നേഴ്സിലേക്കുള്ള യാത്ര
ചിലതൊക്കെ എത്ര ശ്രമിച്ചാലും മറക്കാന്‍ കഴിയില്ല. .. അന്ന് പള്ളിയില്‍ പോയി... . എല്ലാരും നല്ല സന്തോഷത്തിലാണ്.. അമ്മ ആനന്ദാശ്രù ഒക്കെ പൊഴിച്ച് രംഗം ഒന്നുകൂടി മനോഹരം ആക്കി.
എല്ലാ nurses നും ഇങ്ങനെ ഒരു ദിവസം ഉണ്ട് അവരുടെ ജീവിതത്തില്‍.. അവരെ ഞാന്‍ ആക്കിയ ആ ദിവസം. ... അന്ന് കരഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി.. ഇന്ന് തിരിച്ചു ചെല്ലുന്നത് ഒത്തിരി ജീവൻ കണ്ടും കൊടുത്തും അനുഭവിച്ചും ആണ്.. എത്ര വെറുത്തുo അടുത്തും ചെയുന്ന ജോലി ആയിക്കൊള്ളട്ടെ. എന്തോ വലിയ പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. അതുവരെ ഞാന്‍ വെറും zero ആയിരുന്നു. പക്ഷെ ഇന്ന് ഞാന്‍ പലരുടെയും ജീവിതത്തിന്റെ ഹീറോ ആണ്. അതില്‍ പരം സന്തോഷം വേറെ എന്താ ഉള്ളത്.
ഹീറോ ആകാനുള്ള എന്റെയും യാത്ര ഇവിടെ തുടങ്ങി.. ഒരു പുലര്‍ച്ചെ ഞാനും വീട് വിട്ട് ഇറങ്ങി.. nurse ആകണം.... എന്താണ്, എങ്ങനെ ആണ് ഇതൊന്നും എനിക്ക് അറിയില്ല. പെട്ടെന്ന് ജോലി കിട്ടും....നല്ലജോലിയും.... പഠിക്കാന്‍ കണക്ക് ഇല്ല എന്ന് കേട്ടതും ഒന്നും കൂടി ഉറപ്പിച്ചു തീരുമാനം...ആരോടു ചോദിച്ചാലും നല്ല അഭിപ്രായമാണ്..ഒത്തിരി പേര്‍ പോകുന്നു ഉണ്ട്...പിന്നെ ഹോസ്പിറ്റലിലെ അവസ്ഥ വെച്ച് നോക്കുമ്പോള്‍ ഒരു 💉 സൂചി വെക്കാനും മരുന്ന് കൊടുക്കാനും ഒക്കെ ഒള്ളു... അതുകൊണ്ടുതന്നെ ഒത്തിരി പിന്നെ ആലോചിച്ചില്ല ..
ഞാനും കോളേജ് ല്‍ എത്തി പണി തുടങ്ങി..
. ആദ്യം curiosity.. പിന്നെ ( തുടരും)