Aksharathalukal

ഈറനണിഞ്ഞ മിഴികളോടെ 💐

Part 53


\"പിന്നേ, കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കാതെ പ്രാണൻ തന്ന് സ്നേഹിക്കുന്ന എന്റെ പെണ്ണിനെ സംശയിച്ച് തള്ളിക്കളയാൻ രാകേഷ് വിഷ്ണുദേവല്ലല്ലോ.........\"
രാകേഷ് അതുകൂടിപറഞ്ഞപ്പോൾ വിഷ്ണുവിന്റെ ഉള്ളിൽ തീ പടർന്നു.അവൻ സംശയത്തോടെ അനുവിനെ നോക്കി.

\"സംശയം വേണ്ട.. നിങ്ങളാരാണെന്നും എന്താണെന്നുമെല്ലാം അനു എന്നോട് പറഞ്ഞിട്ടുണ്ട്...\"
രാകേഷ് പറഞ്ഞു..വിഷ്ണു അല്പം ജാള്യതയോടെ നിന്ന് പരുങ്ങി.എല്ലാപ്രതീക്ഷയുമറ്റവനെപ്പോലെഅവൻ കട്ടിലിലിരിക്കുന്ന ആദിയെ ഒന്ന് നോക്കി നെടുവീർപ്പിട്ടു..അധികമൊന്നും സംസാരിക്കാതെ തന്നെ വിഷ്ണുവിന്റെ മനസ് കാണാൻ  രാകേഷിന് കഴിഞ്ഞു
പെട്ടെന്നവൻ പോകാനായി തുനിഞ്ഞതും രാകേഷ് അവനെ വിളിച്ചു.
\"ദേവ് ..... എനിക്ക് നിങ്ങളോടല്പം സംസാരിക്കണം....\"
വിഷ്ണു രാകേഷിനെ നോക്കി.രാകേഷ് തിരിഞ്ഞ് ആദിയെ കൈയ്യിലെക്കെടുത്തുകൊണ്ട് അനുവിനെ നോക്കി രണ്ടു കണ്ണുകളും മെല്ലെയടച്ച് \'സാരമില്ല \' എന്നമട്ടിൽ ആശ്വസിപ്പിച്ചു. അവൾ അവനെ അനുകൂലിച്ചുകൊണ്ട് തലയാട്ടി.
\"അനൂ.... ഞങ്ങൾ പുറത്തുണ്ടാവും  എന്നും പറഞ്ഞു കൊണ്ട് രാകേഷ് മുന്നിൽ നടന്നുകൊണ്ട് വിഷ്ണുവിനോട് കൂടെ വരാൻ ആംഗ്യം കാട്ടി. അയാൾ രാകേഷിനൊപ്പം പുറത്തേക്ക് പോകുന്നതും നോക്കി അനു കട്ടിലിലിൽ പതിയെയിരുന്നു.. അവളുടെ മിഴികളിൽ നിന്നും ദുഃഖം ധാരയായി പ്രവഹിച്ചുകൊണ്ടിരുന്നു.
അല്ലെങ്കിലും ഏതൊരു സ്ത്രീയാണ് ഇങ്ങനൊരു പരിതസ്ഥിതിയിൽ കരയാതിരിക്കുക.
വീടിനുപുറത്തെ പൂത്തോട്ടത്തിനരികിലായ് ഒരു ആട്ടുകട്ടിൽ കിടപ്പുണ്ട്. അതിനരികിലെത്തിയതും രാകേഷ് വിഷ്ണുവിനെ ശ്രദ്ദിച്ചു. വിഷ്ണു കുഞ്ഞിനെത്തന്നെ നോക്കി നിൽക്കുകയാണ്. അനുവിനോട് ധൈര്യമായി ചോദിച്ചതുപോലെ രാകേഷിനോട് സംസാരിക്കാൻ വിഷ്ണുവിന് കഴിഞ്ഞില്ല. കാരണം താൻ തെറ്റ് ചെയ്തവനും രാകേഷ് ആ തെറ്റ് തിരുത്തിയവനുമാണ്. അയാളോട് നേരെ  നിന്ന് സംസാരിക്കാൻ പോലും തനിക്ക് യോഗ്യതയില്ലെന്നു വിഷ്ണുവിന്റെ മനസ് പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ ഇരുവർക്കിടയിലെയും മൗനം ഭേദിച്ചുകൊണ്ട് രാകേഷ് തന്നെ സംസാരിച്ചു.
\"ദേവ്.........\"ആ വിളിയിൽ വിഷ്ണു തന്റെ ചിന്തകളെ ഉപേക്ഷിച്ചു. രാകേഷ് ആദിയെ വിഷ്ണുവിന്റെ കൈയ്യിലേക്ക് കൊടുത്തു.
വിഷ്ണുവിന്റെ കണ്ണുകൾ വിടർന്നു താൻ കാണുന്നത് സ്വപ്നമാണ് സത്യമാണോ എന്ന് തിരിച്ചറിയാനാകാതെ വിഷ്ണു കുഞ്ഞിനെത്തന്നെ നോക്കി നിന്നു.വിഷ്ണു കുഞ്ഞിനെ വാരിപ്പുണർന്നു ഉമ്മകൊടുക്കാൻ തുടങ്ങി.എന്തൊക്കെയോ സംസാരിച്ചു.....
ആദിയും വിഷ്ണുവിനെ കൗതുകത്തോടെ നോക്കിനിൽക്കുന്നതും ഉമ്മകൊടുക്കുന്നതും കണ്ട് രാകി അൽപനേരം അവർക്കായി നൽകി മാറിനിന്നു. സന്തോഷം കൊണ്ട് അവസാനം അവന്റെ കണ്ണുനിറഞ്ഞുപോയി.
\"അങ്കില് എന്തിനാ കടയുന്നെ.....\"
അവൻ കരയുന്നത് കണ്ട് ആദി  കൊഞ്ചിക്കൊണ്ട് ചോദിച്ചു..
ആദിയുടെ \'അങ്കിൾ \'എന്ന വിളിയിൽ വിഷ്ണുവിന്റെ നെഞ്ച് പിടഞ്ഞു.
\"ഒന്നുമില്ല..... അങ്കിളിന്റെ കണ്ണിൽ പൊടിവീണു..\"
\"സാരമില്ല..... മുഖം കയുകിയാൽ മതി.. അമ്മേടെ കണ്ണിൽ എപ്പോരും പൊടി വീഴും.\"
അതും കൂടി കേട്ടപ്പോൾ വിഷ്ണുവിന് സങ്കടം അടക്കാൻ കഴിഞ്ഞില്ല.
\"അപ്പാ.... ദേ.... അങ്കില് കടയുന്നു..... ഓടി വായോ....\" അവന്റെ കുഞ്ഞ്മനസ് രാകിയിലേക്ക് തിരിയുന്നത് വിഷ്ണു കണ്ടറിഞ്ഞു.
ആദി വിളിച്ചതും രാകി അങ്ങോട്ടേക്ക് ചെന്നു.
\"അപ്പാ.......\"അവൻ രാകിയോട് കൈകൾ നീട്ടി എടുക്കാനാവശ്യപ്പെട്ടു. രാകി അവനെ എടുത്ത് വീട്ടിനുള്ളിലേക്ക് പോകുവാൻ പറഞ്ഞതും  ആദി വിഷ്ണുവിനോട് കൈവീശി കാട്ടി ഓടിപ്പോയി.

\"ദേവ്.. എനിക്ക് കുറച്ചുകാര്യങ്ങൾ സംസാരിക്കാനുണ്ട്.. നിങ്ങളോട്..\"

\"വേണ്ട രാകേഷ്.... എനിക്കറിയാം...ഇനി ഒരിക്കലും അനുവിനെയും കുഞ്ഞിനേയും കാണാൻ ശ്രമിക്കരുതെന്നും അവരെ ശല്യം ചെയ്യരുതെന്നുമാണ് പറയാൻ ഉദ്ദേശിക്കുന്നതെന്നു എനിക്കറിയാം...നന്ദിയുണ്ട്.. കുറച്ചുനേരതെക്കെങ്കിലും എനിക്കെന്റെ കുഞ്ഞിനെ കണ്ണുനിറയെ കാണാനുള്ള അനുവാദം തന്നല്ലോ..... അതിനപ്പുറം ഞാനൊന്നും അർഹിക്കുന്നില്ല.. ഞാൻ....\"
രാകേഷ് ഒരു പുഞ്ചിരിയോടെ  വിഷ്ണുവിന്റെ വാക്കുകളെ ഭേദിച്ചു.
\"... വെയിറ്റ്... വെയിറ്റ്..... ഞാനൊന്നും പറഞ്ഞില്ലല്ലോ ദേവ്... നിങ്ങളുടെ ഏറ്റവും വല്യ കുഴപ്പം എന്താന്നറിയോ മുൻവിധി... എടുത്തുചാട്ടം..എന്തെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്യുന്നതിനെ കണ്ണടച്ച് വിശ്വസിക്കുന്ന ഇടുങ്ങിയ മനസ്ഥിതി . തന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാപ്രശ്നങ്ങൾക്കും ഒരു പരിധിവരെ കാരണം അതുതന്നെയാണ്....\"
വിഷ്ണുവിന്റെ തോളിൽ  തട്ടിക്കൊണ്ടു രാകേഷ്.
\"എന്റെ അപ്പ എപ്പോഴും ഞങ്ങളോട് ഒരുകാര്യം പറയാറുണ്ട്... സംശയിക്കുക എന്നത് മനുഷ്യന്റെ പിറവിഗുണമാണ് .. അതിനെ മാറ്റാൻ പറ്റില്ല. പിന്നേ ചെയ്യാൻ കഴിയുന്നത് ഒന്നുകൂടി കാര്യങ്ങൾ വിശദമായി മനസിലാക്കിയിട്ടു മാത്രം പ്രതികരിക്കുക എന്നതാണ്.. പണ്ടൊക്കെ കാണുന്നത് മാത്രം വിശ്വസിക്കാമെന്നുപറയുമായിരുന്നു.. പക്ഷെ ഇന്ന് നേരിൽ കാണുന്നതിൽ പലതും സത്യമാവണമെന്നില്ല..സംശയിക്കാനും കുറ്റപ്പെടുത്തനും ആയിരം കാര്യങ്ങളുണ്ടായിരുന്നെങ്കിലും .......അവളെ ഒന്ന് കേൾക്കാൻ ശ്രമിക്കാമായിരുന്നു...\"
വിഷ്ണു രാകേഷിനെ ഒന്ന് നോക്കി.. പിന്നീട് തലതാഴ്ത്തി നിന്നു..
\"ഞാനൊരിക്കലും നിങ്ങളെ  കുറ്റം പറഞ്ഞതല്ല . കാരണം ഒട്ടുമിക്ക പുരുഷന്മാരും ഇങ്ങനെ തന്നെയാണ്.. സംശയം എന്ന വിത്തിനു അധികം വെള്ളവും വളവുമൊന്നും വേണ്ട. ഒരു പുരുഷനിൽ അത് വേര്പ്പിടിക്കാൻ കുറച്ച് മണ്ണ്മാത്രം മതി. തന്നെക്കുറിച്ച് എല്ലാ ധാരണയുമുള്ള ആരൊക്കെയോ ചേർന്ന് തന്റെ ഉള്ളിൽ സംശയത്തിന്റെ വിത്തിട്ടുതന്നു .. ആവശ്യത്തിലധികം വളവും വെള്ളവും അതിന് നൽകി.... അതിന്റെ അവസാനം ഇങ്ങനൊക്കെയുമായി....\"
\"അതെ ശരിയാണ്... എല്ലാത്തിനും ഞാൻ തന്നെയാണ് കാരണക്കാരൻ...  സ്നേഹിച്ച പെണ്ണിനേ നിഷ്കരുണം തള്ളിക്കളഞ്ഞതിനുള്ള ശിക്ഷ ഓരോനിമിഷവും ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.... മാറോടാണച്ചുനിർത്തേണ്ട എന്റെ കുഞ്ഞിനെ മാറിനിന്നു കാണാനാണ് എന്റെ വിധി ....\"
\"കഴിഞ്ഞതെല്ലാം കഴിഞ്ഞൂ....i ഇനിയതിനെപ്പറ്റിയൊന്നും പറഞ്ഞിട്ട് കാര്യമില്ല...അനുവിന്റെ മനസിനേറ്റമുറിവുകൾ ചെറുതുമല്ല...തന്റെ അവഗണയും പ്രേഗ്നെൻസിയുടെ അപമാനവും പേറി ഒരിക്കൽ ജീവനൊടുക്കാൻ തുനിഞ്ഞതാണ് അവൾ.. അവിടെനിന്നവളെ രക്ഷിച്ചെങ്കിലും ബെന്നിയുടെ ആക്രമണവും പപ്പയുടെ മരണവും അവളുടെ മനോനിലതന്നെ തകർത്തു കളഞ്ഞിരുന്നു.. അതെല്ലാം തരണം ചെയ്ത് ജീവിതത്തെ ഒരു വെല്ലുവിളിപോലെ അവൾ നേരിട്ടു.. എന്നാൽ ഇപ്പോൾ വീണ്ടുമവൾ  പ്രതിസന്ധികളുടെ നടുവിലാണ്.അന്നടീച്ചറുടെ കൊലപാതകം അവളെ പേടിപ്പെടുത്തുന്നുണ്ട്...\"
രാകി വിഷ്ണുവിനോടും വിഷ്ണു രാകിയോടും മനസുതുറന്നു സംസാരിച്ചു.
\"ടീച്ചറുടെ കൊലപാതകിയെപ്പറ്റി പോലീസിന് എന്തെങ്കിലും വിവരം കിട്ടിയോ \"
വിഷ്ണുവിന്റെ ചോദ്യം കേട്ട് രാകി നിഗൂഢമായി പുഞ്ചിരിച്ചു.
\"....He is‌ back......ബെൻസിർ  സക്കറിയ...  \"
വിഷ്ണു ഒന്ന് ഞെട്ടി.. അവന്റെ കണ്ണുകൾ ചുവന്നു. രക്തം തിളച്ചു
(തുടരും )
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


ഈറനണിഞ്ഞ മിഴികളോടെ 💐

ഈറനണിഞ്ഞ മിഴികളോടെ 💐

4.6
1837

Part 54 ടീച്ചറുടെ കൊലപാതകിയെപ്പറ്റി പോലീസിന് എന്തെങ്കിലും വിവരം കിട്ടിയോ \"വിഷ്ണുവിന്റെ ചോദ്യം കേട്ട് രാകി നിഗൂഢമായി പുഞ്ചിരിച്ചു.\"....He is‌ back......ബെൻസിർ  സക്കറിയ...  \" വിഷ്ണു ഒന്ന് ഞെട്ടി.. അവന്റെ കണ്ണുകൾ ചുവന്നു. രക്തം തിളച്ചു \"ബെൻസിറോ...... അവൻ ജയിൽ വിട്ടോ.....\" \"Yes..... ഇറങ്ങിയെന്നുമാത്രമല്ല..... അവന്റെ പ്രതികാരത്തിന് ഇന്നും പഴയ മൂർച്ചയുണ്ട് താനും.ജയിലിൽ നിന്നിറങ്ങിയ അവന്റെ ആദ്യത്തെ ഇരയായത് പാവം അന്ന ടീച്ചറാണ്... \"ബെന്നി....... ബെന്നിയാണോ ടീച്ചറെ....... അവനിനിയും മതിയായില്ലേ.... എത്രപേരുടെ ജീവനും ജീവിതവുമാണ് അവൻ മൂലം ഇല്ലാതായത്...\" വിഷ്ണുവിന്റെ കണ്ണിലെ കലി രാകേഷിന് അളക്കാൻ കഴിയു