൾ ആരെങ്കിലും വരുമോ, അതോ....\"\"അറിയില്ല ഡാ...\"\"അവളുടെ പേരെൻസ് എന്നെ കോൺടാക്ട് ചെയ്തിരുന്നു .അവർ വരുമെന്ന് തോന്നുന്നത്  \"\"അതിന് പ്രിയേടെ നമ്പർ അവർക്ക്  എങ്ങനെ കിട്ടി. \"\"എന്റെ ഫോണിലേക്ക് അല്ല അവർ വിളിച്ചത് ജിൻസിയുടെ ഫോണിലേക്കാണ്., \"കുട്ടുകാർ തമ്മിൽ സംസാരിക്കുന്നത് കേൾക്കാൻ നിൽക്കാതെ ഷാനു അപ